STORYMIRROR

Arjun K P

Fantasy Inspirational

3  

Arjun K P

Fantasy Inspirational

ജീവിതം

ജീവിതം

1 min
208

ആയിരം സ്വപ്നങ്ങൾക്കവധി പറഞ്ഞു

അഭിലാഷതീരത്തെ മറന്നുപോയ് ഞാൻ...

നിമിഷങ്ങളുതിർന്നു വീഴും ദളങ്ങളായ് 

ഞെരിഞ്ഞമർന്നീടുന്നു കാൽച്ചുവട്ടിൽ... 


തേൻ നിറക്കാതെയെൻ മധുരമോഹങ്ങളിൽ

വിരിയാതെ കൊഴിയുന്നു പൂമൊട്ടുകൾ...

പാതിവഴിക്കിട്ടു പടിയിറങ്ങിപ്പോയീ

എഴുതുവാൻ വൈകിയ കവിതകളും...


അനുഭവങ്ങൾ തന്നാഷാഢതീരമേ

മാറുമോ മോഹസാക്ഷാൽക്കാരമായ്...

പുലരുവാൻ വെമ്പുന്ന നാളെകൾ തൻ 

പൊൻകിരണങ്ങളിൽ പൂത്തുലഞ്ഞീടുമോ...


പോയ്മറഞ്ഞേതോ വിദൂരസ്വപ്നങ്ങളേ 

അഗ്നിച്ചിറകുകളായി പടർന്നിറങ്ങീടുമോ...

കത്തിയെരിഞ്ഞെൻ കരൾപ്പൂവിനുള്ളിൽ

നിറക്കുമോ വാടാത്ത വനമുല്ല ഗന്ധം...


മറഞ്ഞിടും ചിതറിടുമെന്നാൽ ഒടുങ്ങാത്ത

മോഹമേ നിന്റെ പേരാകുന്നോ ജീവിതം...



Rate this content
Log in

Similar malayalam poem from Fantasy