STORYMIRROR

Arjun K P

Drama Classics

3  

Arjun K P

Drama Classics

ദൈവവും ഞാനും

ദൈവവും ഞാനും

1 min
372

എന്റെ ദുഖങ്ങളെല്ലാം പറഞ്ഞ-

തെന്നുമീ മുൻപിലായിരുന്നല്ലോ...

എന്റെ സ്വാർത്ഥത കൊണ്ടു നിറഞ്ഞൊരു 

നീണ്ട പ്രാർത്ഥനകളെന്നും ശ്രവിച്ചു നീ


ഓരോ പരീക്ഷണവുമതിജീവിക്കുവാൻ 

ഊർജം നീ തരും പ്രതീക്ഷയാണല്ലോ 

നേരിട്ടു ഞാൻ കണ്ടതില്ലയെന്നാലും 

അറിയുന്നുവെന്നും നിന്റെ സാന്നിദ്ധ്യം 


നിന്റെ കരുതലിൽ ഞാനറിഞ്ഞീടുന്നു 

നിൻ മുഖം മനുഷ്യസ്നേഹമാണെന്ന് 

തുണയായി കാവലായ് പലരും വരുമ്പോൾ 

ഞാനറിയുന്നു നിൻ രൂപം നന്മയാണെന്ന്  

എന്റെ കർമ്മം വിധിക്കുന്നുവെന്റെ 

സ്വർഗ്ഗനരകങ്ങളെന്നുമീ ഭൂവിൽ


Rate this content
Log in

Similar malayalam poem from Drama