Binu R

Fantasy Thriller

4  

Binu R

Fantasy Thriller

തുടർക്കഥ :മംഗലശ്ശേരി

തുടർക്കഥ :മംഗലശ്ശേരി

3 mins
354


അദ്ധ്യായം -6.

  

ഇതിനകത്താരോ താമസിക്കുന്നുവോ എന്നു തോന്നിപ്പോയി. !  കട്ടിൽ പുതിയ വിരിപ്പിട്ടു വിരിച്ചിരിക്കുന്നു !.

മുറി നല്ല വൃത്തിയായി അടിച്ചുവാരി, വൃത്തിയായി തുടച്ചിട്ടിരിക്കുന്നു.! തറയോടുകൾ എത്രയും തെളിച്ചമുള്ള ടൈൽസിനേക്കാളും മനോഹരമായി. ! മുറിയുടെ നടുക്ക് ഒരോട്ടുവിളക്ക്. ! വെട്ടിത്തിളങ്ങുന്നു, നല്ല വാളൻപുളിയിട്ടു തേച്ചുമിനുക്കിയതുപോലെ !.

അതിൽ നിറയെ എണ്ണയും ഒഴിച്ച് അഞ്ചുതിരിയും ഇട്ട് കത്തിക്കാനായി ഒരുക്കിയിരിക്കുന്നു. !


മുറിയുടെ നാലു മൂലകളിലും, തൂക്കുവിളക്കുകൾ അതുപോലെ തന്നെ, തേച്ചുമിനുക്കി നിറയെ എണ്ണയൊഴിച്, തിരിയിട്ട്.. !!!! അത്ഭുതങ്ങളുടെ പെരുമ്പറ മനസ്സിൽ മുഴങ്ങുകയായിരുന്നു അപ്പോൾ. പെട്ടെന്ന് മുമ്പിൽ നിന്നാരോ മാറിയതുപോലെ.. !.കട്ടിലിന്റെ ഇങ്ങേത്തലക്കലെ മൂലയിലെ തൂക്കുവിളക്ക് ആരോ മാറ്റിക്കടന്നുപോയതുപോലെ, കിടന്നാടുന്നു... !.താൻ ഒന്നു പരിഭ്രമിച്ചുവോ. ആരോ മുറിക്കുള്ളിൽ ഉള്ളതുപോലെ.. !പറഞ്ഞറിയിക്കാനാവാത്ത ഒരു സുഗന്ധം...! എന്താണത്. !.തോന്നിയതാണോ.. ! കണ്ണൊന്നിറുക്കിയടച്ചു തുറന്നു.  തോന്നലല്ല, തൂക്കുവിളക്ക് കിടന്നാടുന്നു. 


തലയിലും മുഖത്തും കഴുത്തിലും വേർപ്പുകൾ ഉരുണ്ടുകൂടുന്നതറിഞ്ഞു. ഭയം ഏതിലെയൊക്കെ വന്നു കയറുന്നുവോ..? അത് പതുക്കെ കവിളിലൂടെ ഒലിച്ചിറങ്ങുന്നതുപോലെ. അറിയാതെ വിളിച്ചുപോയി..... വല്യമ്മേ...!


മേശപ്പുറത്തിരുന്ന ഓട്ടുഗ്ലാസ്സ് മറിഞ്ഞു നിലത്തുവീണുരുണ്ടു. തന്റെ മുഖത്തെ വിയർപ്പ് താഴോട്ടൊഴുകി തറയിൽ വീണു ചിതറി. വീണ്ടും ഉണ്ണി ഞെട്ടിത്തിരിഞ്ഞു. അടുത്ത മുറിയിൽ നിന്നും മൃദംഗത്തിന്റെ നാദം ഉണരുന്നു . അതു മുറുകുന്നു.


ഉണ്ണി അടുത്ത മുറിയുടെ വാതിൽക്കൽ ചെന്ന് പതുക്കെ അകത്തോട്ടു തള്ളി. മൃദംഗത്തിൽ ഒരടിവീണ നാദം മുറിയാകെ നിറഞ്ഞ് അമർന്നു... !!!


ഉണ്ണിയുടെ അമ്പരപ്പ് നിറഞ്ഞു കവിഞ്ഞു. മുറി വളരെ മനോഹരമായി അലങ്കരിച്ചിരിക്കുന്നു...! ജനാലകളിൽ കാർട്ടനൊക്കെയിട്ട്. മുറിയുടെ ഓരോഭാഗത്തും പുൽപ്പായയും മറ്റും വിരിച്... ! അതിൽ ഓരോന്നിലും ഓരോ സംഗീത ഉപകരണങ്ങൾ മനോഹരമായി ഒരുക്കി വച്ചിരിക്കുന്നു. ! പുൽപ്പായയുടെ ഒരുവശം ഒരാൾക്കിരിക്കുവാൻ പാകത്തിൽ സ്ഥലമിട്ട് !. മുറിയുടെ നടുക്ക് മറ്റേ മുറിയിൽ കണ്ടതിനേക്കാളും വലിയൊരു ഓട്ടുവിളക്ക് കത്തിക്കാൻ പാകത്തിനുതന്നെ ഒരുക്കി വച്ചിരിക്കുന്നു...! ആ നിലവിളക്ക്, കാത്തിരിക്കുകയാവും തിരികൾ തെളിയാൻ...!


മൃദംഗം ഒരു പായയിൽ കുത്തി നിവർത്തിവച്ചിരിക്കുന്നു. താളം പരിശോധിക്കാൻ വച്ചതുപോലെ. അതിൽ നാദം ഒഴിഞ്ഞിട്ടില്ല. !.ഉണ്ണി പതുക്കെ അകത്തേക്കുകയറി. അയാൾ മനസ്സിൽ കുറിച്ചു. ഇതത്ഭുതം തന്നെയാണ്. !. എന്റെ തറവാട്. മംഗലശ്ശേരി... !


പുറത്തെ പകൽവെളിച്ചം മങ്ങിയതുപോലെ തോന്നി. അയാൾ വാച്ചിലേയ്ക്കൊന്നു നോക്കി. അമ്പരന്നുപോയി. ! സമയം അഞ്ചര മണി. തന്നെ വിശപ്പും ദാഹവുമൊന്നും ബാധിച്ചില്ലെന്നത് അയാളെ കുറച്ചൊന്നുമല്ല കുഴക്കിയത്. ഉച്ചയായതും വൈകുന്നേരമായതും വിശപ്പും ഒന്നുമറിഞ്ഞില്ല... !


   അയാൾ വാതിലുകളും ജനലുകളും ചാരി മുൻവാതിൽ പൂട്ടി പുറത്തേക്കിറങ്ങുമ്പോൾ, 

സന്ധ്യ കടന്നുവന്നിരുന്നു. ആരോ വിളിക്കുന്നതുപോലെ,


ഉണ്ണീ... ഉണ്ണീ... ഉണ്ണിക്കുട്ടാ!.


അതൊരു വെറും തോന്നലായിരുന്നുവെന്ന് മനസ്സുകൊണ്ടുറപ്പിക്കാൻ കുറേ നേരമെടുത്തു. 


കാടു വകഞ്ഞുമാറ്റി കാവിന്റെ നടയിൽ എത്തുമ്പോൾ, വിനയന്റെ മുത്തച്ഛനും മറ്റുകുറേയാളുകളും തിടുക്കപ്പെട്ട് നടന്നുവരുന്നുണ്ട്. അവരുടെ കൈയ്യുകളിൽ വെട്ടിരുമ്പും ടോർച്ചും വടികളും മറ്റും. അവർ അയാളെ കണ്ടപ്പോൾ അവരുടെ നടപ്പ് പതുക്കെയായി. അയാൾ അവർ ക്കടുത്തെത്തിയപ്പോൾ മുത്തശ്ചനിൽ നിശ്വാസം വീണത് ഉണ്ണീ കണ്ടു. 


'നിങ്ങളെ കാണാതായപ്പോൾ മാധവേട്ടനാകെ വിഷമിച്ചുപോയി. '


അവരിലൊരാൾ പറഞ്ഞു. ഉണ്ണീ അവരോടൊപ്പം നടന്നുപോയി. 


കണ്ട കാര്യവും അമ്പരന്ന കാര്യവും ആരോടും പറഞ്ഞില്ല. ഇന്നത്തെക്കാലത്തു ഇങ്ങനൊക്കെ കണ്ടെന്നുപറഞ്ഞാലും കേട്ടെന്നുപറഞ്ഞാലും ആരും വിശ്വസിച്ചെന്നു വരില്ല. ചിലപ്പോൾ ഭ്രാന്തെന്നും പറയും. പിന്നെ ചിലപ്പോൾ, ഇനി മംഗലശ്ശേരിയിലേക്ക് പോകുന്നതിനു തടസവും പറയും. അതുകൊണ്ടുതന്നെ ആരോടും ഒന്നും പറഞ്ഞില്ല. 


ഉണ്ണി രാവിലെ, ചായക്കടയിൽ ചെന്നു. ശങ്കുണ്ണി അയാളെ കാത്തിരുന്നതുപോലെ.


 'ങ്, കുട്ടിയോ, ഇന്നലെ ഇങ്ങോട്ടൊന്നും കണ്ടില്ല. കുന്നുമ്പുറത്തെ വീട്ടിലായിരുന്നു താമസം അല്ലേ? '.


അയാളുടെ കുശലാന്വേഷണം മൗനമായി കേട്ടു. ശങ്കുണ്ണി കൊണ്ടുവന്ന ചായ വാങ്ങിക്കുടിച്ചു. മേനോൻ വന്നു പേപ്പർ വായനയിലാണ്. അയാൾ ഉണ്ണിയെ ഇടംകണ്ണിട്ടൊന്നു നോക്കി ചോദിച്ചു, 


 'ഇന്നലെ മംഗലശ്ശേരിയിൽ പോയോ..? .'


 ഉണ്ണീ ഉദാസീനനായി പറഞ്ഞു..

'അവിടെ മുഴുവൻ കാടും പടലും.'


 പിന്നെ ശങ്കുണ്ണിയോടായി പറഞ്ഞു. 


'അതു വെട്ടുവാൻ ആരെയെങ്കിലും കിട്ടിയെങ്കിൽ നന്നായിരുന്നു.'


 പേപ്പർ വായിക്കുന്ന മേനോനും ചായകൂട്ടുന്ന ശങ്കുണ്ണിയും അതു കേട്ടെന്നുപോലും തോന്നിയില്ല. ചായ കുടിച്ച് പണവും കൊടുത്ത് ഉണ്ണീ ഇറങ്ങി നടന്നു. 


  ആകാശത്തു നീലനിറത്തിനിടക്ക് ചെറുകഷണങ്ങളായി വെളുത്ത മേഘങ്ങൾ. മരിച്ചുപോയവർ ഭൂമിയിലുള്ള വേണ്ടപ്പെട്ടവരെ കാണാൻ എത്തുന്നതെന്ന് ചെറുപ്പത്തിൽ അമ്മ പറഞ്ഞിട്ടുണ്ട്. അത് മിഥ്യയെന്നുപറയുവാൻ ആവുന്നില്ല. 


കുന്നുമ്പുറത്തെ വീട്ടിൽ നിന്നും വാക്കത്തിയും ഒരു തൂമ്പയുമെടുത്തിറങ്ങുമ്പോൾ വിനയന്റെ അമ്മ പറഞ്ഞു. 


'ഉച്ചയാകുമ്പോൾ ഇങ്ങു വരണം. ഇന്നലത്തെപ്പോലെയാകരുത്. ഇതൊന്നും ശീലമില്ലാത്തതല്ലേ. കുറേശ്ശെ മതി'. 


തന്റെ അമ്മയെപ്പോലെ തന്നെ, സ്നേഹം ഓരോ വാക്കുകളിലുമുണ്ട്. രാധ കിണറ്റുകരയിൽ നിന്നും വെള്ളം കോരുന്നു. ഒരു സ്റ്റീൽ കുടം അരികിലുണ്ട്... അതിൽ വെള്ളം ഒഴിച്ചപ്പോഴുള്ള തിരയിളക്കം ആ കുടവും കാട്ടിത്തരുന്നുണ്ട്.. നമ്മൾ കാലുകൾ കൂട്ടിവെച്ച് അരക്കെട്ട് ചുറ്റിക്കുന്നതു പോലെ... 


   കാവിന്റെ അവിടെനിന്നും നോക്കുമ്പോൾ ദൂരെയുള്ള പാടത്തു വിളഞ്ഞുകിടക്കുന്ന നെൽച്ചെടികൾ. പ്രഭാത സൂര്യന്റെ ഇളം വെയിലുകളിൽ തട്ടി അവ സ്വർണ്ണനിറമായി തിളങ്ങുന്നതായി. മംഗലശ്ശേരിയുടെ പാടത്തു മാത്രം കൊത്തും കിളയും കൃഷിയുമില്ല. അടുത്തകൊല്ലം മംഗലശ്ശേരിപ്പാടത്തും വിളവ് ഇറക്കണമെന്ന് മനസ്സിൽ ആരോ വന്നു പറഞ്ഞു കടന്നുപോയി. അത് അവിടെയും ഇവിടെയുമിരുന്ന കിളികളായിരുന്നുവെന്ന് മുമ്പോട്ടു നടക്കുമ്പോൾമനസ്സിലായി.


   ഇന്നലെ വെട്ടിയൊതുക്കിയതെല്ലാം പാടത്തേക്ക് വലിച്ചിട്ടു. വഴി വൃത്തിയാക്കിക്കൊണ്ടുതന്നെ മുമ്പോട്ടുപോയി. ഉച്ചയപ്പോഴേക്കും വഴിയുടെ കുറെയധികം ഭാഗം വെട്ടിക്കഴിഞ്ഞു. പനിച്ച ചെടികളും മറ്റുമുള്ളുകളും വള്ളിപ്പടർപ്പുകളും കുറ്റിച്ചെടികളും വെട്ടിയൊതുക്കാൻ നന്നേ പണിപ്പെടേണ്ടി വന്നു. സൂര്യൻ ഉച്ചിയിലെത്തിയതറിഞ്ഞത് വളരെ ദാഹം തോന്നിയപ്പോഴാണ്. ഒരു കവിൾ വെള്ളം കിട്ടിയെങ്കിൽ എന്നു തോന്നിപ്പോയി. 


കാവിലേക്ക് തിരിഞ്ഞു നടക്കുമ്പോൾ, രാധ ഒരു സഞ്ചിയുമായി വരുന്നത് കണ്ടു. പാവാടയും ബ്ലൗസും അണിഞ്ഞ പെൺകുട്ടി. 

അവൾ ചോറും വെള്ളവുമായി എത്തിയിരിക്കുന്നു. അതു കണ്ട് പറഞ്ഞു... '


"രാധേ വേഗം വെള്ളം കൊണ്ടുവരൂ'. 


അവൾ ധൃതി പിടിച്ചടുത്തുവന്നു. വെള്ളത്തിന്റെ പാത്രം കൈ നീട്ടി വാങ്ങി വെള്ളം കുടിച്ചു കൊണ്ട് പറഞ്ഞു, 


'"കാവിലെ കിണറിൽ നിന്ന് വെള്ളം കോരുവാനുള്ള വഴി ഞാൻ തിരഞ്ഞിരുന്നു. തൊട്ടിയും കയറും ആ തേങ്ങാക്കൂട്ടിലിട്ട് പൂട്ടിയിരിക്കുന്നു.. നല്ല കാവ്. രാധ എന്നും ഇവിടെ വന്നു തൊഴുമോ. '"


    രാധയിൽനിന്ന് മൗനത്തിൽ ചാലിച്ച മറുപടി പുറത്തുവന്നു. 


'"ഇവിടെ എന്നും പൂജയില്ല. ആഴ്ചയിൽ രണ്ടു ദിവസം. ചൊവ്വയും വെള്ളിയും.'"


 അതിനിടയിൽ അവൾ കൊണ്ടുവന്ന ഇല നിവർത്തി ചോറുവിളമ്പി. അപ്പോഴും പറഞ്ഞുകൊണ്ടേയിരുന്നു, 


""പിന്നെ ഭരണിയും കാർത്തികയും. പിന്നെ ഒന്നാം തീയതിയും. '"


ഊണു കഴിഞ്ഞ് രാധ മടങ്ങി. കൈ കഴുകിയപ്പോഴാണ് ഇരുമ്പിന്റെ വഴക്കമില്ലായ്മ കൈയ്യിൽ കുരുത്തുവന്നത് അറിഞ്ഞത്. അവിടെയും ഇവിടെയും തൊലികൾ പൊട്ടി മാറി. തഴമ്പുകൾ ഉരുണ്ടു കൂടി. വിരലുകൾ വലിയുമ്പോൾ ഉണ്ടാകുന്ന വലിച്ചിലുകൾ. കറികൾ കയ്യിലാകുമ്പോൾ ഉള്ള നീറ്റൽ. രാധ കാണാതിരിക്കാൻ ശ്രദ്ധിച്ചു.  


വെയിൽ ചായാറായപ്പോഴേക്കും കാടുവെട്ടി വകഞ്ഞുമാറ്റി ഗേറ്റിന്റെ മുമ്പിൽ എത്തിയിരുന്നു. തിരിച്ചു മടങ്ങാൻ തുടങ്ങുന്നേരം ഒന്നുവേറുതേ ദൂരെ കാണുന്ന മംഗലശ്ശേരിയിലെ മട്ടുപ്പാവിലേക്കൊന്നു നോക്കിപ്പോയ്. അവിടെ വല്യച്ഛന്റെ മുറിയിലെ ജനലിന്റെ ഒരു പാളി തുറന്നു കിടന്നിരുന്നു... !


തുടരും.....

          


Rate this content
Log in

Similar malayalam story from Fantasy