STORYMIRROR

Sangeetha S

Inspirational

3  

Sangeetha S

Inspirational

നിഴലല്ലിവൾ

നിഴലല്ലിവൾ

1 min
455

നീയാരെന്നറിയാൻ വൈകിപ്പോയി-

രിക്കുന്നു ഞാൻ, നിൻ മുഖം 

അങ്ങകലയാ മുറ്റത്തു കണ്ടിരു-

ന്നൊരിക്കൽ, അന്നു നീ മകളായിരുന്നു;

ഇന്നു നീ ഈ ഭവനനായികയായി 

വാഴ്ന്നീടുന്നൊരാ വഴിയിൽ

പിഞ്ചുപൈതലിൻ മുറവിളി കേട്ടോടിക്കി-

തച്ചെത്തുന്നതീ തായായ നീ…. 

നിന്നോടുപമിക്കാനാവില്ലൊന്നിനെയും

നീയാം ജനനിതൻ നോവും

വേദനകളിന്നു ഞാനറിഞ്ഞീടുന്നു

തിമിരം ബാധിച്ചൊരെൻ കണ്ണുകൾ

ചൂഴ്ന്നെടുത്തു, അകത്തളത്തിൽ

എരിയേണ്ടതല്ല നീയാം ജ്വലിക്കുന്ന 

സൂര്യനെ കരിദിനങ്ങളങ്ങകലെ നിർത്തി

പടപൊരുതാനുറച്ചോരെൻ വാൾമുന

ഇന്നിതാ നിനക്കായുള്ള എന്റെ സാക്ഷ്യം….



Rate this content
Log in

Similar malayalam poem from Inspirational