STORYMIRROR

Anand Vijayan

Drama Others

4  

Anand Vijayan

Drama Others

കിം

കിം

3 mins
401


ഒരു നഷ്ട പ്രണയത്തിന്റെ വിങ്ങലോടെ ആണ് അവൾ, കിം എന്റെ മുന്നിൽ അവതരിച്ചത്.. 

നഷ്ടങ്ങൾ എന്നും എപ്പോഴും വേദനകൾ ആണ്.. അതു പലർക്കും പല ഭാവത്തിൽ ആയിരിക്കും എന്ന് മാത്രം..

ഒരിക്കൽ പോലും നേരിട്ടു കണ്ടിട്ടില്ലെങ്കിലും അന്നോളം കൂടെ നടന്ന ഒരാളെ പോലെ ഒരു രാത്രി വെളുത്തപ്പോൾ ഞങ്ങൾ സുഹൃത്തുക്കളായി മാറി..

അന്നോളം അനുഭവിച്ച ആകുലതകളും വ്യാകുലതകളും സന്തോഷങ്ങളും എല്ലാം കാച്ചി കുറുക്കി അവൾ വർണിച്ചു.. ഒറ്റവാക്കിൽ ആർക്കും ആരാധന തോന്നുന്ന ഒരു ജീവിതം.

കഷ്ടപ്പാട്കൾക്ക് ഇടയിലും തന്റേടത്തോടെ ജീവിതത്തെ ജീവിച്ചു കാണിക്കുന്ന ഒരുവൾ. 

അവൾ എന്റെ നാട്ടുകരി അല്ല.. എന്റെ ഭാഷക്കാരി അല്ല.. എന്നെക്കുറിച്ചു ഒന്നും അറിയുകയുമില്ല.. എങ്കിലും വർഷങ്ങളോളം കണ്ടു പരിചയമുള്ള ആരോ ഒരാളെ പോലെ എന്നോട് പെരുമാറി..പരസ്പരം തങ്ങളുടെ ജീവിത ചിത്രം ഒരു ഒറ്റ രാത്രി കൊണ്ടു ഒരു ചലച്ചിത്രം കണ്ട രൂപത്തിൽ പറഞ്ഞു കഴിഞ്ഞു.. സൗഹൃദമോ, ആരാധനയോ വത്സല്യമോ പ്രണയമോ അതിനു ഒരു നിർവചനം അസാധ്യം ആണ്.Internet ലോകത്തിന്റെ സാധ്യതകളിലൂടെ ഒരാൾക്ക് എപ്പോൾ വേണമെങ്കിലും ഇതുപോലുള്ള സാഹചര്യങ്ങൾ ഉണ്ടാകാം.. അതു ഈ കാലത്തിന്റെ ഗുണമോ ദോഷമോ എന്നു പറയാൻ കഴിയുകയില്ല.


കിം ഒരു കുടുബിനി അല്ല എന്നാൽ അവൾ ഒരു അമ്മ ആണ്.. വിവാഹം ചെറുപ്രായത്തിൽ തന്നെ കഴിഞ്ഞു. അതു കൊണ്ടു തന്നെ അതിനു അധികം ആയുന്നു ഉണ്ടായിരുന്നില്ല.. ഒരു കുട്ടിയെ സമ്മാനിച്ചു ഭർത്താവ് മറ്റാരെയോ തേടിപോയി..ഒരു വിവാഹം കഴിഞ്ഞാൽ മറ്റൊരു വിവാഹം അതു നമ്മുടെ നാട്ടിലെ പോലെ അത്ര എളുപ്പമല്ല അവരുടെ നാട്ടിൽ .. അതുകൊണ്ടു തന്നെ. വേർപിരിഞ്ഞു ജീവിക്കാം.. പുതിയൊരാളെ കണ്ടെത്താം.. അവരുടെ കൂടെ ജീവിക്കാം.. പക്ഷെ.. നിയമപരമായി ആദ്യ ആളുടെ ഭാര്യ തന്നെ ആയിരിക്കും.. അതുകൊണ്ടു തന്നെ അവരുടെ നാട്ടിൽ വിവാഹങ്ങൾ കുറവാണ്.. ഒരുമിച്ചു താമസിക്കാം. ജീവിക്കാം.. വേണ്ട എന്നു തോന്നുമ്പോൾ എപ്പോൾ വേണമെങ്കിലും അതു അവസാനിപ്പിക്കുകയും ആവാം..


പ്രാരാബ്ധങ്ങളുടെ ചുമട് താങ്ങി ആണ് അവൾ പ്രവാസത്തിലേക്ക് പ്രവേശിച്ചത്.. വീട് , കുടുംബം ഏതൊരാളെ പോലുള്ള സ്വപ്നങ്ങൾ അവൾക്കും ഉണ്ടായിരുന്നു..

കഥകൾ കേട്ടു അന്ന് ആ ദിവസം കടന്നുപോയി. പിറ്റേന്ന് ഉറക്കം ഉണർന്നു ഒരിക്കൽ കൂടെ ആ കഥകളിലൂടെ ഒന്നു കണ്ണോടിച്ചു.. അവിശ്വസനീയമായി ഒന്നും തന്നെ തോന്നി ഇല്ല..ഞാൻ പതിവ് ജോലികളിൽ പ്രവേശിച്ചു ഉച്ചയോട് കൂടി ഒരു message വന്നു.. അതു കിം ആയിരുന്നു.. 


"ഗുഡ് മോർണിംഗ്" അവൾ പറഞ്ഞു.. കാരണം തലേന്നത്തെ കഥപറച്ചിലിനിന്റെ ക്ഷീണം കൊണ്ടു കക്ഷി ഉണർന്നത് വളരെ വൈകി ആണ്.

തലേന്നത്തെ അതേ ആവേശത്തിൽ അവൾ കൂടുതൽ കഥകൾ പറഞ്ഞു... ആരും ആഗ്രഹിച്ചു പോകുന്ന ഒരു സുഹൃത്തു.. നമ്മുടെ വിവരങ്ങൾ ചോദിച്ചറിയുന്നു.. അതിനു അവരുടെ അഭിപ്രായങ്ങൾ പറഞ്ഞു തരുന്നു.. ഒരു നിമിഷം അവളോട്‌ പ്രണയം വരെ തോന്നിപ്പോയി.. ജീവിതത്തിൽ അതു പ്രായോഗികം അല്ലെങ്കിലും.. അന്നും ഒരുപാട് നേരം സംസാരിച്ചു കഥകൾ പറഞ്ഞു കടന്നു പോയി.


പിറ്റേന്നു ഉണർന്നപ്പോൾ തന്നെ കിം ന്റെ മെസേജ് വന്നിട്ടുണ്ടാരുന്നു.. സ്വല്പം സംസാരിക്കാൻ ഉണ്ട്.. തിരക്കു കഴിയുമ്പോൾ ഒന്നു തിരികെ വിളിക്കണം അതായിരുന്നു സന്ദേശം..ഒരു സഹായം ആണ് ആവശ്യം എന്നു എനിക്ക് അതു കണ്ടപ്പോൾ തന്നെ തോന്നി. വൈകാതെ തന്നെ ഞാൻ അവർക്ക് മറുപടി അയച്ചു. 

മറുവശത്ത് നിന്നും സാധാരണ ചോദിക്കുമ്പോൾ ഉള്ള അതേ ചോദ്യങ്ങൾ.. 

കഴിച്ചോ .. ?, എന്താണ് കഴിച്ചത്..? .. ധാരാളം വെള്ളം കുടിക്കണം.. എന്നുവേണ്ട ഓരോ ചെറിയ കാര്യങ്ങൾ പോലും അവൾ ചോദിച്ചറിയും.

അവൾ പറഞ്ഞു തുടങ്ങി.. ആ രാത്രി അവൾ ഉറങ്ങിയിട്ടില്ല.. എന്നെക്കുറിച്ചുള്ള സ്വപ്നങ്ങൾ ആയിരുന്നു.. അവൾക്കു എന്നെ ഇഷ്ടമാണ്.. അതു തുറന്നു പറയാൻ മടി ഒന്നും അവൾക്കു തോന്നിയില്ല.ഞാൻ പറഞ്ഞു എനിക്കും ഇഷ്ടമാണ് പക്ഷെ ഒരിക്കലും ഒരു ജീവിതതിലേക്കു വിളിച്ചുകൊണ്ടുവരുവാൻ എനിക്ക് സാധിക്കുമായിരുന്നില്ല.. ആ തിരിച്ചറിവ് അവൾക്കു ഉള്ളതുകൊണ്ട് തന്നെ.. അവൾക്കു അതു നിർബന്ധം ഇല്ലായിരുന്നു.


അവൾ പറഞ്ഞു മനസ്സിൽ മാത്രം ഒരു ഇടം തന്നാൽ മതി.. 

ഞാൻ ചോദിച്ചു അതുകൊണ്ട് എന്തു പ്രയോജനം.. ഒരു കൂട്ടുണ്ട് എന്ന തോന്നൽ മതി എന്നായിരുന്നു അവളുടെ മറുപടി..ഞാൻ അതിനു സമ്മതിച്ചു. എന്നും ഒരു നല്ല സുഹൃത്തായി ഉണ്ടാകുമെന്നു വാക്കു കൊടുത്തു.അവളും അത് അംഗീകരിച്ചു. ഒരു സഹായം ആണ് ഞാൻ പ്രതീക്ഷിച്ചെങ്കിലും അവൾ എന്നെ അത്ഭുതപ്പെടുത്തി..അങ്ങനെ ചില ദിവസങ്ങൾ പിന്നിട്ടു.. 


ഒരു രാത്രി എന്നോട് ചോദിച്ചു . ദയവുചെയ്ത് കുറച്ചു പണം തന്നു സാഹിയിക്കണം. അവളുടെ മോൾക്ക്‌ ഉടനെ എന്തോ ആവശ്യം ഉണ്ട്.. ഞാൻ പറഞ്ഞു ക്ഷമിക്കണം.. ഞാൻ എന്റെ കഥകളിൽ പറഞ്ഞപോലെ തന്നെ ഒരു ദരിദ്രനാണ്.. ഒരു ദിവസത്തെ ജോലി ചെയ്തു കിട്ടുന്ന പണം.. സ്വന്തം കുടുംബ ആവശ്യങ്ങൾ കഴിഞ്ഞാൽ മിച്ചം ഉണ്ടാവാറില്ല.. അത് കൊണ്ടു സഹായിക്കണം എന്നു ഉണ്ടെങ്കിലും ഞാൻ നിസ്സായനാണ്.


അവൾ പറഞ്ഞു, സാരമില്ല.. അതു അവൾ മനസിലാക്കുന്നു.. ഒരു വാക്ക് കൂടെ അവൾ ചേർത്തു. ഒരു സുഹൃത്തു എന്നു പറഞ്ഞപ്പോൾ തന്നെ സ്നേഹിക്കുക മാത്രം അല്ല സാമ്പത്തികമായി സഹായിക്കാൻ കൂടെ എനിക്ക് കഴിയും എന്നു കരുതി ആണ് അവൾ എന്റെ അടുത്തു വന്നതെന്ന്. ഒരു നിമിഷം ഞാൻ സ്തംഭിച്ചു പോയി.. ഇങ്ങനെ ഒരു അനുഭവം എനിക്ക് ആദ്യം ആയാണ് ..അവൾ പിന്നീട് message ഒന്നും അയച്ചില്ല.. 


വൈകിട്ട് ഞാൻ അങ്ങോട്ട് ചോദിച്ചു. പ്രശനം പരിഹരിച്ചോ.. അവൾ പറഞ്ഞു. "Yes"..

ഞാൻ കുറച്ചു ജിജ്ഞാസയോടെ ചോദിച്ചു "എങ്ങനെ.. ?"

അവൾ മറുപടി പറഞ്ഞു. എന്നേക്കാൾ മികച്ച ഒരു സുഹൃത്തിനെ അവൾക്കു കിട്ടിയിരിക്കുന്നു.. അയാൾ സഹായിച്ചു.. ഇനി നമ്മൾ സംസാരിക്കുകയില്ല എന്നു പറഞ്ഞു അവൾ അവസാന സന്ദേശവും എനിക്ക് അയച്ചു.ഒരു നിമിഷത്തിൽ ആ ബന്ധം അവിടെ അവസാനിച്ചു.. ഇന്ന് അവൾക്കു പുതിയൊരാൾ ഉണ്ട്. അവിടെയും ഈ കഥകളൊക്കെ അവൾക്കു പറയാൻ ഉണ്ടാക്കും.. അവരുടെ കഥകൾ കേൾക്കാനും.. 

ഇങ്ങനെ ഈ ജീവിത കാലത്തിൽ എത്രയോ കഥകൾ അവൾ കേട്ടിട്ടുണ്ടാകും..


Rate this content
Log in

Similar malayalam story from Drama