Hibon Chacko

Romance Action Thriller

3  

Hibon Chacko

Romance Action Thriller

ദി ഓപ്പറേറ്റർ (ഭാഗം - 5)

ദി ഓപ്പറേറ്റർ (ഭാഗം - 5)

4 mins
201


വീണ്ടും മറ്റൊരു മോഡിൽ അവളുടെ ചെവിയിലേക്ക് വാചകങ്ങൾ എത്തി. 

“ആ, ഇന്നത്തെ ഡ്യൂട്ടി കഴിഞ്ഞു ഞാൻ വന്നതേയുള്ളു. ഒരു ദിവസം അവിടേക്ക് ഇറങ്ങാം അമ്മാ... ശരി എന്നാൽ... അമ്മയ്ക്ക് ഉമ്മ്മ.”


ചെവിയിലേക്ക് ഉമ്മ എത്തുന്നതിനു മുന്പേ അവളിങ്ങനെ പ്രവർത്തിച്ച ശേഷം കോൾ കട്ട്‌ ചെയ്തു പുതച്ചുമൂടി ഇരുകണ്ണുകളും ഇറുക്കിയടച്ചു കിടന്നു. ബാത്‌റൂമിൽ നിന്നും, എന്തൊക്കെയോ ആലോചിച്ചു കൂട്ടി അല്പസമയം കഴിഞ്ഞു ആരാധന വന്നപ്പോഴേക്കും അരാമി സുഖമായി ഒരു മുയൽക്കുഞ്ഞിനെപ്പോലെ ചുരുണ്ടു കിടന്നുറങ്ങുന്നുണ്ടായിരുന്നു. ഒന്ന് നിശ്വസിച്ചു കൊണ്ട് ആരാധന തന്റെ ഫോൺ കൈയ്യിലെടുത്ത ശേഷം ലൈറ്റ് അണച്ചു കിടന്നു.


~


സമയം രാത്രി 11 മണി


“എന്തായെടീ?!”

കോൾ എടുത്തപാടെ അരാമിയുടെ ചെവിയിലേക്ക് ആരാധനയുടെ ആകാംക്ഷാഭരിതമായ ശബ്ദം ഇങ്ങനെ എത്തി. 

“എടീ, അവന്മാർ അവിടെ മാറിയിരുന്നു കുടിയും തീറ്റയും വലിയും തുടങ്ങി. ആ തെണ്ടിയുടെ പൊടിപോലുമില്ല... ഹും, ആണുങ്ങളെ കണ്ടപ്പോൾ... ആണുങ്ങളുടെ കൈയ്യുടെ ചൂടറിയും എന്നറിഞ്ഞപ്പോൾ ഓടിപ്പോയിക്കാണും...”


ശബ്ദമുണ്ടാക്കാതെ പതിഞ്ഞസ്വരത്തിലിങ്ങനെ അരാമി, ഒ-ടി ഗൗണിൽ നിൽക്കെ മറുപടിയായി പറഞ്ഞു. ഉടനെ, മോഡ് മാറി മറുതലയ്ക്കൽനിന്നും മറുപടി എത്തി;


“ഊം അത് ശരിയാ... ഡോക്ടർ ജഗദീഷ് പറഞ്ഞത് ഇവർ ഈ സിറ്റിയിലെ വലിയ ക്വട്ടേഷൻ ടീം ആണെന്നാ! അവന്റെ പരിചയത്തിലുള്ള ആരൊക്കെയോ വഴി അവൻ, നമ്മുടെ ഫ്രണ്ട്ഷിപ്പിനെവെച്ചു മാത്രം ഏർപ്പെടുത്തിത്തന്നതാ... പിന്നേയ്, ഒന്ന് സൂക്ഷിച്ചോണേ നീയും... 

എനിക്ക് നല്ല പേടിയുണ്ട് -നിന്റെ മൂപ്പിലാന്റെ കാര്യത്തിൽ! സത്യം പറയാമല്ലോ... ഞാൻ... ഞാനവിടേക്ക് വരണോ? നീ... നീയിത് എവിടെയാ നിൽക്കുന്നത് അവരെയും കൊണ്ട്!?”


അരാമി ദേഷ്യം കലർന്ന ഗൗരവഭാവത്തോടെ മറുപടി തുടങ്ങി;

“നീയൊന്നും വരേണ്ട ഇപ്പോൾ... അവനെ ഞാനിന്ന് ഒറ്റയ്ക്ക് ശരിയാക്കും!

എന്റെ കരണം കഴിഞ്ഞ മൂന്നുതവണയും പുകഞ്ഞപ്പോൾ 

നീയില്ലായിരുന്നല്ലോ!? ഞാനെയ്... ഒറ്റയ്ക്ക് മതി!”


ഉടനെ വന്നു ആരാധനയുടെ മറുപടി;

“ഹെന്റമ്മോ... നീയാ അറ്റൻഡർ ചെറുക്കന്റെ പിറകെ പോയ അന്ന്... 

എനിക്കാകെ ഭ്രാന്തിളകി പോയിരുന്നു... നിന്റെ അവസ്ഥയും പറച്ചിലുമൊക്കെ കേട്ട് മടുത്തിട്ട്. ഇങ്ങനെയേലും ഒരു പരിഹാരം ഉണ്ടാവുകയാണേൽ ഉണ്ടാകട്ടെയെന്നു തോന്നിയാ ഞാനിതിന് കൂട്ടുനിൽക്കുന്നത്! നീയെന്റെ സുഹൃത്തായതു കൊണ്ടു മാത്രം... 

എന്നാലും എന്റെ അരാമി... ഹൊഹ്... ഓർക്കാനേ വയ്യ... നീയെവിടെയാ നിൽക്കുന്നത്...? സമയം കഴിഞ്ഞല്ലോ...? അല്ല, ആയി...”


അരാമി മറുപടി പറഞ്ഞു;

“ഇന്നത്തോടെ അവന്റെ സൂക്കേട് തീരുമെടീ, എന്റെ കരണത്തടിക്കാന്മാത്രം അവനാരാ...? ഹാഹ്, ഞാനിവിടെ നമ്മുടെ ഹോസ്റ്റലിന്റെ വലിയ ഗ്രൗണ്ടിന്റെ ഒരു മൂലയ്ക്കായിട്ടാ... ഹും... എനിക്കെന്റെ സ്വാതന്ത്ര്യത്തിനു, എന്റെ സൗകര്യത്തിന് നടക്കണം.”


ഒരു നിമിഷം ഇരുവരും മൗനം പാലിച്ചു. ശേഷം അരാമിയുടെ ചെവിയിലേക്ക് ശബ്ദം എത്തി;

“ഞാനിവിടെ റൂമിൽത്തന്നെയിരിപ്പാ... വിളിക്കണം നീ... കേട്ടോ!”


 സ്വയം ആശ്വസിക്കാനെന്ന പോലെക്കൂടി ഇങ്ങനെ പറഞ്ഞ ആരാധനയോട് ‘ശരി’ എന്ന് ധൃതിയിൽപ്പറഞ്ഞു അരാമി കോൾ കട്ട്‌ ചെയ്തു. ശേഷം അവൾ തന്റെ ഒരു പാദവും ഫോണിരിക്കുന്ന കൈയും പിന്നെ ദേഹമാകെയും മാറി -മാറി ചെറുതായി വിറപ്പിച്ചും ചലിപ്പിച്ചും സമയത്തെ മറികടക്കുവാൻ ശ്രമിച്ചു കൊണ്ടിരുന്നു- വിജനതയുടെയും നിലാവിന്റെയും ഇരുട്ടിന്റെയും സാന്നിധ്യത്തോടെ. 


 സമയം കുറച്ചങ്ങനെ കടന്നു പോയി. അപ്പോഴാണ് താൻ വരുത്തിച്ചു നിർത്തിയിരിക്കുന്നവരുടെയിടയിൽ അനക്കമില്ലാതായെന്നറിയുന്നത്, അരാമി. അവൾ തന്റെ ഫോണിൽ സമയം നോക്കി -പന്ത്രണ്ടരമണി കഴിഞ്ഞിരിക്കുന്നു. മദ്യപിച്ച് അവർ വീണിരിക്കുമോ എന്നുള്ള ആകാംക്ഷയുടെ പുറത്ത് അവൾ അവരുടെ സമീപത്തേക്ക് മെല്ലെ നടന്നു ചെന്നു- ലക്ഷ്യമില്ലാതെ. 


അവളെ കണ്ടതോടെ ഏഴുപേർ ഉണ്ടായിരുന്നതിൽ ചിലർ മെല്ലെ എഴുന്നേറ്റു. അടുക്കലേക്കെത്തിയ അവളോട് മദ്യലഹരിയിൽ ഒരാൾ പറഞ്ഞു;


“മാഡം, ആരെയും കാണുന്നില്ലല്ലോ... ഞങ്ങൾക്കാണെൽ തരിപ്പ് തീർക്കാതെ വയ്യ, ഒരു പണി ഏറ്റെടുത്തു കഴിഞ്ഞാൽ!ഇന്ന് നല്ലൊരു കാച്ചു- കാച്ചാനായിട്ടാ ഇത്തരം സെറ്റപ്പുമായി വന്നത്.”


എന്ത് മറുപടി പറയണം എന്നവൾക്ക് അറിയാതെയായിപ്പോയി. ചുറ്റുമൊന്നു നോക്കിപ്പിച്ചു അവൾ തന്റെ കണ്ണുകളെ ലക്ഷ്യമില്ലാതെയെന്നവണ്ണം ഫോണിലെ സമയത്തിലേക്ക് എത്തിച്ചു നിർത്തി. ഇതിനിടയിൽ മറ്റുള്ളവർ എന്തൊക്കെയോ തമ്മിൽ പിറുപിറുപ്പ് നടത്തുകയായിരുന്നു. ഒരു നിമിഷം അവിടെ നിന്നു പോയ ശേഷം അവൾ ലക്ഷ്യമില്ലാതെ തന്നെ തിരിഞ്ഞു നടക്കുവാനാഞ്ഞു. 


“അങ്ങനെയങ്ങു പോയാലോ...?”


പിറകില്നിന്നും ഇങ്ങനെയൊരു സ്വരം അരാമി കേട്ടതും മറ്റൊരാൾ വേഗമെത്തി അവളെ വട്ടം കടന്നു പിടിക്കുന്നതും ഒപ്പമായിരുന്നു. ഒരു നിമിഷത്തേക്ക് അവളുടെ സുബോധം നഷ്ടമായി. 


അവൾ കുതറുവാനും ഒച്ചയിടുവാനും തുടങ്ങിയതും ഏഴുപേരും പിറകെ-പിറകെ വന്നു അവളുടെ വായ് പൊത്തി, അവളെ ബലമായി പിടിച്ചു നിർത്തി. അടുത്ത നിമിഷം അവരിലൊരുവൻ സ്വതന്ത്രനായി അരാമിയുടെ മുൻപിൽ നിന്നു- മറ്റുള്ളവർ അവളുടെ ഇരുകൈകളും പിറകിലേക്ക് പിടിച്ചുവച്ചു ചേർത്തു നിർത്തി. 


അവളുടെ ഹൃദയതാളം ഭീകരമായി വർധിച്ചു. എന്തു ചെയ്യണമെന്നറിയാത്ത ആ അവസ്ഥയിൽ ഒരുതരി ശബ്ദം അവളിൽ നിന്നും പുറത്തു വന്നില്ല- അവളുടെ മുഖം സ്വതന്ത്രമാക്കപ്പെട്ടെങ്കിലും. ആദ്യം സ്വതന്ത്രനായ ആൾ തന്റെ മൊബൈലിന്റെ സ്ക്രീൻ അവളുടെ മുഖത്തേക്ക് തെളിച്ചു. അവളാകെ കണ്ണുകൾ ചിമ്മി മുഖം വെട്ടിച്ചതും, വെളിച്ചം താഴേക്കു താണു. 


“ഊമ്... നോക്കിക്കേടാ, പെടച്ച് നിൽക്കുന്നത് കണ്ടോ! ഇനിയെങ്ങനെയാ വെറുതെ പോകുക!?”


അയാൾ ഇങ്ങനെ എല്ലാവരോടുമെന്ന പോലെ പറഞ്ഞതും അരാമിക്ക് ദേഷ്യം ഇരച്ചു കയറി. 


“ഇതിപ്പോ... വലിച്ചുകീറി തിന്നണോ അതോ... പതുക്കെ രുചിച്ച് രുചിച്ച് തിന്നാൽ മതിയോ... ഹെന്ത് ചെയ്യണമെടാ...?”


അയാൾ പഴയപടി ഇങ്ങനെ തുടർന്നതും, അരാമി തന്റെ കാൽമുട്ട് മടക്കി ശക്തിയോടെ അയാളുടെ സ്ഥാനത്ത് ആഞ്ഞിടിച്ചു. വേദനമൂലം അയാൾ പുളഞ്ഞ ആ നിമിഷം അവൾ താനകപ്പെട്ട ബന്ധനത്തിൽ നിന്നും അല്പമൊന്നയഞ്ഞു, ആ നിമിഷത്തെ തന്റെ ദേഷ്യവും അതിൽ നിന്നുണ്ടായ രോക്ഷവും ചേർന്ന ശക്തിയോടെ അവൾ കുതറിയ ശേഷം പൂർണ്ണ സ്വതന്ത്രയായി ഓടി. ഒന്നുരണ്ടു നിമിഷത്തെ ഇടവേളയ്ക്കു ശേഷം അവർ ഏഴുപേരും അരാമിയുടെ പിറകെ ഓടി. 


 സർവ്വശക്തിയുമെടുത്ത് ഓടി വന്ന അരാമി മുന്നിലുള്ള എന്തിലോ ഇടിച്ചു പിറകിലേക്ക് തെറിച്ചു വീണു. ചാടിയെഴുന്നേറ്റ് മുന്നിലേക്ക് നോക്കിയ അവൾ ഞെട്ടി! അപ്പോഴേക്കും ഏഴുപേരും പിറകെ എത്തി. ഒന്നുരണ്ടു നിമിഷം ഏവരും ചലനമറ്റു നിന്നു. 


അടുത്തനിമിഷം, അരാമിയുടെ മുന്നിൽ പ്രത്യക്ഷനായി നിന്നിരുന്ന കറുത്തവേഷധാരി അവളെ മറികടന്നു മുന്നിലേക്ക് വന്നു. ഒരിക്കൽക്കൂടി, എന്തു ചെയ്യണമെന്നറിയാതെയായിപ്പോയി അരാമിക്ക്. അപ്പോഴേക്കും മുന്നിൽ നിന്നിരുന്ന ഒരുവൻ കയറി വന്നു അരാമിയെ പിടിക്കുവാൻ ശ്രമിച്ചു. അവനെ കഴുത്തിനു പിടിച്ചു തലങ്ങും വിലങ്ങും കരണത്ത് പ്രഹരിച്ച ശേഷം അയാൾ നിലത്തേക്കിട്ടു. 


അടുത്തതായി മറ്റൊരുവൻ എവിടെനിന്നോ ഒരു ചെറിയ കത്തിയെടുത്ത് അയാളെ കുത്തുവാനാഞ്ഞു. അയാൾ ഞൊടിയിടയിൽ ഒഴിഞ്ഞു അവന്റെ കത്തിയിരിക്കുന്ന കൈ പിടിച്ചു തിരിച്ചു അവന്റെ തന്നെ മറുഭാഗത്തെ ഷോൾഡറിൽ കുത്തിപ്പിച്ചു. ഉടനെ മറ്റുള്ളവരെല്ലാം ഒന്നു ചേർന്ന് അയാളെ കയറിപ്പിടിച്ചു. അവരെയെല്ലാം നിമിഷനേരം കൊണ്ട് അയാൾ കുടഞ്ഞെറിഞ്ഞ ശേഷം കൈയിൽ കിട്ടുന്ന ഓരോരുത്തരെയും മാറി-മാറി പ്രഹരിച്ചു തുടങ്ങി. 


സമയം അല്പം കടന്നു പോയില്ല, തങ്ങൾക്ക് പിടിച്ചു നിൽക്കാനാവില്ലെന്ന് മനസ്സിലാക്കി ആരോഗ്യനില വകവെയ്ക്കാതെ പിടഞ്ഞെണീറ്റ് എല്ലാവരും തിരികെ ഓടി- രക്ഷപെടുവാൻ. അവർക്കു പിറകെ ഒന്നുരണ്ടു ചുവടുകൾ വെച്ചശേഷം തന്റെ കണ്മുൻപിൽ നിന്നും അവർ മറയുംവരെ അയാൾ അങ്ങനെ നിന്നു. ശേഷം പിറകിലേക്ക് തിരിഞ്ഞു- പിന്നെ അരാമിയുടെ അടുത്തേക്ക് ബൂട്ടിലമരുന്ന പദങ്ങളുമായി ചെന്നു. 


 അവൾ ശ്വാസം വലിച്ചുപിടിച്ചു ധൈര്യം സംഭരിച്ചു അയാളെ നോക്കിത്തന്നെ നിന്നു- അയാൾ അവളുടെ മുൻപിലെത്തി നിന്നു. ഇരുട്ടിന്റെ കൂട്ടുപിടിച്ചുള്ള ഒരു നിമിഷം അവൾക്കൊരു ഉപായം തോന്നി. 


“ആരാ നിങ്ങളെന്ന് ഒന്ന് പറ...”

അവൾ ശബ്ദം താഴ്ത്തി, അയാളുടെ മുഖത്തെ മറയെ നോക്കി പറഞ്ഞു. 


അടുത്ത നിമിഷം അയാൾ പെടുന്നനെ തന്റെ മുഖത്തെ മറയഴിച്ച് അവളുടെ കണ്ണുകൾ കെട്ടിവെച്ചു. ദേഷ്യത്തിൽ കലർന്ന നിരാശ വന്നെങ്കിലും അവസരം കളയുവാൻ അവൾ തയ്യാറായിരുന്നില്ല. 


അവൾ മെല്ലെ തന്റെ കൈകൾ ഉയർത്തി അയാളുടെ മുഖത്തിനിരുവശവും മൃദുവായി പിടിച്ചു. അവളുടെ ആഗ്രഹം പോലെ ആ മുഖം, അവളുടെ കൈകളോടൊപ്പം താഴ്ന്നു വന്നു. ഇരുവരുടെയും ചുണ്ടുകൾ പരസ്പരം കൂട്ടിയുരസി ഒരു നിമിഷം നിന്നു. അതിനടുത്ത നിമിഷം അവളുടെ ചുണ്ടുകൾ ചലിച്ചു, അതിനടുത്ത നിമിഷം എങ്ങനെയോ ഇരുവരുടെയും ചുണ്ടുകൾ വല്ലാതെ പിണഞ്ഞു തുടങ്ങി. അവളുടെ കൈകൾ അയാളുടെ മുഖത്തിനിരുവശവും ഇറുകി. അയാളവളെ കൂസലന്യേ തന്റെ വയറിലേക്ക് എടുത്ത് കയറ്റി പിടിച്ചു. 


അയാളുടെ ആരോഗ്യത്തിൽ മാത്രമാണ് താനിപ്പോൾ സ്വസ്ഥമായിരുന്നു ചുംബനം നടത്തുന്നതെന്നതവൾ മറന്നു. പരസ്പരം കൊതിയോടെ കാത്തിരുന്നെന്ന കണക്കെ ചുണ്ടുകൾ പിന്നീടങ്ങോട്ട് കണക്കു തീർക്കുകയായിരുന്നു. 


അല്പസമയം കഴിഞ്ഞു പോയതോടെ അവയിലൊരു നിമിഷം അവൾ തന്റെ ചുണ്ടുകളെ പിൻവലിച്ചു. തന്റെ കണ്ണുകൾ ബന്ധിച്ചിരിക്കുന്നത് മറന്ന് അവൾ അയാളുടെ മുഖം ലക്ഷ്യമാക്കി ശ്വാസം വലിച്ചുവിട്ടുകൊണ്ടിരുന്നു. അയാൾ പക്ഷെ എല്ലാം ഒരു ചെറുനിശ്വാസത്തിലൊതുക്കി. 


അടുത്ത നിമിഷം അരാമി തന്റെ കൈവീശി അയാളുടെ മുഖം ലക്ഷ്യമാക്കി ആഞ്ഞടിച്ചു -കൃത്യസ്ഥാനത്തത് കൊണ്ടു. അയാളുടെ കൈ അഴഞ്ഞു അവൾ താഴേക്ക് ഊർന്നു വീണു. അനക്കമില്ലാതെ നിൽക്കുന്ന അയാളെ ലക്ഷ്യംവെച്ച് അവൾ ചാടിയെഴുന്നേറ്റു, തന്റെ കണ്ണുകളുടെ ബന്ധനമകറ്റാതെ. കാഴ്ച്ച വേണമെന്ന തിരിച്ചറിവുണ്ടായ അടുത്ത നിമിഷം അവൾ തന്റെ കണ്ണുകളെ സ്വതന്ത്രമാക്കി. അപ്പോഴേക്കും നിലാവിന്റെ വെളിച്ചത്തിൽ അവൾ കണ്ടു -അയാളുടെ മുഖം വീണ്ടും മൂടപ്പെട്ടിരിക്കുന്നു. ഒരു നിമിഷം അയാളെ നോക്കി, തോൽവി സമ്മതിക്കില്ലായെന്ന ഭാവത്തോടെ അവൾ ഉറക്കെ പറഞ്ഞു; 


“ഞാൻ തന്തയില്ലാത്തവളാടാ... എന്നിൽ നിന്നും ഇതൊക്കെയേ വരൂ... ഇതൊക്കെയേ ചെയ്യൂ ഞാൻ... കേട്ടോടാ തെണ്ടീ... കരണത്തടിക്കാൻ വന്നിരിക്കുന്നു... എന്താ ഉദ്ദേശം നിന്റെ? എന്താ ലക്ഷ്യം നിന്റെ...? 

നിന്റെ അമ്മയെപ്പോയി അടിക്കെടാ നാറി...”


 ഇത്രയും പറഞ്ഞു തീർന്നില്ല, അയാളുടെ കൈ അവളുടെ മുഖത്ത് ശക്തിയോടെ പതിച്ചു. ക്ഷണനേരം, അവൾ നിലത്തു ബോധമറ്റു വീണു. അയാളവളെ താങ്ങിയെടുത്ത് തോളിലിട്ട് ഹോസ്റ്റൽ ലക്ഷ്യമാക്കിയെന്നവണ്ണം നടന്നു തുടങ്ങി, ബൂട്ടമരുന്ന ഭീകരത പടർത്തി.


തുടരും...


Rate this content
Log in

Similar malayalam story from Romance