STORYMIRROR

Binu R

Inspirational

3  

Binu R

Inspirational

നിരാലംബർ.

നിരാലംബർ.

1 min
313


വർഷങ്ങൾ പോവുന്നതുമറിയാതെ 

ഓരോ വർഷവും കൂടിവരുന്നൂ

ആരോരുമില്ലാത്തവർ, അബലകൾ

ആർത്തത്രാണപരായണർ


അമ്പലനടയിലും ആലത്തറകളിലും

അഭയകേന്ദ്രങ്ങളിലും..

കൊണ്ടുവന്നുതള്ളുന്നൂ നിരാലംബരാകും

അമ്മമാരെയും അമ്മൂമ്മമാരെയും


പിറന്നുവീണുടൻ വാത്സല്ല്യമൂറും പോന്നോമനകളെയും..

പല കാലങ്ങൾക്കുപിറകിൽ നിരാലംബയായൊരു

പെൺകൊടിയെ കൂട്ടിനിടവുമായി ചെന്നുകൂട്ടിവന്നൊരു

പഠിപ്പിന്നവകാശം പറഞ്ഞവൾ,


പഠിപ്പിന്നവകാശം നേടിക്കൊടുത്തതും

ജീവിതവും പഠിപ്പിച്ചു നിറമിഴികൾ *

കൊടുത്തതുമറിയാമെന്നിരിക്കെ,

പഠിപ്പേറിയവർ നിരാലംബംരായവരെ


കാത്തുകാത്തുകൃഷ്ണമണിയെപോൽ

സംരക്ഷിക്കാൻ തുനിഞ്ഞിരുന്നെങ്കിൽ,

അവരിൽ, പലരിലും ആത്മവിശ്വാസവും

സംരക്ഷണവും ഊട്ടിയുറപ്പിക്കാമായിരുന്നുവോ

നമ്മുടെ സമൂഹമനസ്സുകളിൽ..

  

 

*കണ്ണിന് നിറവ്.


Rate this content
Log in

Similar malayalam poem from Inspirational