മഴക്കാലം
മഴക്കാലം
ഗംഭീരമായൊരു മഴ പെയ്തപ്പോൾ,
പാടവും തോടും ഒന്നായപ്പോൾ,
ഞാനതിൽ ചാടി നീന്തിയപ്പോൾ,
തോട്ടിൽപ്പെട്ടു ഞാൻ മുങ്ങിപ്പൊങ്ങിയപ്പോൾ,
ആരോ എന്നെ വന്നു രക്ഷിച്ചു കരകയറ്റി.
ബോധമില്ലാത്തൊരെന്നെ,
അവർ വീട്ടിലെത്തിച്ചപ്പോൾ
ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തിൽ,
എന്നെ ആനന്ദ കണ്ണീരോടെ സ്വീകരിച്ചു
വൃദ്ധരാം മുത്തശ്ശി, മുത്തശ്ശൻ.