വി റ്റി എസ്

Drama Romance Others

3  

വി റ്റി എസ്

Drama Romance Others

വെളുത്ത ചെമ്പരത്തി

വെളുത്ത ചെമ്പരത്തി

3 mins
390



" ഞാൻ പറഞ്ഞത് കേട്ടില്ലേ..,

" കേട്ടു.."

" എന്നിട്ടെന്നാ മിണ്ടാത്തെ..."

" കാര്യങ്ങൾ തീരുമാനിക്കാൻ ഇവിടെ മുതിർന്നവർ ഉണ്ട് ശരത്.."

" അച്ഛന് വസു അപ്പച്ചിയെ വിട്ട് ഇത്രയും കാലം ജീവിക്കാൻ പറ്റും .എന്നാൽ എനിക്കെൻ്റെ ചേച്ചിയെ വിട്ട് ഒരു ദിവസം പറ്റില്ല. എൻ്റെ ചേച്ചി സന്തോഷത്തോടെ വേണം ഇവിടെ നിന്നുപോകാൻ . അതുപോലെ എനിക്കും സന്തോഷത്തോടെ ചേച്ചിയുടെ അടുത്ത് കേറിച്ചെല്ലണം.. "

സുകുവിൻ്റെ മുഖം കുനിഞ്ഞു.

" തെറ്റുകൾ രണ്ടുപേരും ചെയ്തു ശരത്. ഇനി ആലോചിച്ചിട്ടു ഒരു കാര്യവും ഇല്ല "

" അച്ഛന് ഇപ്പോഴും വസുഅപ്പച്ചിയോട് പിണക്കം ആണോ.."

" അല്ലടാ അവൾ വന്നല്ലോ ആ സന്തോഷത്തിലാ ഞാൻ. അവൾ ഈ വീടിന്റെ വിളക്കാരുന്നു. നീ പറഞ്ഞതിനേപ്പറ്റി ഇപ്പോൾ ആലോചിക്കേണ്ട. മുതിർന്നവരുടെ തീരുമാനം പോലെ നടക്കും " സുകു തീർത്തു പറഞ്ഞു.

"ബന്ധത്തെ ബന്ധം ഏച്ചുകെട്ടേണ്ട .

മനസിലായോ നിനക്ക്.നീ പോ എനിക്കൊന്നുറഞ്ഞണം.."

" ഉറങ്ങിക്കോ ഞാൻ പോകുന്നു. " ശരത് മുറി വിട്ടിറങ്ങി. നേരേ ലളിതയുടെ അടുത്തെത്തി.

" എന്നാടാ..ആകെ അരിശത്തിൽ.." ലളിത ചോദിച്ചു. അരിശംകൊണ്ട് അവൻ്റെ മുഖം ചുവന്നിരുന്നു.

" ഒന്നുമില്ല.. അറിഞ്ഞിട്ടും കാര്യമില്ല. സ്വന്തം ഇഷ്ടം മറ്റുള്ളവരിൽ അടിച്ചേൽപിക്കുകയല്ലേ..ഇവിടെ."

" അതാരാ അങ്ങനെ ചെയ്തത്..?

" ആരാന്ന് അമ്മയാക്കറിയില്ലേ....?

" എന്താ അടിച്ചേൽപിച്ചത് അതു പറ "

ഇവിടെ ഒരു കല്യാണക്കാര്യം നടക്കുന്നില്ലേ.

" ഉണ്ട് അതിനെന്താ ..ഓരോന്നിനും അതിൻ്റേതായ സമയം ഉണ്ട് ..അപ്പോൾ നടക്കണം.നിൻ്റെ ചേച്ചിക്ക് കല്യാണപ്രായമായി. "

" ആയെങ്കിൽ കെട്ടിക്കണം..ചേച്ചിയുടെ ഇഷ്ടം അനുസരിച്ച്.. അല്ലാതെ ." ബാക്കി ശരത് പറഞ്ഞില്ല.

" അവൾക്ക് ഇഷ്ടമില്ലെന്നു പറഞ്ഞില്ല. നിന്നോടു പറഞ്ഞോ ഇഷ്ടമില്ലെന്ന്."

" പറഞ്ഞു. എനിക്കും ഇഷ്ടമല്ല."

" ഓഹോ..അപ്പോൾ രണ്ടുപേരും ഒത്തോണ്ടാണ്. നടക്കില്ല മക്കളെ. ഈ കല്യാണം നടത്തും .ആരെതിർത്താലും.

നീ ഓരോന്നുപറഞ്ഞ് അവളെ വഷളാക്കേണ്ട.അത്രേ എനിക്ക് പറയാനുള്ളൂ. "

" അമ്മേ ..ഈ വാശി ശരിയല്ല. ചേച്ചീടെ ജീവിതമാണ്. ആലോചന തുടങ്ങിയതല്ലേ ഉള്ളൂ..വേണ്ടെന്നു വെക്കാലോ.."

" ഇതുപോലൊന്ന് ഒത്തുകിട്ടണ്ടേ.. ആദ്യമായി വന്ന ആലോചന .എല്ലാം കൊണ്ടും നമുക്ക് ചേരും .."

" നമുക്കു ചേരുമായിരിക്കും എന്നാൽ ചേച്ചിക്ക് ചേരില്ല. "

" ആഹാ..അതുനീയാണോ തീരുമാനിക്കുന്നത്. മോൻപോയി ഇതിലും നല്ലത് കൊണ്ടുവാ.."

ലളിത തമാശയായി പറഞ്ഞു.

" കൊണ്ടുവരും.. അമ്മ കണ്ടോ..അപ്പോൾ പറ്റില്ലാന്നു പറഞ്ഞാലാ.. "

" ഞാൻ ഈ ചൂടുവെള്ളം അച്ഛന് കൊടുത്തിട്ടു വരട്ടെ.. എന്നിട്ട് ചെറുക്കനെ തപ്പി പോയാൽ മതി.." ലളിത പറഞ്ഞു.

ലളിത ചെല്ലുമ്പോൾ സുകു കണ്ണടച്ചു കിടക്കയാരുന്നു.

"സുകുവേട്ടാ... സുകുവേട്ടാ... " ലളിത തോളിൽ തട്ടി വിളിച്ചു.

" ഉറങ്ങുവല്ല ലളിതേ...ഉറക്കമൊക്കെ നഷ്ടപ്പെട്ടു..ഒന്നും അങ്ങോട്ട് ശരിയാവുന്നില്ലാ എന്നായി...കാഴ്ചക്കാരൻമാത്രം ആകേണ്ടി വരുന്നു.വാക്കുകൾക്ക് പഴയ ശക്തിയില്ല.. തീരുമാനങ്ങൾക്ക് ഉറപ്പില്ല. .."

" എന്താ ഇങ്ങനൊക്കെ പറയാൻ.. അതിനുതക്ക എന്തുണ്ടായി.."

" ശരത് ഈ കല്ല്യാണത്തിന് സമ്മതിക്കില്ല.കൂടാതെ വേറൊന്നുകൂടിയും പറഞ്ഞു. "

" ആൺമക്കൾ തന്നോടൊപ്പമായാൽ അവരെ അംഗീകരിക്കണം എന്നല്ലേ.. ശരത്തിനെ നമ്മൾ കുട്ടിയായി കണ്ടു.. "

" എന്തൊക്കയാ ഈ പറയുന്നത്. അവനെന്താ പറഞ്ഞത്."

" നമ്മുടെ വസൂൻ്റെ മോനെക്കൊണ്ട് അച്ചൂനെ കെട്ടിച്ചാൽ മതിയെന്ന്..അതാ അവനിഷ്ടം എന്ന്. നീ പറ ലളിതേ ..എന്താ നിൻ്റെ അഭിപ്രായം.."

" സുകുവേട്ടൻ്റെ അഭിപ്രായം .. എന്താ. അതുതന്നെയാണ് എൻ്റെ അഭിപ്രായം .."

" സത്യം പറഞ്ഞാൽ വസൂൻ്റെ മോനെ കണ്ടപ്പോൾ മനസ്സിൽ അങ്ങനൊരു മോഹം തോന്നിയതാ.. പിന്നെ ഓർത്തു അതിനുള്ള അർഹത നമ്മൾ എന്നേ കളഞ്ഞു എന്ന്. ഞാൻ അങ്ങനാവശ്യപ്പെട്ടാൽ അവൾ എന്നെ ആട്ടും... അതുകൊണ്ട് ആ ആഗ്രഹം അതുപോലെ ഉപേക്ഷിച്ചു."

" ഇപ്പോൾ ശരത് പറയുന്നത് ദേവ് മതീ എന്ന്. വേറെ കല്യാണം നടത്തിയാൽ അവനും അച്ചുവും ഉണ്ടാവില്ലെന്ന്.."

" സുകുവേട്ടൻ അവൻ പറയുന്നത് കാര്യാക്കേണ്ട... അരിശത്തിനു പറഞ്ഞതാവും. " ലളിത സുകുവിനെ സമാധാനിപ്പിച്ചു.

******* ********* *********

ശരത് തൻെറ ഒപ്പം ആണ് എന്നത് അച്ചൂന് വലിയ ആശ്വാസമായി.

അവൻ എന്താവും അച്ഛനോട് പറഞ്ഞിട്ടുണ്ടാവുക. അച്ചു ശരത്തിനെ നോക്കിയിരുന്നു. .വരുന്നുണ്ട്. മുഖം കണ്ടാലേ അറിയാം ..കലിപ്പിലാണെന്ന്.

ശരത് വന്ന് അവളുടെ അടുത്തിരുന്നു.രണ്ടുപേരും കുറച്ചുനേരം ഒന്നുംമിണ്ടിയില്ല.

" ശരത് അച്ഛൻ എന്തു പറഞ്ഞു.. " അച്ചൂന് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.

" അതൊന്നും ചേച്ചി അറിയേണ്ട ..ഞാനുണ്ട് ദേവേട്ടനുണ്ട് ..ഇനി ഇവരാരും സമ്മതിച്ചില്ലേൽ ഞാൻ ചേച്ചിയെ ദേവട്ടൻ്റെ വീട്ടിൽ കൊണ്ടാക്കും അവിടെ വെച്ചു കല്യാണവും നടത്തും. ദേവേട്ടൻ അതിനുള്ള കാര്യങ്ങൾ ചെയ്തോളും."

" അതൊന്നും വേണ്ട... എനിക്ക് ഈ വീട്ടിൽ വച്ച് കല്യാണം നടത്തി തന്നാൽ മതി. അച്ഛൻ്റെ സമ്മതത്തോടെ.. " അച്ചു നിറകണ്ണുകളോടെ പറഞ്ഞു.

" കരയാതെ ചേച്ചി അതാണ് എൻ്റെയും ആഗ്രഹം.. വിഷമിക്കേണ്ട അതുപോലെ തന്നെ നടക്കും..."

ആരുപറഞ്ഞാൽ ആണ് അച്ഛൻ സമ്മതിക്കുക ശരത്തിന് ആലോചിച്ചിട്ട് ഒരെത്തുംപിടിയും കിട്ടിയില്ല.

******* *********** ***********

തിരിച്ചു വീടെത്തിയിട്ടും സരസുവിൻ്റെ മനസ്സിൽ ദേവിൻ്റെ മുഖം തെളിഞ്ഞു നിന്നു.

എത്ര നല്ല സ്വഭാവം നല്ല വിനയം ..

ഉച്ചയ്ക്ക് ശശിയ്ക്ക് ഊണുവിളമ്പി കൊടുക്കുമ്പോളും സരസു ദേവിൻ്റെ ഓർമ്മയിലാരുന്നു.

" സരസൂ...നീ എവിടാ.."

" ങേ...എന്താ ശശിയേട്ടാ.."

"എന്തേ ഇത്ര വല്യ ആലോചന..ശരത് പറഞ്ഞതോർത്താണോ.. അവൻ പറഞ്ഞത് .അവൻ്റെ കാര്യമാ .അവൻ്റെ ചേച്ചിയ്ക്ക് ഈ ചെറുക്കൻ വേണ്ടെന്ന്. "

" അതൊന്നുമല്ല ശശിയേട്ടാ ...ഞാൻ നമ്മുടെ വസുധേച്ചിയുടെ മോനേപ്പറ്റി ഓർത്തതാ.. നമ്മൾക്കാണേൽ മക്കളും ഇല്ല. നമുക്കൊരു മോളുണ്ടായിരുന്നെങ്കിൽ ദേവിനെകൊണ്ട് കെട്ടിക്കാരുന്നു. "

" അസംബന്ധം പറയാതെ സരസു..നീയും വസൂം സഹോദരികളാ ചേടത്തി അനിയത്തിമാരുടെ മക്കൾ തമ്മിൽ വിവാഹം പാടില്ലാന്നറിയില്ലേ..

" ഞാൻ പറഞ്ഞുവന്നത് ..അച്ചു നമുക്ക് മോളല്ലേ..അവളെ ദേവിന് ആലോചിച്ചാൽ.."

" അത് ശരിയാ..മുറപ്പെണ്ണാണ് ..അവളോട് ആരു ചോദിക്കും ..ചോദിച്ചാൽതന്നെ സമ്മതിച്ചില്ലെങ്കിലോ...അച്ചൂന് നന്നേ ചേരും."

" ശശിയേട്ടൻ ഒന്നുചോദിക്ക് "

" ആരോട് ..വസൂനോടോ..സരസൂ ആദ്യം നിൻ്റെ ഓപ്പ സമ്മതിക്കേണ്ടേ. ഒരാൾ പറ്റില്ലാ പറഞ്ഞാൽ തീർന്നില്ലേ.."അതുകൊണ്ട് ആ ആഗ്രഹം മറക്കാം.."ശശി പറഞ്ഞു.

" മറക്കാൻ പറ്റുന്നില്ല ശശിയേട്ടാ..നമ്മുടെ കുട്ടികൾ അല്ലേ .അവർ ഒന്നിച്ചാൽ മതിയായിരുന്നു."

" ഇത്രയും നേരമായിട്ടും അളിയൻ വിളിച്ചില്ലല്ലോ..എന്തു തീരുമാനിച്ചോ ആവോ.."

ശശി കൈകഴുകിക്കൊണ്ടിരുന്നപ്പോൾ ഫോൺ ബെല്ലടിക്കാൻ തുടങ്ങി.

" സരസൂ ആരാന്നു നോക്കൂ.."

സരസു കോൾ എടുത്തു.

" ഹലോ.ശരി വരാം.. "ഫോൺ കട്ടായി.

തുടരും...




Rate this content
Log in

Similar malayalam story from Drama