STORYMIRROR

Sruthy Karthikeyan

Drama Tragedy Fantasy

3  

Sruthy Karthikeyan

Drama Tragedy Fantasy

അച്ഛൻ

അച്ഛൻ

1 min
185

സൗന്ദര്യലഹരിയിലാറാടിയ അപ്സരസിനെപോൽ  

പുഞ്ചിരി തൂകി നിന്നു പ്രകൃതി.   

കളകള നാദത്താൽ ഒഴുകുന്ന നദിയും         

ആടികളിക്കുന്ന വൃക്ഷലതാദികളാലും        

അഴകിൻ്റെ പരമോന്നതപീഠത്തിലിരുന്നു.     

 

പ്രത്യുഷസ്സിലെങ്ങും കിരണങ്ങൾ പതിക്കവെ   

 കോകില നാദങ്ങളുയരവെ                

 മംഗളമേകിനിന്നു പ്രകൃതി.            

 ഫലഭൂയിഷ്ഠമായ വൃക്ഷശിഖര-             

ത്തിൻമേൽ ഞാനൊരു കൂടാരമൊരുക്കി. 

         

അനാദിയാം സ്നേഹത്താൽ എന്നെ പുണർന്നു.                      

തണലേകാൻ ശിഖരങ്ങളും  അന്നമൂട്ടാൻ

ഫലങ്ങളാലും, സ്ഥായിയായ വേരുകളാലും                 

ശക്തിയാർജിച്ച വൃക്ഷത്തിൻ മേൽ          

ഞാനെന്റെ വാസം തുടർന്നു.  

              

വാനത്തിനപ്പുറം വളർന്ന മതിലാ-               

ണതെന്ന് ഞാനറിഞ്ഞു.  

ആകാശഗോപുരത്തിനൊക്കുമേ             

പറന്നു തളരുമ്പോൾ                      

തണലേകിയും.. താരാട്ടുപാടിയുറക്കി.        


കരയുമ്പോൾ താങ്ങായും                  

സന്തോഷത്തിൽ ആർത്തുല്ലസിച്ചും            

എൻ മനം നിറച്ചു.     

നിശീഥനിയുടെ നിഴൽപറ്റി മൃത്യു കണക്കെ       

മുറിക്കാനായവർ കരം നീട്ടിയപ്പോൾ         


വേദനയാൽ കണ്ണുനീർ ധാരധാരയായി

ഒഴുകിയപ്പോൾ ഞാനോടി ചെന്നവരുടെ         

കണ്ണിൽ കുത്തിയവരെ ഓടിച്ചു.               

പോകിനെടാ .. പോയിൻ                     

ഇതെന്റെ അച്ഛനാണ്.. അച്ഛൻ                

എൻ ദൈവം.                         



Rate this content
Log in

Similar malayalam poem from Drama