എന്റെ സ്വാതന്ത്ര്യം
എന്റെ സ്വാതന്ത്ര്യം


പാറിപ്പറക്കുന്ന പൂമ്പാറ്റയല്ല ഞാൻ,
പാറിപ്പറക്കുന്ന പറവയും അല്ല ഞാൻ,
പാറിപ്പറന്നുല്ലസിച്ചീടുവാനായ്
കൊതിച്ചോരാ കുഞ്ഞു പൈതൽ മാത്രം.
ചിറകുകൾ ഒന്നുമേ ഇല്ലയെന്നാലും
ചിരകാല മോഹങ്ങൾ ഉണ്ടെൻ മനസ്സിൽ,
മോഹങ്ങളൊക്കെയും മുറുകെ പിടിച്ചു ഞാൻ
പാറി പറന്നീടും ഈ ഭൂവിലെന്നും.
അതിർവരമ്പെല്ലാം തച്ചുടച്ചീടും
മോഹങ്ങളെല്ലാം നെഞ്ചിലേറ്റീടും
ഉയരങ്ങൾ ഒക്കെയും വെട്ടി പിടിച്ചിടും
എന്നുമേ ഞാൻ ആനന്ദ നിർവൃതിയിലാണ്ടിടും.