STORYMIRROR

Binu R

Romance

3  

Binu R

Romance

മിഴി

മിഴി

1 min
258


കരിനീലമിഴികളിൽ

കണ്ടുവല്ലോ ഒരു

നറുചിരിയുടെ തുമ്പ്,

പണ്ടെങ്ങാണ്ടൊരു

പകലിൽ പ്രഭാകരൻ

പ്രഭവിടർത്തി മൂർച്ഛിച്ചു

നിൽക്കുന്നേരം

സ്വപ്നകുതുകിയായ്

രാവും പകലും

നിറസ്വപ്‌നങ്ങൾ

തേടുന്നകാലം

കണ്ടു ഞാൻ, എല്ലാ

നേരവും,മനസ്സിൻ

തിരുമുറ്റത്തെന്നുമാ

നിറചിരി

പ്രദോഷസന്ധ്യകളിൽ

നിറഞ്ഞു കത്തും

നിലവിളക്കിൽ

നെയ്‌തിരിപോൽ!

      


Rate this content
Log in

Similar malayalam poem from Romance