Jitha Sharun

Drama Romance Others

3  

Jitha Sharun

Drama Romance Others

തടിച്ച മരുമകൾ

തടിച്ച മരുമകൾ

2 mins
386


ഇന്ന് പുതിയ അതിഥികൾ ആണ്, വീട്ടിൽ. എന്നാലും പഴയ വീഞ്ഞ് വിളമ്പാൻ വീട്ടുകാർ മറന്നില്ല. പതിവു പോലെ സംസാര വിഷയം മരുമകളുടെ 'തടി' തന്നെ. അനേകായിരം ലോക കാര്യങ്ങൾ ഉണ്ടെങ്കിലും അമ്മായി അമ്മയുടെ താല്പര്യം മരുമകളുടെ തടി ആണ്.


"സുലോചന, നിന്റെ മരുമോൾക്കു ഇത്രേം തടി ഇല്ലല്ലേ, നിന്റെ മോന്റെ ഭാഗ്യം. ഇവിടെ കണ്ടില്ലേ."


സുലോചന ആന്റി അമ്മയുടെ ഫ്രണ്ട് ആണ്. ഭർത്താവിന്റെ അമ്മയെ നല്ല ആത്മാർത്ഥതയോടെ ആണ് അവൾ അമ്മ എന്ന് വിളിക്കുന്നേ.


സുലോചന ആന്റി 'അവൾ' ഉണ്ടാക്കിയ ബിരിയാണി കഴിച്ചു, നിവർന്നിരുന്നു...


 "അതങ്ങന്യാ, ചെല പെണ്ണുങ്ങൾ രണ്ടു പെറ്റാ വീർത്തു വീപ്പ കുറ്റിയാകും. നീ ഇവളെ കൊണ്ട് വീട്ട് ജോലി ചെയ്യിക്ക്. താനെ കുറയും... ആ പണിക്കാരിനെ പറഞ്ഞു വിട്."


അവൾ അടുക്കളയിലേക്ക് ഓടി...


"നിക്കടി, എബടെക്കാ?" അമ്മായി അമ്മ അലറി.

"ഒന്നൂല്യ മ്മേ," അവൾ കണ്ണ് തുടച്ച് മുഖത്തു ചിരി വരുത്തി.

"നിന്ന് കേൾക്കു, ആൾക്കാർക്കു തടി ഒക്കെ കുറയുന്നുണ്ട്... എന്റെ മോനു എത്രെ സുന്ദരികള്ടെ ആലോചന വന്നതാ... ഹമ്മ്... അവന്റെ അടുത്ത് നീ നിന്നാ ആൾക്കാർ നിന്നെ കളിയാക്കും. പറഞ്ഞിട്ടെന്താ ലേ?"


അമ്മായിഅമ്മ പറഞ്ഞത് കേട്ട് അവൾ പതിവു പോലെ അവിടെ നിന്നും മാറി, റൂമിൽ പോയി. കരഞ്ഞു മതിയാവോളം...


 പിന്നെ വീട്ടിൽ എല്ലാരും സൊറ പറഞ്ഞു ഇരുന്നു...


ഉച്ച കഴിഞ്ഞു, ഇനി നാലുമണി ചായക്കു ഒത്തു കൂടൽ... അവൾ ചായ റെഡി ആക്കി.


"സുലോചന ഇറങ്ങാട്ടോ."

അമ്മ പറയുന്ന കേട്ടു അവൾ പാത്രം കഴുകുന്നത് നിർത്തി, മുൻപിലേക്കു പാഞ്ഞു.


"എന്താടോ, ഈ കറ്റാർവാഴ തടിക്കാതെ നിക്കുനേ?"

സുലോചന ആന്റി ചോദിച്ചു നിർത്താൻ അമ്മ കാത്തു നിന്നില്ല

"തടിച്ചിരുന്നാൽ എന്തിനു കൊള്ളാം, (അവളെ ചൂണ്ടി )ഇതു പോലെ ഒക്കെ ഉള്ള സ്തൂപങ്ങൾ ആയി പോകും."

അമ്മയുടെ വാക്കുകൾ അവളുടെ നെഞ്ചിൽ ആഴ്ന്നിറങ്ങി.


അന്ന് രാത്രി പതിവുപോലെ അവൾ ഡയറി എഴുതി.

"ഇന്നും ഏട്ടന്റെ അമ്മ എന്നെ തടിയുടെ പേരിൽ കളിയാക്കി. ഞാൻ കരഞ്ഞു. കുറെ... വീട്ടിൽ പണി കഴിഞ്ഞു എങ്ങനെ ചെയ്യാനാ എക്സിർസിസ്, എനിക്ക് മടുത്തു."


അവൾ കരഞ്ഞു ഡയറിയിൽ തല വച്ചു ഉറങ്ങി.


പതിവില്ലാതെ സൂര്യൻ അവളെ നോക്കി ചിരിച്ചു. അവൾ ഉണർന്നു.

സാധാരണ കൂർക്കം വലിച്ചു ഉറങ്ങുന്ന മുരളി മുറിയിൽ ഇല്ല. അവൾ ഇന്നലെ എഴുതിയത് നോക്കാൻ ഡയറി തുറന്നു.


"നിന്റെ തടിയാടോ എനിക്കിഷ്ടം... എന്റെ തങ്ക കുടങ്ങളുടെ അമ്മേ."

മുരളിയേട്ടൻ....


അവൾടെ മുറിയാകെ ചുമന്ന ചെമ്പനീർ പൂവിന്റെ സുഗന്ധം നിറഞ്ഞു…       


Rate this content
Log in

Similar malayalam story from Drama