Hibon Chacko

Romance Tragedy Thriller

3  

Hibon Chacko

Romance Tragedy Thriller

അതി \ Psychological thriller / Part 9

അതി \ Psychological thriller / Part 9

5 mins
12


അതി \ Psychological thriller / Part 9

തുടർക്കഥ


പുറത്തെ മഞ്ഞവെളിച്ചത്തിന്റെയും രാത്രിയുടെ ചിരിയുടെയും ലാഞ്ചനകൾ ഹാളിലേക്കും പിന്നെ നേർത്ത് മറ്റിടങ്ങളിലേക്കും പടർന്നുനിൽക്കുമ്പോൾ, ആ നേർത്ത പ്രകാശത്തിന്റെ അകമ്പടിയിൽ തുറന്നിട്ട ബെഡ്‌റൂമിൽ ആദിത്യ, വന്നപടി തന്റെ ബെഡ്ഡിൽ ഉദ്ദേശം തലയ്ക്കലായി ഇരിക്കുകയാണ് -സമയം കടന്നുപോകുന്നത് മാനിക്കാതെയെന്നവിധം, അയാളുടെ കൈകൾ ഇരുമുട്ടുകളിലേക്കും യഥാക്രമം നീട്ടിയായിരുന്നു വെച്ചിരുന്നത്. ശരീരമാകെ അയച്ചെന്നോ, തലയാണോ കണ്ണുകളാണോ അല്പം താഴ്ത്തിയിരിക്കുന്നത് എന്നത് അറിയിക്കാതെയും തുടരുന്ന ആദിത്യക്ക് ജീവനുണ്ടോ എന്നുവരെ തോന്നിപ്പിക്കാവുന്നവിധം ഒരു പ്രത്യേകഭാവം കാണപ്പെടുകയായിരുന്നു. മറ്റൊരുവിധത്തിൽ മലർന്ന്, കിടപ്പ് തുടർന്ന് ശബ്ദത്തിൽ ശ്വാസം വലിച്ചുവിട്ട് ഉറക്കത്തിലായിരുന്നു അപ്പോഴും അതിഥി അവന് പിറകിലായി ബെഡ്ഡിൽ.


MASK......


9


   ഉച്ചവെയിലിന്റെ ആദ്യകിരണങ്ങൾ എത്തിത്തുടങ്ങാനിരിക്കുന്നതിന്റെ ആദ്യലക്ഷണങ്ങൾ ബെഡ്‌റൂമിൽ പ്രകടമായിരുന്നു. തീർത്തും അലസമായി ബെഡ്ഡിൽ ഒത്ത നടുവിലെന്നവിധം മലർന്നുകിടക്കുകയാണ് അതിഥി. വളരെ സാവധാനം അവളുടെ കണ്ണുകൾ തുറന്നുവന്നു. തുറന്നുവന്ന അതേനിമിഷം അവളതിനെ വീണ്ടും മിഴിപ്പിച്ചുപോയി. അടുത്തനിമിഷം ഒപ്പം ശ്വാസം അവൾ അല്പം ശക്തിയായി അകത്തേക്ക് വലിച്ചു. ഒന്നു തന്റെ ഇടതുവശത്തേക്ക് നോക്കിക്കൊണ്ട് അവൾ ഇരുകൈകളും കുത്തി എഴുന്നേറ്റിരുന്നു, വസ്ത്രങ്ങളൊന്ന് നേരെയാക്കി. അവൾ ബെഡ്‌ഡിൽനിന്നുമിറങ്ങി എഴുന്നേറ്റ് നിന്ന് പെട്ടെന്നൊന്നുകൂടി മിനുങ്ങിയശേഷം മുടിയൊന്നഴിച്ചുകെട്ടിവെച്ചുകൊണ്ട് വെയിൽ വന്നുതുടങ്ങുന്നതിന്റെ കിരണങ്ങൾക്കെതിരെ, ഹാളിലേക്ക് നോക്കിച്ചെന്നുപോയി. സോഫയിൽ മലർന്ന്, ഇരുകൈകളും മടക്കി നെഞ്ചിൽവെച്ച് തല വലത്തേക്ക് തിരിച്ചുവെച്ച്, ഇന്നലെ പുറത്തുപോയപടി മയങ്ങിക്കിടക്കുകയായിരുന്നു ആദിത്യ.


   തുറന്നുകിടക്കുന്ന വാതിലിലൂടെ അകത്തേക്ക് വന്നുകൊണ്ടിരിക്കുന്ന പ്രകാശത്തിനെ മുൻനിറുത്തി അവളയാളെ ഒരുനിമിഷം നോക്കിനിന്നശേഷം തന്റെ ഷോൾ തപ്പിപ്പോയി, അത് തന്റെയൊപ്പമില്ലെന്ന് തിരിച്ചറിഞ്ഞ്. അവൾ അല്പംകൂടി അയാൾക്കടുത്തേക്ക് ചെന്നശേഷം അല്പം കുനിഞ്ഞ്, അയാളുടെ ഇടതുതോളിൽ തട്ടിക്കൊണ്ട് പറഞ്ഞു;


“ആദിത്യ... ആദിത്യ...


വരുന്നോ,, ഞാൻ പോകുന്നു...”


   പെട്ടെന്നുതന്നെ അയാൾ കണ്ണുതുറന്നു, എഴുന്നേറ്റിരുന്ന് അവളെനോക്കി. അയാളുടെ മുഖമാകെ ഉറക്കക്ഷീണത്തിന്റെ ലക്ഷണങ്ങൾ പ്രകടമായിരുന്നു. അവളൊരു നിമിഷത്തേക്ക് അതുനോക്കി നിന്നുപോയി.


“ഞാൻ പോകുന്നു...


പുറത്തേക്ക് വരുന്നേൽ ഞാൻ വിടാം..”


   അവളുടെയീ തുടർന്നുള്ള വാചകങ്ങൾക്ക് മറുപടിയെന്നവിധം അവനവിടെയിരിക്കെത്തന്നെ കണ്ണുകളൊന്നിറുക്കിയടച്ച് മുഖം അർത്ഥമില്ലാത്തവിധം വക്രീകരിച്ചശേഷം ശ്വാസമൊന്ന് വേഗത്തിൽ വലിച്ചെടുത്ത് എഴുന്നേറ്റുനിന്നു. ഒരുനിമിഷംകൂടിയവൾ നോക്കിനിന്നതോടെ തന്റെ ജീൻസിന്റെ പോക്കറ്റിൽനിന്നും കാറിന്റെ കീ അവൻ തപ്പിയെടുത്ത് അവൾക്കുനേരെ നീട്ടി. അതുവാങ്ങി അവൾ പുറത്തേക്കു നടന്നു, വന്നുപോയ ലഘുചിരി പരമാവധി മറച്ച്- അവൻ അവളെ അനുഗമിച്ചു, വാതിൽ പതിവുപോലെ പുറത്തുനിന്നും ചാരിയടച്ചശേഷം.


   ഇരുവരും താഴെയെത്തി, അവൾ കാറിന്റെ ലോക്ക് അഴിച്ചു. ആദിത്യ മന്ദം-മന്ദം കാറിന് മുന്നിലൂടെ പിടിച്ചൊക്കെ പാസഞ്ചർസൈഡിൽ കയറിയിരുന്നു. അവൾ കാറിൽ കയറുന്നതിനിടയിൽ പിന്നിലെ സീറ്റിലായി തന്റെ ബാഗും അലസമായവിധം ഷോളും കിടക്കുന്നത് ശ്രദ്ദിച്ചു. കാർ വഴിവിളക്കിന് മുന്നിലായിരുന്നു പാർക്കുചെയ്തുകിടന്നിരുന്നത്. കാർ സ്റ്റാർട്ട്‌ ചെയ്ത്, തിരിച്ച്, ടൗണിലെ മദ്യഷോപ്പിന് മുന്നിലെത്തി നിൽക്കുന്നതുവരെ ഇരുവരും പരസ്പരം പ്രത്യേകമൊന്നും സംസാരിച്ചില്ല.


“ഞാൻ വിളിക്കാം... ബൈ,,”


   പുറത്തിറങ്ങിയ ആദിത്യയോട് ഇങ്ങനെ ധൃതിയിൽ പറഞ്ഞശേഷം മുന്നോട്ട് കാർ ചലിപ്പിക്കേണ്ടിവന്നുപോയി അവൾക്ക്. അവനും അതിന് മറുപടിയൊന്നും ഉണ്ടായിരുന്നില്ല, മദ്യഷോപ്പ് ലക്ഷ്യമാക്കി ചലിക്കുന്നതിനപ്പുറം.


   കുളിച്ച് ഫ്രഷ് ആയവിധം സാധാരണവേഷത്തിൽ എന്തൊക്കെയോ തലയ്ക്കുള്ളിൽ തങ്ങിനിൽക്കുന്നെന്നവിധം, ഇരുകൈകളും ബെഡ്ഡിൽ കൊടുത്ത് അതിന്റെയൊരു മൂലയിൽ ഇരിക്കുകയാണ് അതിഥി. അപ്പോഴേക്കും ഫ്രഷ് ആയവിധം ബാത്‌റൂമിൽ നിന്നും ഇറങ്ങിവന്ന് തന്റെ പ്രവർത്തനങ്ങൾ തുടരുന്നതിനിടയിൽ, അവളെയൊന്ന് നോക്കി രണ്ടുനിമിഷശേഷം പറഞ്ഞു റൂംമേറ്റ്‌ യുവതി;


“നീയിന്നലെ രാത്രി വരാഞ്ഞത് നന്നായി കെട്ടോ...”


   തലമുടിയിഴകൾ ഉദ്ദേശം തനിക്കഭിമുഖമായി മാറിനിന്നു തോർത്തിയുണക്കുന്നതിനിടയിൽ ഇങ്ങനെ തുടങ്ങിയ യുവതിയെ പഴയപടി ഇരിക്കെത്തന്നെ, മൗനമായി അതിഥി നോക്കിപ്പോയി.


“... എന്റെ ഫിയാൻസിയുമായി എനിക്കൊരു നൈറ്റ്‌ കിട്ടി ഇവിടെ...!”


   ഇങ്ങനെ കൂട്ടിച്ചേർത്തു യുവതി ഒന്ന്‌ മന്ദഹസിച്ചു, തന്റെ പ്രവർത്തി തുടർന്ന്. അതിഥി പഴയപടി തുടരവേ മുഖത്തൊരു പ്രത്യേകഭാവം വരുത്തിയശേഷം ചുണ്ടുകളിലൊരു മന്ദഹാസം വിരിയിച്ചുപോയി. രണ്ടുനിമിഷം നിശബ്ദമായങ്ങനെ മുന്നോട്ടുപോയി.


   തുടർന്നുവന്ന പ്രവർത്തനം ഉദ്ദേശം പൂർത്തീകരിക്കാറായശേഷം അതിഥിക്ക് നേരെനിന്ന് യുവതി പറഞ്ഞു;


“രാത്രി ഞാൻ നിന്റെ ഫോണിലേക്ക് ഒരുപാട് വിളിച്ചിരുന്നു...


വല്ലതും അറിഞ്ഞായിരുന്നോ...!”


   തുടർന്നുവന്നിരുന്ന ഭാവത്തിന്റെ, തുടർച്ചയെന്നവിധം ഇങ്ങനെ തുടങ്ങിയ യുവതിയെ, പഴയപടി തുടർന്നിരുന്ന അതിഥി ഒരിക്കൽക്കൂടി നോക്കി. അപ്പോഴേക്കും യുവതി വീണ്ടും തുടർന്നുപോയി;


“... നിനക്കൊരു വിശേഷമുണ്ട്,


നിന്റെ അമ്മ കോൺടാക്ട് ചെയ്തിരുന്നു ഇങ്ങോട്ട്...”


   ഇതുംപറഞ്ഞു യുവതി തുടരുന്നത്, മാനിക്കാതെയെന്നവിധം ബെഡ്ഡിൽ കിടന്നിരുന്ന തന്റെ ക്രോസ്സ് ബോഡി ബാഗ് തപ്പിയെടുത്ത്, അതിൽനിന്നും തന്റെ ഫോണെടുത്ത് നോക്കി പെടുന്നനെ അതിഥി. അതിൽ കിടക്കുന്ന മിസ്സ്ഡ് കോളുകളുടെ കൂടെ പ്രധാനി റൂംമേറ്റ്‌ യുവതിയുടേതായിരുന്നു. ശേഷം ഇരുപുരികങ്ങളും ഉയർത്തി ഒപ്പം കണ്ണുകളല്പം മിഴിപ്പിച്ച് പുഞ്ചിരിച്ചുപോയ അതിഥി യുവതിയുടെ നേർക്ക് അതേഭാവത്തിൽ നോക്കി. തന്റെ പ്രവർത്തനം അവസാനിപ്പിച്ച് മറുപടിയായി ചിരിച്ചുകൊണ്ട് തോർത്ത് തലയിൽ കെട്ടിവെച്ചു യുവതി. ശേഷം അതിഥിയുടെ എതിരെയായി തന്റെ കട്ടിലിൽ വന്നിരുന്നു യുവതി. ശേഷം, ആലസ്യം വെടിയുംവിധമൊന്നനങ്ങിയൊക്കെ, ഇരുകൈകളും മുട്ടുകൾക്ക് മേലേ താങ്ങി വിരലുകൾ പരസ്പരം കോർപ്പിച്ചുവെച്ചശേഷം യുവതി പറഞ്ഞു- അല്പം ലാഘവത്തോടെ കുനിഞ്ഞ്;


“നിനക്ക് വല്ലതും പറ്റിയോ... എന്ത്‌ ഇരിപ്പാടി ഇത്...!


റിലേറ്റീവ്സ് ആരോ നമ്മുടെ വാർഡനെ കോൺടാക്ട് ചെയ്തതാ...”


   പ്രത്യേകം മറുപടിയൊന്നുമില്ലാത്തവിധം, ഉച്ചസമയത്തിന്റെ ആലസ്യത്തോട് കിടപിടിച്ച് അതിഥിയിങ്ങനെ തന്റെ ഫോണും കൈയ്യിലേന്തി ഇരുന്നതേയുള്ളൂ. കുറച്ചുനിമിഷങ്ങൾ അവളെ വീക്ഷിച്ചുപോയശേഷം ചെറുചിരിയോടെ യുവതി അതേ ഇരുപ്പിൽ ചോദിച്ചു;


“ഫോൺ ശ്രദ്ദിക്കാതെയുള്ള മറവിയൊക്കെ ആദ്യമായിട്ടാണല്ലോ...


എന്റെ അതിഥിമോൾക്ക് എന്തുപറ്റി...!”


   ഒന്നു ശ്വാസം വലിച്ച് ഗൗരവം മുഖത്തുവരുത്തി മറുപടിയായി കാണിച്ചു അതിഥി ഇതിന്. എന്നാൽ പഴയപടിതന്നെ തുടരുവാനായിരുന്നു യുവതിയുടെ ഭാവം;


“രാത്രി ആദിത്യയുമായി എന്തോ കശപിശ ഒപ്പിച്ചിട്ടുണ്ട്...


പിന്നെ മറവി... ലീവ്... എന്തൊക്കെയാണ്...”


   ഇതുകേട്ടപാടെ സൗഹൃദപരമായി തന്റെ ഫോൺവെച്ച് യുവതിയുടെ ചുണ്ടുകളിൽ ഒന്ന്‌ കുത്തി അതിഥി. ശേഷം അവളെ നോക്കിയങ്ങനെ ഇരുന്നു പ്രത്യേകം, യുവതിക്ക് മുഖംകൊടുത്ത്. യുവതി പഴയപടി മന്ദഹസിച്ച് തുടരവേ തലയൊന്ന് താഴ്ത്തി തന്റെ കാലുകൾ പരസ്പരവിരുദ്ധമായി ആടുന്നത് ശ്രദ്ദിച്ചശേഷം മുഖമുയർത്തി അതിഥിയോടായി പറഞ്ഞു;


“ഞാനിന്നുംകൂടി ലീവെടുത്തു..വാ വല്ലതും വെച്ചുണ്ടാക്കിയത് കഴിക്കാം.


സമയം ഉച്ചയായി..”


   മറുപടിയെന്നവിധം ഉടനെ ‘ഹൂമ്’ എന്ന ആലസ്യഭാവം പേറി അതിഥി മൊബൈൽ വിടാതെ എഴുന്നേറ്റു. ഒപ്പമെന്നവിധം എഴുന്നേറ്റ യുവതി മറ്റൊരുഭാവത്തിൽ ചോദിച്ചു;


“നിന്റെ വീട്ടിൽനിന്നും വിളിച്ചെന്നു പറഞ്ഞിട്ട് 


അതിനെക്കുറിച്ചെന്താ ഒന്നും ചോദിക്കാത്തത്..?”


   റൂമിൽനിന്നും താഴേക്കെന്നവിധം യുവതിയെ ആനയിച്ചുകൊണ്ട് പുഞ്ചിരി ഭാവിച്ച് അതിഥി പറഞ്ഞു;


“ആവശ്യം ഉള്ളവര് വിളിക്കുകയും അന്വേഷിക്കുകയും ഒക്കെ


ചെയ്തോളും...”


   പിടുത്തംകൊടുക്കാത്തവിധമുള്ള ഈ വാചകങ്ങൾക്ക് മറുപടിയായി ഒരു നോട്ടമല്ലാതെ യുവതിക്കൊന്നും ഉണ്ടായിരുന്നില്ല. ഇരുവരും പഴയപടി തുടർന്ന്, റൂമിന്റെ ഡോറടച്ച് താഴേക്കിറങ്ങി.


   ഭക്ഷണശേഷമെന്നവിധം ഇരുവരും തങ്ങളുടെ റൂമിലെത്തി കിടക്കയിലാണ്, ഒരാൾ ഉറങ്ങിയിരിക്കുന്നു അതിഥി കണ്ണുകൾ തുറന്ന് മലർക്കെ -ഫോണുമായി കിടക്കുകയാണ്. ഉടനെ അവളുടെ അടുത്തായുള്ള ഫോൺ റിങ്ങ് ചെയ്തു.


“ഞാൻ നിന്റെ വാർഡൻ സ്ത്രീയെ കോൺടാക്ട് ചെയ്തിരുന്നു...


നിന്റെ നമ്പറൊന്ന് കിട്ടാൻ വേണ്ടിയിട്ടുകൂടിയാണ്,,”


   കോൾ എടുത്ത് രണ്ടുനിമിഷമായിട്ടും അതിഥി ശബ്‌ദിക്കാതെവന്നപ്പോൾ അങ്ങേ തലയ്ക്കൽനിന്നുമിങ്ങനെ ദൃഢതയോടെ തുടക്കം വന്നു. അതിഥി പഴയപടിയങ്ങനെ തുടർന്നുകിടന്നതേയുള്ളൂ.


“നീ പുതിയ ലൈഫ് തുടങ്ങിയെന്ന് അറിഞ്ഞു...


നിന്റെ കസിന്റെ കല്യാണമാണ്, വരാൻവേണ്ടിയാ വിളിക്കുന്നത് ഞാൻ.”


   ഒന്നുരണ്ടുനിമിഷംകൂടി, തുടർന്നുവന്നയീ വാചകങ്ങൾക്ക് മറുപടിയായവൾ നിശബ്ദത പാലിച്ചു. ശേഷം സാവധാനം പറഞ്ഞു;


“ഞാൻ കേട്ടിരുന്നു കല്യാണമാണെന്ന്.”


   ഉടനെയെന്നവിധം അങ്ങേതലയ്ക്കൽനിന്നും എത്തി വാചകങ്ങൾ പഴയപടി;


“ഞാൻ മാത്രമല്ല എല്ലാവരുംകൂടെ കൂടിയാണ് നിന്നെ ക്ഷണിക്കുന്നത്.


എല്ലാവരുമിവിടെ കാത്തിരിക്കുകയാണ്... വരണം!”


   ഇരുവരും നിശബ്ദരായി മുന്നോട്ടുപോയി കുറച്ചുനിമിഷങ്ങൾ. ശേഷമെന്നവിധം അങ്ങേതലയ്ക്കൽനിന്നും ശബ്ദമെത്തി വീണ്ടും;


“നിന്റെ അച്ഛൻ ചെറുപ്പത്തിലേ മരിച്ചതാ നിനക്ക്...


നിന്റെ അമ്മയല്ലേ ഞാൻ, നിന്റെ വാശി എനിക്കുമുണ്ടെന്ന് കൂട്ടിക്കോ...”


ഒന്നിങ്ങനെ നിർത്തിയശേഷം അങ്ങേതലയ്ക്കൽനിന്നും വീണ്ടും തുടർന്നു;


“... നിനക്കിപ്പോൾ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടേൽ 


നിന്റെ കസിൻസ് വിളിച്ചുകൊള്ളും നിന്നെ... കാണാം.”


   അതിഥി പഴയപടിതന്നെ തുടരുകയായിരുന്നു. ഇത്രയും പറഞ്ഞശേഷം കോൾ അങ്ങേ തലയ്ക്കൽനിന്നും കട്ടായി. അവളൊന്ന് തന്റെ റൂംമേറ്റ്‌ യുവതിയെ നോക്കി, ഉറങ്ങുകയായിരുന്നു. ശേഷം ഫോൺ നെഞ്ചിൽ കമിഴ്ത്തിവെച്ച് അതിലിരു കൈകളും വെച്ച് മലർന്ന് കണ്ണുകൾ തുറന്ന് കിടന്നു അവൾ.


   അല്പസമയം കഴിഞ്ഞെന്നവിധം, അതിഥി തന്റെ കാറിൽ നഗരത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. കാറിന്റെ ബ്ലൂടൂത്ത് വഴി ആദിത്യയുടെ മൊബൈലിലേക്ക് കോൾ പൊയ്ക്കൊണ്ടിരിക്കുകയാണ് അവളുടെ ഫോണിൽനിന്നും.


“കാര്യങ്ങളൊക്കെ വെടിപ്പായി കഴിഞ്ഞോ?


ഇപ്പോൾ എവിടെയുണ്ട്?”


   കോൾ അങ്ങേ തലയ്ക്കൽനിന്നും എടുത്തപാടെ അവൾ ഇങ്ങനെ ചോദിച്ചു, ഡ്രൈവ് ചെയ്യവേതന്നെ.


“ഞാൻ ദേ... മദ്യം വാങ്ങിച്ച് ഇറങ്ങുന്നു...”


   കുറച്ചു തിക്കിലും തിരക്കിലുമെന്നവിധം ആദിത്യയുടെ മറുപടി കാറിൽ മുഴങ്ങി ഇങ്ങനെ.


“അപ്പോ... ഫുഡ്‌ കഴിച്ചോ ആദി!?”


   പഴയപടിയുടൻ മറുപടിയെത്തി, അവളുടെയീ അടുത്ത അർത്ഥരഹിതമെന്ന് തോന്നിപ്പിക്കുന്ന ചോദ്യത്തിന്;


“ഞാൻ കഴിച്ചു. ഇന്നെല്ലാം കുറച്ചു താമസിച്ചു.


യെസ്...”


ചുണ്ടുകളൊന്ന് തുറന്നുപോയശേഷം അവൾ അടുത്തതായി പറഞ്ഞു;


“എന്നാലേ അവിടെ നിൽക്ക്, അവിടെ.


ഞാൻ ദേ വരുവാ...”


   ആദിത്യയെ പിക്ക്ചെയ്ത് പോകുകയാണ് കാറിൽ അതിഥി. നഗരത്തിൽ നിന്നും കാർ ഉള്ളിലേക്ക് തിരിഞ്ഞിരുന്നില്ല.


“എന്നെയിന്ന് അമ്മ വിളിച്ചു...


പോണോ?”


   ഡ്രൈവ് ചെയ്യവേ ഇങ്ങനെ, ലാഘവംകലർത്തുംവിധം ആദിത്യയോടായി അതിഥിയിങ്ങനെ ചോദ്യമുന്നയിച്ചു. ശേഷം ഒരുനിമിഷം അവളവനെ നോക്കി. അടുത്തനിമിഷമവളത് പിൻവലിച്ച് തന്റെ പ്രവർത്തി തുടർന്നു.


“പോകണം.”


   ഇങ്ങനെമാത്രം, ദൃഢതകലർത്തുംവിധം, അവളെനോക്കാതെ മുന്നോട്ടായിരിപ്പ് തുടർന്നുതന്നെ, രണ്ടുമൂന്നുനിമിഷം താമസിച്ചശേഷം ആദിത്യ മറുപടിയായി നൽകി. കുറച്ചുനിമിഷങ്ങളങ്ങനെ മുന്നോട്ട് നിശബ്ദമായി പോയതോടെ കാർ നഗരംവിട്ട് അകത്തേക്ക് തിരിഞ്ഞു. മുന്നോട്ടുള്ള വേഗത അല്പം കുറഞ്ഞതോടെയെന്നവിധം, ആദിത്യ മെല്ലെ അവളെ നോക്കി പറഞ്ഞു;


“മകളുടെ സ്വഭാവംവെച്ച്, സമയത്തേ തീരുമാനിക്കൂ...


അതാകാം കൃത്യസമയത്ത് വിളിക്കാൻ ഒരു കാരണം...”


   ഇതുംപറഞ്ഞു വളരെ ലഘുവായി ഒന്ന്‌ മന്ദഹാസംപൊഴിച്ച അവനെയൊരുനിമിഷം നോക്കി പുഞ്ചിരിച്ച്, അത്ഭുതം ലഘുവായി പ്രകടമാക്കി പിൻവലിഞ്ഞു ഡ്രൈവിംഗ് തുടരവേ അവൾ അതേ ഭാവം വിടാതെ പറഞ്ഞു;


“ഞാനിപ്പോൾ ഈ കാര്യം ഓർത്തതേയുള്ളൂ...”


   അവളങ്ങനെ പുഞ്ചിരിയോടെ തുടർന്നു. ലഘുമന്ദഹാസം ഒതുക്കിയെന്ന് തോന്നിക്കുംവിധം അവൻ മുഖം മുന്നോട്ടുകൊടുത്ത് ഇരുന്നു.


   ആദിത്യയുടെ അപ്പാർട്മെന്റിന് മുന്നിൽ, മുകളിലേക്കുള്ള പടികളുടെ മുന്നിലായി കാർ നിർത്തിയതിൻപുറത്ത്, ഇറങ്ങി കാറിന് മുന്നിലൂടെ ഇടതുകൈയ്യിൽ കുപ്പിയുമായി മുകളിലേക്ക് ലക്ഷ്യംവെക്കുന്നതിന് മുൻപ് തന്റെ വശത്തായി എത്തിയപ്പോൾ, അവനോടായി അവൾ പറഞ്ഞു, കാറിലിരിക്കെ;


“ദേ സമയം വൈകുന്നേരമായി. കുടിച്ചിട്ട് വേഗം കിടന്നുറങ്ങിക്കോ.


രാത്രി ഞാൻ പിക്ക്ചെയ്യാൻ വരും.”


   അവളപ്പോൾ ഷോൾ മറന്നിരുന്നു ഹോസ്റ്റലിൽനിന്നും. ലീവ് എടുത്തതുൾപ്പെടെ, സ്റ്റോറി, ആദിത്യ, വീട്ടുകാർ പിന്നെ ഭാവി ഇങ്ങനെ കുറെയധികം കാര്യങ്ങൾ ഭാഗ്യംപോലെ കുറഞ്ഞസമയത്ത് തന്റെ വഴിയ്ക്കായെന്ന ചിന്തയുടെ അവസാനമെന്നവിധം ഇരട്ടിസന്തോഷം പ്രകടമാക്കുംവിധമായിരുന്നു അതിഥിയുടെ ഈ വാചകങ്ങൾ. മറുപടി രഹിതനായി, ചുണ്ടിൽ മന്ദഹാസം വിരിഞ്ഞോ ഇല്ലയോ എന്ന് തിരിച്ചറിയാത്തവിധമൊരു ഭാവം പ്രകടമാക്കിയങ്ങനെയവിടെ അവളെനോക്കി തലതിരിച്ച് തുടർന്നതേയുള്ളൂ അവൻ.


“ഐ ലവ് യൂ”


   അടുത്തതായി, അവനെനോക്കിയിരിക്കെത്തന്നെ ഇങ്ങനെ ഒരു പ്രത്യേകലാഘവം കലർത്തി പറഞ്ഞശേഷം അതിഥി മറ്റൊന്നും ശ്രദ്ദിക്കാതെ പെടുന്നനെയെന്നവിധം കാർ തിരിച്ച് എടുത്തു പോയി. അവളുടെ കാർ പോകുന്നത് താൻ നിന്നിടത്തുനിന്ന് കുപ്പിയുമായി നോക്കിനിൽക്കുകയായിരുന്ന ആദിത്യയെ, എതിരെ മുകളിൽ തന്റെ ബാൽക്കണിയിൽനിന്നും മാതാജി ഉറ്റുനോക്കിനിൽക്കുകയായിരുന്നു.


\ തുടരും /


Rate this content
Log in

Similar malayalam story from Romance