STORYMIRROR

Krishnakishor E

Drama

2  

Krishnakishor E

Drama

കപടനാടകം

കപടനാടകം

1 min
148

പ്രണയിക്കുവാൻ തുടിക്കുന്നു എൻ

ഹൃദയമിന്നൊരുമിച്ചൊരു യുഗ്മ ഗാനം

ജപിക്കുവാൻ.


നിലംതൊടാ നാഥനായി ഇരുകൈകളും 

നീട്ടി ആലിംഗനബന്ധരായി കാലമേറെ

കണ്ണടച്ചാൽ കാറ്റുകൊണ്ടുപോവും കണ്ണ്

ചിമ്മാതെ കാത്തോരാനിധിയിന്ന് ദൂരേയ്ക്ക്

മാഞ്ഞുപോയി.


കേട്ട കഥകളിലെ നായികാനായകൻ, കേൾക്കാത്ത

കഥകളിലെ വില്ലനും പിന്നെ കേൾക്കാനിരിക്കുന്ന

കഥകളുടെ പിന്നിലെ കരങ്ങളും എന്റേത്.


പ്രണയം നടിക്കുവാൻ കൊതിക്കുന്നു എൻമനം

കഥകളായി പുസ്തകതാളുകളിലലിയുവാൻ

കണ്ണുചിമ്മി കാറ്റിനൊപ്പം പറക്കുവാൻ

കൂട്ടുകൂടാൻ കുട്ടിപൊരുന്നുവോ ഇന്ന്?


Rate this content
Log in

Similar malayalam poem from Drama