Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Binu R

Romance

3  

Binu R

Romance

മഴവില്ല്

മഴവില്ല്

1 min
275


വാർമഴവില്ലി ൻചാരുതയോടെ 

നീവന്നെൻ മുന്നിൽ നിന്നപ്പോൾ, 

ചാരുമുഖീ കുസുമവദനേ 

ഞാനൊരു മന്ദാനിലനായ് 

പോകെന്നെനിക്കു തോന്നി... !

 

മഴവില്ലാകും ചാരുമുഖീ

നിന്നിൽനിന്നൂർന്നുവീഴും 

കളഭത്തിൻ നറുഗന്ധം 

എന്നിൽ പരിരംഭണത്താൽ

നിറയേ ചുറ്റുംനിറയുന്നതാ -

യെനിക്കു തോന്നി... !


മാനത്തിൻ നീലിമയിൽ 

സന്ധ്യാകാശത്തിൽ 

വിരിഞ്ഞു നിൽക്കുമാമൊരു 

മാരിവില്ലുപോൽ 

അഴകോലും സുന്ദരീമണീ നീ

വിരുന്നുവന്നുവെന്നെനിക്കു തോന്നി... !


ഏകാന്തരാവിൽ വന്നെത്തും 

കാർമുകിൽ ജാലങ്ങളാലെ 

കാർമുകിൽത്തുമ്പിൽ 

നിന്നിറ്റുവീഴാൻ വെമ്പിനിൽക്കും 

പരിമളം നിറയും പനിനീർക്ക -

ണങ്ങളാവാൻകാത്തു

നില്പതതെന്നുതോന്നി... !


സുന്ദരീ മനോമോഹിനീ 

മഴവില്ലിൻ ചാരുശീലേ, 

നിൻ പുരികക്കൊടികൾ 

കൊണ്ടെന്നെ ചികഞ്ഞു 

നോക്കുന്നതു കണ്ടെൻമനം 

കാർമുകിലുകൾ ഭൂമിയിൽ

പെയ്തൊഴിയുന്നേരം വർണ്ണലതാജാലങ്ങളിൽ

കുളിരുപെയ്യിക്കുന്നതുപോലെ

എന്നിൽകഞ്ചുകമായ് 

നിറയുന്നതായെനിക്കു തോന്നി... !


Rate this content
Log in

Similar malayalam poem from Romance