Anand Vijayan

Comedy

4.4  

Anand Vijayan

Comedy

മാടമ്പള്ളിലെ യഥാർത്ത ചിത്തരോഗി

മാടമ്പള്ളിലെ യഥാർത്ത ചിത്തരോഗി

2 mins
372



 ജനിച്ചു.. കഴിക്കാൻ തുടങ്ങിയ പ്രായം മുതൽ ചിക്കൻ കഴിക്കുന്നതാണ്..മൂന്ന് പതിറ്റാണ്ടു പിന്നിട്ടിട്ടും ഇപ്പോഴും ആളൊരു ആവേശമാണ്.. പുതിയ രൂപത്തിൽ പുതിയ ഭാവത്തിൽ പുതിയ രുചിയിൽ മാറി മാറി വന്നെങ്കിലും ഒരിക്കൽ പോലും മടുപ്പുണ്ടാക്കിയിട്ടില്ല.. കുറച്ചു മാസങ്ങൾക്കു മുമ്പ് ഇങ്ങു മരുഭൂമിയിൽ ഒരിക്കൽ ചിക്കൻ കറി വച്ചുകൊണ്ട് ഇരിക്കുമ്പോളാണ് നമ്മുടെ തോമാച്ചായന്റെ അന്നാമ്മ ചേട്ടത്തി പുതിയൊരു പൊടിക്കൈ എന്നവണ്ണം പറഞ്ഞതു..


 ചിക്കൻ മസാലയുടെ കൂടെ ഒരു നുള്ള് ചിക്കൻ 65 മസാല കൂടെ ഇട്ടാൽ രുചി കൂടുമത്രെ..പരീക്ഷിച്ചപ്പോൾ വളരെ ശരിയാണ്. അന്നുതൊട്ടു ആ ശീലം പിന്തുടരുന്നു.. 

 അതൊരു വല്ലാത്ത അനുഭവം ആണ്.. നമ്മൾ റോസ്റ്റ് ചെയ്തു കഴിയുമ്പോള്ള്ക്കും മേമ്പൊടി എന്നപോലെ ഒരു നുള്ള് ഇട്ടു കഴിയുമ്പോഴേക്കും.. അടിമുടി മാറും. ആ കറിയുടെ ഭാവം.. 


 ഈ മരുഭൂമിയിൽ frozen ചിക്കൻ എന്നു പറയുമ്പോൾ തന്നെ അത് കഴിച്ചിട്ടുള്ളവർക്കറിയാം അതിന്റെ ബുദ്ധിമുട്ട്..അതുകൊണ്ട് തന്നെ എന്റെ സഹധർമ്മിണി അഥവാ ഭാര്യക്കു അതു തീരെ താല്പര്യം പോര.. പോരെങ്കിൽ ഗർഭിണിയും..അന്നാമ്മ ചേട്ടത്തിയുടെ പൊടിക്കൈ_ എന്നൊക്കെ പറഞ്ഞു വയ്ക്കാറുണ്ടെങ്കിലും ഒരു തുള്ളി അവൾ കഴിക്കില്ല.അതുകൊണ്ട് തന്നെ frozen ചിക്കൻ ഞങ്ങൾ അങ്ങിനെ അധികം വാങ്ങാറില്ല..


 കൊറോണ ആണ് പിന്നേയും frozen ചിക്കൻ വാങ്ങാൻ നിര്ബന്ധിതനാക്കിയത്.. പട്ടിണി കിടന്നു ചാവുന്നതിലും, ഒള്ളതുകൊണ്ട് ഒക്കെ പുഴുങ്ങി തിന്നാൻ അവൻ പഠിപ്പിച്ചു..

അങ്ങിനെ lockdown കാലത്തു, ഒരു ദിവസം, നിവർത്തി ഇല്ലാതെ ഭാര്യ, ഞാൻ വച്ച ചിക്കൻ കറി ഒന്നു എടുത്തു കഴിച്ചിട്ട് പറഞ്ഞു.. 


വളരെ നന്നായിട്ടുണ്ട് എന്ന്.. എനിക്ക് അത്ഭുദം തോന്നി .. ഞാൻ ചേട്ടത്തിക്കു മനസ്സിൽ നന്ദി പറഞ്ഞു..അങ്ങിനെ ആ രുചി അവൾക്കും ഇഷ്ടമായി തുടങ്ങി. 

പിന്നീട് എല്ലാ ആഴ്ച്ചയിലും ചിക്കൻ നിർബന്ധം ആയി.. ഭാര്യ അതിൽ പിന്നെ പതിവിലും കൂടുതൽ ചിക്കൻ കഴിക്കും. ഗർഭിണികൾക്കു ഭക്ഷണം അല്ലേലും ഒരു weakness ആണല്ലോ..


 അങ്ങിനെയിരിക്കെ ഒരു ദിവസം എന്നോട് കുറച്ചു മാങ്ങ വാങ്ങിക്കാൻ പറഞ്ഞു..നല്ല എരിവുള്ള മാങ്ങ അച്ചാർ.. ആഹാ അന്തസ്സ്..!! അതാണ് ലക്ഷ്യം . അഥവാ ആഗ്രഹം..  

 അങ്ങിനെ മാങ്ങാ അച്ചാർ വെക്കാൻ ആയി ഞങ്ങൾ ഒരുമിച്ച് ഒരു ശ്രമം തുടങ്ങി.. മാങ്ങ എല്ലാം അരിഞ്ഞു കഴിഞ്ഞപ്പോൾ അവൾ അതിലേക്ക് മസാലകൾ ഓരോന്നായി ചേർക്കാൻ തുടങ്ങി..


 ഞാൻ നോക്കിനിക്കുമ്പോൾ അവൾ ഞാൻ ചിക്കൻ കറി ഇൽ ചേർക്കാൻ വച്ചിരുന്ന അന്നാമ്മ ചേട്ടത്തിയുടെ സ്വന്തം 65 മസാല എടുത്തു മാങ്ങയിൽ ഇടുന്നു.. 

ഞാൻ അവളോട്‌ ചോദിച്ചു.. അപ്പോൾ ചേട്ടത്തി അച്ചാറിലും പൊടിക്കൈ പറഞ്ഞു തന്നു അല്ലെ എന്ന്.. 65 മസാല അച്ചാറിലും ഇടാൻ കഴിയും എന്ന് കണ്ടു പിടിച്ച ചേട്ടത്തിയെ സമ്മതിച്ചു കൊടുക്കണം എന്നു അത്ഭുതത്തോടെ ഞാൻ ഭാര്യയോട് പറഞ്ഞു..


 അതു കേട്ടതും അവൾ ഞെട്ടിത്തരിച്ചു.. കൈയ്യിൽ ഉണ്ടായിരുന്ന കുപ്പി താഴേക്കു വീണു..ഞാനും ഒരു നിമിഷം പകച്ചുപോയി.. ആ വീഴ്ച്ചയിൽ ഞാൻ ആ നഗ്ന സത്യം മനസ്സിലാക്കി.. ഇത്രയും കാലം ചേട്ടത്തിയുടെ 65 മസാല എന്നു പാഞ്ഞു ഞാൻ അച്ചാറുപൊടി ഇട്ടാണ് ചിക്കൻ വച്ചു കൊടുത്തിരുന്നത്..


 അതെ മാടമ്പള്ളിലെ യഥാർത്ത ചിത്തരോഗി അതു ശ്രീദേവി അല്ല ഗംഗ ആണ്!!


Rate this content
Log in

Similar malayalam story from Comedy