Sreedevi P

Drama Classics Inspirational

4.3  

Sreedevi P

Drama Classics Inspirational

സ്ത്രീദിനം

സ്ത്രീദിനം

3 mins
412


എൻറെ അടുത്ത വീട്ടിലെ രണിത വിവാഹിതയായി. അവളും അവളുടെ രണതേട്ടനും കൂടി രണ്ടു കൊല്ലം ഒരു വിധത്തിൽ ജീവിച്ചു. അതിനിടയിൽ അവർക്ക് രണ്ടു കുട്ടികളും ഉണ്ടായി. ലവിത, ലിവേഷ്. ആ സമയത്ത് രണതൻറെ ജോലി പോയി. രണതന് ദേഷ്യം കൂടി വന്നു. കുട്ടികൾ കരഞ്ഞാൽ അയാൾ ഉറക്കെ, കരയരുതെന്നു പറയും. രണിതയുടെ പിന്നാലെ നടന്ന്, അവൾ വീട് വൃത്തിയാക്കുന്നില്ല, കുട്ടികളെ നോക്കുന്നില്ല. നന്നായി ഭക്ഷണം വെക്കുന്നില്ല എന്ന കുറേ കുറ്റങ്ങൾ പറഞ്ഞ് രാത്രി ഉറങ്ങുവോളം വീട്ടിൽ സമാധാനം കൊടുക്കില്ല.

ഇനി എന്തു ചെയ്യുമെന്ന് അവൾ ആലോചിച്ചുകൊണ്ടിരിക്കേ, ഒരു ദിവസം അവളുടെ കൂട്ടുകാരി വന്നു. രണിത കാര്യങ്ങളൊക്കെ അവളോടു പറഞ്ഞു. അവൾ ടീച്ചറായി ജോലി ചെയ്യുന്ന സ്കൂളിൽ, രണിതയ്കും ടീച്ചറായി ജോലി കൊടുക്കാമെന്ന് കൂട്ടുകാരി രണിതയോടു പറഞ്ഞു. രണിതക്കു വളരെ സന്തോഷമായി. കൂട്ടുകാരി പോയ ഉടനെ രണിത വിവരം രണതനോടു പറഞ്ഞു. 

കേട്ട ഉടനെ, "നീ ജോലിക്കു പോകണ്ട, കുട്ടികളെ നോക്കി വീട്ടിലിരുന്നാൽ മതി. ഞാൻ എന്തു കൊണ്ടു വരുന്നോ, അതുകൊണ്ടു കഴിയുക," അയാൾ പറഞ്ഞു. 

"അപ്പോൾ നമ്മൾ പട്ടിണിയിലാവില്ലേ!" അവൾ ചോദിച്ചു.

"പട്ടിണിയെങ്കിൽ പട്ടിണി," അയാൾ പറഞ്ഞു. 

"ഞാൻ പട്ടിണി കിടക്കാം. കുട്ടികളെ പട്ടിണിക്കിടാൻ പറ്റില്ല. എനിക്കു ജോലിക്കു പോകണം," രണിത ഉറപ്പിച്ചു പറഞ്ഞു. രണതൻ ആക്രോശിച്ചുകൊണ്ട് രണിതയുടെ അടുത്തെത്തി, അവളെ ഉന്തി …………ഉന്തി………പുറത്താക്കിയിട്ടു പറഞ്ഞു,"ജോലിയ്കു പോകുന്നവർ ഇവിടെ വേണ്ട." അതു കണ്ട കുട്ടികൾ അവരുടെ കുഞ്ഞികാലുകൾ വെച്ചോടി അവരുടെ അമ്മയുടെ അടുത്തുപോയി നിന്നു.

അപ്പോഴേക്ക് ഞാൻ അവിടേക്ക് ഓടി ചെന്നു. അടുത്തുള്ള ചിലരും അവിടെ എത്തി. അവർ കാരണം അന്വേഷിച്ചു. രണിത കാര്യങ്ങളെല്ലാം പറഞ്ഞു. അതുകേട്ട് അവർ രണതനോടു പറഞ്ഞു, "രണതാ നിൻറെ ഭാര്യയെ ജോലി ചെയ്യാൻ പറഞ്ഞയക്കൂ. നീ ഈ ലോകത്തല്ലേ ജീവിക്കുന്നത്?" 

രണിതൻ പറഞ്ഞു, "അവൾ ജോലിക്കു പോകുന്നത് എനിക്കിഷ്ടമല്ല!" 

അപ്പോൾ അവർ പറഞ്ഞു, "നിനക്കോ ജോലിയില്ല. അവൾക്കും ജോലി ഇല്ലെങ്കിൽ പഷ്ണിയാണോ നീ ആഗ്രഹിക്കുന്നത്?" 

രണതൻ പിന്നെയൊന്നും പറഞ്ഞില്ല. എല്ലാവരും കൂടി ചേർന്ന് അവരെ വീട്ടിലേക്കാക്കി. ഞങ്ങളെല്ലാം അവരവരുടെ വീടുകളിലേക്കു പോയി. രണിതൻറെ ശബ്ദം വീട്ടിനുള്ളിൽ നിന്നും കേൾക്കുന്നുണ്ട്. "നിനക്കു ജോലിക്കു പോകണം!!!........വലിയ ഉദ്യോഗസ്ഥയാവണം…. എന്നെക്കാൾ വലുതാകണം. കുടുംബം നോക്കാനല്ല നീ ജോലിക്കു പോകുന്നത്……..എൻറെ ഹൃദയം തകർക്കാനാണ്. ഹും.....ഹും……നടക്കട്ടെ! അതിനു വേണ്ടി ദൈവം എൻറെ ജോലിയും കളഞ്ഞില്ലേ……"

രണിത ഒന്നും പറഞ്ഞില്ല. അവൾ എല്ലാവർക്കും കഞ്ഞി വിളമ്പി. കുട്ടികളെ അവൾ കഞ്ഞി കുടിപ്പിച്ചു. രണിതൻ കഞ്ഞി കുടിച്ചില്ല. രണിതയുടേയും കുട്ടികളുടേയും കരഞ്ഞു കലങ്ങിയ കണ്ണുകളിൽ ഉറക്കം വേഗം വന്ന് സ്ഥാനം പിടിച്ചു. 

ശബ്ദം കേട്ട് രണിത കണ്ണു തുറന്നു നോക്കി. രണതൻ കഞ്ഞി കുടിക്കുകയാണ്. കഞ്ഞി കുടിക്കട്ടേ എന്നു കരുതി രണിത കണ്ണുകളടച്ചു. നേരം വെളുത്തു തുടങ്ങി. രണിത വേഗത്തിൽ എഴുന്നേറ്റ് സ്കൂളിലേക്ക് പോകുവാൻ തയ്യാറായി. അപ്പോൾ രണതൻ ചോദിച്ചു, "നീ ജോലിക്കു പോയാൽ ഇവിടത്തെ പണിയൊക്കെ ആരെടുക്കും?" 

രണിത പറഞ്ഞു, "എല്ലാ പണിയും ഞാൻ ചെയ്തു കഴിഞ്ഞു. ഇനി എന്തെങ്കിലുമുണ്ടെങ്കിൽ വന്നിട്ടു ചെയ്യാം." 

"അപ്പോൾ കുട്ടികളെ ആരു നോക്കും?" അയാൾ ചോദിച്ചു. 

"ഇവിടെ നിങ്ങളില്ലേ," അവൾ പറഞ്ഞു. 

"എനിക്കു നിൻറെ കുട്ടികളെ നോക്കാൻ പറ്റില്ല, എന്നെ ആരെങ്കിലും എന്തെങ്കിലും ജോലിക്കു വിളിച്ചാൽ ഞാൻ പോകും," അയാൾ പറഞ്ഞു.

അവൾ കുട്ടികളെ കൂട്ടി അയൽവാസിയായ എൻറെ അടുത്തേയ്കു വന്നു. ഞാൻ കുട്ടികളെ നോക്കാമെന്നേറ്റു. അവൾ പോകാൻ തുടങ്ങിയപ്പോൾ കുട്ടികൾ ആർത്തു കരഞ്ഞു. രണ്ടു പേർക്കും ഓരോ കോലു മിഠായി കൊടുത്ത് ഞാൻ അവരെ വശത്താക്കി. രണിത സന്തോഷത്തോടെ ജോലിക്കു പോയി. ഞാൻ വീട്ടു ജോലി ചെയ്തും കുട്ടികളോട് കളിച്ചും സമയം വൈകുന്നേരമായി. അവൾ വന്ന് സമാധാനത്തോടെ കുട്ടികളെ കൊണ്ടു പോയി. ഇത് തുടർന്നുകൊണ്ടിരുന്നു.

ഒരു ദിവസം രാവിലെ രണിതയുടെ പണികളൊക്കെ കഴിഞ്ഞിട്ടും രണതൻ എണീറ്റു വന്നില്ല. എന്താണെന്നറിയുവാൻ വേണ്ടി രണിത റൂമിലേയ്കു ചെന്നു. രണിതയെ രണതൻ ദയനീയമായി നോക്കി.

"എന്തു പറ്റി?" രണിത ചോദിച്ചു. രണതൻ ഒന്നും പറഞ്ഞില്ല. അവൾ പതുക്കെ അയാളെ എഴുന്നേല്പിച്ചു. അയാൾ കിടക്കയിലേക്ക് വീഴാൻ പോയി. പന്തിയല്ലെന്ന് കണ്ട് അവൾ വേഗത്തിൽ ചേച്ചീ എന്ന് എന്നെ വിളിച്ചു. ഞാൻ ഓടി ചെന്നു. അവൾ റിക്ഷ വിളിച്ച് അയാളെ ഹോസ്പിറ്റലിലെത്തിച്ചു. ഡോക്ടർ പരിശോധിച്ചിട്ടു പറഞ്ഞു. "ഇനി കള്ള് കുടിക്കരുത്," രണതൻ സമ്മതിച്ചു. 

"കുറച്ചു ദിവസം ഇവിടെ കിടക്കണം," ഡോക്ടർ രണിതയോടു പറഞ്ഞു. രണിത കുറച്ചു ദിവസത്തെ ലീവെടുത്ത് ഹോസ്പിറ്റലിൽ അയാളെ ശുശ്രൂഷിച്ചു. രണ്ടു പേരുടേയും അച്ഛനമ്മമാർക്ക് ഫോൺ ചെയ്തു. അവർ ഓടി എത്തി. രണിത ഇടയ്ക്കിടെ വീട്ടിൽ വന്നു പോകും. 

ഡോക്ടർ രണിതനെ പരിശോധിക്കാൻ വരുമ്പോഴൊക്കെ നല്ല പൗരനാവാനുള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്കും. രണിതൻ എല്ലാം കേൾക്കും. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ രണിതൻറെ ആരോഗ്യ നില മെച്ചപ്പെട്ടു. രണിതൻ ഡിസ്ചാര്‍ജായി. എല്ലാവരും കൂടി വീട്ടിൽ സുഖമായി കഴിഞ്ഞു. രണിതന് വീണ്ടും കമ്പനിയിൽ ജോലി കിട്ടി. അച്ഛനമ്മമാർ സന്തോഷത്തോടെ തിരിച്ചു പോയി. 

സ്കൂളിലെ ചില ടീച്ചേഴ്സ് രണിതയോട് പ്രിൻസിപ്പലാവണമെന്ന് പറഞ്ഞു. മറ്റു ചില അദ്ധ്യാപകന്മാർക്ക് അത് അത്ര രസിച്ചില്ല. രണിതക്ക് പ്രിൻസിപ്പലാകാതിരിക്കാൻ എന്ത് അയോഗ്യതയാണ് ഉള്ളതെന്ന്, എതിര് അദ്ധ്യാപകന്മാരോട് രണിത പ്രിൻസിപ്പലാകാൻ ഇഷ്ടമുള്ള ടീച്ചേഴ്സ് ചോദിച്ചു. എതിര് അദ്ധ്യാപകന്മാർക്ക് വ്യക്തമായ ഉത്തരം കിട്ടിയില്ല. രണിത ഭൂരിപക്ഷത്തോടെ പ്രിൻസിപ്പലായി.

രണിതയും സംഘവും, ഭർത്താവ് മൂലം കഷ്ടപ്പെടുന്ന ഭാര്യമാരുടെ ഭർത്താക്കന്മാരെ കൗൺസിലിങ്ങിനു വിധേയമാക്കി. വേണ്ടി വന്നാൽ അല്പം ദേഷ്യത്തോടെ പെരുമാറാനും അവർ മറന്നില്ല. അങ്ങനെ കുറെ ആളുകളുടെ ജീവിതം ധന്യമായി. 

മാനുഷിക സംഘടനയ്ക്ക് എതിരായി പ്രവര്‍ത്തിക്കുന്നവരെ വാക്കുകൾ കൊണ്ടും, പ്രവർത്തികൾ കൊണ്ടും അനുനയിപ്പിച്ച് അവരെ സുഗമമായ പാതയിലൂടെ സഞ്ചരിപ്പിക്കുവാനും രണിത സംഘത്തിനു കഴിഞ്ഞു. 

സ്ത്രീകളെ ഉന്നതതലത്തിലേക്കെത്തിക്കുവാൻ ഈ സംഘം പ്രവർത്തിച്ചു കൊണ്ടേയിരുന്നു. ആ പ്രവർത്തനം ഉയർന്നുയർന്ന് എല്ലാ രംഗത്തും സ്ത്രീകളെത്തി, സ്ത്രീകളുടെ ദിനം വന്നു.



Rate this content
Log in

Similar malayalam story from Drama