Hibon Chacko

Romance Crime Thriller

3  

Hibon Chacko

Romance Crime Thriller

ദ ഫിസിഷ്യൻ (ഭാഗം-2)

ദ ഫിസിഷ്യൻ (ഭാഗം-2)

3 mins
191


അല്പസമയത്തെ ആലോചനയ്ക്കു ശേഷം എബിൻ തന്റെ മൊബൈൽ എടുത്തു. അതിലൊരു നമ്പർ ഡയൽ ചെയ്തു കൊണ്ട് തകർക്കപ്പെട്ട കാറിനടുത്തേക്ക് നടന്നു, ഒരിക്കൽക്കൂടി.


"ഹാലോ അരുൺ... എടാ... കേൾക്കാമോ നിനക്ക്?... ആ... എടാ, എനിക്കൊരു സഹായം ചെയ്യണം, വേഗം. നമ്മുടെ പള്ളിയിൽ നിന്നും വലത്തോട്ട് തിരിഞ്ഞു കോട്ടയം പോകുന്ന റോഡിലായി വലതുവശം ചേർന്നു ഒരു KL 38 C 4586 റിറ്റ്സ് കിടപ്പുണ്ട്. ഒരു ഡോക്ടറുടെ വണ്ടിയാ. കുറച്ചുപേർ പണി കൊടുത്തു കാർ ഒരു പരുവമായി കിടക്കുവാ. കീയും കാണുന്നില്ല.

വേഗം ബിനു ചേട്ടനെയും വിളിച്ചു വന്ന് ഇതിവിടുന്നു വർക്ഷോപ്പിലേക്കു മാറ്റണം. ചേട്ടനോട് അത്യാവശ്യമാണെന്ന് പറഞ്ഞാൽ മതി, വന്നു കൊള്ളും. ഒന്നും പേടിക്കേണ്ട, ഓണർ എന്റെയൊപ്പം ഉണ്ട്. ബാക്കിയെല്ലാം ഞാൻ പിന്നീട് പറയാം. പണി കഴിഞ്ഞു നീയെന്നെയൊന്നു വിളിക്കണേ, കേട്ടോ!? ആ... ഓക്കെ ഡാ."


എബിൻ മൊബൈൽ പാന്റിന്റെ പോക്കറ്റിൽ താഴ്ത്തി തിരികെ തന്റെ കാറിനടുത്തെത്തി. യുവതിയെ ശല്യംചെയ്യാതെ പതിയെ ഡോർ തുറന്നു കാർ സ്റ്റാർട്ട് ചെയ്തു.


ജനുവരി 20; 9:50 pm 

   

എബിൻ കാറിൽ നിന്നും ഇറങ്ങി വീടിന്റെ ഗേറ്റ് തുറന്നു. കാർ പോർച്ചിൽ പാർക്ക് ചെയ്ത്, പോരുംവഴി വഴിയരികിലെ തട്ടുകടയിൽ നിന്നും വാങ്ങിച്ച ഡിന്നർ ഐറ്റംസ് കാറിൽ നിന്നും എടുത്തു അവ വീടിന്റെ സിറ്റ് ഔട്ടിലേക്കു വെയ്കുവാൻ തുനിഞ്ഞതും മെയിൻ ഡോർ തുറന്നു വന്ന ഡെയ്‌സ് അവ എബിന്റെ കൈകളിൽ നിന്നും വാങ്ങിച്ചു.

"ഇന്ന് ഡിന്നർ പുറത്തു നിന്നാണെന്നു ചേട്ടായി പറഞ്ഞില്ലായിരുന്നോ. അതുകൊണ്ടു ഞാൻ ഫോണിലൊരു സിനിമ കാണുവായിരുന്നു."

 ഇത്രയും പറഞ്ഞശേഷം ഡെയ്‌സ് സാധനങ്ങളുമായി അകത്തേക്ക് പോയി. കാർപോർച് വീടിന്റെ ഒരു വശം ചേർന്നു അകത്തേക്ക് കയറിയായിരുന്നതിനാൽ അവൻ കാറും അതിലുള്ള യുവതിയെയും കണ്ടില്ല, ശ്രദ്ധിച്ചുമില്ല.


 യുവതിയെ ഉണർത്തുവാനായി എബിൻ കാറിനടുത്തെത്തി. അവൾ പഴയപടി മയക്കത്തിലായിരുന്നു. അവൻ അൽപനേരം അവളെ നോക്കി നിന്നശേഷം ഡോർ തുറന്നു അവളുടെ ഇടതു ഷോൾഡറിൽ പതുക്കെ തട്ടി വിളിച്ചു. അവൾ തന്റെ കണ്ണുകൾ തുറന്നു. ക്ഷീണത്തിന്റെയും മയക്കത്തിന്റെയും ഹാങ്ങോവറിൽ അവൾ ഒരു അവശയെപ്പോലെ അവനെ നോക്കി.


"എന്റെ വീടാ... ഞാനും വീട് നോക്കുന്ന ഒരു പയ്യനും മാത്രമേ ഉള്ളു. ഇന്നിവിടെ വിശ്രമിക്കാം. കാറിന്റെ കാര്യം

ഞാൻ പറഞ്ഞേൽപ്പിച്ചിട്ടുണ്ട്. അത് മുഴുവനായും തകർത്തിട്ടിരിക്കുകയായിരുന്നു. എന്തായാലും മയങ്ങുന്നതിനു മുൻപേ

പ്രാഥമിക വിവരങ്ങൾ തന്നത് നന്നായി കേട്ടോ."

   

ഇത്രയും പറഞ്ഞു എബിൻ ഒന്ന് പുഞ്ചിരിച്ചു. യുവതി പുറത്താകെയൊന്നു നോക്കിയ ശേഷം തന്റെ ചെറിയ അമ്പരപ്പുമാറ്റി കാറിനു പുറത്തിറങ്ങി. കാർ ലോക്ക് ചെയ്ത ശേഷം അവൻ അവളെയും കൂട്ടി വീട്ടിലേക്കു കയറി ഡോർ അടച്ചു. അപ്പോഴേക്കും കിച്ചനിൽ നിന്നും വന്ന ഡെയ്‌സ് അമ്പരന്നുപോയി തന്റെ മുന്നിലെ കാഴ്ച്ചകണ്ട്‌.


"നീ ചേച്ചിക്ക് റൂം കാണിച്ചു കൊടുക്ക്‌. എടാ... ചേച്ചി... എന്റൊരു ഫ്രണ്ടാ. റൂം കാണിച്ചു കൊടുക്ക്‌."

 എന്ത് എങ്ങനെ കൃത്യമായി പറയണം എന്ന ആശയക്കുഴപ്പത്തിൻ പുറത്തു എബിൻ ഇത്രയും പറഞ്ഞൊപ്പിച്ചു ഡെയ്‌സിനോട്.

യുവതിയെ ഒന്ന് നോക്കിയശേഷം ഡെയ്‌സ് പറഞ്ഞു:

"ശരി ചേട്ടായി."

ശേഷം യുവതിയോടായി തുടർന്നു:

"ചേച്ചി, വാ. റൂം കാണിച്ചു തരാം."


ജനുവരി 20 ; 11:10 pm 


"ഒത്തിരി നന്ദിയുണ്ട് കേട്ടോ നിങ്ങൾക്ക്. ഇയാളെ കാണുവാൻ പറ്റിയില്ലായിരുന്നേൽ... എനിക്ക് ഓർക്കുവാൻ കൂടി വയ്യ..."

   

തനിക്കുള്ള ഭക്ഷണത്തിൽ കൈവെക്കുന്നതിനു മുന്പ് ഫ്രഷായി വന്നിരുന്ന യുവതി എബിനെ നോക്കിക്കൊണ്ടു പറഞ്ഞു. അവൻ നേരത്തെ തന്നെ ഫ്രഷായി ഡെയ്‌സിനൊപ്പം അവളെ ഡിന്നറിന്‌ കാത്തു ഡൈനിങ്‌ടേബിളിൽ

ഇരിക്കുകയായിരുന്നു. യുവതിയെ ശ്രവിച്ച എബിൻ ഒന്ന് മന്ദഹസിച്ചു.


"കഴിക്കു ചേച്ചി. എനിക്കിത്തിരി നാക്കു കൂടുതലാ എന്ന് എബിൻ ചേട്ടായി എപ്പോഴും പറയും. എന്തായാലും ചോദിക്കാതെയും പറയാതെയും ചേട്ടായിയെ കണ്ടപ്പോൾ കേറി ഇങ്ങു പോന്നു അല്ലെ! പേടിയൊന്നുമില്ലേ...!?

അതോ രണ്ടാൾക്കും നേരത്തേയെങ്ങാൻ അറിയാമോ!?"

 

ഡെയ്‌സിന്റെ വെട്ടിത്തുറന്നുള്ള സംസാരം കേട്ട് എബിൻ അല്പം ദേഷ്യത്തോടെ തന്റെ കൈ കൊണ്ടൊരു ചെറിയ തട്ട് അവനിട്ടു കൊടുത്തപ്പോഴേക്കും യുവതി മറുപടിയെന്നോണം പതിയെ മന്ദഹസിച്ചു.


"എന്റെ പേര് അഞ്ജലി ജോർജ്. ഡോക്ടർ ആണ്. കോട്ടയം മെഡിക്കൽ കോളേജിൽ വർക്ക് ചെയ്യുന്നു. ഞാനൊരു ചെറിയ പ്രശ്നത്തിലാ. ഒരൽപം പഴയ... അതുകൊണ്ടിതൊക്കെ ശീലമായിപ്പോയി."

  

അഞ്ജലി ഇങ്ങനെ അവരോടു പറഞ്ഞപ്പോഴേക്കും എബിന്റെ മൊബൈൽ റിങ് ചെയ്തു. അവൻ കാൾ എടുത്തപ്പോഴേക്കും ഡെയ്‌സ് തുടർന്നു;

"ഹി... ഹി... എബിൻ ചേട്ടായിയും ഇങ്ങനെയൊക്കെയാ. എന്തു വന്നാലും എല്ലാം ശീലമായ പോലെയാ... നല്ല ചേർച്ച... ഹി... ഹി..."


അപ്പോഴേക്കും മൊബൈൽ ടേബിളിൽ വച്ചുകൊണ്ടു എബിൻ പറഞ്ഞു:

"ആഹ്... അഞ്ജലി, കാർ വർക്ഷോപ്പിലേക്കു മാറ്റിയിട്ടുണ്ട്. അവിടെയാകെ നല്ല മഴയാ പോലും."

 എബിനെ ശ്രദ്ധിച്ചിരുന്ന അഞ്ജലി ഉടനെ പറഞ്ഞു:

"ഓഹ്... എന്റെ മൊബൈലും സ്പെക്ടസും കാറിൽ ഡ്രൈവ് സീറ്റിനടിയിലായി... കാറിലെവിടെയോ കണ്ടേക്കും..."

എബിൻ ചിരിയോടെ തുടർന്നു;

"രണ്ടും ഭദ്രമാണെന്നറിയാൻ കഴിഞ്ഞതിൽ സന്തോഷം! ഹി... ഹി... അവരതു എടുത്തുവെച്ചിട്ടുണ്ട്."

ഒന്ന് നിർത്തിയശേഷം;

"വേഗം കഴിച്ചശേഷം കിടന്നോ. രാത്രി നല്ല മഴ കാണും. ഇങ്ങോട്ടേക്കു എത്താതിരിക്കില്ല..."


ജനുവരി 21 ; 7:30 am 

   

അഞ്ജലി മെല്ലെ തന്റെ കണ്ണുകൾ തുറന്നു. നേരം നന്നായി വെളുത്തിരിക്കുന്നുവെന്നു മനസ്സിലാക്കി അവൾ എഴുന്നേറ്റു തന്റെ മുഖം കഴുകി ഹാളിലേക്ക് ചെന്നു. അവിടെ അവളെ പ്രതീക്ഷിച്ചെന്ന പോലെ എബിനും ഡെയ്‌സും കോഫിയുമായി ഇരിക്കുന്നുണ്ടായിരുന്നു.


കോഫി കുടിക്കുന്നതിനിടയിൽ എബിൻ പറഞ്ഞു;

"കോട്ടയം പോലീസ് സ്റ്റേഷനിൽ പോയി ഒരു കംപ്ലൈന്റ്റ് കൊടുക്കണം. ശേഷം വർക്ഷോപ്പിൽ നമുക്കൊന്ന് പോകാം. ഫോണും മറ്റും എടുക്കണമല്ലോ!? ആഹ്... പിന്നെ... ബാക്കി ഇതിനെല്ലാം ശേഷം."

 ഇത്രയും കേട്ടശേഷം അഞ്ജലി പറഞ്ഞു;

"കംപ്ലൈന്റ്‌ കൊണ്ടു കാര്യമുണ്ടെന്നു തോന്നുന്നില്ല. എന്റെ ഫോണൊന്ന് കിട്ടിയാൽ ഞാൻ ആരെയേലും കോൺടാക്ട് ചെയ്തു നിങ്ങളെ ഒഴിവാക്കിത്തരാം."

'അതല്ല ചേച്ചി..' എന്നുതുടങ്ങി മുഴുമിപ്പിക്കുംമുമ്പേ ഡെയ്‌സിനെ കേറി എബിൻ പറഞ്ഞു;

"എന്തായാലും താൻ തല്ക്കാലം ഞാൻ പറയും പോലെ ചെയ്തിട്. തന്നെ ഇവിടെ പിടിച്ചിടാനൊന്നും ഉദ്ദേശമില്ല."

   

കോഫി കഴിഞ്ഞശേഷം അഞ്ജലി ഫ്രഷാകാൻ പോയപ്പോൾ എബിൻ റെഡിയായി നിന്നു. അവനൽപം വെയിറ്റ് ചെയ്തു മുഷിഞ്ഞ ശേഷമാണ് അവൾ വന്നത്. പക്ഷെ, അവളെ കൂടുതൽ സുന്ദരിയായി കണ്ടപ്പോൾ അവന്റെ മനസ്സ് നിർമലമായി.

"ഇവിടം പരിചയമില്ലായിരിക്കുമല്ലോ!? ഇവിടെ നിന്നും കുറച്ചുണ്ട് കോട്ടയത്തേക്ക്. വാ... ഇറങ്ങാം."


ജനുവരി 21 ; 9 am 

   

എബിനും അഞ്ജലിയും കോട്ടയം പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി കാറിൽ യാത്ര ചെയ്യുകയാണ്.

"ആക്ച്വലി എന്താ തന്റെ പ്രോബ്ലം?"

അല്പം തന്റെ നെറ്റി ചുളിച്ചു അവളെ മൈൻഡ് ചെയ്യാതെ അവൻ ചോദിച്ചു.

അഞ്ജലി മറുപടി പറഞ്ഞു;


തുടരും...


Rate this content
Log in

Similar malayalam story from Romance