എന്റെ പ്രണയം
എന്റെ പ്രണയം


ജീവിതവാടിയിൽ എന്നോ
എന്നിലേക്ക് വന്നു ചേർന്ന
വസന്തമാണ് നീ...
എന്റെ ജീവനും ജീവശ്വാസവുമായി
എന്നിലെ വികാരങ്ങളെ
തൊട്ടുണർത്തി നീ...
എന്നിലെ സ്ത്രീയെ
വിളിച്ചുണർത്തി നീ...
സ്നേഹസാഗരത്തിൽ ഞാൻ
കാത്തുവെക്കും എൻ ഹൃദയ-
ചെമ്പനീര് പൂവാണ് നീ...
നഷ്ടപ്പെടാം എങ്കിലും
നഷ്ടപ്പെടുത്താൻ ഞാൻ
ആഗ്രഹിക്കാത്ത എൻ
ദേവതാരുവാണു നീ...