STORYMIRROR

Sangeetha S

Abstract

3  

Sangeetha S

Abstract

അവരിലൊരാൾ ---

അവരിലൊരാൾ ---

1 min
592

നിഴലുകൾ മൂകമാമീകവാടത്തിൽ

നിശയിലലയൊലികൾ ആഴ്ന്നിറങ്ങി 

ഇന്നു നീ അങ്ങു ദൂരെ

മൺകൂനകൾക്കപ്പുറം ചിതറിത്തെറിച്ചൊരോർമ്മയായ്

തീക്ഷ്ണമാം ഈ ശുഭ്രവെളിച്ചത്തിൽ

കുളിരോളമായ് കിനിഞ്ഞിറങ്ങി 

ഇന്നീ നനവുതുള്ളികൾക്കു മീതെ 

ഒരു മൂകശകലം എന്തിലേക്കെന്നില്ലാതെ 

ആരിലേക്കെന്നില്ലാതെ തിരശ്ശീല 

മറയുന്നൊരഭ്രപാളിയിൽ 

ഇരുവഴിയിലിരുമിഴിയിലിരുമൊഴിയിലായ്

കൊഴിഞ്ഞിടുന്നൊരീയിലകൾക്കു

ജന്മാനന്തരവസന്തമേകുവാൻ 

ഇന്ന് നീ എവിടെയോ…. 

എവിടേക്കെന്നില്ലാതെ നീളുന്നൊരീ 

 യാത്രയിൽ അവരിലൊരാളായി…

                       

      



Rate this content
Log in

Similar malayalam poem from Abstract