കാട്ടുനീതി
കാട്ടുനീതി


കാട്ടിലുള്ളതൊരേ നീതി.
ഒരേ നിയമം.
ഏവരും ചേർന്ന് നിൽക്കുക
കൂട്ടിനു നിൽക്കുക.
കൂട്ടായി നിൽക്കുക
എതിർപ്പുണ്ടോ?
പോരെടുക്കുക, പടവെട്ടുക.
ഒറ്റക്കൊറ്റ, ആൾക്കൊന്ന്!
എതിർപ്പുള്ളവർ തീർക്കട്ടെ.
ഉറ്റോരുടയോർ സാക്ഷി, സാക്ഷി മാത്രം.
തെളിയട്ടെ ബലാബലം.
വെളിവാവട്ടെ ധൈര്യവും സ്ഥൈര്യവും.
കാണട്ടെ കൗശലം.
കളി കഴിഞ്ഞാൽ,
ജയിച്ചവൻ ജയിച്ചു.
തോറ്റവൻ തോറ്റു.
ജയിച്ചവൻ നിൽക്കും. തോറ്റവനോടും.
അതോടെ തീർന്നു.
എതിർപ്പും വൈരവും.
നമുക്കങ്ങനെ പറ്റുമോ?
നാമെല്ലാം മൃഗങ്ങളെക്കാൾ ഉയർന്നതല്ലേ!