STORYMIRROR

Jyothi Kamalam

Classics Inspirational

3  

Jyothi Kamalam

Classics Inspirational

"എൻറെ രാജ്യം "

"എൻറെ രാജ്യം "

1 min
219

വന്ദിപ്പൂ അംബയെ ...

ത്രിവർണ്ണമേന്തിയ മാതയെ....

നാനാമതസ്തരും കൈകോർത്തുവാഴുന്ന

ഹൃദ്യമാമീമണ്ണ് കൈകൂപ്പി വന്ദിപ്പൂ…

സാഹോദര്യത്തിന്റെ ചിന്ദുകൾ പാടുന്നൂ ഗോദാവരിയും കാവേരിയും…

ഭാഷതൻ വേരുകൾ പന്തലിച്ചുള്ള മഹീരുഹക്കൂട്ടം എൻനാട് മമനാട്…

പൊങ്കലും ഹോളിയും മുഹറവും നല്ലൊരു ഈസ്റ്ററും ഘോഷിക്കും നന്മനാടെ…

ടാഗോറും അമീറും മീരയും കബീറും വാഴ്ത്തിയ നാടേ മമനാടേ വന്ദനം…

ഒന്നല്ലോ ചുടു ചോര ഒന്നല്ലോ ഗഗനവും മണ്ണും മനുഷ്യനും എന്ന ധ്വനി…

എന്നും നിലയ്ക്കാത്ത ചേതനയുമായ്‌ ഞങ്ങൾ നിലകൊൾവൂ നിന്ടെ മാറിൽ… 



Rate this content
Log in

Similar malayalam poem from Classics