ചിന്ത..!!
ചിന്ത..!!
ഒരു കാലഘട്ടം കഴിയുമ്പോൾ ഓർമ്മകൾ നമുക്ക് ഗൃഹാതുരത്വം ഉളവാക്കുന്നവയാണ്.
നല്ലതും ചീത്തയും വിചിത്രവുമായ ഓർമ്മകൾ ഉണ്ടാവാം.
ഓർത്തിരിക്കാൻ വേണ്ടി മാത്രം പ്രത്യേകത ഉള്ളതൊന്നുമല്ലെങ്കിലും ചിലതു നമ്മൾ നീണ്ട വർഷങ്ങൾ കഴിഞ്ഞാലും ഓർത്തിരിക്കും.
ഇനി ഒരിക്കലും നമ്മുടെ ആയുസ്സിൽ സംഭവിക്കില്ലലോ എന്ന തേങ്ങൽ ആയിരിക്കാം ചില ഓർമകളെ നമുക് അത്രയും പ്രിയപെട്ടതാകുന്നത്.
നമ്മൾ ഇന്നുകളെ ആസ്വദിക്കാറില്ല .. ഇന്നലെകളേയോ നാളെയെയോ കുറിച്ചുള്ള ചിന്തകൾ ആണ് നമുക്കു പ്രിയം.
ഒരിക്കലും തിരിച്ചു വരില്ല എന്നൊരു പഴയ കാലത്തേക് ഒരു വട്ടമെങ്കിലും പോയി വരാൻ കഴിഞ്ഞിരുന്നെകിൽ എന്ന് ചിന്തിക്കുന്നവരാണ് നമ്മൾ...
ചിലർക്ക് കഴിഞ്ഞു പോയവയിൽ മിക്കതും ചില തിരുത്തലുകൾ ആവാമായിരുന്നു എന്ന നൊമ്പരങ്ങൾ ആണ്.
പുറകിലോട് പോയ്, അവയൊക്കെ ഒന്നുകൂടെ കണ്ടു തിരുത്തേണ്ടത് തിരുത്തി, നന്നാകേണ്ടത് നന്നാക്കി വരുവാൻ ആഗ്രഹം ആണ്.
പക്ഷെ... ചിന്തിക്കൂ ... അതിലും കാണില്ലേ നല്ലതും ചീത്തയും..കയറ്റവും ഇറക്കവും..
അവയൊക്കെ അതിജീവിച്ചല്ലേ ഇന്ന് ഇവിടെ നിൽക്കുന്നത്..
പിന്നെ... വന്ന വഴികളിലൂടെ തിരിച്ചു നടക്കുന്നതിനേക്കാൾ. ഇപ്പോൾ നടക്കുന്ന വഴി എങ്ങനെ സുഖമമാക്കാം എന്ന് വിചാരിക്കുക..
ഈ നിമിഷം സന്തോഷത്തോടുകൂടെ ഇരിക്കൂ.. അങ്ങനെ ആയാൽ തന്നെ മുൻപോട്ട് എല്ലാ കാര്യങ്ങളും സന്തോഷം ഉള്ളതാകും.
നല്ല തീരുമാനങ്ങൾ എടുക്കുവാൻ കഴിയും. നല്ലതു ചിന്തിക്കുവാൻ കഴിയും.
നല്ലൊരു ഭൂതവും ഭാവിയും വരുത്തുവാൻ സാധിക്കും.
ഇതൊരു മനഃസംതൃപ്തി ആണ്.
നമുക്ക് സുഖമായി ഉറങ്ങാം..
ഓർക്കുക.. എടുത്തു പോയ ചില തീരുമാനങ്ങൾ മാറ്റാൻ പറ്റാതെ ആണ് പലരും ജീവിതം ഹോമിച്ചു തിരിച്ചു പോയത്.
നമുക്കും ആ മനഃസംതൃപ്തി ആർജിക്കാം നമ്മയുടെ ഇന്നുകളെ സന്തോഷമാക്കാം..
