sasi kurup

Fantasy

2  

sasi kurup

Fantasy

മഹി മഹി

മഹി മഹി

1 min
77



പ്രഭാതത്തിൽ പുറപ്പെട്ടു മാഹിയിൽ എത്തിയപ്പോഴേക്കും പകൽ രാത്രിയിൽ ലയിച്ചിരുന്നു.


ദാമു റൈറ്ററും കുറുമ്പിയമ്മയും ഞങ്ങളെ കാത്തു മയ്യഴി പുഴയുടെ തീരങ്ങളെ കൊത്തിവെച്ച വെങ്കല ശില്പങ്ങൾക്കരുകിൽ നിൽപ്പുണ്ടായിരുന്നു.

ഇച്ചിരി പൊടി വലിച്ചു കുറുമ്പിയമ്മ മൂക്ക് തടവി ചോദിച്ചു, " പുള്ള വലിക്കുവോ "

ദാമു റൈറ്റർ കുറുമ്പിയമ്മയോട് ദേഷ്യ പെട്ടു.


" ഈ തോന്യാസം ഒന്നും പുള്ളേച്ചനെ പഠിപ്പിക്കേണ്ട "


കൗസുഅമ്മ , റൈറ്റർ പറയുന്നത് ശരിവെച്ചു.


കുറുമ്പിഅമ്മക്കും, ദാമു റൈറ്റർക്കും, കൗസു അമ്മക്കും മറ്റുപലരെയും പോലെ ഫ്രഞ്ച്കാർ മാഹി വിട്ടുപോകരുത് എന്ന ആഗ്രഹം തിരയിലും, കാറ്റത്തും മഴയത്തും മാറ്റമില്ലാതെ ഉറച്ചുനിന്ന വെള്ളിയാം കല്ലുകൾ പോലെ മനസ്സിൽ ചേക്കേറിയിരുന്നു എന്നു മുകുന്ദേട്ടൻ പറഞ്ഞിരുന്നു.


ദാസൻ ഫ്രഞ്ച്കാർക്കെതിരെ സന്ധി ഇല്ലാത്ത മാഹി വിമോചന സമരവുമായി ജീവിതം നയിച്ചതു കാരണാണ് ദാമു റൈറ്ററും ജയിലിൽ കിടക്കേണ്ടി വന്നത്. അന്നു കുടുംബത്തിന് തുണയായി നിന്ന അച്ചു ഗുണ്ടക്കു മകളെ വിവാഹം കഴിപ്പിച്ചു കൊടുത്തു റൈറ്റർ. വിലക്കിയ ദാസനെ ആട്ടിയിറക്കി.


എങ്കിലും മകനല്ലേ? മരണങ്ങൾ അവരെ ഒന്നിപ്പിച്ചു.


" ഇയ്യു ഓർക്കുന്നോ മിസ്സി മദാമ്മ യുടെ കൊതിയൂറുന്ന ഭക്ഷണം " കുറുമ്പി അമ്മ.


Coq Au Vin

Confit de canard

Ratatouille(റാത്തതൗലി)

Salade Niçoise

Lyonnaise Potatoes


"Ratatouille ഉണ്ടാക്കാൻ മിസ്സിയെ പഠിപ്പിച്ചത് ഈ കുറുമ്പിയാ"


Remi Martin എന്നെ കൊണ്ട് സമ്മതിപ്പിച്ചു !.


ലെസ്സലി സായിപ്പിന്റെ ബംഗ്ലാവിൽ നിന്ന് കുതിര യുടെ കുളമ്പടി കേൾക്കുന്നുണ്ട്.


" കുറുമ്പിയമ്മേ, ഇച്ചിരി പൊടി താ "

സായിപ്പു കുതിര വണ്ടി യിൽ ഇരുന്നു ചോദിച്ചു.


" നിക്ക്‌. പുള്ളേച്ചൻ ഇപ്പൊ പോകും. എന്റെ കുട്ടിക്ക് ഞാനൊരു ഉമ്മ കൊടുക്കട്ടെ. "


" മക്കളെ, അവർ വെള്ളാരം കല്ലുകളിലേക്ക് തിരിച്ചു പോയി ' സങ്കടത്തോടെ കൗസുഅമ്മ.


ചന്ദ്രിയും ദാസനും തുമ്പികളായി തൊട്ടടുത്ത് ഉണ്ടായിരുന്നത് അറിഞ്ഞില്ല.


Rate this content
Log in

Similar malayalam story from Fantasy