STORYMIRROR

Sandra C George

Romance Tragedy

3  

Sandra C George

Romance Tragedy

അന്ത്യനിമിഷം

അന്ത്യനിമിഷം

1 min
215

കാലനെന്നപോലെ അന്ത്യം വേട്ടയാടുന്ന,

നിന്നെ നോക്കുവാനാവതില്ലെനിക്ക് പ്രിയേ,

വേദന തിന്നുന്ന നിൻ മിഴികളിൽ 

ആർദ്രമായി നോക്കുവാൻ കഴിയില്ലെനിക്ക്.


പറയുവാൻ ഇനിയുമായിരം വാക്കുകൾ ബാക്കി 

എങ്കിലും പ്രിയേ മൗനമാണെൻ അധരങ്ങളിൽ,

നിമിഷങ്ങൾക്കപ്പുറം നീ വിടവാങ്ങുമെന്നറിയാം

എങ്കിലും പ്രിയേ മൗനമാണെൻ അധരങ്ങളിൽ


കണ്ണീരിനാൽ നിറഞ്ഞ നിന്നക്ഷിതൻ നോട്ടം 

ജ്വലിപ്പിച്ചു എൻ ഹൃദയാഗ്നിയേ എന്തിനോ 

മാനസചിന്തകൾ വേരുറയ്ക്കാതെ

ആടിയുലയുന്നു നിൻ ഓർമ്മകൾ തേടി 


പെട്ടെന്ന് നീയെൻ കരങ്ങൾ തിരഞ്ഞതിൽ 

മുറുകെ പിടിച്ചെന്ത്യശ്വാസമെടുത്തപ്പോൾ 

എൻ ഹൃദയസ്പന്ദനം നിലച്ചുപോയി പ്രിയേ 

ഹൃദയം കല്ലായ വേദനയിലും മൗനം 

വെറും മൗനം മാത്രമായിരുന്നു എന്നുള്ളിൽ 


ചലനമറ്റ എൻ മിഴികൾ നിനക്കായി 

കണ്ണീർ ഗാനം ആലപിച്ച നിമിഷമത് 

ചങ്ക് പറിച്ചെടുത്തെന്നിൽ നിന്ന് നീ 

മരണത്തിൽ ലയിച്ച ആ നിമിഷം.


Rate this content
Log in

Similar malayalam poem from Romance