സ്വപ്നം
സ്വപ്നം


എന്റെ ചെറുപ്പം തൊട്ടുള്ള ഏറ്റവും വലിയ സ്വപ്നമായിരുന്നു ഒരു പട്ടാളക്കാരൻ ആവണം എന്നത്. എന്നാൽ അച്ഛനും അമ്മയും അതിന് എതിരായിരുന്നു. എന്റെ അച്ഛൻ ഒരു പട്ടാളക്കാരൻ ആയിരുന്നു. അവരുടെ അനുഭവങ്ങളാവാം അവരിൽ ഇത്തരം ഒരു ചിന്താഗതി ഉണ്ടാക്കിയത്.
അച്ഛൻ സൈനികരുമൊത്ത് യുദ്ധത്തിന് പോയ ഒരു പാട് ഓർമ്മകൾ കഥകളായി എനിയ്ക്ക് പറഞ്ഞു തന്നിരുന്നു. അതുകൊണ്ട് തന്നെയാവാം എന്റെ ഭാരത ഭൂമിയെ ഞാൻ അത്രമേൽ സ്നേഹിച്ചതും. എന്റെ ഭാരതത്തിനു വേണ്ടി ജീവൻ പോലും തൃജിക്കാൻ ഞാൻ ഒരുക്കമായിരുന്നു. ഞാൻ പഠിച്ചു വലിയവനായെങ്കിലും എന്റെ സ്വപ്നം എന്നെ വിട്ടു പിരിഞ്ഞില്ല.
ഞാനെന്റെ അച്ഛന്റേയും അമ്മയുടേയും അനുഗ്രഹം വാങ്ങി പട്ടാളത്തിൽ ചേരുന്നതിനുള്ള പരീക്ഷ എഴുതി. മനസ്സില്ലാ മനസ്സോടെ ആണെങ്കിലും അവർ എന്നെ അനുഗ്രഹിച്ചു.അവരുടെ ഒരേയൊരു മകനായതുകൊണ്ടാവാം അവരെന്നെ അത്രയേറെ വിലക്കിയത്. പരീക്ഷ ജയിച്ചു .സെലക്ഷനും കിട്ടി. അതിനുശേഷമുള്ള ഫിറ്റ്നസ് ടെസ്റ്റിലും ഞാൻ വിജയിച്ചു. അങ്ങനെ ഞാൻ പട്ടാളത്തിൽ ചേർന്നു. ഞങ്ങൾക്ക് ട്രെയിനിംഗ് ഉണ്ടായിരുന്നു. പ്രതീക്ഷിച്ചതിലും കഠിനമായിരുന്നു ട്രെയിനിംഗ്. എന്റെ അതിയായ മോഹം... എന്റെ ഭാരതത്തിനു വേണ്ടി എല്ലാം ഞാൻ സഹിച്ചു.
കഠിനമായ പരിശീലനത്തിനൊടുവിൽ ഞങ്ങളെല്ലാവരേയും ക്യാമ്പുകളിലേയ്ക്കു പറഞ്ഞയച്ചു. ആ സമയത്താണ് ഭാരതവും പാക്കിസ്ഥാനും തമ്മിൽ യുദ്ധം ഉണ്ടാവുന്നത്. ഞാനുൾപെടെ പലരും ആ യുദ്ധത്തിൽ പങ്കെടുക്കേണ്ടി വന്നു. ആ യുദ്ധത്തിൽ ഞാൻ കണ്ട കാഴ്ചകൾ മനസ്സിനെ മരവിപ്പിക്കുന്നതായിരുന്നു. ഹിന്ദു ക്രിസ്റ്റൃൻ മുസ്ലിം ജയിൻ എന്നില്ലാ... എല്ലാവരും ഭാരത മക്കൾ മാത്രം. എന്നോടൊപ്പമുണ്ടായിരുന്ന എന്റെ സുഹൃത്തുക്കൾ പലരും നമ്മുടെ രാജൃത്തിനുവേണ്ടി നീച പാക്കിസ്ഥാൻ പട്ടാളക്കാരുടെ വെടിയുണ്ടകളാൽ ജീവത്യാഗം വെടിയേണ്ടിവന്നു. അതോടെ എന്നിൽ വീറും വാശിയും ഏറി. ഞാൻ ഭാരതമാതാവിനുവേണ്ടി എന്റെ ജീവൻ തൃജിയ്ക്കുവാൻ തയ്യാറായി ദൃഢനിശ്ചയത്തോടെ മുന്നോട്ട് കുതിച്ചു. ഒടുവിൽ പാക്കിസ്ഥാൻ പട്ടാളം തോറ്റു പിന്മാറി. ഭാരതം ജയിച്ചു.
പക്ഷേ ആ യുദ്ധത്തിൽ ഒരു ബോംബ് സ്ഫോടനത്തിൽ എന്റെ ഒരു കാൽ നഷ്ടപ്പെട്ടു. തിരിച്ചു ഞാൻ വീട്ടിലേക്ക് യാത്രയായി.എന്റെ എല്ലാ കുറവുകളും അറിഞ്ഞു കൊണ്ട് തന്നെ എന്റെ ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കയറി വന്നു. ഞങ്ങൾക്കും ഒരു ആൺകുട്ടി പിറന്നു. അവന്റെ വളർചയിൽ ഞങ്ങൾ സന്തോഷിച്ചു. എന്റെ അച്ഛനെപ്പോലെ ഞാനും മനസ്സിൽ തീരുമാനിച്ചു. ഞാനെന്റെ മകനെ ഒരിക്കലും പട്ടാളക്കാരൻ ആക്കില്ലെന്ന്. എന്നാൽ ... എന്റെ സ്വപ്നങ്ങൾ എല്ലാം മറികടന്ന് അവന്റെ ആഗ്രഹവും ഒരു പട്ടാളക്കാരൻ ആവുക എന്നത് തന്നെ ആയിരുന്നു. അതുകേട്ടപ്പോൾ ഞാനെന്റെ അച്ഛനേയും അമ്മയേയും ഓർത്തു. അവനും ഞങ്ങളുടെ ആഗ്രഹങ്ങൾക്ക് എതിരായി പട്ടാളത്തിൽ ചേർന്നു. അവന്റെ ട്രെയിനിംഗ് പിരീഡ് അവസാനിച്ചു. ഓരോരുത്തർക്കും ഓരോ സ്ഥലങ്ങളിലേക്കും പോസ്റ്റിംഗ് ആയി. എന്റെ മകനും. അവൻ ക്യാമ്പിൽ എത്തിയ അന്ന് ... അർദ്ധരാത്രി ... പെട്ടെന്ന് പട്ടാള ക്യാമ്പിൽ ബോംബ് സ്ഫോടനം ഉണ്ടായി. കുറേപേർ ആ സ്ഫോടനത്തിൽ മരണപ്പെട്ടു. ആ കൂട്ടത്തിൽ എന്റെ മകനും...
ഭാരത പതാകയിൽ എന്റെ മകനേയും കൊണ്ട് പട്ടാളം വണ്ടി ഞങ്ങളുടെ മുറ്റത്ത് വന്നു നിന്നു... എത്രയും പെട്ടന്ന് ഞാൻ തിരിച്ചു വരും എന്ന് പറഞ്ഞിറങ്ങിയ ഞങ്ങളുടെ മകൻ...ഇതാ ഇപ്പോൾ !!!! ഞങ്ങൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. സ്വന്തം ദേശത്തിനുവേണ്ടി അവൻ അവന്റെ ജീവൻതന്നെ ബലി കഴിച്ചു. അച്ഛൻ അമ്മ ഭാരൃ... ഞാനെന്തു പറഞ്ഞു അവരെ സമാധാനിപ്പിക്കും. ഞാനൊരു പട്ടാളക്കാരൻ ആയതുകൊണ്ടാവാം എല്ലാ വേദനകളും ഉള്ളിലൊതുക്കി എന്റെ മകനെ ഓർത്ത് ഞാൻ അഭിമാനം കൊണ്ടു. അവസാനമായി അവന്റെ ശരീരം ചിതയിലേയ്ക്കെടുത്തപ്പോൾ... അറിയാതെ എന്റെ കൈ ഉയർത്തി....അവനുവേണ്ടി ഒരു ബിഗ് സല്യൂട്ട്. അതേ എനിയ്ക്കോർമയുള്ളു....
ജീവിച്ചു കൊതി തീരും മുൻപേ എന്റെ മകന്... ഒരുപാടുപേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും അവനിലായിരുന്നു... പക്ഷെ... സ്വപ്നം എന്നത് എല്ലാവർക്കും ഒരു പോലെ ആണ്.