STORYMIRROR

Sangeetha S

Romance

3  

Sangeetha S

Romance

നിന്നിലേയ്ക്കായ്

നിന്നിലേയ്ക്കായ്

1 min
480

         

അലകളിലൊരുചിരി നിറയുമീ തെന്നലിൻ

മൃദുവാം നിൻ ഇതളുകളിന്നെനിക്കായ്  

പെയ്തീടുമോ ഈ രാവിൻ തൂവലിൽ, 

നിൻ വിരലുകൾ മീട്ടുന്നൊരീ വീണയിൽ

തന്ത്രിയാം സ്വരമണികളായ് 

ഇഴചേരട്ടെ ഞാനും., നിൻ ഹൃദയമാമഴപെയ്തുതീർന്നീടുന്നിതാ 

പൊൻകിരണമേ നിന്നിലായിന്നെന്നിലായ്

വിരിയുന്നതീ മൃദുമന്ദഹാസമിതല്ലയോ.... 

പൂക്കുന്നതീ തിങ്കളും പുലരിപൂതെന്നലായ്

തീർന്നതും നീയാം അഴകേ... അഴകേ... 

വെൺനിലാവു ചിമ്മിടുന്നൊരാ പുഞ്ചിരി

താരകങ്ങൾ മിന്നുമാ കൺതലമിതല്ലയോ... 

സ്വരകണമമരുന്നൊരീ നിൻ ചുണ്ടുകൾ

പവിത്രധാരയാം നിൻ ഹൃദയതത്ത്വവും..

സഖിയേ, ചേർന്നിടട്ടെ നിൻ പാതിയായീ

പൂത്തൊരീ പാതയിൽ ഇനിയൊരേഴു

ജന്മത്തിനായ്.....



Rate this content
Log in

Similar malayalam poem from Romance