Hurry up! before its gone. Grab the BESTSELLERS now.
Hurry up! before its gone. Grab the BESTSELLERS now.

Hibon Chacko

Romance Crime Thriller


3  

Hibon Chacko

Romance Crime Thriller


ദ ഫിസിഷ്യൻ (ഭാഗം-3)

ദ ഫിസിഷ്യൻ (ഭാഗം-3)

3 mins 194 3 mins 194

"ആക്ച്വലി എന്താ തന്റെ പ്രോബ്ലം?"

അല്പം തന്റെ നെറ്റി ചുളിച്ചു അവളെ മൈൻഡ് ചെയ്യാതെ അവൻ ചോദിച്ചു.

അഞ്ജലി മറുപടി പറഞ്ഞു: "ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്ന ഒരുത്തനുമായി ചെറിയൊരു പ്രശ്നമുണ്ട്. അത് വളർന്നു വലുതായി. അവൻ ഡോക്ടറാ, അവിടെത്തന്നെയാ- കോട്ടയത്ത്."

ശേഷം എബിന് നേരെ തിരിഞ്ഞു തുടർന്നു: "ഇന്നലെ രാത്രി ഞാൻ ഡ്യൂട്ടി കഴിഞ്ഞു റൂമിലേക്ക് പോരുന്ന വഴി അവൻ കുറച്ചു കമ്പനിക്കാരെ കൂട്ടിവന്ന് എന്നെ ഉപദ്രവിക്കുവാൻ ശ്രമിച്ചു. ഞാനവന്റെ കരണത്തു ഒരെണ്ണം പൊട്ടിച്ച ശേഷം രക്ഷപെട്ടു, എന്റെ കാറിൽ. അവർ പിറകെ ഉണ്ടായിരുന്നു, വേറെ നിർവ്വാഹം കാണാത്തതു കൊണ്ട് നേരെ കണ്ട റോഡിലൂടെ പോന്നു. പെട്രോൾ തീർന്നതാണോ എന്തോ, വണ്ടിക്കൊരു മിസ്സിംഗ് ഇടയ്ക്കു വന്നു. അപ്പൊ... ഇറങ്ങി ഓടിയെത്തിയത് ഈ കാറിനടുത്താ."

'ഓക്കേ' എന്ന് മറുപടി പറഞ്ഞു എബിൻ തുടർന്നു; "ഇതുവരെ പരാതിയൊന്നും പോലീസിൽ കൊടുത്തിട്ടില്ലാ എങ്കിൽ ഇപ്പോൾ ചെല്ലുമ്പോൾ അവൻ വെറുതെ ഉപദ്രവിക്കുന്നുവെന്നു എന്നതിന് മുൻ‌തൂക്കം നൽകിയാൽ മതി."

മറുപടിയായി അഞ്ജലി പറഞ്ഞു "ഇതുവരെ കംപ്ലൈന്റ് ഒന്നും ഒരിടത്തും ചെയ്തിട്ടില്ല." 


ജനുവരി 21; 4 pm 


"എന്നിട്ട്, കംപ്ലൈന്റ് കൊടുക്കാൻ ചെന്നിട്ടെന്തായി?"

അഞ്ജലിയുടെ കാറിൽ വർക്ക് ചെയ്തുകൊണ്ടിരിക്കെ അരുൺ ചോദിച്ചു, എബിനോട്

"കളസാ- കുളസാ കുറെ ചോദ്യങ്ങൾ ചോദിച്ചു. പയറ്റി നിന്നു കാര്യം നടത്തി."

 ഇതിനിടയിൽ അഞ്ജലി മൊബൈൽ സ്വിച്ച്ഓ ൺ ചെയ്ത് മെഡിക്കൽ കോളേജിലേക്ക് കോൺടാക്ട് ചെയ്തിരുന്നു. അപ്പോഴേക്കും എബിൻ അവളുടെ അടുത്തേക്ക് വന്നു.

"സ്‌പെക്ടസ് എവിടെ?"

മറുപടിയായി അവൾ പറഞ്ഞു:

"സ്‌പെക്ടസ് വെക്കാം... ഹി... ഹി... മെഡിക്കൽ കോളേജിലെ പണി തെറിച്ച മട്ടാ. അവരെ ഇൻഫോം ചെയ്‌തൊന്നുമില്ലല്ലോ...

ഞാനൊന്നും പ്രത്യേകിച്ച് മിണ്ടാൻ പോയില്ല, കുറച്ചു പ്രോബ്ലെംസ് ഉണ്ടെന്നതൊഴിച്ച്."


അവളുടെ മറുപടിയിൽ സംതൃപ്തി പ്രകടിപ്പിച്ചു എബിൻ തുടർന്നു,

"ഇങ്ങനെ സംഭവിച്ചതും താൻ പറഞ്ഞതുമെല്ലാം നന്നായി. മെഡിക്കൽ കോളേജിലെ ജോലി വിടാൻ ഞാൻ പറയാൻ തുടങ്ങുകയായിരുന്നു. പോലീസ് കേസ് എടുത്തിട്ടുണ്ടേലും ഇനിയവിടെ തുടരുന്നത് അത്ര പന്തിയുള്ള കാര്യമല്ല. സമയം പോലെ അവിടെ റൂമിൽ ചെന്ന് സാധനസാമഗ്രഹികളെല്ലാം എടുക്കാം, ഹി... ഹി... കൂടെ സൂപ്രണ്ടിനെ കാണുകയും ചെയ്യാം."

ചിരിച്ചുകൊണ്ട് അഞ്ജലി തന്റെ ഗോൾഡ് ഫുൾഫ്രെയിം സ്‌പെക്ടസ് എടുത്തു മുഖത്ത് വച്ചു.


ജനുവരി 21; 10:30 pm 

   

രാത്രി ഡിന്നറിനു ശേഷം ബാൽക്കണിയിൽ തനിച്ചിരിക്കുകയായിരുന്ന എബിന്റെ അടുക്കലേക്കു അഞ്ജലി എത്തി. അവളെ ആ നിമിഷം കണ്ടപ്പോൾ അവൻ തെല്ലൊന്നതിശയിച്ചു പോയി. ഇന്ന് കുറച്ചു ഡ്രസ്സ് ഷോപ്പ് ചെയ്തതിന്റെയുൾപ്പെടെ അവളുടെ സ്പെക്ടസും ചുവപ്പുകലർന്ന നിറവും മൂക്കിൻപുറത്തെ സ്റ്റഡ്‌ഡും വല്ലാത്തൊരു സൗന്ദര്യനിർവൃതി പ്രധാനം ചെയ്യുന്നതായി അവനു തോന്നി.

"ടിപ്പിക്കൽ ഡോക്ടർ ആയല്ലോ!?"

അവൻ ചെറുചിരിയോടെ ചോദിച്ചു.

   

മറുപടിയായി കിട്ടിയ പോലൊരു ചിരി തിരികെ സമ്മാനിച്ചു കൊണ്ട് അവൾ അവനു വശത്തായി അരികിൽ മാറിയിരുന്നു, അവനെ നോക്കിക്കൊണ്ട്. കുറച്ചു സമയത്തേക്ക് രണ്ടാൾക്കും ഒന്നും മിണ്ടുവാൻ ഉണ്ടായിരുന്നില്ല.

"വേറെയാരും ഇവിടില്ലേ, എബിൻ?"

കോൺഫിഡൻസ് പ്രകടമാക്കി അവൻ അവളുടെ ഈ ചോദ്യത്തെ നേരിട്ടു. പിന്നെ തുടർന്നു;

"പപ്പയും മമ്മയും എന്റെ ബ്രദറും യൂഎസ്.ൽ എന്റെ ചെറുപ്പത്തിൽ മരിച്ചു. അന്നൊക്കെ ആ ആക്‌സിഡന്റ് ഇവിടെ വലിയ വാർത്തയായിരുന്നു. പിന്നെ സ്വത്തിനു പഞ്ഞമൊന്നുമില്ല, സ്ഥലമായിട്ടും ഉണ്ട്. നാട്ടിലേക്ക് വന്നശേഷം ബോർഡിങ്ങിൽ നിന്നാണ് പഠിച്ചത്. പപ്പയുടെ ഫാമിലി സപ്പോർട്ട് ചെയ്തു. സ്വത്തിന്റെയൊക്കെ കാര്യത്തിൽ പ്രശ്‍നങ്ങളായപ്പോൾ ഞാൻ എല്ലാത്തിനെയും കണക്കിന് പറഞ്ഞു ഒഴിവാക്കി. എം.ബി.എ. കഴിയാറാകുമ്പോഴാ സംഭവം, ശേഷം അവിടിവിടൊക്കെയായി വർക്ക് ചെയ്തു കുറച്ചു നാൾ. ഫോർ നത്തിങ്...."


നിരാശ തെല്ലു പ്രകടമാക്കിയശേഷം അവൻ തുടർന്നു;

"മമ്മയ്ക്കു ഈ വീട് വാങ്ങിക്കണം എന്നായിരുന്നു താല്പര്യം. ചെറുപ്പത്തിലേ പറഞ്ഞു കേട്ടിട്ടുണ്ട് മമ്മയിൽ നിന്നു തന്നെ.

വാങ്ങിച്ചു, താമസമാക്കി. ഡെയ്‌സിനെ ഞാൻ ബാംഗ്ലൂർ നിന്നും പൊക്കിയതാ. ഞാൻ പഠിച്ച കോളേജിൽ പഠിക്കാൻ വന്നതാ, ഞാനൊരിക്കൽ ബാംഗ്ലൂർ വർക്ക് ചെയ്യുമ്പോൾ. പഠിക്കാതിരിക്കാനു ഉഴപ്പാനും ചെറുക്കൻ ബഹുമിടുക്കനായിരുന്നു. ഡിഗ്രി കഴിഞ്ഞു അവനെ ഇങ്ങു കൂട്ടി."

ഉടനെ അഞ്ജലി ചിരിച്ചുകൊണ്ട് പറഞ്ഞു;

"കുറച്ചു മുമ്പ് താഴെ, ഉടനെ അവനു തുടർപഠനം തുടങ്ങണമെന്ന് അവൻ എന്നോട് പറഞ്ഞു..."


ഡെയ്‌സിനോടുള്ള ഇഷ്ടം മുഖത്ത് പ്രകടമാക്കി എബിൻ തുടർന്നു;

"ഇവിടെ പുള്ളിക്ക് സുഖമാ. അതുകൊണ്ടു ഇടയ്ക്കു കോൺഫിഡൻസ് കിട്ടാൻ അങ്ങനെ പറയും. എന്നോട് പറയുമ്പോൾ ഉടനെ റെഡിയാക്കാമെന്നു ഞാൻ പറയും. അത് കേട്ടാൽ പിന്നൊന്നും മിണ്ടില്ല... കൂടെ കട്ടയാ..."

ഇത്രയും പറഞ്ഞു അവൻ തന്റെ മുഷ്ടി ചുരുട്ടി ഹൃദയഭാഗത്തു വെച്ചശേഷം തുടർന്നു;

"അവനും എന്നെപ്പോലാ. അപ്പനും അമ്മയും ഇവൻ ജനിച്ചപ്പോഴേ എങ്ങോ പിരിഞ്ഞു പോയി. അവനു ഞാനും, എനിക്ക് അവനും മാത്രമേയുള്ളു തൽക്കാലം!"

ഇത്രയും കേട്ടതോടെ അവൾ അറിയാതെ തന്റെ തലകുനിച്ചു പോയി.

   

ചുണ്ടിൽ വിരിഞ്ഞ ചെറുചിരിയോടെ അല്പസമയം അവൻ ആകാശത്തിലേക്കു നോക്കിയിരുന്നു. പിന്നെ തിരിഞ്ഞിരുന്നു ചോദിച്ചു, നിശ്ശബ്ദയായിരിക്കുന്ന അഞ്ജലിയോട്;

"എന്താ അഞ്ജലി, അഞ്ജലിയുടെ പ്രശ്നം!?"

പെട്ടെന്നവൾ തലയുയർത്തി ഒന്നുമില്ലെന്ന അർത്ഥത്തിൽ തലയാട്ടി. അവൻ കുറച്ചുനേരം അവളെത്തന്നെ നോക്കിയിരുന്നു. അല്പനേരത്തോളം തലകുനിച്ചിരുന്ന ശേഷം അവൾ തന്റെ നോട്ടം ആകാശത്തിലേക്കാക്കിയിരുന്നു.


ജനുവരി 31; 11:30 am 

   

കോട്ടയം സ്റ്റേഷനിൽ നിന്നും എസ്.ഐ. ഷാനവാസ് മുഹമ്മദും രണ്ടു പോലീസുകാരും മെഡിക്കൽ കോളേജിൽ സൂപ്രണ്ടിന്റെ റൂമിൽ അഞ്ജലിയുടെയും എബിന്റെയും സാന്നിധ്യത്തിൽ ഇരിക്കുകയാണ്. പെട്ടെന്ന് ഡോക്ടർ ആമോസ് അവിടേയ്ക്കു കടന്നുവന്നു.


തുടരും...


Rate this content
Log in

More malayalam story from Hibon Chacko

Similar malayalam story from Romance