Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Binu R

Abstract Drama

3  

Binu R

Abstract Drama

കവിത:കലിയുഗം.രചന:ബിനു. ആർ.

കവിത:കലിയുഗം.രചന:ബിനു. ആർ.

1 min
285


കലിബാധിച്ചയുഗത്തിലത്രേ 

പിറന്നുവീണവർ നമ്മൾ

ചിരി സ്വന്തമായുള്ളവർ 

കാലത്തിനതീതമായ് കോലങ്ങളും

കൊഞ്ഞനംകുത്തലുകളും 

പതിവാക്കിയവർ

വിശുദ്ധരെന്നുവമ്പ്‌പറയുന്നവർ!


അമ്മയെയും അച്ഛനേയും തനിച്ചാക്കി 

ലോകംകാണാൻ പോയവർ

ഏഴാംകടലിനക്കരെ ചെന്നു മാതൃരാജ്യം നേടിയവർ

ഇക്കരെ കണ്ണുംനട്ടു കാത്തിരുന്നവരെ മറന്നുപോയവർ

വൃദ്ധരെ വൃദ്ധസദനത്തിലാക്കി ഏകാന്തതയ്ക്ക്

കുടപിടിച്ചുകൊടുത്തവർ

മരണങ്ങൾ ചിത്രത്തിലാക്കിക്കണ്ടു

ആനന്ദകണ്ണീരുകൾ വടിച്ചെടുത്തു കളഞ്ഞവർ!


ഇല്ലാവചനങ്ങൾ മറയാക്കി 

അന്ധവിശ്വാസങ്ങളെ പുകമറയിലാക്കി

അവിശ്വാസങ്ങളോടു കൈകൾ കോർത്തു 

അങ്ങനെയിങ്ങനെയാവരുതെന്നു

സത്ബുദ്ധി ചൊല്ലിയവരോട് 

പൃഷ്ഠം ചൊറിഞ്ഞുപോയവർ.... !


കുതികാൽവെട്ടുന്നവരോട് സൗഹൃദം പുലർത്തിയവർ 

കാണാക്കാഴ്ചകളിൽ പതിയിരിക്കും

വിഷം നിറഞ്ഞചിന്തകൾ കാണാൻ 

വിഷംനിറഞ്ഞ പാതകളിലൂടെ മുന്നുംപിന്നും

നോക്കി കള്ളനെപ്പോൽ നടന്നുപോകുന്നവർ.... !


സ്വന്തവും ബന്ധവും ചിന്തിക്കാതെ

കാമനകൾ ഞൊറിഞ്ഞവർ

പിതാവും മക്കളുമെന്നുചിന്തിക്കാതെ

വെറികൾ മാത്രം വളർത്തിയവർ

ദൈവമക്കളെന്നു കരുതും

കുഞ്ഞുപൈതങ്ങളെ പിറന്നുവീഴുമ്പോൾ തന്നെ

കാലപുരിക്കയക്കുന്നവർ!


കനകവും കാമിനിയും നിറഞ്ഞക്ഷന്ത്യമാം

സ്വാർത്ഥമാം ചിന്തകളുമായ്

സർവ്വതും നേടാനായ് സംസ്കൃതി മറന്നവർ

സദാചാരം പണയംവച്ചവർ

പ്രായമറിയാതെയോർക്കാതെ

കാമലാഭത്തിനായി അപ്രിയം ചെയ്യുന്നവർ!


കാണാം കരയാം കരഞ്ഞലമുറയിടാം

കാണാം ചിരിക്കാം ഭ്രാന്തമായ്ത്തന്നെ 

ഉച്ചത്തിൽ അലറിച്ചിരിക്കാം

ക്ഷോഭം നിറച്ച് കണ്ണുകൾ ചുവപ്പിച്ചീടാം

അമർഷത്തോടെ, ഈ ലീലകൾ കാണാത്ത

കണ്ണുകൾകൊണ്ട്,കണ്ടുകൊണ്ട്….. !

     


Rate this content
Log in

Similar malayalam poem from Abstract