Sreedevi P

Drama Inspirational Children

4.8  

Sreedevi P

Drama Inspirational Children

കല്യാണി കുട്ടി ടീച്ചർ

കല്യാണി കുട്ടി ടീച്ചർ

3 mins
800


എൻറെ സ്കൂളിൽ അനുകമ്പയും, സ്നേഹവും, അവബോധവും എല്ലാം ഉള്ള ടീച്ചർമാർ ധാരാളം ഉണ്ട്. ടീച്ചർ മാരെ ക്കുറിച്ചു ചിന്തിക്കുമ്പോൾ കല്ല്യാണി കുട്ടി ടീച്ചറാണ് മനസ്സിൽ വേഗം ഓടി എത്തുക. എൻറെ ഏഴാം ക്ലാസിലെ ക്ളാസ് ടീച്ചറാണ് കല്യാണി കുട്ടി ടീച്ചർ. 


ടീച്ചർ ചിരിച്ചു കൊണ്ട്, എല്ലാ കുട്ടികളുടെ മുഖത്തും നോക്കിക്കൊണ്ടാണ് ക്ളാസിലേക്കു വരിക. സോഷ്യൽ സ്റ്റഡീസ് ടീച്ചറാണ്. ടീച്ചർ വന്നു കഴിഞ്ഞാൽ, കുട്ടികൾ പുസ്തകം എടുത്തു വെച്ച് നല്ല ഉഷാറോടെ ഇരിക്കും. ടീച്ചർ പുസ്തകത്തിലെ ഓരോ വരിയും വായിച്ച് നന്നായി വിവരിച്ചു തരും. മൈസൂരിനെ പറ്റി വിവരിക്കുകയാണെന്നിരിക്കട്ടെ, ടീച്ചർ പറയും, “നമുക്ക് മൈസൂരിലേക്ക് പോകാം! അവിടത്തെ ജനങ്ങളെ പരിചയപ്പെടാം. അവരുടെ ആഹാര രീതി ചോദിക്കാം. അവിടത്തെ ആചാരങ്ങൾ അന്വഷിക്കാം.” ടീച്ചർ അങ്ങനെ പറയുമ്പോൾ തന്നെ ആ വിഷയം തലയിൽ പതിഞ്ഞിരിക്കും. അത്ര സ്പുടതയും, ഉറച്ചതും, അല്പം ഉച്ചത്തിലുമാണ് ടീച്ചർ ക്ളാസെടുക്കുക. 


ഏതെങ്കിലും കുട്ടികൾ ശ്രദ്ധിച്ചില്ലെങ്കിൽ ടീച്ചർ അവിടേക്ക് നോക്കി ക്ളാസെടുക്കും. അപ്പോൾ കുട്ടികൾ വേഗത്തിൽ ക്ളാസിൽ ശ്രദ്ധ വെയ്ക്കും. ഒരു ദിവസം ടീച്ചർ ക്ളാസെടുക്കുമ്പോൾ ക്ളാസിലെ ഒരു കുട്ടി, റിനി എണീറ്റു നിന്നു പറഞ്ഞു, “രേണു എന്നെ വേണ്ടാത്ത വാക്കുകൾപറയുക യാണ്.” 

ടീച്ചർ രേണുവിനോടു ചോദിച്ചു, “നീ അങ്ങനെ പറഞ്ഞുവോ?” 

“ഇല്ല,” രേണു പറഞ്ഞു. 

“ഇനി രേണു അങ്ങനെ പറയില്ല. ഇരിക്കൂ,” റിനി ഇരുന്നു. 

“സന്തോഷമായോ?” ടീച്ചർ റിനിയോട് ചോദിച്ചു. 

“ഉവ്വ്,” റിനി പറഞ്ഞു. 

“രേണുവിനും സന്തോഷമായില്ലേ?” ടീച്ചർ ചോദിച്ചു 

“ഉവ്വ്,” രേണുവും പറഞ്ഞു. ഇങ്ങനെ യുള്ള കാര്യങ്ങൾ ടീച്ചർ വളരെ തന്മയത്തോടെ കൈകാര്യം ചെയ്യും.


ഒരു തവണ ക്ളാസിൽ ഇരുന്ന ഇരിപ്പിൽ നിന്ന് ഞാൻ കമിഴ്ന്നടിച്ചു വീണു. എൻറെ ഓർമ്മ പോയി. ടീച്ചർ ഓടി വന്ന് എന്നെ പിടിച്ചു എഴുന്നല്പിച്ച് മുഖത്ത് വെള്ളം തളിച്ച്, തലയിലും മുതുകിലും തലോടി. ഞാൻ കണ്ണു തുറന്നു. 

“എന്തു പറ്റി ശോഭേ?” ടീച്ചർ ആശങ്കയോടെ എന്നോട് ചോദിച്ചു. ഞാൻ മയക്കത്തോടെ ടീച്ചറെ നോക്കി, ഒന്നു പുഞ്ചിരിച്ചു. 

“മുമ്പ് എപ്പോഴെങ്കിലും ഇങ്ങനെ ഉണ്ടായിട്ടുണ്ടോ?” ടീച്ചർ ചോദിച്ചു. 

“ഇല്ല,” ഞാൻ പറഞ്ഞു. അപ്പോൾ സ്കൂൾ വിടാൻ സമയമായിരുന്നു. 

ടിൻ!! ടിൻ!! ടിൻ!! ടിൻ!! ബെല്ലടിച്ചു. കുട്ടികൾ വീട്ടിലേയ്ക്കു പോകാൻ തുടങ്ങി. ഞാനും വീട്ടിലേയ്ക്കു നടന്നു. ടീച്ചറും എൻറെ ഒപ്പമെത്തി. 

“ഇപ്പോൾ വിഷമമൊന്നും ഇല്ലല്ലോ?” ടീച്ചർ ചോദിച്ചു. 

“ഇല്ല,” ഞാൻ പറഞ്ഞു. 

വഴിയുടെ ഇരുവശങ്ങളിലുമായി പൂക്കൾ വിടർന്നു നന്നിരുന്നു. 

അവിടേക്ക് നോക്കി ടീച്ചർ പറഞ്ഞു, “ഭംഗി യുള്ള പൂക്കളാണ്!” 

“ശോഭക്കു വേണോ?” ടീച്ചർ ചോദിച്ചു. 

“വേണ്ട,” ഞാൻ പറഞ്ഞു. പാടങ്ങളും, വെള്ളച്ചാലുകളും കണ്ടു കൊണ്ട് ഞങ്ങൾ എൻറെ വീട്ടിലെത്തി. എനിക്ക് സന്തോഷമായി. 

“നന്ദി ടീച്ചർ!” ഞാൻ പറഞ്ഞു. ടീച്ചർ പുഞ്ചിരിച്ച് എൻറെ കയ്യിൽ പതുക്കെ തടവി. അപ്പോഴേക്കും, എൻറെ അച്ഛനും അമ്മയും ഞങ്ങളുടെ അടുത്തെത്തി. അവരോട് ടീച്ചർ കാര്യങ്ങൾ പറഞ്ഞു. അവരും ടീച്ചറോട് നന്ദി പറഞ്ഞു. അവർ ടീച്ചറെ ചായ കുടിക്കാൻ വിളിച്ചു. പിന്നെ വരാം എന്നു പറഞ്ഞ്, എനിക്ക് ടാറ്റാ കാട്ടി ടീച്ചർ പോയി. ടീച്ചറുടെ മനസ്സലിവുള്ള ഈ പ്രവൃത്തി, എനിക്ക് മറ്റുള്ളവരെ സഹായിക്കാനുള്ള പ്രചോദനമായി തുടർന്നു, #ThankyouTeacher


എന്നും രാവിലെ കുളിച്ച് മുടിയുടെ തലപ്പു കെട്ടി, അവിടെ ഒരു തുളസിക്കതിരും ചൂടി, നെറ്റിയിൽ ചന്ദനക്കുറിയും പൊട്ടും തൊട്ട്, നന്നായി സാരി ചുറ്റി, നല്ല പ്രസരിപ്പോടെ യാണ് ടീച്ചർ ക്ളാസിൽ വരുന്നത്. ടീച്ചർക്ക് രണ്ടു കുട്ടികളുണ്ട്. രവിയും, മിനിയും. രവി ആറിലാണ്, മിനി അഞ്ചിലും. രണ്ടു കുട്ടികളേയും ടീച്ചർ സമയത്തു തന്നെ എഴുന്നേല്പിക്കും. അപ്പപ്പോൾ ചെയ്യണ്ട കാര്യങ്ങൾ ചെയ്യിപ്പിക്കും. കുട്ടികൾക്ക് ജീവനാണ് ടീച്ചർ. അവരുടെ ഭർത്താവ് നാരായണൻ മാസ്റ്റർക്ക് കുറച്ച് അകലെ യാണ് ജോലി. ആഴ്ചയിൽ ഒരിക്കൽ, ശനിയാഴ്ച രാവിലെ വരും. മാസ്റ്റർ വന്നു കഴിഞ്ഞാൽ അവിടെ ഉത്സവമാണ്. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഊണു കഴിഞ്ഞാൽ അവർ എല്ലാവരും കൂടി ബാഡ്മിന്റൺ കളിക്കും. ഞയറാഴ്ച വൈകുന്നേരം നാരായണൻ മാസ്റ്റർ ജോലി സ്ഥലത്തേയ്ക്ക് പോകും. 


ഒരു ദിവസം സിലബസ് കഴിഞ്ഞപ്പോൾ ടീച്ചർ എല്ലാവരോടുമായി ചോദിച്ചു, “നിങ്ങൾക്ക് ആരാവാനാണ് ആഗ്രഹം?” കുറെ കുട്ടികൾ പറഞ്ഞു, ടീച്ചറാവണം. ഞാനും പറഞ്ഞു, ടീച്ചറാവണം. സ്കൂളിലെ ടീച്ചർമാർ ക്കെല്ലാം കല്ല്യാണി കുട്ടി ടീച്ചറെ വളരെ ഇഷ്ടമാണ്. കല്യാണി കുട്ടി ടീചറുടെ അഭിപ്രായ പ്രകാരം, ടീച്ചർ മാരെല്ലവരും കൂടി മാസത്തിൽ ഒരു തുക കാൻസർ സെന്ററിനെ ഏല്പിക്കും. 


ഞങ്ങളുടെ സ്ക്കൂളിൽ വാർഷികാഘോഷം നടത്താറുണ്ട്. അതിനു വേണ്ടി എന്തു സഹായവും അദ്ധ്യാപകർ ചെയ്തുതരും. കുട്ടികളുടെ പരിപാടികൾ നന്നായാൽ, അദ്ധ്യാപകർ കയ്യടിച്ചു പ്രോത്സാഹിപ്പിക്കും. അല്പം തെറ്റുണ്ടെങ്കിൽ അവരെ വിളിച്ചു, പറഞ്ഞു കൊടുക്കും. സ്കൂളിൽ അത്‌ലറ്റിക്സ്, ഫുട്ബാൾ, ക്രിക്കറ്റ് അങ്ങനെ പലതരം കളികളുണ്ടാവും. എല്ലാ കളികൾക്കും അവർ കുട്ടികൾക്ക് ഊർജ്ജം നല്കും. അങ്ങനെ എല്ലാ തലത്തിലും അദ്ധ്യാപകർ കുട്ടികൾക്ക് ആത്മജ്ഞാനം പകർന്നു കൊടുത്ത് അവരെ നന്നായി രൂപവല്ക്കരിക്കുന്നു.  


കുട്ടികളുടെ ഉൾക്കാഴച അദ്ധ്യാപകരിൽ നിന്നും ആണ് ഉടലെടുക്കുന്നത്. നല്ല മനുഷൃരായി, നല്ല പ്രവർത്തികൾ ചെയ്ത്, ആത്മവിശ്വാസത്തോടെ ജീവിച്ചാൽ ഈ ഭൂമി തന്നെ ധനൃമാകും. അതിനുള്ള പ്രേരണ നമുക്ക് ലഭിക്കുന്നത് അദ്ധ്യാപകരിൽ നിന്നാണ്. ഈ കാരൃങ്ങളൊക്കെ കൊണ്ട് , 'അധ്യാപക ദിനം’ നമ്മൾ ഭക്തി, ബഹുമാന, സന്തോഷത്തോടെ ആദരിക്കണം.


                                          അദ്ധ്യാപകർക്ക്!!! എന്റെ വിനീതമായ നമസ്കാരം.

                                         ……………………………………………………………........................


Rate this content
Log in

Similar malayalam story from Drama