Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra
Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra

Hibon Chacko

Romance Crime Thriller


3  

Hibon Chacko

Romance Crime Thriller


ദ ഫിസിഷ്യൻ (ഭാഗം-7)

ദ ഫിസിഷ്യൻ (ഭാഗം-7)

4 mins 123 4 mins 123

പുറത്തു പോയവർ തിരികെ വന്നപ്പോഴേക്കും അവൾ ബോധരഹിതയായി നിലത്തേക്ക് വീണു.


ഫ്ലാഷ്ബാക്ക് 5 

   

കണ്ണു തുറന്നപ്പോൾ താൻ ഹോസ്റ്റലിലെ തന്റെ റൂമിലാണെന്നു അഞ്ജലി മനസ്സിലാക്കി. അരികിലായി കുറച്ചു വിദ്യാർത്ഥിനികൾ ഉണ്ട്. തന്റെ മുഖവും കഴുത്തുമാകെ നനഞ്ഞിരിക്കുന്നുവെന്നു മനസ്സിലാക്കിക്കൊണ്ട് അവൾ തേടിയത് മറ്റാരെയുമല്ല- ഉറ്റ സുഹൃത്തായ ജെഷിയെ.

   

ജെഷി കുളിക്കുകയാണെന്നറിഞ്ഞ അവൾ പതിയെ തന്റെ കണ്ണുകളടച്ചു. അപ്പോൾ ചുറ്റുമുള്ളവരുടെ പിറുപിറുപ്പു അവളുടെ കാതുകളിലേക്കു ഓടിക്കയറി. ലോകം ഇപ്പോൾ കീഴ്മേൽ മറിഞ്ഞിരിക്കുകയാണെന്നായിരുന്നു അവളുടെ തോന്നൽ.

   

ആദ്യമായി അപ്പോൾ അഞ്ജലി മനസ്സിലാക്കുകയായിരുന്നു- തന്റെ തോന്നലുകളാകെ, ഇതുവരെയുള്ള ജീവിതത്തിൽനിന്നും, മാറിയിരിക്കുന്നു. തന്റെ കാഴചയും കേൾവിയും ശബ്ദവും ആകെ മാറിപ്പോയെന്നവൾ തിരിച്ചറിഞ്ഞു.

   

ഉടനെ ആമോസ് അവളുടെ ചിന്തകളിലേക്ക് ഓടിയെത്തി. റിച്ച് പയ്യനാണ്, പഠനത്തിൽ മുന്നിലായതിനാൽ മെഡിസിനെടുത്തു ഇവിടെ കൂത്താടി നടക്കുന്നു. കഴിഞ്ഞ വർഷം ജെഷിയുമായി പ്രണയത്തിലായി. താൻ എന്തു കൊണ്ട് ഈ ഫ്രോഡിനെപ്പറ്റി ഇതുവരെ ചിന്തിച്ചില്ലെന്നവൾ ഓർത്തു. അവന്റെ കയ്യിലില്ലാത്ത വേഷംകെട്ടുകളോ കൊള്ളരുതായ്മകളോ ഇല്ല. എന്തിനും കൂടെ താങ്ങുവാൻ കൂട്ടുകാരായും അല്ലാതെയും ഒരുപാടു പേരുള്ളതിന്റെ നെഗളിപ്പ് വേറെ. തന്റെ ചിന്തയിലേ ഇല്ലാതിരുന്നതു തന്നെ അപായപ്പെടുത്താൻ തേടി എത്തിയിരിക്കുന്നു.

   

അവൾ ഇത്രയും ചിന്തിച്ചു കിടന്നുകൊണ്ടിരിക്കെ കുളികഴിഞ്ഞു ജെഷി എത്തി. അവൾ റൂമിൽ നിന്നിരുന്നവരോട് പറയുന്നതു കേട്ടാണ് അഞ്ജലി തന്റെ കണ്ണുകൾ തുറന്നത്‌;

"എല്ലാവരും പൊയ്‌ക്കോ. പ്രോബ്ലം ഒന്നുമില്ല. അവളിപ്പോൾ എഴുന്നേറ്റുകൊള്ളും. വലിയ ഇഷ്യൂ ആക്കാൻ നിൽക്കേണ്ട, 

അവൾക്കു ഇടക്കിങ്ങനെ പതിവാ... ഈ തലകറക്കം."


ഫ്ലാഷ്ബാക്ക് 6 


"ചതിച്ചല്ലോടി നീ ജെഷി എന്നെ..."

നോട്ടു റെഡിയാക്കുന്ന തിരക്കിലായിരുന്ന ജെഷിയോടു കിടക്കെത്തന്നെ ദയനീയമായി അഞ്ജലി പറഞ്ഞു. എല്ലാവരും റൂം വിട്ടു പോയതു മുതൽ നാലരമണിക്കൂറോളം കഴിഞ്ഞ ഈ സമയത്താണ് ആദ്യമായി ഒരു ശബ്ദമുയർന്നത്.

ഇതുകേട്ട് അവളെ നോക്കി മറുപടിയായി അല്പം ഗൗരവത്തിൽ ജെഷി പറഞ്ഞു;

"പോടീ വട്ടീ, നിനക്കിതെന്തുപറ്റി... തലകറക്കം... ഹി... ഹി... എടീ കുറച്ചുമാസം മുൻപാ... അറിയാതെ ഒരു ക്ലിപ്പ് വാട്സ്ആപ്പ് വഴി അവനു സെൻറ് ആയി. പിന്നെ വാലേ വാലേ ചോദിച്ചു ചോദിച്ചു അവൻ ഉള്ളതെല്ലാം വാങ്ങിച്ചെടുത്തു. ഒരു പ്രശ്നമുണ്ടാകുന്നതിലും ഭേദമല്ലേ ഇത്. പക്ഷെ അവൻ എന്നെ വന്നു ഇതു പോലൊരിക്കൽ ചോദിച്ചെടി. അപ്പോൾ ഞാനാ പറഞ്ഞത്... ഒരു ധൈര്യത്തിന് നിന്നെ വിളിക്കാൻ. ആറേഴു തവണ ആകുമ്പോൾ ഇട്ടേച്ചു പൊയ്ക്കൊള്ളും. അവൻ പെണ്ണുങ്ങളെ കാണാത്തവനൊന്നുമല്ല. നീ ഒന്നും ഓർത്തു ബേജാറാകേണ്ട ബ്രോ..."

   

ഇത് കേട്ടപാടെ അഞ്ജലിയുടെ കണ്ണിൽനിന്നും കണ്ണുനീർ ധാരയായി ഒഴുകിയിറങ്ങി. അവൾ തിരിച്ചൊന്നും പറഞ്ഞില്ല. തനിക്കെല്ലാം നഷ്ടമായിരിക്കുന്നുവെന്ന ബോധ്യം ഇപ്പോഴാണ് അവൾക്കു വന്നത്. ആ ഒറ്റ നിമിഷത്തിൽ തന്നിലെ അഞ്ജലിയെ പറിച്ചെറിയാനവൾ വെമ്പൽക്കൊണ്ടു. പല്ലുകൾ കൂട്ടിഞെരിച്ചു കണ്ണുനീരൊഴിക്കൊണ്ടു ശബ്ദമില്ലാതെ കരഞ്ഞു ജെഷിക്കു എതിർവശം തിരിഞ്ഞു കിടന്നു അവൾ.


ഫ്ലാഷ്ബാക്ക് 7 

   

പിറ്റേദിവസം മുതൽ അഞ്ജലി പഴയ ആളായിരുന്നില്ല. അവൾ തൂണിനെയും തുരുമ്പിനെയും ഭയപ്പെട്ടു തുടങ്ങി. ഏവരെയും അവൾ വല്ലാത്തൊരു ഭയപ്പാടോടെ നോക്കിക്കണ്ടു.

   

ഒരുപാട് കാര്യങ്ങൾ അതോടെ മാറിത്തുടങ്ങി. അവളുടെ മനസ്സിൽ എപ്പോഴും ജെഷിയും ആമോസും ഒരു വലിയ ഭയമായി എത്തുമായിരുന്നു. ആമോസിനെയും ഫ്രണ്ട്സിനെയും കണ്ടാൽ ഭയത്തോടെ അവൾ മാറിപ്പോയിത്തുടങ്ങി. എന്തു ചെയ്യണമെന്ന് ഒരു ലക്ഷ്യവുമില്ലാതെ ഒരു ജയിലിലെന്ന പോലെ അവൾ കോളേജിൽ ദിവസങ്ങൾ തള്ളി നീക്കി.

   

ഇതിനിടയിൽ ജെഷിയിൽ നിന്നും അവൾക്കു അറിയാനൊത്തു- ഒരു വിധത്തിൽ ആമോസിന്റെ ശ്രദ്ധ തന്നിലേക്കു തന്നെ വെച്ചിരിക്കുവാണെന്നു ജെഷി പറഞ്ഞു. എന്നാൽ അവനുമായി ഒറ്റയ്ക്ക് അടുക്കുവാനുള്ള ജെഷിയുടെ മോഹത്തിൽ നിന്നുമാണ് അവൻ ഇതുവരെയായിട്ടും തന്നെ ഉപദ്രവിക്കാനെത്താത്തതു എന്ന സത്യം വിശ്വസിക്കുവാനായിരുന്നു അഞ്ജലിക്ക് താല്പര്യം.

   

റൂം മേറ്റുകളായിരുന്ന അഞ്ജലിയും ജെഷിയും വളരെ വേഗം പരസ്പരം മിണ്ടാതെ പോലുമായി- ഒരുമിച്ചൊരു റൂമിൽ പഴയതു പോലെ താമസിച്ചിരിക്കെത്തന്നെ. അവധി ദിവസങ്ങളിൽ ജെഷി ആമോസിനൊപ്പമായി. റിലേറ്റിവ്‌സിനെ അത്ര താല്പര്യവും പരിചയവും പണ്ടു തൊട്ടേ കാണിച്ചിരുന്നില്ലാത്ത അഞ്ജലി ഹോസ്റ്റലിൽത്തന്നെയായി എപ്പോഴും. വലിയ താമസം കൂടാതെ ആമോസും ജെഷിയും തമ്മിലുള്ള പല കഥകളും വ്യക്തമായി കോളേജിൽ പ്രചരിച്ചു തുടങ്ങി.

   

അഞ്ജലിയുടെ ഭീതിക്ക്‌ അല്പം ആശ്വാസമായി അഞ്ചാം വർഷം കഴിഞ്ഞു ആമോസ് കോളേജില്നിന്നും പോയി. എന്നിരിക്കലും, അവനൊരിക്കൽ തന്നെത്തേടി വന്നേക്കുമെന്ന ഭയം അവളെ വല്ലാതെ അലട്ടിപ്പോന്നു. പതിവു പോലെ അവളും ജെഷിയും കൂടുതൽ അകന്നു.


ഫ്ലാഷ്ബാക്ക് 8 

   

എം.ഡി. എടുക്കുവാൻ നിൽക്കാതെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റിങ്ങ് നേടിയ അഞ്ജലി ഞെട്ടി- ആമോസ്. ബി. ജോൺ അവിടെ ഡോക്ടറാണ്. പ്രാഥമിക അന്വേഷണത്തിൽ നിന്നും അവൻ പഴയ ആളു തന്നെയാണ് എന്ന് അവൾക്കു മനസ്സിലാക്കുവാൻ സാധിച്ചു.

   

ഭയന്നുള്ള ഓരോ ദിവസത്തെയും ജീവിതം ഒരു തരം വാശി കലർന്ന ധൈര്യത്തിലേക്കു അവളെ നയിച്ചു തുടങ്ങിയിരുന്നു. ഇതിനോടകം തന്റെ ജീവിതത്തിന്റെ പാളിച്ചകളോരോന്നും അവളെ സ്വന്തം മനസ്സ് ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു. ഇതിനാൽത്തന്നെ, ഇനിയും ആമോസിൽ നിന്നും ഒളിച്ചോടുവാൻ ലജ്ജ തോന്നിത്തുടങ്ങി അവൾക്ക്.

   

അഞ്ജലി ധൈര്യത്തോടെ, തന്റെ 'ജീവിക്കുവാനുള്ള സ്വാതന്ത്ര്യം' എന്ന വികാരത്തെ മുൻനിറുത്തി മെഡിക്കൽ കോളേജിൽ സേവനം തുടർന്നു. അവൾക്ക് ഹോസ്പിറ്റൽ വക റൂം ആയി. കൂടാതെ പപ്പാ അവസാനം വന്ന ലീവിന് അവൾക്കൊരു 'റിറ്റ്സ്' സമ്മാനിച്ചാണ് പോയത്.

   

ഡോക്ടർ ആമോസ് വീണ്ടും തന്റെമേൽ കണ്ണുവെക്കുന്നതാണ് ഡോക്ടർ അഞ്ജലിക്ക് പിന്നീടങ്ങോട്ട് കാണുവാനായത്. എങ്കിലും പഴയ ഭയത്തിലേക്കു തിരികെ വീഴുവാൻ അവളൊരിക്കലും ആഗ്രഹിച്ചില്ല. പകരമായി ദിനംപ്രതി തന്റെ ധൈര്യം അവൾ വർധിപ്പിക്കുവാൻ തുടങ്ങി. അങ്ങനെ, തന്നെ മനസ്സിലാക്കി നോക്കുവാൻ പറ്റുന്ന, ഒരുത്തന്റെ കയ്യിൽ തന്നെ എൽപ്പിക്കണമെന്ന പ്രാർത്ഥന അവൾ തന്റെ ദൈവത്തിനു മുന്പിൽ വച്ചു തുടങ്ങി. ഇതിനിടയിൽ ജെഷി ജോൺ എന്നയാളെ അവൾ അപ്പാടെ മറന്നു കളഞ്ഞിരുന്നു. താൻ തെറ്റ് ചെയ്തതും തന്നെ ചതിയിൽപ്പെടുത്താൻ തുനിഞ്ഞവളുമായ ആ പഴയ സുഹൃത്തിനെ ഇനിയും തേടുവാൻ മാത്രം തന്റേടം തനിക്കില്ലെന്നവൾ വിശ്വസിച്ചുപോന്നു.


ഫ്ലാഷ്ബാക്ക് 9 

   

അന്നത്തെ ഡ്യൂട്ടി ആറരമണിയോടെ കഴിഞ്ഞു തന്റെ കാറിൽ റൂമിലേക്ക് പോകുകയായിരുന്നു അഞ്ജലി. റൂം അടുക്കാറാകുന്തോറും അവൾ ശ്രദ്ധിച്ചു, തന്നെ ഏതോ വാഹനം ഫോളോ ചെയ്യുന്നുവെന്നത്.

   

പെട്ടെന്നാണത് സംഭവിച്ചത്- അധികം സഞ്ചാരമില്ലാത്തൊരു ഇടവഴി ആയപ്പോഴേക്കും വശത്തു നിന്നുമുള്ളൊരു വഴിയിലൂടെ അവളുടെ കാറിനു ഒരു താർ വട്ടം വന്നു നിന്നു. സമയമപ്പോൾ ഇരുട്ടു പരന്നു രാത്രി ഏഴുമണിയോടടുത്തിരുന്നു.

   

താറിൽ നിന്നും ഒരു രൂപം ഇറങ്ങി വന്നു അവളുടെ വിൻഡോയുടെ അടുത്തെത്തി. ശേഷം അവളോട് ഇറങ്ങുവാൻ ആംഗ്യം കാണിച്ചു. തെല്ലൊരതിശയം കലർന്ന ഭയത്തോടെ ഉള്ള നേരം കൊണ്ട് അവൾ ചുറ്റുപാടൊക്കെയൊന്ന് വീക്ഷിച്ചു. വീടുകൾ അടുത്തല്ല... വഴിയിലാരുമില്ല... പിറകെ ഫോളോ ചെയ്തും ആരുമില്ല... എന്ന് മനസ്സിലാക്കി നിവർത്തിയില്ലാതെ അവൾ ഡോർ തുറന്നു പുറത്തിറങ്ങി.


"ലെസ്‌ബി എങ്ങോട്ടേക്കാ... ഇന്ന് അക്കോമഡേഷനിൽ പോകുന്നില്ല, എന്റെ കൂടാ... എന്ത് പറയുന്നു?" 

അരണ്ട വെളിച്ചത്തിൽ ഈ വാചകങ്ങളുടെ ഉടമയെ തിരിച്ചറിഞ്ഞു അവൾ ഞെട്ടി- ഡോക്ടർ ആമോസ്. ബി. ജോൺ!

അവനെന്തോ പറയുവാനായി തുടങ്ങിയതോടെ 'വഴി മാറ്' എന്ന് അഞ്ജലി പറഞ്ഞു, അല്പം ഉറക്കെ.

"ഹോഹ്... പിന്നെ! ദേ, ഇത് പൊതുവഴിയാ.... സംസാരം താഴ്ത്തിയാൽ നമുക്ക് കൊള്ളാം."

അല്പം ഉറക്കെത്തന്നെ ആമോസും ഇങ്ങനെ മറുപടി പറഞ്ഞു.

   

താൻ പണ്ടത്തെ ആ അവസ്ഥയിലേക്ക് പോകുകയാണെന്ന് മനസ്സിലാക്കിയ അഞ്ജലിക്ക് രോഷം അടക്കാനാവാതെ വന്നു.

"നിന്റെ മറ്റവളെന്തിയെ...? അവടെ അടുത്ത് ചെല്ല്... നിന്റെ സൂക്കേട് തീർക്കുവാനുള്ള മരുന്നെല്ലാം അവടെ കയ്യിലുണ്ട്."

അവൾ ശബ്ദം താഴ്ത്തി ഉറഞ്ഞു കൊണ്ട് പറഞ്ഞു അവനോട്‌.

"ഓഹ്... അതെന്നാ വർത്തമാനമാ ഡോക്ടറെ... ഡോക്ടർമാർ പരസ്പരം മാത്രം ചികിത്സിച്ചിരുന്നാലെങ്ങനാ... പേഷ്യന്റ്‌സിനെ മാനിക്കണം, പതുക്കെ വേണ്ടി വന്നാൽ ക്ലിനിക്കും ഇടണം... ഡോക്ടർസിനെ ആവശ്യം പേഷ്യന്റ്‌സിനാ... അവളില്ലെ ജെഷി... അവളെന്നെ വളരെ പെട്ടന്ന് ചികിത്സിച്ചു എനിക്ക് ആശ്വസം നൽകി. അവളെ കളഞ്ഞിട്ടു നാളുകളായി. പുതിയ രോഗമാ ഇപ്പോൾ, പണ്ടു മുതലേ ഉണ്ടായിരുന്നത്... കൂടി ഇപ്പോൾ. അധികം വഷളാകുന്നതിനു മുൻപ് മരുന്ന് താടീ."

   

അഞ്ജലിയുടെ മുഖത്തുനോക്കി ആമോസ് ഇത്രയും പറഞ്ഞതോടെ അവൻ വന്ന വഴിയേ മറ്റൊരു കാറിലായി നാലുപേരെത്തി. അവരെ കണ്ട അവൻ അവരോടായി പറഞ്ഞു;

"വേഗം ഡോക്ടറെ പിടിച്ചു വണ്ടിയിലേക്ക് കയറ്റടാ... ഇല്ലെങ്കിൽ ഞാൻ ചികിത്സ കിട്ടാതെ മരിക്കും!"

അവർ കാറിൽ നിന്നും വേഗമിറങ്ങി വന്ന സമയത്തിനുള്ളിൽ ആമോസിന്റെ കരണത്തു ഒരടി പൊട്ടിച്ചശേഷം അവനെ അവൾ പിറകോട്ടു ആഞ്ഞു തള്ളി വീഴ്ത്തി. ആ കിട്ടിയ ഇടവേളയ്ക്കുള്ളിൽ വേഗം കാറിൽ കയറി സ്റ്റാർട്ട് ചെയ്തു റിവേഴ്‌സ് എടുത്തുപോയി അഞ്ജലി. വീണുകിടന്ന ആമോസിനെ താങ്ങിയെടുത്ത ശേഷം അവർ വേഗം അവളെ ലക്ഷ്യംവെച്ചു.

   

മെയിൻ റോഡുവരെ ഒരുവിധം റിവേഴ്‌സ് വന്ന അവൾ, കാർ നേരെയായപ്പോൾ കണ്ട വഴിയിലൂടെ കുതിച്ചു. അപ്പോഴേക്കും ആമോസും കൂട്ടരും അവളുടെ പിറകെ ഉണ്ടായിരുന്നു. റിവേഴ്‌സ് പോന്ന വഴി കാർ എവിടെയൊക്കെ തട്ടിയെന്ന് അവൾക്കു ഓർമ്മയൊന്നും ഉണ്ടായിരുന്നില്ല. വഴിയിലുള്ള വണ്ടികൾക്കെല്ലാം വട്ടംവെച്ചും ചിലതിനെയൊക്കെ ഉമ്മവെച്ചു-ഇല്ല എന്ന മട്ടിലും അഞ്ജലി ആളൊഴിഞ്ഞൊരു കവലയിലെത്തിയപ്പോഴേക്കും വണ്ടി നിന്നു. അവൾ അഞ്ചു മിനിറ്റോളം ഉദ്ദേശം പരിശ്രമിച്ചു നോക്കിയെങ്കിലും കാർ സ്റ്റാർട്ട് ആയില്ല. വെപ്രാളം കാരണം ഇതുവരെ മറ്റൊന്നും ചിന്തിക്കാനോ പ്രവർത്തിക്കാനോ അവൾക്കു സാധിച്ചിരുന്നില്ല. അപ്പോഴേക്കും റിയർവ്യൂ മിററിലൂടെ പിറകേ രണ്ടു വാഹനങ്ങൾ വരുന്ന ഹെഡ്‍ലൈറ്റുകൾ അഞ്ജലി കണ്ടു. അടുത്തനിമിഷം, അതിൽ മുന്നിലെ വാഹനം ഒരു താർ ആണെന്ന് അവൾക്കു ഉറപ്പിക്കാനായി.


തുടരും...


Rate this content
Log in

More malayalam story from Hibon Chacko

Similar malayalam story from Romance