എന്റെ ആത്മാവ്
എന്റെ ആത്മാവ്


ഞാൻ അറിയുന്നവർ
എന്നെ അറിയുന്നില്ല ...!
എന്നെ അറിയുന്നവരെ
ഞാനും അറിയുന്നില്ല ...!
എന്നെ അറിയാത്തവരെയോർത്ത്
ഞാൻ കരഞ്ഞപ്പോഴും
എന്റെ ആത്മാവ്
എന്നോടു കൂടെയുണ്ടായിരുന്നു ...!
എന്നെ അറിയുന്നവരെയോർത്തു -
ഞാൻ കരഞ്ഞപ്പോൾ
എന്റെ ആത്മാവ്
എന്നിൽ കൈമോശം വന്നിരുന്നു ...!