Binu R

Fantasy Thriller

4  

Binu R

Fantasy Thriller

മംഗലശ്ശേരി. 4.രചന :ബിനു. ആർ

മംഗലശ്ശേരി. 4.രചന :ബിനു. ആർ

3 mins
799


തുടർക്കഥ :-മംഗലശ്ശേരി. 

രചന :- ബിനു. ആർ. 


   അദ്ധ്യായം -4.


    വിനയൻ സാമാന്യം നല്ല വീട്ടിലേക്കാണ് ഉണ്ണിയേയും കൊണ്ട് കടന്നു ചെന്നത്. വിശാലമായ ഉമ്മറം. ചാരുകസേരയിൽ പ്രായമായ ഒരാൾ കിടക്കുന്നു. വിനയന്റെ അച്ഛന്റെ അച്ഛനാണ്. 


  കുഞ്ഞുക്കുട്ടന്റെ മകനെന്നറിഞ്ഞപ്പോൾ അയാൾ എഴുന്നേറ്റു. അവിശ്വസനീയമാം വണ്ണം ഒന്നു നോക്കി. പിന്നെ പറഞ്ഞു, 'കുഞ്ഞുക്കുട്ടന്റെ മകൻ... ! താൻ അങ്ങ് വളർന്നു വലുതായി.. !. ഇവിടുന്നുപോകുമ്പോൾ ഇത്തിരിയേ ഉണ്ടായിരുന്നുള്ളൂ. '


അകത്തുനിന്നും വിനയന്റെ അമ്മയും അനുജത്തിയും വാതിൽപ്പടിയിൽ വന്നു നിന്നു. വിനയൻ എല്ലാവരെയും പരിചയപ്പെടുത്തി. എന്നിട്ട് പറഞ്ഞു,


ഞാൻ ടൗണിൽ പോയി കൂട്ടുകാരെയും കൂട്ടിവരാം.


അയാൾ തിരിച്ചിറങ്ങി നടന്നുപോയി. 


   ഊണിനു പപ്പടവും മോരുകറിയുമായി സമൃദ്ധമായിരുന്നു. നാട്ടുമ്പുറത്തെ ഊണ്. വിനയന്റെ കൂട്ടുകാരും ആസ്വദിച്ചു കഴിക്കുന്നത്‌ കണ്ടു. വിശാലമായ മട്ടുപ്പാവിൽ പായ് വിരിക്കുമ്പോൾ വിനയനാണ് പറഞ്ഞത്. നാളെ പകൽ മംഗലശ്ശേരിയിലേക്ക് പോകാം. 


   രാത്രിയിൽ പട്ടിയുടെ മോങ്ങലുകളും കൂമന്റെ കുറുകലും കടവാവലുകളുടെ ചിറകടിയും താളത്തിലും മേളത്തിലും രാത്രിയുടെ സംഗീതമായി. ഇതിനുമുമ്പൊരു രാത്രിയിലും ഇങ്ങനെയൊന്നും തന്നെ കേട്ടിട്ടേയില്ലായിരുന്നു എന്ന് വിനയൻ പറഞ്ഞപ്പോൾ കൂട്ടുകാരിൽ ഒരാളിൽ ഭയം ഉണരുന്നത് ഉണ്ണി അറിഞ്ഞു. 


    മുത്തച്ഛൻ കർശനമായി പറഞ്ഞിരിക്കുന്നു, അങ്ങോട്ടൊന്നും ആരും പോകരുതെന്ന്. മംഗലശ്ശേരിയിൽ പല അത്ഭുതങ്ങളും നമ്മൾ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടെങ്കിലും, ഇതുവരെയ്ക്കും പുറത്തേക്കു ഒരു ശല്യവും ഉണ്ടായിട്ടില്ല. അവിടെ നീങ്ങൾ കയറി നിരങ്ങിയാൽ ചിലപ്പോൾ.. 


   അപ്പോൾ ഇതെന്താണ് ! ഉണ്ണിയിൽ ഒരമ്പരപ്പ് ഉണർന്നു. ഇതുവരെയ്ക്കും ഇല്ലാത്ത പെയ്ക്കൂത്തുകൾ ഈ രാത്രിയിൽ.. ! അവർ അവിടുന്ന് പുറത്തേക്കിറങ്ങിയെന്നോ.. !.അവരുടെ കണ്ണികളിലൊരാൾ എത്തിയെന്നു അവരറിഞ്ഞുവെന്നോ !!.ഉണ്ണിയുടെ ചിന്തകൾ ഉറക്കത്തിലേക്കു പോയി. 


   പ്രഭാതം തുടങ്ങുന്നതിനു മുമ്പേ, ഉണ്ണിയേയും കൂട്ടുകാരെയും ഉണർത്തിയത് അകലങ്ങളിൽ നിന്നെത്തിയ ഓടക്കുഴൽ നാദമായിരുന്നു. കൂട്ടിന് അകമ്പടിയുമായി വീണാ നാദവും. 


ഉണ്ണിയെഴുന്നേറ്റു. ഉണർന്ന് തിരിഞ്ഞു കിടന്ന വിനയൻ പറഞ്ഞു, 


'മംഗലശ്ശേരിയിൽ നിന്നാണ്.! '


തലവഴിയെ പുതപ്പെടുത്തു മൂടുമ്പോൾ വിനയന്റെ കൂട്ടുകാരൻ ജഗൻ പറഞ്ഞു... 


'വിനു പേടിപ്പിക്കാനായി അവന്റെ കെട്ടുകൾ അഴിച്ചുതുടങ്ങി. ഇത് കാവിൽ റെക്കോർഡ് ഇട്ടിരിക്കുന്നതാണ്. ഉണ്ണി കിടക്കു ഒരു ഉറക്കം കൂടി കിട്ടും. '


    വിനയൻ എഴുന്നേറ്റു. ഒരു ജനൽ തുറന്നിട്ടു. പെട്ടെന്ന് തിരിഞ്ഞ് ഉണ്ണിയെ വിളിച്ചു. 


'ഉണ്ണി ഒന്നിങ്ങു വരൂ. ഒരു കാഴ്ച കാണാം.! ഇതിനുമുമ്പൊന്നും ഇങ്ങനെ കണ്ടിട്ടില്ല.! ഇതൊരു അത്ഭുതം തന്നെയാണ്.! മഹാത്ഭുതങ്ങളിൽ ഒന്ന്!. എന്റെ നാടിനു മാത്രം സ്വന്തം!. 


  ഉണ്ണിയും മറ്റുകൂട്ടുകാരും ഒപ്പം എഴുന്നേറ്റു. ഉണ്ണിയുടെ പുറകേ ഓരോരുത്തരായി ജനലിലൂടെ പുറത്തേക്കുനോക്കി. അങ്ങുദൂരെ മരങ്ങളുടെ ഇടയിലൂടെ കാണുന്നതെന്താണ്!!! ചുറ്റുവിളക്കു പോലെ നിറ ചിരാതുകൾ.. !


മറ്റൊരു കൂട്ടുകാരൻ ഖാദർ ഒരു ചിരിയോടെ, നിസ്സാരതയോടെ പറഞ്ഞു, 


'ആ കാവിൽ ആരെങ്കിലും വിളക്കുവച്ചതാവും. അവിടെയല്ലേ കാവ്. വിനയാ, കാവുകഴിഞ്ഞും പോണമെന്നല്ലേ നീ പറഞ്ഞത്. '


  'കാവിൽ നിത്യപൂജയൊന്നുമില്ല. ചിലദിവസങ്ങളിൽ സന്ധ്യ പൂജ മാത്രമേയുള്ളു. അതും ഇരുട്ടുന്നതിന്മുമ്പേ ആൾക്കാർ പിരിഞ്ഞു പോരും. '


വിനയൻ ഒരലോസരത്തോടെ തീർത്തുപറഞ്ഞു. 


    നേരം പരപരാ വെളുത്തുവന്നപ്പോഴേക്കും കുറേ ആണുങ്ങളും പെണ്ണുങ്ങളും വീട്ടിലേയ്ക്ക് വന്നുകയറി. 


അതിൽ ഒരാൾ മുത്തച്ഛനോട് പറഞ്ഞു.


 -'ഇതിനുമുമ്പൊന്നും കഴിഞ്ഞ രാത്രിയിലേത് പോലെ ഉണ്ടായിട്ടില്ല. രാവിലത്തെ ഗാനത്തിന് ഒരു സന്തോഷത്തിന്റെ മാറ്റം. പലദിവസങ്ങളിലും ഓരോ സംഗീത ഉപകരണത്തിന്റെ ശബ്ദം മാത്രമേ കേട്ടിട്ടുള്ളൂ. '


ഉണ്ണി മംഗലശ്ശേരിയിലെ ഇളയ മുറയെന്നറിഞ്ഞപ്പോൾ അയാൾ ഉണ്ണിയോടായി പറഞ്ഞു, 


'ചിലപ്പോൾ വയലിനായിരിക്കും, ചിലപ്പോൾ വീണ, ചിലപ്പോൾ ഓടക്കുഴൽ, ചിലപ്പോൾ തബലയുടെ മേളം മാത്രം, ചിലപ്പോൾ മദ്ദളത്തിന്റെ മേളം.... ഇതെന്താ ഇങ്ങനെ. !ഇന്നാണ് ആദ്യമായി ഒരു സന്തോഷമേളവും ചിരാതുകളും.. !പിന്നെ ഒരു സമാധാനം ഞങ്ങൾക്കൊന്നും ഇതുവരെയ്ക്കും ഒരു തരത്തിലുള്ള ശല്യവും ഉണ്ടായിട്ടില്ല എന്നതാണ്. മംഗലശ്ശേരിയുമായി അടുപ്പമുള്ളവരാണല്ലോ മാധവേട്ടനും കുടുംബവും. അതുകൊണ്ടാണ് ഞങ്ങൾ ഇങ്ങോട്ടുവന്നത്. '


ഞങ്ങൾ എല്ലാവരും പരസ്പരം നോക്കി. പിന്നെ ഞാൻ പറഞ്ഞു. 


'എന്റെ തറവാടാണത്. ഞാൻ അതൊന്നു വൃത്തിയാക്കി, താമസിക്കണമെന്ന് വിചാരിക്കുന്നു. നിങ്ങളും കൂടെ വേണം.'


 അതുകേട്ടതോടെ ഓരോരുത്തരായി പിരിഞ്ഞു തുടങ്ങി. വർത്തമാനം പറഞ്ഞ സദാനന്ദൻ പിരിയുന്നതിനു മുമ്പ് പറഞ്ഞു.... 


' ഇവിടുന്നാരും വരില്ല. കാരണം കഥകൾ ഞങ്ങൾ കുറേ കേട്ടിരിക്കുന്നു. പലകഥകളും. ആരുമില്ലെങ്കിലും, ഇപ്പോഴും രാത്രിയിൽ ഉണർന്നിരിക്കുന്ന, ആ വീട്ടിൽ കയറാൻ ഞങ്ങൾക്കൊന്നും ധൈര്യമില്ല. പിന്നെ നിങ്ങൾ കഥകൾ എന്നൊക്കെ പറയും. പക്ഷേ, ഒരു നാടുമുഴുവൻ വർഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ, ഇത് അന്ധവിശ്വാസം എന്നുപറയാൻ ഞങ്ങൾക്കാവില്ല. അവിടെ ചെന്ന്, അവിടെയുള്ള, ആരായാലും, അവരെ ശല്യം ചെയ്താൽ, എന്തു സംഭവിക്കുമെന്ന് ഞങ്ങൾക്ക് അന്ധവിശ്വാസംയുണ്ട്. അതുകൊണ്ട് ഞങ്ങളെ ആരെയും കാക്കണ്ട.


 അവസാനമായി ഇറങ്ങിപ്പോയത് സദാനന്ദനായിരുന്നു. 


    ചായകുടിക്കാൻ ഡൈനിങ്ങ് ടേബിളിൽ ഒന്നിച്ചിരിക്കുമ്പോൾ മുത്തച്ഛനും അതിന് തുടർച്ചയെന്നവണ്ണം പറഞ്ഞുകൊണ്ടേയിരുന്നു. 


'ശങ്കരേട്ടനേയും വിജയയലക്ഷ്മിയെയും ഇവിടുത്തെ പഴയ നാട്ടുകാരാരും മറന്നിട്ടില്ല. അയാൾ എല്ലാവരുടെയും ശങ്കരേട്ടനായിരുന്നു. അയാൾ നല്ലൊരു കൃഷിക്കാരനും എല്ലാവരോടും ദയയും സ്നേഹവും ഉള്ള ആളും ആയിരുന്നു.


 കുട്ടികളില്ലായിരുന്നു എന്നതായിരുന്നു അവരുടെ സങ്കടം. അതൊരു സങ്കടം തന്നെയായിരുന്നു. സങ്കടം കൂടുമ്പോൾ എന്റെ അടുത്തുവരും.


 നിന്റെ അച്ഛനുമായി വളരെ പ്രായവ്യത്യാസവും. ഒരു മകനെപ്പോലെയാണയാൾ നിന്റെ അച്ഛനെ വളർത്തിയത്. നന്നായി പഠിപ്പിച്ചതും. എല്ലാം കൃഷിയിൽ നിന്നു തന്നെ. 


ശങ്കരന്റെ അച്ഛൻ മരിക്കുമ്പോൾ കുഞ്ഞുകുട്ടൻ ബിരുദത്തിന് പഠിക്കുന്നു. ചെറിയ ക്‌ളാസ്സുകളിലെല്ലാം അയാളെ ദൂരെയെവിടെയോ നിറുത്തി പഠിപ്പിക്കുകയായിരുന്നു. അച്ഛൻ മരിച്ചതോടെ എല്ലാ ഉത്തരവാദിത്വവും ശങ്കരൻ ഏറ്റെടുത്തു. അയാൾ ചെറുതുരുത്തിയിൽ കലാമണ്ഡലത്തിൽ പഠിക്കുകയായിരുന്നു അപ്പോൾ.


  ശങ്കരൻ നല്ലൊരു കലാകാരനായിരുന്നു. നല്ലൊരു ഗായകനും. വിജയലക്ഷ്മിയെ കണ്ടതും പരിചയപ്പെട്ടതും കലാമണ്ഡലത്തിൽ വച്ചു തന്നെ. ശങ്കരന്റെ അമ്മക്ക് കുട്ടിയെ നന്നെയങ്ങു പിടിച്ചു. കല്യാണവും നടന്നു. താമസിയാതെ അമ്മയും മരിച്ചു.


   ഇവിടെ വന്നുകഴിഞ് അവരുടെ സ്വഭാവഗുണം കൊണ്ടാവണം എല്ലാവർക്കും ആരാധ്യയുമായി. 


  കുഞ്ഞുക്കുട്ടന്റെ പഠനം കഴിഞ്ഞ് അയാൾ ശങ്കരനോട് പറഞ്ഞു. സ്ഥലങ്ങൾ മുഴുവൻ വിറ്റ് ടൗണിൽ താമസിക്കാമെന്ന്. എന്തെങ്കിലും ബിസ്സിനെസ്സ് ചെയ്യാം. ഒരു കൃഷിക്കാരനായ ശങ്കരനത് സഹിച്ചില്ല. അയാൾ എന്റെ അടുത്തുവന്ന് സങ്കടം പറഞ്ഞു. 


ഞാൻ കുഞ്ഞുകുട്ടനെ കുറേ ഉപദേശിച്ചു. പിന്നെ, അതിനെക്കുറിച്ചു ആരും ഒന്നും പറയാതെ കാലങ്ങൾ പോയി. അതിനിടയിൽ അയാൾക്ക് ഒരു പണിയും കിട്ടി, ബോംബയിൽ. കല്യാണവും കഴിഞ്ഞു. കുട്ടിയും ഒന്നായി, നീ. 


നിന്നെ തറയിൽ വയ്ക്കാതെ തലയിൽ വച്ചാണ് ശങ്കരേട്ടൻ വളർത്തിയത്. അതിനിടെ വീണ്ടും വസ്തു വിൽക്കുന്നതിനെക്കുറിച്ചു തർക്കം വന്നു. ശങ്കരനത് സമ്മതിച്ചില്ല. അവൻ നിന്നേം കൊണ്ട് ബോംബെയിലേക്ക് പോയി. 


   അതോടെ ശങ്കരൻ തളർന്നു. അവർ രണ്ടുപേരും ഒറ്റപ്പെട്ടതുപോലെയായി. പുറത്തേക്കിറങ്ങൽ കുറഞ്ഞു. അയാളുടെ വിഷാദം കൃഷിയിലും കണ്ടു തുടങ്ങി. അങ്ങിനെയിരിക്കെ കുഞ്ഞുക്കുട്ടൻ വീണ്ടും വന്നു. പിറ്റേന്ന് അയാൾ മടങ്ങിപോവുകയും ചെയ്തു. 


കുറേ ദിവസങ്ങൾക്കു ശേഷം ഇവരെ പുറത്തേക്കൊന്നും കാണാതായി. '


    അവർ ഉമ്മറത്തിരിക്കുമ്പോൾ, മുത്തച്ഛൻ ഒന്നു നെടുവീർപ്പിട്ട് എഴുന്നേറ്റു. പിന്നെ ഒരു ചേതനയുമില്ലാതെ പറഞ്ഞു.


 'മുറ്റമടിക്കാൻ ചെന്നിരുന്ന സീത അന്നുചെല്ലുമ്പോൾ സംശയം തോന്നി ഇവിടെ വന്നു പറഞ്ഞു. കുറച്ചു ദിവസമായി പുറത്തു കണ്ടിട്ട്. ദൂരെ എവിടെയെങ്കിലും പോയതാവുമെന്നു കരുതി. പക്ഷേ, ഒരു വല്ലാത്ത മണം പോലെ.... '


തുടരും...


Rate this content
Log in

Similar malayalam story from Fantasy