Hibon Chacko

Romance Crime Thriller

4  

Hibon Chacko

Romance Crime Thriller

ദ ഫിസിഷ്യൻ (ഭാഗം-9)

ദ ഫിസിഷ്യൻ (ഭാഗം-9)

4 mins
156


കാർ പാർക്ക് ചെയ്തു കോളിംഗ്ബെൽ അടിച്ച ശേഷവും ആരുടേയും അനക്കമില്ലാതെ വന്നപ്പോൾ അവൻ മെയിൻ ഡോറിൽ മുട്ടുവാനാഞ്ഞു. അവന്റെ കൈകളുടെ ആക്കം നിമിത്തം പക്ഷെ അത് തനിയെ തുറന്നു പോയതേയുള്ളു. എബിൻ വേഗം ഹാളിലെത്തി ഡെയ്‌സിനേയും അഞ്ജലിയെയും അന്വേഷിച്ചു. പക്ഷെ, അവരിരുവരെയും അവിടെങ്ങും കണ്ടില്ല. അവൻ വീട്ടിൽ എല്ലായിടവും തിരഞ്ഞു. ഭയത്തോടെ തിരികെ ഹാളിലെത്തി അഞ്ജലിയെ ഫോണിൽ വിളിക്കാൻ ശ്രമിച്ചു. അവളുടെ ഫോൺ ഓഫ് ആണെന്ന് അറിഞ്ഞതും അവൻ ഡെയ്‌സിനെ കോൺടാക്ട് ചെയ്തു.


ഇതിനിടയിൽ തന്റെ കാലിൽ എന്തോ ചെറുതായി തടഞ്ഞ അനുഭവത്തിൽ, ചേർന്നുള്ള വലിയ ടേബിളിലിന്റെ താഴേക്ക് അവൻ നോക്കി- അവിടെ സാധാരണയായി ഒന്നും ഉണ്ടാകുവാൻ സാധ്യതയില്ലാത്തതിൽനാൽക്കൂടി. അഞ്ജലിയുടെയും ഡെയ്‌സിന്റെയും മൊബൈലുകൾ കഷണങ്ങളായി ഉടഞ്ഞുകിടക്കുന്നതായിരുന്നു അവനവിടെ കാണുവാൻ സാധിച്ചത്.

താൻ മണത്ത അപകടം തീർച്ചയാക്കി അവൻ ഒരിക്കൽക്കൂടി വേഗത്തിൽ വീടാകെ തിരഞ്ഞു. ഭയവും നെഞ്ചിടിപ്പും വിയർത്തു വന്ന ശരീരവുമായി അവൻ വീടിനു പുറത്തു വന്നു ചുറ്റും പരിസരമാകെ തിരയുവാൻ തുടങ്ങി.

   

എല്ലായിടവും വേഗത്തിൽ അരിച്ചുപെറുക്കിയിട്ടും അവന് ആകെ കൈമുതലായിരുന്ന തെളിവുകൾ ചിതറിയ രണ്ടു മൊബൈലുകളും ചാരിയടഞ്ഞു കാണപ്പെട്ട മെയിൻ ഡോറുമായിരുന്നു. അഞ്ജലിയെയും ഡെയ്‌സിനേയും ആരോ കടത്തിയിരിക്കുന്നു- അവരെ, തന്നെ നന്നായി അറിയാവുന്ന ആരോ ആണിതിന് പിന്നിൽ- മോഷണമോ മറ്റൊന്നും നടന്നിട്ടില്ല- എല്ലാം വേഗത്തിലായിരുന്നതിനാൽ മറ്റു വലിയ തെളിവുകളൊന്നുമില്ല- മഴയുള്ള സമയമായിരുന്നതിനാലാകാം ചുറ്റുപാടുകാർ ഒന്നുമറിഞ്ഞ മട്ടില്ല- ഇത്രയും തന്റെ ചിന്തകളിലൂടെ കടന്നുപോയതോടെ അവൻ തിരിച്ചറിഞ്ഞു- ഡോക്ടർ ആമോസ്, അവൻ തന്നെ.


അപ്പോഴേക്കും എബിന്റെ ഫോൺ റിങ് ചെയ്തു. അവൻ കാൾ എടുത്തു;

"ഏയ് എബിൻ... മാൻ... തിരഞ്ഞു മടുത്തോ...? എങ്കിൽ കേട്ടോ, നിന്റെ സഖിയെയും വേലക്കാരൻ ചെറുക്കനെയും ഞാൻ നൈസായിട്ടു പൊക്കി. വേഗം ഞാൻ പറയുന്ന വഴിയിലൂടെ കാറെടുത്തു വാ... വന്നിട്ട്, തരുന്നത് മേടിച്ചു ചെറുക്കനെയും കൂട്ടി പൊയ്‌ക്കോ. ഡോക്ടറെ ചില ഓപ്പറേഷനുകൾക്കു ഞങ്ങൾ ചിലരെല്ലാം കൂടി വിധേയയാക്കിയ ശേഷം പറഞ്ഞു വിടും, മുകളിലേക്ക്."

ആമോസിന്റെ ദൃഢതയാർന്ന ശബ്ദം കേട്ട് പല്ലുകൾ ശബ്ദമുണ്ടാക്കാതെ കൂട്ടിക്കടിച്ചു നിന്നു എബിൻ.

"അവളെ വലിച്ചുകീറി പിച്ചിചീന്തിയിട്ടു കൊന്നു കുഴിച്ചുമൂടുമെടാ ഈ രാത്രി തന്നെ. നീ വേഗം വാടാ..."

 ആക്രോശത്തോടെ ആമോസ് ഇങ്ങനെ കൂടി കൂട്ടിച്ചേർത്തു ഫോണിലൂടെ. എബിൻ, തനിക്കു ജീവിതത്തിലേക്ക്‌വെച്ചു ഉണ്ടായ വലിയ ദേഷ്യവും രൗദ്രതയും കടിച്ചമർത്തി അക്ഷരം മറുപടിയില്ലാതെ ഫോൺ ചെവിയിൽ വച്ചു നിന്നു.

   

പെട്ടന്നു തന്നെ ആമോസ് കാൾ കട്ട് ചെയ്തു. മുന്നോട്ടെന്താണെന്നുള്ള ചിന്തയിലാണ്ടു എബിൻ മുറ്റത്തിരുന്നു. ദേഷ്യവും പകയും മനസ്സിൽ വെച്ചുവാഴിക്കേണ്ട സമയമല്ലിത്- അഞ്ജലിയെയും ഡെയ്‌സിനേയും എത്രയും വേഗം രക്ഷിക്കണം- മറ്റാരോടും കാര്യം മിണ്ടുവാൻ നിവർത്തിയില്ല; എല്ലാവരും അറിഞ്ഞു കേട്ടു വന്നിട്ടും, മിച്ചം പാഴാകുന്ന സമയമല്ലാതെ മറ്റൊന്നുമുണ്ടാകില്ല- ഇത്രയും വേഗത്തിൽ അവൻ ചിന്തിച്ചപ്പോഴേക്കും വീണ്ടും ഫോൺ റിങ് ചെയ്തു;


"എല്ലാം ഹൈ-ടെക് ആയിക്കോട്ടെ. വഴി ഞാൻ നിനക്ക് വാട്സ് ആപ് ചെയ്യാം. പൊലീസോ പട്ടാളമോ വല്ലതുമറിഞ്ഞാൽ... 

കണ്ടല്ലോ ഒരുതവണ നീയൊക്കെ ഉലാത്തിയിട്ടിപ്പോൾ... വാട്സ് ആപ്പ് നോക്കി വേഗം വാടാ...."

   

സൈക്കോളജിക്കലായി അൺഫിറ്റ് ആയ വ്യക്തികളെപ്പോലെയായിരുന്നു ഡോക്ടർ ആമോസിന്റെ ഈ വാചകങ്ങൾ. എബിൻ വേഗം കാൾ കട്ട് ചെയ്തു വാട്സ് ആപ്പിൽ ആമോസിന്റെ വകയായ ലൊക്കേഷൻ നോക്കി സ്ഥലം തീർച്ചപ്പെടുത്തി. ശേഷം വീടിന്റെ മെയിൻ ഡോർ ലോക്ക് ചെയ്തു കോണ്ടസ്സയിൽ കയറി ഇരുന്ന്‌ ആലോചനയിലാണ്ടു, തന്റെ ലക്ഷ്യത്തെക്കുറിച്ച്. ഏകദേശം അഞ്ചു മിനിറ്റോളം കഴിഞ്ഞപ്പോൾ അവൻ തന്റെ ഫോണിലൊരു നമ്പർ ഡയൽ ചെയ്തു;


"അരുൺ, നീ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം. വേഗം നീ ഏതെങ്കിലുമൊരു പോലീസുകാരൻ വഴി ആലപ്പുഴ മെഡിക്കൽ കോളേജിൽ വിളിക്കണം. അവിടെ നിന്നും സൂപ്രണ്ട് വഴി ഒരു ജെഷി ജോണിനെക്കുറിച്ചു അന്വേഷിക്കണം, വിശദ്ദമായി. 

ഏതു വിധേനെയും, ആരെയേലും കൂട്ടി അവളെ കണ്ടുപിടിച്ചു അവളുടെ ഫ്രണ്ട് അഞ്ജലി, പഴയപോലെ അപകടത്തിലാണെന്ന് അറിയിക്കണം. ഒന്നും പേടിക്കേണ്ട, എല്ലാം നമ്മുടെ ഭാഗത്തു ഭദ്രമാ. മറ്റൊന്നും പറയുവാനിപ്പോൾ ടൈമില്ല, വേഗം..."

   

അരുണിന്റെ സമ്മതം വാങ്ങി അവൻ കാൾ കട്ട് ചെയ്തു. ചെറുപ്പം മുതലേ തന്റെ ഉറ്റ സുഹൃത്തും ചില പ്രധാന മേഖലകളിൽ ഒരു വഴികാട്ടിയെന്ന പോലെയും നിലകൊള്ളുന്ന അരുൺ കുറഞ്ഞ സമയം കൊണ്ട് കൃത്യതയോടെ കാര്യങ്ങൾക്കു തീരുമാനം ഉണ്ടാക്കുമെന്നുള്ള ഉറച്ച വിശ്വാസത്തോടെ എബിൻ കാർ പിന്നോട്ടെടുത്തു റോഡിലേക്ക് വളച്ചുപോയി.

   

പോകുംവഴി പള്ളിയുടെ മുന്നിൽ അവൻ കാറൊന്നു നിർത്തി. കുരിശുരൂപത്തെ നോക്കി മന്ത്രിച്ചു പറഞ്ഞു; 'താൻ പാതി ദൈവം പാതി എന്നാണല്ലോ, എന്റെ പാതി ഭംഗിയാകാൻ അനുഗ്രഹിക്കണം. ഞങ്ങളെ സഹായിക്കണം.' ശേഷം അവൻ കാർ മുന്നോട്ടു പായിച്ചു- ഡോക്ടർ ആമോസ് നിർദ്ദേശിച്ചിരുന്ന വഴിതേടി.

   

ഇതേസമയം, തന്റെ അങ്കിൾ ബിനു ചേട്ടന്റെ അളിയൻ വർഗീസ് ജോബ് എന്ന റിട്ടയേർഡ് എസ്. ഐ. വഴി അരുൺ ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടിനെ കോൺടാക്ട് ചെയ്യിപ്പിച്ച് ജെഷി ജോൺ എന്ന യുവതിയെപ്പറ്റി തിരക്കി, എബിൻ പറഞ്ഞതു പോലെ. അതുവഴി ആ യുവതിയുമായി ഇപ്പോഴും ഫ്രണ്ട്ഷിപ്പും അനുബന്ധ ബന്ധങ്ങളും തുടരുന്ന, ജെഷിയുടെ കാലഘട്ടത്തിലെ സുഹൃത്തുക്കളുടെ വിവരങ്ങൾ ലഭിക്കപ്പെട്ടു. അല്പം സമയം ചിലവഴിച്ചാണെങ്കിലും ജെഷിയെ കോൺടാക്ട് ചെയ്യാൻ അരുണിന് സാധിച്ചു.

   

അപ്പോഴേക്കും, ലക്ഷ്യത്തിലെത്തിയ എബിനെ ദാക്ഷിണ്യം കൂടാതെ ആമോസും കൂടെയുള്ള നാല് കൂട്ടാളികളും ഇഞ്ചിഞ്ചായി അടിച്ചു ചവിട്ടി എഴുന്നേൽക്കുവാനാകാത്ത പരുവമാക്കിയിട്ടു. രക്തത്തിൽ നനഞ്ഞു എബിൻ നിലത്തായതോടെ മറ്റൊരു റൂമിൽ പൂട്ടിയിട്ടിരിക്കുന്ന അഞ്ജലിയെയും ഡെയ്‌സിനേയും അവിടേയ്ക്കു കൊണ്ടു വരുവാൻ ആമോസ് തന്റെ കൂട്ടാളികളോട് ആവശ്യപ്പെട്ടു. ഒറ്റപ്പെട്ടിരിക്കുന്ന ആ വലിയ വീടിന്റെ പരിസരത്താകെ ശക്തിയായി മഴ പെയ്തു തുടങ്ങി.


ഫെബ്രുവരി 21; 1:15 am 

   

രക്തത്താൽ നനഞ്ഞു ബോധം മറയാറായി നിലത്തു കിടക്കുന്ന എബിന് ചുറ്റുമിരുന്നു കരയുകയാണ് അഞ്ജലി, മുഖത്ത് പ്രഹരത്തിന്റെ ബാക്കിപത്രങ്ങളുമായി കൂടെ ഡെയ്‌സുമുണ്ട്. അവൾ കരയുന്നതു നോക്കി എബിൻ ചലനമില്ലാതെ കിടന്നു. ഇതെല്ലം നോക്കിക്കണ്ടു ചെറുചിരിയോടെ ഡോക്ടർ ആമോസും കൂട്ടാളികളും നിൽക്കുകയാണ്.


"ഹും.... വിവാഹിതനാകുവാൻ പോകുന്ന നിന്റെ അടുക്കലേക്കു പ്രശ്നവുമായി ഞാൻ വരരുത്! അളിയാ... എബിനേ... 

നിനക്ക് എഴുന്നേറ്റു പോകുവാൻ ആരോഗ്യം വരുമ്പോൾ ചെറുക്കനെയും കൂട്ടി പൊയ്‌ക്കോ.  ഞാൻ ഒരു പ്രശ്നത്തിനുമില്ല. എനിക്ക് ഡോക്ടറെയാണ് വേണ്ടത്, ബസ്."

ഗൗരവത്തിൽത്തുടങ്ങി തമാശകലർന്ന ഗൗരവത്തിൽ ആമോസ് ഇങ്ങനെ തന്റെ വാചകങ്ങൾ അവസാനിപ്പിച്ചപ്പോഴേക്കും അവന്റെ മൊബൈൽ റിങ് ചെയ്തു. ഫോണെടുത്തു നോക്കിയശേഷം അവൻ കൂട്ടാളികളോട് പറഞ്ഞു;

"ബഡ്ഡീസ്, ഞാനിപ്പോൾ വരം. ഒരു കാൾ ഉണ്ട്. വേറൊരു പേഷ്യന്റാ..., ഇവിടെ ഉദ്ദേശം അടുത്തു നിന്നും."

   

ആമോസ് കാൾ എടുത്തുകൊണ്ടു അല്പം സ്വകാര്യത കിട്ടുന്ന ഒരു കോർണർ നോക്കി നടന്നു.

"ആമോസ്... അഞ്ജലി എവിടെ? അവൾക്കൊന്നും സംഭവിക്കരുത്... അവളെ ഒന്നും ചെയ്യരുത്..."

 ഫോണിൽ ജെഷിയുടെ ദേഷ്യം കലർന്ന സ്വരം കേട്ടതോടെ അവൻ മറുപടി പറഞ്ഞു;

"ലവ് യൂ ജെഷ്. എത്ര നാളായി വിളിച്ചിട്ട്...? കെട്ടിയോൻ ഒക്കെ എന്നാ പറയുന്നു... എന്നെ അന്വേഷിക്കാറുണ്ടോ ആവോ?

പത്തിന്റെ പണി തന്നു നിന്നെ ഞാൻ ഉപേക്ഷിച്ചു വിട്ടതല്ലേടി... എന്ത് കാണിക്കാനാ ഇപ്പോൾ വിളിച്ചത്? നിന്റെ കെട്ടിയോൻ എന്തിയേ, നിന്നെ അവനു വേണ്ടേ എന്നൊന്ന് ചോദിക്കണമല്ലോ...!?"


അപ്പോൾ അങ്ങേ തലയ്ക്കലുള്ള ജെഷി തുടർന്നു;

"നീ... നീ എന്റെ ജീവിതം തുലപ്പിച്ചില്ലേ... ? ആദ്യം എന്നെയും പിന്നെ എന്റെ കുടുംബജീവിതവും. എന്റെ തെറ്റ്... ഞാൻ സഹിച്ചു. അവളെ ഒന്നും ചെയ്യരുത്, പ്ളീസ്..."

അവളുടെ മറുപടി കേട്ടശേഷം ആമോസ് അല്പനിമിഷമൊന്നു ചിന്തയിലാണ്ടു. പിന്നെ തുടർന്നു;

"ഓഹോ... എന്നാ ഒരു കാര്യം ചെയ്യ്. മോള് വന്നു അവളെയുംകൂട്ടി പൊയ്‌ക്കോ. നിന്റെ റേഞ്ചിൽത്തന്നെ ഞങ്ങളുണ്ട്. 

വേറെ രണ്ടെണ്ണം കൂടി ഇവിടുണ്ട്. പിന്നേ, വിവരക്കേടിനൊന്നും നിന്നേക്കരുത്. എന്നെ നന്നായിട്ടറിയാമല്ലോ... എത്ര തവണ നാണവും പേടിയും മറന്നു നീ എന്റെ മുൻപിൽ തനിച്ചു വന്നിരിക്കുന്നു അല്ലെ! മോളേ ജെഷി, വിശ്വാസമാ എനിക്ക് നിന്നെ. വേഗം വാ, ലൊക്കേഷൻ ഞാൻ വാട്സ് ആപ്പ് ചെയ്യാം."

   

ഉടനടി കാൾ കട്ട് ചെയ്തശേഷം ലൊക്കേഷൻ സെൻറ് ചെയ്യുന്നതിനൊപ്പം അവൻ മന്ത്രിച്ചു;

"ഒരു വെടിക്ക് രണ്ടു പക്ഷിയെന്നൊക്കെയാ കേൾവി. ഇതിപ്പോ എത്തറെണ്ണമായോ... വരട്ടെ... എല്ലാത്തിനെയുംകൂടി കൂട്ടിയിട്ടു കത്തിച്ചു കുഴിച്ചു മൂടണം."

ലൊക്കേഷൻ കിട്ടിയ ഉടൻ ജെഷിയോടൊപ്പം അരുണും അളിയൻ ബിനുച്ചേട്ടനും ഡോക്ടർ ആമോസിനടുത്തേക്കു അവളുടെ കാറിൽ പുറപ്പെട്ടു, ബിനുച്ചേട്ടന്റെ ഒരു ഫ്രണ്ടിനെ അവർ വന്ന കാറിൽ തിരികെ പറഞ്ഞയച്ച ശേഷം. ജെഷി ആമോസുമായി സംസാരിച്ചത്, അരുണിന്റേയും ബിനുച്ചേട്ടന്റെയും കൂടെ വന്ന ഫ്രെണ്ടിന്റെയും സാന്നിധ്യത്തിലായിരുന്നു.


ഫെബ്രുവരി 21; 2 am 

   

ജെഷിയുടെ കാർ ഡോക്ടർ ആമോസും കൂട്ടാളികളുമുള്ള വീട്ടിലെത്തി. അവളല്ലാതെ മറ്റാരും കാറിൽ ഇല്ലായിരുന്നു. കോരിച്ചൊരിയുന്ന മഴയിൽ ഡോർ തുറന്നിറങ്ങിയ അവൾ അല്പസമയം ഒന്ന് നിവർന്നു നിന്ന ശേഷം തന്റെ ചുരിദാറിന്റെ ഷാൾ ഒന്നു കൂടി ഷോൾഡറിനും നെഞ്ചിനും മറയായി, വട്ടത്തിലായി ചുറ്റിവെച്ചു. പിന്നെ പതിയെ വീടിനുള്ളിലേക്ക് നടന്നു തുടങ്ങി.


തുടരും...


Rate this content
Log in

Similar malayalam story from Romance