വിശപ്പ്
വിശപ്പ്
കുവൈറ്റിലെ, കൊടും ചൂട് ക്വഴിഞ്ഞിരിക്കുന്നു..ഇപ്പോൾ ചൂടിനെ ഭയക്കാതെ പുറത്ത് ഇറങ്ങാം..
അങ്ങിനെ ഒരു സായഹന ചടങ്ങിലേക്ക് സുഹൃത്തിനൊപ്പം പോയതായിരുന്നു.
car പാർക്ക് ചെയ്യുന്നതിനിടയിൽ പുറത്തു നിന്ന് ഒരാൾ car - nte ചില്ലിൽ മുട്ടി വിളിച്ചു . അയാൾ തനിച്ചായിരുന്നു, കാഴ്ച്ചയിൽ ആർക്കും ഇമ്പം തോന്നാത്ത ഒരു പ്രാകൃത രൂപം, കണ്ണ് കലങ്ങിയിട്ടുണ്ട് , മുഷിഞ്ഞ വേഷം, നീട്ടി വളർത്തിയ മുടി.
ഒന്ന് മടിച്ചിട്ടാണെങ്കിലും ചില്ലുകൾ സാവധാനം താഴ്ത്തി.
ഇടറിയ ശബ്ദത്തിൽ അദ്ദേഹം യാചിച്ചു ഒരു 100 ഫിൽസ് തരുമോ ഭക്ഷണം കഴിക്കാൻ ആണ്.
ഇത് ഒരു സാധാരണ കാഴ്ചയാണ്..
പലപ്പോഴും നമ്മൾ ഇവരെ ഒഴിവാക്കാറാണ് പതിവ്. കാരണം പലപ്പോഴും നമ്മൾ അറിഞ്ഞുകൊണ്ട് പറ്റിക്കപെടാൻ നിന്ന് കൊടുക്കുകയാണ്. എല്ലായ്പ്പോളും ഇത് സാധ്യമല്ലലോ.
സ്വന്തം നാട്ടിലെ/കുടുംബത്തിലെ കഷ്ടതകൾക്ക് ഒരു അറുതി കാണുന്നതിനാണ് ഇഷ്ടമല്ലെങ്കിലും പലരും പ്രവാസം തിരഞ്ഞെടുക്കുന്നത്. എങ്ങനേലും ഒരു വിസ കിട്ടിയാൽ മതി ബാക്കി സ്വപ്രയത്നം കൊണ്ട് നേടിയെടുക്കാം എന്ന ആത്മ വിശ്വാസത്തിലാണ് അവർ നാട്ടിൽ നിന്ന് വിമാനം കയറുന്നതു.
പ്രവാസത്തിൽ എത്തുമ്പോൾ മാത്രമാണ് യാഥാർത്യം നമ്മൾ അറിയുക.
നാട്ടിലെ പോലെ എളുപ്പമല്ലാത്ത നിയമങ്ങൾ, നൂറായിരം പ്രതിസന്ധികൾ ഉണ്ട് തരണം ചെയ്യാൻ. അതിൽ ചിലർ പാതി വഴിയിൽ തളർന്നു പോകും, ചിലർ പിടിച്ചു നിക്കും മറ്റു ചിലർക്കു ആരെടെയെങ്കിലും കൈത്താങ്ങു ഉണ്ടാവും.
നമ്മൾ സ്വപ്നം കണ്ടിരുന്ന, പള പളാ മിന്നുന്ന അംബരം മുട്ടുന്ന കെട്ടിടങ്ങൾ മാത്രമല്ല ഇവിടെ ഉള്ളത്. മരുഭൂമിയുടെ ചൂടും തണുപ്പും നേരിട്ട് അനുഭവിക്കാൻ നിയോഗിക്കപെട്ട ഒരുപാടു സഹോദരങ്ങൾ ഇവിടെ ഉണ്ട്.
അങ്ങനെ വന്നു ജീവിതത്തോട് പോരാടുന്ന ഒരു സഹോദരനാണ് എന്റെ മുമ്പിൽ നിന്ന് യാചിക്കുന്നതു എന്നൊരു തോന്നൽ. അദ്ദേഹം 100 ഫിൽസ് ചോദിച്ചുള്ളു എങ്കിലും മനഃപൂർവമല്ലാത്ത എന്റെ കയ്യിൽ കിട്ടിയ 250 ഫിൽസ് വച്ച് നീട്ടി .
അയാൾ പറഞ്ഞു 100 ഫിൽസ് ഉണ്ടെങ്കിൽ മതി. എനിക്കതേ ആവശ്യം ഉള്ളു. അത് പറയുംമ്പോൾ പോലും അദ്ദേഹത്തിന്റെ ശബ്ദം ഇടറിയിരുന്നു.
ആ വാക്കുകൾക്ക് ഒരു ഇടിമിന്നൽ പോലെ ആയിരുന്നു എനിക്ക് അനുഭവപെട്ടതു.
ഈ നാട്ടിൽ 100 ഫിൽസ് കൊണ്ട്, ഒരാൾക്ക്, ഒരു നേരം ഭക്ഷണം, കഷ്ടിച്ച് കഴിക്കാനേ തികയുകയുള്ളു. എന്നിട്ടും ആ ചെറുപ്പക്കാരൻ അത് മതി എന്ന് ഉറപ്പിച്ചു പറഞ്ഞു.
നിര്ബന്ധപൂർവം 250 ഫിൽസ് അയാളെ ഏല്പിച്ചു. തികഞ്ഞ നന്ദിയോടെ അദ്ദേഹം അത് വാങ്ങി. അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
തിരിച്ചു കാറിന്റെ ചില്ലുകൾ ഉയർത്തി ശീതീകരിക്കുമ്പോളും മനസ്സിൽ ഒരു പൊള്ളൽ. ഇതു എഴുതുന്ന ഈ നേരത്തുകൂടെ അത് ഒരു തേങ്ങലായി നിൽക്കുന്നു.
ഒരു കുറ്റബോധം വല്ലാതെ അലട്ടുന്നു..
എന്തെങ്കിലും കൂടെ ചെയ്യണമായിരുന്നോ ??
ഇനിയും അയാളെ കാണുവാൻ കഴിയുമോ എന്നറിയില്ല...
നമ്മൾ ജീവിതത്തിൽ പല നിസ്സാര കാര്യങ്ങൾക്ക് വേണ്ടി നിരാശപെടുമ്പോൾ ഇതുപോലുള്ള അനുഭവങ്ങൾ നമുക്ക് തിരിച്ചറിവുകളാണ്. ഒരു മനുഷ്യൻ എന്ന നിലക്ക്.
