തുളസി മാഹാത്മ്യം
തുളസി മാഹാത്മ്യം
കുറച്ചായി വിചാരിക്കുന്നു.. ഒരു തുളസി വേണം..
അതിന്റെ ഗന്ധം ഒരു ഊർജമാണ്.. അത് മാത്രമല്ല
വീടായാൽ തുളസി.. അത് ഒരു ഐശ്വര്യമാണ്.. പല ചെറു രോഗങ്ങൾക്കും തുളസി ഒരു പ്രതിവിധി ആണ്..
അതിലുപരി ഹിന്ദു മതത്തിന്റെ പല ചടങ്ങുകളിലും തുളസി ഒരു അത്യന്താപേക്ഷിത ഘടകമാണ്..
പ്രവാസം ജീവിതത്തിൽ നഷ്ടപ്പെട്ടുപോയ സ്വന്തം നാട്ടിലെ/ വീട്ടിലെ മണ്ണിന്റെയും പ്രകൃതിയുടെയും ഒരു സുഖം അനുഭവിക്കുന്നതിനു വേണ്ടിയാണു .. പലരും ഇവിടെ തങ്ങളുടെ ഫ്ലാറ്റ് ന്റെ ബാൽക്കണിയിലും മറ്റും പൂന്തോട്ടവും കൃഷിയും ഓക്കേ ചെയ്യാൻ ശ്രമിക്കുന്നത്..
ഇങ്ങനയൊക്കെ ആണെങ്കിലും ഇപ്പോൾ ഈ ചെയ്യുന്ന പലരും .. നാട്ടിൽ ഉണ്ടായിരുന്നപ്പോൾ സ്വന്തം വീട്ടിലെ മുല്ലക്ക് കുറച്ചു വെള്ളം ഒഴിക്കാത്തവരായിരുന്നു...
പ്രവാസ ജീവിതത്തിന്റെ മടുപ്പു മാറുന്നതിനു ഞാനും അങ്ങനെ ഫ്ളാറ്റിലെ ബാൽക്കണിയിൽ ഒരു ചെറു പൂന്തോട്ടം ഒരുക്കി ..
ഈ താല്പര്യം അറിഞ്ഞപ്പോൾ പല കൂട്ടുകാരും എനിക്കായി ചെടികൾ തന്നു.. ഞാൻ അവയെ പരിപാലിച്ചു..
അങ്ങനെ ഇരുന്നപ്പോൾ സുഹൃത്ത് മനോജേട്ടൻ വിളിച്ചിട് പറഞ്ഞു ഒരു തുളസി ചെടി മഹബൂലയിൽ ഒരു സുഹൃത്തിന്റെ വീട്ടിൽ ഉണ്ട്.. അദ്ദേഹം അത് തരും.. പക്ഷെ വണ്ടി ആയിട്ടു അവിടെ വരെ പോയി എടുത്തോണ്ട് വരണം..
കേൾക്കേണ്ട താമസം ഞാൻ ഓക്കേ പറഞ്ഞു..
സഞ്ജയന്റെ 'രുദ്രാക്ഷ മാഹാത്മ്യം' എന്നപോലെ.. തുളസിയുടെ മാഹാത്മ്യത്തെ കുറിച്ച് മനോജേട്ടനാണ് എനിക്ക് പറഞ്ഞു തന്നത്..
തുളസി പരിപാവനമായി സൂക്ഷിക്കേണ്ട ഒരു ചെടി ആണ്.. നിത്യേന വെള്ളം ഒഴിക്കണം.. തുളസിയിൽ നമ്മൾ തൊടണമെങ്കിൽ പോലും ശുദ്ധിയോടെ വേണം.. വീട്ടിലെ ഒരു നിലവിളക്കു എന്നപോലെ.. അത്രയും ശുദ്ധിയോടെ നമ്മൾ അതിനെ പരിപാലിക്കാവൂ..
ആദ്യം ഒക്കെ എനിക്ക് ഈ പറച്ചിലുകൾ ഒരു പറച്ചിലായി മാത്രം തോന്നിയുള്ളൂ..
പിന്നീട് ഞാൻ ഓർത്തു..
ഈ പറച്ചിലുകൾക്കു പിറകിൽ എന്തെങ്കിലും തക്കതായ കാരണങ്ങൾ കാണും.. നമുക്കു ഒരു പക്ഷെ അറിയില്ലായിരിക്കാം..
അതുകൊണ്ട് ഞാൻ ഈ പറഞ്ഞതെല്ലാം ശിരസ്സാവഹിച്ചു.
ഓഫീസിൽ നിന്ന് ഇറങ്ങി നേരെ പോയാൽ സമയം ലാഭിക്കാം.. പക്ഷെ വാങ്ങാൻ പോവണത് തുളസി ആയത്കൊണ്ട് മാത്രം.. വീട്ടിൽ പോയി കുളിച്ചു ശുദ്ധിയോടെ കൂടെ മെഹബുള്ള ക്കു പുറപ്പെട്ടു..
പോകുന്ന വഴിയിലാണ് മനോജേട്ടൻ താമസിക്കുന്നത്... അശുദ്ധി വേണ്ട എന്ന് കരുതി വണ്ടി ഉൾപ്പടെ ഒന്ന് കഴുകിയിട്ടാണ് യാത്ര തുടങ്ങിയത്..
അങ്ങനെ മനോജേട്ടനേയും കയറ്റി ഞങ്ങൾ പുറപ്പെട്ടു .
വഴിദൂരം തുളസി മാഹാത്മ്യം ഞാൻ കേട്ടു.
മെഹബുള്ളയിൽ എത്തി.. സുഹൃത്തിന്റെ കയ്യിൽ നിന്നും തുളസി ചെടി മനോജേട്ടൻ ആദരപൂർവം എനിക്കായ് സ്വീകരിച്ചു..
കരുതലോടെ അത് കാറിൽ വച്ചു..
എന്നെക്കാൾ ശുദ്ധിയോടു കൂടെ വന്ന മനോജേട്ടൻ അത് വാങ്ങിയപ്പോൾ എനിക്കിയ്ക്കു അങ്ങേയറ്റം സന്തോഷമായി..
എന്തോ ഒരു ചൈതന്യം നമ്മളിലേക്ക് വന്നപോലെ..
അതി സഹനമായ വിശപ്പു കൊണ്ട് ഞാൻ മനോജേട്ടനോട് ചോദിച്ചു .. നമുക്കെണ്ടെങ്കിലും കഴിച്ചിട്ട് പോയാലോ.. ?
മനോജേട്ടൻ സമ്മതിച്ചു..
ശുദ്ധിയോടു കൂടെ ഇരിക്കേണ്ടത് കൊണ്ട്.. നോൺ വെജ് ഹോട്ടലുകൾ ഉണ്ടായിട്ടും അവിടെ കയറാതെ ഞാൻ അവിടെ അടുത്ത് കണ്ട ശരവണ ഭവനിൽ വണ്ടി നിർത്തി..
ഫോൺ വിളിയിൽ തിരക്കായിരുന്ന മനോജേട്ടനെ ഞാൻ നിർബന്ധിച്ചു വണ്ടിയിൽ നിന്നും ഇറക്കി.. അകത്തു ടേബിളിൽ കൊണ്ടിരുത്തി..
വെയ്റ്റർ വന്നു..
അപ്പോളേക്കും മനോജേട്ടന്റെ തിരക്കിട്ട ഫോൺ വിളികൾ അവസാനിച്ചിരുന്നു..
മനോജേട്ടന് ഇഷ്ടമുള്ളത് എന്ത് വേണേൽ ഓർഡർ ചെയ്തോളാൻ ഞാൻ പറഞ്ഞു.. ഞാൻ കാത്തിരുന്നു..
മനോജേട്ടൻ ചോദിച്ചു "എന്തുണ്ട് കഴിക്കാൻ..?"
വെയ്റ്റർ അയാൾക് ഓര്മ ഉള്ളതെല്ലാം പറഞ്ഞു തുടങ്ങി ..
മസാല ദോശ , നെയ് റോസ്‌റ് , പൂരി , ഊത്തപ്പം...
മനോജേട്ടൻ പറഞ്ഞു "മെനു കൊണ്ട് വരൂ "
വെയ്റ്റർ മെനു കൊണ്ട് കൊടുത്തു എന്നിട്ടു അയാൾ അടുത്ത ടേബിളിലേക്കു പോയി..
മെനുവിലെ എല്ലാ വിഭവങ്ങളും മനസിലാക്കി എന്ന ഭാവത്തിൽ മനോജേട്ടൻ വെയ്റ്റർ നെ തിരിച്ചു വിളിച്ചു..
എന്നിട് പറഞ്ഞു “ഓർഡർ എടുത്തോളൂ അണ്ണാ..”
അയാൾ ഭവ്യതയോടെ മനോജേട്ടൻ പറയുന്നതെഴുതാൻ കത്ത് നിന്നു.
മനോജേട്ടൻ " ഒരു ബീഫ് ഫ്രൈ , പിന്നെ മൂന്നു പൊറോട്ട .. ഞങ്ങൾ രണ്ടു പേർക്കും"
ഒരു നിമിഷം ആ വെയ്റ്റർ സ്തംഭിച്ചു പോയി....
അയാൾ അന്നുവരെ കാണാത്തൊരു മുഖ ഭാവത്തോടെ ദയനീയമായി ഉറക്കെ വിളിച്ചു..
“സാർ...........”
ആ വിളിയിൽ ആ ഹോട്ടലിലെ ആളുകൾ ഞെട്ടിതരിച്ചു.. ഞാനും..
