അതി \ Psychological thriller / Part 8
അതി \ Psychological thriller / Part 8


അതി \ Psychological thriller / Part 8
തുടർക്കഥ
നോക്കിനിൽക്കവേ, തുടർച്ചയെന്നവിധം റൂംമേറ്റ് യുവതി പറഞ്ഞു. തന്റെ പ്രവർത്തനം നിർത്താതെതന്നെ അതിഥി മറുപടി ലാഘവംപാലിച്ച് പറഞ്ഞു തിരികെ;
“ഓഹ്, ആയിക്കോട്ടെന്നേയ്...”
ഒരു ചിരിവന്നത് യുവതി സ്വയം നിയന്ത്രിച്ച് മറച്ചു. ശേഷം ഒരുനിമിഷംകൂടി, അതിഥിയെയൊന്ന് നോക്കിനിന്നശേഷം അടുത്തായുള്ള മേശയിൽനിന്നും സ്വന്തം ഫോണെന്നവിധം ഒരെണ്ണം കൈയ്യിലെടുത്ത്, സ്വന്തം കട്ടിലിൽ ഇരിപ്പുറപ്പിച്ചു- നടുവിലായി അതിഥിയ്ക്കെതിരെയെന്നവിധം, അല്പം മാറി.
അല്പനിമിഷം കഴിഞ്ഞില്ല, ഒരുക്കം പൂർത്തിയാക്കിയെന്നവിധം അതിഥി എഴുന്നേറ്റു- കണ്ണാടി തിരിച്ച് തന്റെ ബെഡ്‌ഡിലേക്കിട്ട്. അവൾ പരിസരം വകവെയ്ക്കാതെ തന്റെ ബാഗെടുത്ത് തോളിലിട്ടില്ല, അടഞ്ഞുകിടക്കുന്ന വാതിലിൽ ആരോ തട്ടുന്ന ശബ്ദം കേട്ടു ഇരുവരും. യുവതി പരിസരം മാനിക്കാതെ വേഗം ചെന്ന് അത് തുറന്നു -അവൾ കാത്തിരുന്ന ആളായിരുന്നു.
“അതിഥി, ഇതാണ് ഞാൻ കെട്ടാൻ പോകുന്ന ചെറുക്കൻ.
ഇനി ഞാൻ പരിചയപ്പെടുത്തിയില്ലെന്ന് പറയരുത്!”
ലാഘവത്തോടെയും സന്തോഷത്തോടെയും, അത്യാവശ്യം ഒരുങ്ങിയെന്നവിധം ഒരു ജെന്റിൽമാൻ ലുക്കിൽ മന്ദഹാസത്തോടെ അകത്തേക്ക് കയറിയ യുവാവിനോട് ചേർന്നുനിന്ന് അതേഭാവത്തിൽ യുവതിയിങ്ങനെ അതിഥിയോടായിനിന്ന് പറഞ്ഞു.
“ഉവ്വാ ഉവ്വാ, ഇത്രയും നാളും ഒരുമിച്ച് താമസിച്ചിട്ട്
കല്യാണം അടുക്കാറായപ്പോഴാണ് എന്നോട് പറയുന്നത് കെട്ടോ...”
ഒരു പ്രത്യേകഭാവത്തിൽ ലാഘവംകലർത്തിനിൽക്കേ മറുപടിയെന്നവിധം പൊതുവായി അവളിങ്ങനെ പറഞ്ഞു. ഇരുവരും പഴയപടി തുടരുകയല്ലാതെ അടുത്തനിമിഷങ്ങളിൽ മറ്റൊന്നും ഉണ്ടായില്ല. ശേഷമുടൻ അതിഥി പുറത്തേക്കെന്നഭാവത്തിൽ കുറച്ചു മുന്നോട്ടുവന്നശേഷം പറഞ്ഞു;
“ഞാനെന്നാൽ ഇറങ്ങിയേക്കുവാ, നിങ്ങളുടെ കാര്യങ്ങള് നടക്കട്ടെ...
ഇത് നമ്മുടെ സ്വന്തം ഹോസ്റ്റലായതുകൊണ്ട് പേടിക്കേണ്ട,, അല്ലേടീ...”
ആദ്യവാചകം പൊതുവായും അവസാനവാചകം റൂംമേറ്റ് യുവതിയോടുമായി പറഞ്ഞു മന്ദഹസിച്ചശേഷം അവൾ യുവാവിന് നേർക്കായി.
“ആദ്യമായിട്ടൊന്നുമല്ലായിരിക്കുമല്ലോ...
ഭാവി വധുവിനെക്കാണാൻ വരുന്നത്...”
ഒരു കുറുമ്പുകലർത്തി നെറ്റിചുളുപ്പിച്ച് യുവാവിനോടായിങ്ങനെ പറഞ്ഞയുടൻ ഷേക്ക്-ഹാന്റിനായി തന്റെ വലതുകരം നീട്ടി അതിഥി, അല്പം ധൃതികലർത്തി. പഴയപടി തുടർന്നുനിന്നിരുന്ന യുവാവ് അതിനോട് യോജിച്ച് പ്രവർത്തിച്ചു.
“നൈസ് റ്റു മീറ്റ് യൂ മിസ്റ്റർ...
ഇവളിടക്ക് വാതോരാതെ പറയാറുണ്ട്... ബൈ.”
ഒപ്പം ഇത്രയുംകൂടി കൂട്ടിച്ചേർത്തശേഷം യുവാവിൽനിന്നും കൈയ്യും മുഖവും പിൻവലിച്ച് ഒരുനിമിഷം യുവതിയെയുമൊന്ന് നോക്കി ധൃതിവിടാതെ, ഉച്ചവെയിലിന്റെ ആധിക്യം അകത്തേക്ക് പ്രവഹിച്ചുകൊണ്ടിരിക്കെ ആ വാതിലിലൂടെ പുറത്തേക്കുള്ള പടികളിറങ്ങി അതിഥി, രണ്ടാംനിലയിലെ ആ റൂമിൽനിന്നും.
സമയം അന്ന് വൈകുന്നേരത്തോട് അടുക്കുകയായിരുന്നു. ഒരു പബ്ലിക് പാർക്കാണ്- നഗരമധ്യത്തിൽനിന്നും അല്പം അകത്തേക്ക് കയറിനിൽക്കുന്നെന്ന് തോന്നിപ്പിക്കുന്ന ഒന്ന്. അവിടെ വലിയൊരു മരത്തിന്റെ തണൽപറ്റി അതിഥിയുടെ സാമാന്യം ചെറിയ മഞ്ഞ കാർ കിടക്കുകയാണ്, വിശ്രമിക്കുകയാണെന്നവിധം. പരിസരങ്ങളിൽ ഒന്നോ രണ്ടോ ആളുകളും കുട്ടികളടക്കം ചില ഫാമിലീസും വളരെ സാവധാനം പലവിധത്തിലും ഭാവത്തിലും ചുറ്റിത്തിരിയുന്നത് കാണാം. വെയിലിന്റെ ആധിക്യം തീർത്തും പോയിരുന്നില്ല, സ്വന്തം സമയത്ത് അതുണ്ടാക്കിയ ആഘാതം അലതല്ലിക്കിടക്കുംവിധമായിരുന്നു. ഐസ്ക്രീം വിൽക്കുന്നൊരാൾ അതിഥിയുടെ കാറിന് ഉദ്ദേശം അടുത്തുകൂടെ കടന്നുപോയി, പക്ഷെ അയാൾ ആ കാറിലേക്ക് ശ്രദ്ദിച്ചതേയില്ല.
ഇരുവരും ഒപ്പം ഐസ്ക്രീം ഓരോന്നുവീതം കഴിച്ചുകഴിഞ്ഞിരിക്കുന്നുവെന്നവിധം ഭാവത്തിലായിരിക്കെ, ഡ്രൈവിംഗ് സീട്ടിലിരിക്കുന്ന അതിഥി ടിഷ്യൂ ബോക്സിൽനിന്നും കുറച്ചു ടിഷ്യൂസ് എടുത്ത് അപ്പുറത്തായിരിക്കുന്ന ആദിത്യക്ക് നൽകി. ശേഷം അവളും അയാളെ തത്കാലികമായി ശ്രദ്ദിക്കാതെ തന്റെ മുഖം വൃത്തിയാക്കി സാവധാനം.
ഇരുവരുടെയും വശത്തെ, സൈഡ് ഗ്ലാസ്സുകൾ താഴ്ത്തിയിട്ടിരിക്കുകയായിരുന്നു. ആദിത്യ പുതിയതെന്ന് തോന്നിക്കുന്നൊരു ജാക്കറ്റ് ധരിച്ചിട്ടുണ്ട്. അതിഥിയാകട്ടെ തന്റെ ബാഗ് പിൻസീറ്റിലേക്കിട്ട് ഇരിക്കുകയാണ്. ശേഷം എന്തിന്റെയോ തുടർച്ചയെന്നവിധം അവൾ മുന്നോട്ടുനോക്കിത്തന്നെ പറഞ്ഞു;
“ജേർണലിസമായിരുന്നു എനിക്ക് താല്പര്യം...
ഞങ്ങള് രണ്ടാളും ഒളിച്ചോടി കല്യാണം കഴിച്ചതായിരുന്നു,,”
മുൻപുള്ളതിനേക്കാളും അല്പംകൂടി പ്രസന്നത ആദിത്യയുടെ മുഖത്ത് പൊതുവായി ഉണ്ടായിരുന്നതായി തോന്നിക്കുന്നുണ്ട്. അയാൾ പ്രത്യേകം ഭാവമൊന്നുംകൂടാതെ അവൾക്കുനേരെ, അവളെ കേട്ടിരുന്നു.
“... പക്ഷെ പിന്നീട് മനസ്സിലായി ഒത്തുപോകാൻ പറ്റില്ലെന്ന്...
പിന്നെയെന്താ, ഡിവോഴ്സിലെത്തി...”
പഴയപടിതന്നെയിരിക്കെ ഇങ്ങനെകൂടി സാവധാനം കൂട്ടിച്ചേർത്തശേഷം അവൾ അയാളെ നോക്കി. അയാൾ അവളെത്തന്നെ നോക്കി പഴയപടി തുടരുകയായിരുന്നു. ഇരുവരുടെയും മുഖങ്ങളിൽനിന്നോ മുഖങ്ങൾക്കിടയിലോ കുറച്ചുനിമിഷത്തേക്ക് മറ്റൊന്നും സംഭവിച്ചില്ല.
ശേഷം അവൾ താനിരിക്കുന്ന സീറ്റ് ആദിത്യയെ സാക്ഷിയാക്കി അല്പം പിന്നിലേക്ക് ചായ്ച്ചിട്ടശേഷം, അതിൽ ചായ്ഞ്ഞു കിടന്നു, കണ്ണുകൾ തുറന്ന് മുകളിലേക്ക് നോക്കി. അയാൾ പതിയെ സ്വന്തം മുഖം അവളിൽ നിന്നുമെടുത്ത് മുന്നോട്ടാക്കിയശേഷം അല്പംമാത്രം കഴുത്ത് പിന്നോട്ട് ചായ്ച്ചു.
“... ഉപദ്രവങ്ങളായായിരുന്നു ആദ്യമൊക്കെ തുടക്കം...
പിന്നീടങ്ങോട്ട് ദേഷ്യമായി... പതുക്കെ താല്പര്യവുമില്ലാതെയായി...”
അല്പനിമിഷങ്ങളങ്ങനെ കടന്നുപോയതോടെ, പഴയപടി തുടർന്നുതന്നെ അതിഥിയിങ്ങനെ സാവധാനം തുടങ്ങിവെച്ചുനിർത്തി. മറുപടിയെന്നവിധം മെല്ലെ അയാൾ തലതിരിച്ച്, ചായ്ഞ്ഞിരിക്കെത്തന്നെ അവളെ നോക്കി. അവൾ അയാളിലേക്ക് മുഖം നൽകാതെ പഴയപടിതന്നെ തുടർന്നു, അയാൾ മുഖമെടുക്കുന്നില്ലെന്ന് തോന്നിയ അവൾ അതേ കിടപ്പിൽ അയാളിലേക്ക് നോക്കി. ഇരുവരുടെയും മുഖങ്ങൾ അർത്ഥമില്ലാത്തവിധം ഉടക്കിനിൽക്കുന്നെന്നവിധമായി.
“ഞാൻ... ബുദ്ധിമുട്ടായോ...”
അതേപടി തുടരവേ ആദിത്യ സാവധാനം ഇങ്ങനെയവളോടായി പറഞ്ഞുനിർത്തി.
അവളതിന് മറുപടിയെന്നവിധം ഒന്നുകൂടി തന്റെ സീറ്റിൽ അമർന്നുചാരിക്കിടന്നു, ആദിത്യയിൽനിന്നും മുഖമെടുത്ത്. മുകളിലേക്ക് ദൃഷ്ടികളിരിക്കെ അവളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നുപോയി. അതിനെ വേണ്ടവിധം തെല്ലുനേരംകൊണ്ട് ആസ്വദിച്ചെന്നവിധം, തന്നെ പ്രതീക്ഷിച്ച് തുടരുന്ന അയാളെ മുൻനിറുത്തി, മുഖമയാൾക്ക് കൊടുക്കാതെ അവൾ പറഞ്ഞു;
“നന്നായിട്ട് ഞാൻ ബുദ്ധിമുട്ടിയിട്ടുണ്ട്...
പക്ഷെ എനിക്ക് തന്നെ കൈകാര്യം ചെയ്യുവാൻ പറ്റുന്നുണ്ടല്ലോ...”
ആദ്യവാചകം കുസൃതി കലർന്നതായിരുന്നെങ്കിൽ രണ്ടാമത്തേത് സ്നേഹം പ്രതിഫലിപ്പിക്കുന്ന ഒന്നായിരുന്നു. അയാൾ മറുപടിരഹിതനായി പ്രത്യേകം ഭാവമൊന്നുംകൂടാതെ അവളെ നോക്കിയങ്ങനെ തുടർന്നിരുന്നതേയുള്ളൂ. കുറച്ചുനിമിഷങ്ങളങ്ങനെ മുന്നോട്ട് പോയതോടെ അതേ കിടപ്പിൽ അവൾ അയാളെ നോക്കി, പഴയ പുഞ്ചിരി പൂർണ്ണമായും വിടാതെയത് തിരിച്ചുപിടിച്ചുകൊണ്ടുവന്ന്. അതേപടി ഇരുവരും മുന്നോട്ട് പോയ അടുത്തനിമിഷം, അവൾ പറഞ്ഞു;
“വാ, ഇന്ന് എനിക്കിത്തിരി കുടിക്കണം...”
മറുപടിയെന്നവിധം അതേ ഇരുപ്പിൽ അയാൾ പുരികങ്ങൾ രണ്ടുമൊന്നുയർത്തിപ്പോയി.
സമയം അന്ന് രാത്രിയായിരിക്കുന്നു. കത്തിനിൽക്കുന്ന മഞ്ഞവെളിച്ചതിന്റെ അതിർത്തിയെ പിന്നിട്ടെന്നവിധം മദ്യപിച്ച് അവശയായിരിക്കുന്ന അതിഥിയെ തന്റെ വലത്തായി താങ്ങിപ്പിടിച്ചുകൊണ്ട് വളരെ സാവധാനം മുകളിലേക്കുള്ള പടികൾ കയറുകയാണ് ആദിത്യ. അവൾ അർത്ഥരഹിതമായി എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. ഒരുവിധം അവളെ അയാൾ തന്റെ ഫ്ലാറ്റിന്റെ വാതിൽ വരെ എത്തിച്ചു. വാതിൽ തുറക്കുന്നതിന് മുൻപായി ക്ഷീണം മാനിച്ചെന്നവിധം അയാൾ അവളെ, വാതിലിന്റെ വലതുഭാഗത്ത്, ഇടതുഭാഗത്തേക്ക് ദൃഷ്ടിവരുംവിധം ചാരിനിർത്തി. അവൾ ഒരുവിധം, ഇരുകൈകളും പിന്നിലേക്കാക്കി വാതിലിന്റെ പടികളിലും ഭിത്തിയിലുമൊക്കെയായി പിടുത്തംഭാവിച്ച് മെല്ലെ ആടി- അനങ്ങി നിന്നു. അവളുടെ കണ്ണുകൾ അടയാറാവുകയായിരുന്നു.
അർത്ഥമില്ലാതെയെന്ന് തോന്നിക്കുംവിധം, ഒന്നു ശബ്ദത്തിൽ നിശ്വസിച്ചശേഷം അവളെപ്പോലെ ഉദ്ദേശം ആദിത്യ, അവൾക്കെതിരെയായി ചാരിനിന്നു. അയാളവളെയെങ്ങനെ നോക്കിക്കൊണ്ടിരുന്നപ്പോൾ, അവൾ തന്റെ അടഞ്ഞുകൊണ്ടിരുന്ന കണ്ണുകളെ ഒരുനിമിഷംകൊണ്ട് മിഴിപ്പിച്ചുനിർത്തി. ശേഷം മദ്യലഹരിയിൽ സാവധാനം ആടി- അനങ്ങിത്തന്നെ അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി തുടർന്നു. ആദിത്യ പഴയപടിതന്നെ തുടർന്നുനിൽക്കുകയല്ലാതെ മറ്റൊന്നിനും തുനിഞ്ഞില്ല.
“... ഞാന് കുടിച്ചിന്ന് വഷളാക്കി...
നിനക്കിന്ന് കുടിക്കാനും പറ്റിയില്ല അല്ലേടാ...”
അവൾ കുഴഞ്ഞ് ഇങ്ങനെപറഞ് അവനോടൊപ്പിച്ചു. മറുപടിയെന്നവിധം ആദിത്യ മുഖം തന്റെ വലതുവശത്ത് ഉദ്ദേശം മുന്നിലായും മറ്റുമുള്ള, ടെറസ്സുപോലെ വേക്കന്റായുള്ള ഏരിയയിൽനിന്നുമുള്ള മഞ്ഞ വെളിച്ചത്തിന്റെയും രാത്രിയുടെ സ്വതവേയുള്ള വെളിച്ചത്തിന്റെയും അകമ്പടിയിലേക്ക് തിരിച്ചു. ആ വെളിച്ചം അയാളെ തെല്ലുനേർത്തതായി മന്ദഹസിപ്പിച്ചുവെന്ന് കരുതാം. അയാളങ്ങനെ തുടർന്നുനിന്നു.
“... ആദി... എനിക്ക് വീണ്ടും ഒരു കൂട്ട് വേണമെന്ന് തോന്നുവാ...”
ഏതോനിമിഷത്തിൽ അവൾ പഴയപടി ഇങ്ങനെ പറഞ്ഞപ്പോഴാണ് അയാൾ, അവളിലേക്ക് തന്റെ മുഖം പറിച്ചുനടുന്നത്. ശേഷം അവൾ ലഹരിയുടെ പുറത്തങ്ങനെ അവനുമുന്നിൽ, അവനിൽനിന്നും മുഖമെടുക്കാതെ തുടർന്നപ്പോൾ, ദയനീയഭാവം പ്രകടമാക്കിയ അവളുടെയാ മുഖത്തുനോക്കി അയാൾ തലയല്പംമാത്രമൊന്ന് താഴ്ത്തി ഇരുകണ്ണുകളും മേലേക്കാക്കി ഒപ്പം ഇരുപുരികങ്ങളും കഴിവിനൊത്ത് മുകളിലേക്കുയർത്തി, ‘ആണോ’ എന്നഭാവം തോന്നിപ്പിക്കുമാറ് പഴയപടി നിൽക്കവേ തുടർന്നു. ഈ രംഗം അധികമായെന്ന് തോന്നിയവിധം അവൾ ഉടനെ മുന്നിലേക്ക് വേച്ചുവന്ന് അയാളുടെ നെഞ്ചിൽ ചായ്ഞ്ഞുനിന്നു. അവൾ വീണുപോകതെയെന്നവിധം, അയാളുടെ ഇരുകൈകളും അവൾക്കുചുറ്റും കോർക്കുവാനെന്നവിധം പെടുന്നനെ, അയാൾക്കുപിന്നിൽനിന്നും പാഞ്ഞെത്തിനിന്നുപോയി, അയാളുടെ ചുണ്ടുകളതിനൊത്ത് അല്പമൊന്നയഞ്ഞിരുന്നു.
അടുത്തനിമിഷം, അയാളുടെ ഇരുതോളുകളിലും തന്റെ കൈകളുയർത്തിപ്പിടിച്ചു നിന്നശേഷം അതിഥി, തലയല്പം ഉയർത്തി അയാളുടെ മുഖത്തേക്ക് നോക്കി. ലഹരിയുടെ ആധിക്യത്തിൽ, വേണ്ടഭാവം മുഖത്തുവരുത്തുവാൻ അവളല്പം കഷ്ടപ്പെടുകയായിരുന്നു. അയാൾ നോക്കിനിൽക്കെ, ‘ഉമ്മ്മ്...’ എന്ന ശബ്ദം പുറപ്പെടുവിച്ച്, അയാളുടെ ചുണ്ടുകളിൽ ചുംബിക്കുവാനവൾ ശ്രമിച്ചു അടുത്തൊരുനിമിഷം. തന്റെ ചുണ്ടുകളോട് അവളുടേത് മുട്ടുന്നതിന് മുൻപേ അയാളുടെ ഇടതുകൈപ്പത്തി അതിനിടയിലേക്ക് കയറി- അവൾ ചുംബിച്ചെങ്കിലും അത് സ്വന്തം ചുണ്ടുകളിലെത്തിയത്, സ്വന്തം കൈപ്പത്തിയുടെ സഹായത്തോടെയായത് അയാൾ പരിമിതപ്പെടുത്തി. അടുത്തനിമിഷം അവളിൽനിന്നും കണ്ണുകളെടുക്കാതെയയാൾ അവളെ, ഇടതുകൈപ്പത്തി അതേപടി അവളുടെ ചുണ്ടിലിരിക്കെ വലതുകൈക്ക്, അവളുടെ ഇടത്തേ തോളിൽ പിടിച്ച് പിന്നിലേക്ക് മാറ്റി പഴയപടി ചാരിനിർത്തിച്ചു. ശേഷം അയാൾ സാവധാനം പിന്നിലേക്ക്, പിൻവലിഞ്ഞുനിന്നു.
“... എനിക്കിത് ഇഷ്ടപ്പെട്ടെടാ...
സോ സ്വീറ്റ്...”
തന്റെ മുഖത്തുനിന്നും കണ്ണുകളെടുക്കാതെ നിന്നുപോകുന്ന ആദിത്യയോട്, തനിക്കുള്ള ബോധത്തിന്റെ അകമ്പടിയോടെ അവളിങ്ങനെ ഘനത്തിൽ ഒരുവിധം പറഞ്ഞുവെച്ചുനിന്നു. അടുത്തനിമിഷംമുതൽ അവൾ ആടിയാടി വീഴുമെന്ന തോതിലേക്ക് മാറുന്നത് ശ്രദ്ദിച്ച അയാൾ വാതിൽ തള്ളിത്തുറന്നിട്ടശേഷം അവളെ ഒരുവിധം തന്റെ വലതുഭാഗത്തോട് ചേർത്ത് അകത്തേക്ക് നയിച്ചു.
“... നീയെന്നെ പുറത്തിട്ട്... വാതിലടയ്ക്കരുത്...”
ഹാളിലൂടെ മുന്നോട്ട് നീങ്ങവേ, അടഞ്ഞുതൂങ്ങിയ കണ്ണുകളോടെ, ഉദ്ദേശം പൂർണ്ണമായും ആദിത്യയുടെ സഹായത്തോടെമാത്രം മുന്നോട്ട് നീങ്ങുന്ന അതിഥിയിങ്ങനെ ഒരുവിധം പറഞ്ഞുവെച്ചു സാവധാനം. അല്പം മുന്നോട്ടുകൂടിയായതോടെ അയാളൊന്ന് നിന്നു -അവളാകട്ടെ ബോധം നഷ്ടമായവിധം മൂളുകയും ഞരങ്ങുകയും തുടർന്നുകൊണ്ടിരുന്നു. രണ്ടുനിമിഷത്തിനകം അവളോടൊപ്പിച്ച് തന്റെ ബെഡ്റൂമിലേക്കവളെ അയാൾ എത്തിച്ചു. ബെഡ്‌ഡിലേക്കവളെ അയാൾ തന്റെ വലതുഭാഗത്തുനിന്നുമെടുത്ത് ഇരുത്തിയതും കണ്ണുകൾ മിഴിച്ച് ഒരുനിമിഷം തുറന്നെന്നവിധം ‘ഹുമ്... ബെഡ്ഡ്’ എന്ന് അർത്ഥമില്ലാത്തവിധം പുലമ്പി ഉടനെ അവളതിലേക്ക് ഇടതുവശം ചരിഞ്ഞു വീണുകിടന്നു. ഈ വീഴ്ചകണ്ട അയാൾക്ക് ഒരുനിമിഷം ഭയപ്പാടുണ്ടായിപ്പോയി. ലാഘവത്തോടെ ബോധം മറഞ്ഞു തന്റെ ബെഡ്ഡിൽ ചരിഞ്ഞങ്ങനെ കിടക്കുന്ന അവളെനോക്കി അയാളങ്ങനെ നിശ്ചലനായി, ശരീരമാകെയയച്ച്, ഗൗരവംകലർന്ന് നിന്നുപോയി മുന്നോട്ട് കുറച്ചുനേരം. ശേഷമാണയാൾ ശ്രദ്ദിക്കുന്നത് അവളുടെ കാലുകൾ താഴേക്കുകിടക്കുന്ന വിവരം -അയാളത് സാവധാനമെടുത്ത് ബെഡ്ഡിലേക്ക് വെച്ചതോടെ ‘ഊമ്’ എന്നശബ്ദം പ്രകടമാക്കി അവൾ തന്റെ കിടപ്പാകെ മലർന്നപടിയാക്കി. ഹാളിലെ ഇരുട്ടിനെ വെല്ലുന്നവിധം ഇരുട്ടുനിറഞ്ഞ ആദിത്യയുടെ ബെഡ്‌റൂമിനകത്ത്, അതിഥി പൂർണ്ണമായും ഉറക്കത്തിലേക്ക് വഴുതിവീഴുവാൻ അധികം സമയമെടുത്തില്ല. എന്നാൽ അതിനെടുത്ത സമയമത്രയും അവളെ നോക്കിയെന്നവിധം അയാളങ്ങനെ തുടർന്നുനിന്നതേയുള്ളൂ.
പുറത്തെ മഞ്ഞവെളിച്ചത്തിന്റെയും രാത്രിയുടെ ചിരിയുടെയും ലാഞ്ചനകൾ ഹാളിലേക്കും പിന്നെ നേർത്ത് മറ്റിടങ്ങളിലേക്കും പടർന്നുനിൽക്കുമ്പോൾ, ആ നേർത്ത പ്രകാശത്തിന്റെ അകമ്പടിയിൽ തുറന്നിട്ട ബെഡ്‌റൂമിൽ ആദിത്യ, വന്നപടി തന്റെ ബെഡ്ഡിൽ ഉദ്ദേശം തലയ്ക്കലായി ഇരിക്കുകയാണ് -സമയം കടന്നുപോകുന്നത് മാനിക്കാതെയെന്നവിധം, അയാളുടെ കൈകൾ ഇരുമുട്ടുകളിലേക്കും യഥാക്രമം നീട്ടിയായിരുന്നു വെച്ചിരുന്നത്. ശരീരമാകെ അയച്ചെന്നോ, തലയാണോ കണ്ണുകളാണോ അല്പം താഴ്ത്തിയിരിക്കുന്നത് എന്നത് അറിയിക്കാതെയും തുടരുന്ന ആദിത്യക്ക് ജീവനുണ്ടോ എന്നുവരെ തോന്നിപ്പിക്കാവുന്നവിധം ഒരു പ്രത്യേകഭാവം കാണപ്പെടുകയായിരുന്നു. മറ്റൊരുവിധത്തിൽ മലർന്ന്, കിടപ്പ് തുടർന്ന് ശബ്ദത്തിൽ ശ്വാസം വലിച്ചുവിട്ട് ഉറക്കത്തിലായിരുന്നു അപ്പോഴും അതിഥി അവന് പിറകിലായി ബെഡ്ഡിൽ.
\ തുടരും /