1947 ഓഗസ്റ്റ് 15
1947 ഓഗസ്റ്റ് 15
പാറ്റയും എലിയും മരപ്പട്ടിയും താവളം തേടും നാട്ടിൽ മനുഷ്യവാസമേതുമില്ല
കൽക്കട്ടയിലെ ബെളിയഘട്ടിൽ ഉണർന്നു ഗാന്ധിതൻ തേജസ് .....
ഓഗസ്റ്റ് 15 ദേശീയപതാക ഉയർന്നു വിണ്ണിൽ ഉദയ സൂര്യൻ്റെ കിരണങ്ങൾ പോൽ ....
സ്വാതന്ത്ര്യത്തിൻ്റെ നിറവിൽ ഇന്നു കാണുന്ന് ഞാൻ
ത്രിവർണപതാകയിൽ ചുംബിക്കും ഗന്ധിതൻ തിരുമുഖം ....
ഓഗസ്റ്റ് 15 എന്നും മനസ്സിൽ തെളിയണം ഒപ്പം മഹാത്മാവിൻ ഓർമ്മകളും ....
വീണ്ടും ചൊരിയണം സ്നേഹം മനസ്സിൽ സമുദ്രംപോലെ വിശാലമീ
ഇന്ത്യതൻ അഭിമാനം എന്നും ഹൃദയത്തിൻ രോമാഞ്ചം 15 ഓഗസ്റ്റ്....
മഹാത്മാ നേടി തന്നൊരു സ്വാതന്ത്ര്യത്തിൻ മാണിക്കകല്ലുമാല ....
ഇന്നും നാം മരിച്ചാലും മറക്കില്ല കണ്ണീരിൻ
ഉപ്പുരസം കലർന്നൊരാ രാവിൻ മണ്ണിലെ ചൂട് ....
