STORYMIRROR

Sreedevi P

Abstract Others

3  

Sreedevi P

Abstract Others

മഞ്ഞുകാലത്തെ മഴ

മഞ്ഞുകാലത്തെ മഴ

1 min
342

മഞ്ഞുകാലത്തെ മഴയിൽ-

പ്രകൃതി ഇരുളുന്നുവല്ലോ.


അല്പം പച്ചക്കറികൾ വാങ്ങാനായി പുറത്തിറങ്ങി,

കണ്ണു കാണാതെ തപ്പി തടഞ്ഞു ഞാൻ,

കോട്ടുകൾ പലതുമണിഞ്ഞിട്ടും, തൊപ്പി ചൂടിയിട്ടും,

മഴ, മഞ്ഞ് നനഞ്ഞു വിറച്ചു തുള്ളി,

പച്ചക്കറികൾ വാങ്ങി പതുക്കെ വീട്ടിലെത്തി…...


തണുപ്പു സഹിയാതെ, കുരുമുളകിഞ്ചി ചേർത്ത,

ചുടു കട്ടൻ കാപ്പി കുടിച്ചു,

കമ്പിളികൊണ്ടു പുതച്ചു ഞാൻ.

എന്തൊരു സുഖം! നല്ല സുഖം!


ജനലിലൂടൊന്നു പുറത്തു നോക്കിയപ്പോൾ,

മഞ്ഞും, മഴയും തകർക്കുന്നിതല്ലോ!

ഉറക്കമെൻ കൺകളെ തഴുകിയപ്പോൾ

സുഖമായ് കിടന്നുറങ്ങി ഞാൻ.



Rate this content
Log in

Similar malayalam poem from Abstract