Hibon Chacko

Romance Tragedy Thriller

3  

Hibon Chacko

Romance Tragedy Thriller

അതി \ Psychological thriller / Part 7

അതി \ Psychological thriller / Part 7

6 mins
14


അതി \ Psychological thriller / Part 7

തുടർക്കഥ


“സർ, ഞാൻ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നല്ലോ ഒരു കേസ്...


അത് കംപ്ലീറ്റ് ആയിട്ടുണ്ട്, അതിന്റെ ഫയലാണിത്...”


   അധികം കനം തോന്നിക്കാത്ത ഒരു ഫയൽ, തന്റെ മുന്നിലിരിക്കുന്ന എഡിറ്റർ ഇൻ ചീഫിന് നേർക്ക് നീട്ടിക്കൊണ്ട് അതിഥിയിങ്ങനെ പറഞ്ഞു. ചീഫിന്റെ ക്യാബിനിലിരിക്കെ പതിവിന് വിപരീതമെന്ന് തോന്നിക്കുംവിധമെന്നവണ്ണം ചുരിദാറിനൊപ്പം അവളൊരു ഷോൾ, ലഘുവായവിധം അലസമായി കഴുത്തിനെചുറ്റി മുന്നോട്ടും പിന്നോട്ടുമായി ഇട്ടിരുന്നു.


“ഓക്കെയ്. താങ്ക് യൂ... ഞാൻ മെയിൽ കണ്ടിരുന്നു രാവിലെ.”


   ഉടനടി ഇങ്ങനെ മറുപടി നൽകിക്കൊണ്ട് അയാൾ തന്റെ വലതുകൈയ്യുപയോഗിച്ചത് വാങ്ങി, തന്റെ മുന്നിലായി ടേബിളിൽ വെച്ചു.


   അവൾ നന്ദിയും സന്തോഷവും ചേർത്തൊരു ഭാവത്തിൽ മന്ദഹസിച്ചങ്ങനെ തുടർന്നിരുന്നു. ഒന്നുരണ്ടുനിമിഷം ലഘുമന്ദഹാസത്തോടെ, തന്റെ തിരക്ക് മറക്കുംവിധം അയാളും അതിഥിയെ തിരികെ നോക്കിയങ്ങനെ ഇരുന്നു.


“... കുറച്ചുദിവസം കഷ്ടപ്പെട്ടു അല്ലേ...


ഞാൻ വെറൈറ്റി വേണമെന്ന് ശാട്യം പിടിച്ചത് കുഴച്ചോ തന്നെ?”


   നിശബ്ദത മുറിച്ചുകൊണ്ട് അതേപടി തുടരവേ അവളോട് അയാളിങ്ങനെ ചോദിച്ചു.


“അഹ്, കുറച്ചു കഷ്ടപ്പെട്ടു സർ. ഇതെന്റെ ജോലിയാണല്ലോ...


പക്ഷെ എനിക്കിത് ഭംഗിയാക്കുവാൻ സാധിച്ചെന്ന് വിശ്വസിക്കുന്നു.”


   അർത്ഥമില്ലാത്തവിധം നെറ്റിച്ചുളുപ്പിച്ചുകൊണ്ട് അവളിങ്ങനെ മറുപടി നൽകി.


“പ്രത്യേകം പറയാനുണ്ടോ അതിഥി. ഈ സ്റ്റോറി നമ്മൾ


തുടങ്ങിയപ്പോൾ മുതലുള്ള നല്ല റെസ്പോൺസ് സാക്ഷിയല്ലേ അതിന്!”


   പെടുന്നനെയെന്നവിധം ആ ഫയലൊന്ന് ലഘുവായി തുറന്ന് ഉറപ്പുവരുത്തുന്നതിനിടയിൽ അയാളിങ്ങനെ മറുപടിയായി നൽകി. ശേഷമത് തന്റെ ഇടതുഭാഗത്തെ ഡ്രോവറിൽ വെച്ച് ഭദ്രമാക്കിയയുടൻ അവളെനോക്കി അയാൾ തുടർന്നുപറഞ്ഞുവെച്ചു;


“ആദിത്യയുടെ ഈ പുതിയ സബ്ജെക്ട് കൂടിയാകുമ്പോൾ,,


ഇത് വേറെ ലെവലിലേക്ക് പോകുമെന്നത് എനിക്ക് തീർച്ചയാണ്.”


   മറുപടിയെന്നവിധം ലഘുവായൊന്നനങ്ങി മന്ദഹാസം പൊഴിച്ച് അവളങ്ങനെ ഇരുന്നതേയുള്ളൂ.


“ഞാനിത് മുഴുവൻ വായിച്ചില്ല. വായിച്ചിട്ട് ഒരു ഫൈനൽ ഡിസ്കഷൻ


നമുക്ക് വേണമല്ലോ. ശേഷം പ്രിന്റ്റിങ്ങിലേക്ക് കൊടുക്കാം.”


   സമ്മതം ആവശ്യപ്പെടുംവിധം അയാളിങ്ങനെ, ഇരുകൈകളും അല്പം ഒഴിഞ്ഞുകിടക്കുന്ന തന്റെ മുന്നിലെ ടേബിളിന്റെ ഭാഗത്ത് കയറ്റിവെച്ചശേഷം പറഞ്ഞു. ‘ഓക്കെയ് സാർ’ എന്ന് ശബ്ദം താഴ്ത്തിയവൾ മറുപടി നൽകി, തലയാട്ടിക്കൊണ്ട്.


   ആകെയൊന്നനങ്ങിക്കൊണ്ട് എഡിറ്റർ അവളുടെ മുഖത്തേക്കങ്ങനെ നോക്കിയിരുന്ന് ധൃതിവിടാതെയെന്നവിധം ആലോചിക്കുകയാണ്. കുറച്ചുനിമിഷങ്ങൾക്കകം തന്നെനോക്കി മന്ദഹാസം തീർത്തുമങ് വിടാത്തഭാവത്തിലിരിക്കുന്ന അതിഥിയോടായയാൾ മറ്റ് വ്യത്യാസങ്ങളൊന്നുംകൂടാതെ പറഞ്ഞു;


“ആർ യൂ ഷുവർ? ഇന്നലെ പറഞ്ഞതുപോലെ ലീവ് എടുക്കുവാണോ?”


ചെറിയൊരനക്കത്തോടെ അവൾ മറുപടിയായി നൽകി;


“അതെ സർ. എനിക്ക് കുറച്ചുദിവസം ലീവ് വേണം...”


   വാചകം പൂർണ്ണമാക്കാതെ എന്നാൽ പറഞ്ഞതിലുറച്ച് അവളങ്ങനെ തുടർന്നു. ധൃതിയിലുള്ളൊരു അർത്ഥരഹിതമെന്ന് തോന്നിപ്പിക്കാവുന്ന നിശ്വാസത്തിനുശേഷം അയാൾ മറുപടി നൽകി;


“ഓക്കെയ്. തന്റെ ഇഷ്ടം പോലെ,, കാര്യങ്ങള് ഞാൻ ചെയ്തേക്കാം.


എന്തായാലും ഇനി താനിവിടെ, തുടരുന്നില്ലല്ലോ...”


   ഒന്നുനിർത്തി, തന്റെ വലതുവശത്തെ കുറച്ചു പേപ്പർസ് മറിച്ചുനോക്കി എന്തോ പരിശോധിച്ചശേഷം മുന്നിലല്പം ഇടത്തായുള്ള സിസ്റ്റത്തിൽ നെറ്റിചുളുപ്പിച്ച് എന്തോ ഉറപ്പുവരുത്തിയതിനുംശേഷം അയാൾ അതിഥിയെ നോക്കി തുടർന്നുപറഞ്ഞു, പഴയപടി;


“...ബ്രോഡ്കാസ്റ്റിംഗ് വിങ്ങിലേക്ക് എന്നുവേണമെങ്കിലും തനിക്ക് ജോയിൻ ചെയ്യാം.


രണ്ടുദിവസം മുൻപ് താനെന്നെയൊന്ന് കോൺടാക്ട് ചെയ്യണമെന്ന് മാത്രം!”


   അവളിതിന് മറുപടി സമ്മാനിക്കുംമുൻപേ അയാൾ ഒരു ചിരി പടർത്തിക്കൊണ്ട് തുടർന്നുപറഞ്ഞുവെച്ചു;


“... നമുക്ക് ചെറിയ...ഒരു സെന്റോഫ് നടത്തിക്കളയാം... വേണ്ടേ?”


അവൾ പുഞ്ചിരിയോടെ തലയാട്ടിക്കൊണ്ട് മറുപടിയായി പറഞ്ഞു;


“എല്ലാം സാറിന്റെ ഇഷ്ടംപോലെ... ഞാന് ജോയിൻ


ചെയ്യുന്നത് എന്നാണെന്ന് അറിയിക്കാം.”


   അതിഥിയുടെ അർത്ഥംമറന്ന ഭാവം ഈ വാചകങ്ങളിലൂടെ തിരിച്ചറിഞ്ഞെന്നവിധം അയാളുടനെ തിരികെ പറഞ്ഞു;


“എന്നാൽ അതിഥിയുടെ കാര്യങ്ങള് നടക്കട്ടെ.


രാവിലെയായിട്ട് ഞാനുമിവിടെ കുറച്ചു തിരക്കിലേക്കാണ്...”


   ശേഷം അയാളുടെ ഭാവം മുന്നോട്ടുള്ള തിരക്കിനെ മുൻനിറുത്തി മറ്റൊരു ഭാവമായതോടെ, അവൾ ‘ശരി’ എന്നഭാവത്തിൽ സ്വയമൊന്നൊതുക്കി എഴുന്നേറ്റു- മന്ദഹാസം ചേർത്ത്. അയാൾ അപ്പോഴേക്കും തന്റെ മുന്നിലെ സിസ്റ്റത്തിലേക്ക് പാതി തിരിഞ്ഞിരുന്നു.


   രണ്ടുപേർ താമസിക്കുന്നതിന്റെ ലക്ഷണമുള്ള ഫ്ലാറ്റിൽ -റൂമെന്നും പറയാം, തന്റെ ടർക്കിയാൽ നഗ്നതമറച്ച് ഒരു തോർത്തുകൊണ്ട് നനഞ്ഞ മുടിയിഴകളെ ഒതുക്കിക്കെട്ടി അതിഥി മുന്നിലൊരിടത്തായുള്ള അലമാരക്കണ്ണാടിയുടെ മുന്നിലെത്തി. അവൾ തന്റെ മുഖമുൾപ്പെടെ ശരീരമാകെയൊന്ന് പെട്ടെന്ന് പരിശോധിച്ചു. സമയം ഉച്ചയോടടുത്തിരുന്നെന്ന് തോന്നിക്കുന്നുണ്ട്.


   അവൾ അത്യാവശ്യം പുതിയതെന്ന് തോന്നിക്കുന്നൊരു ചുരിദാറിൽ -ചുവപ്പ്, ഷോൾ കഴുത്തിനുചുറ്റി പിറകിലേക്കും മുന്നിലേക്കും ഇട്ട് ആദിത്യയുടെ റൂമിന് മുന്നിലായി ചെന്ന്, പൂട്ടാത്ത അതിലെ ഒരു പാളി തുറന്ന് മെല്ലെ അകത്തെ ഇരുട്ടിലേക്ക് തലയൊക്കെ നീട്ടിനോക്കി കയറി. മാറ്റമില്ലാതെ പഴയ വൃത്തിഹീനത തുടർന്നുകിടക്കുകയാണവിടം. അവൾ ഹാളിൽനിന്നും അടുത്തതായി ബെഡ്‌റൂം ലക്ഷ്യമാക്കി ചെന്നു. അതിന്റെ വാതിൽ ലഘുവായി ചാരിയിട്ടിരുന്നു. വിടവിലൂടെ ഒന്നുനോക്കി ആള് അകത്തുണ്ടെന്ന് തോന്നി അവൾ അത് തുറന്നു, അകത്തേക്ക് ചെന്നു. ആദിത്യ പതിവ് വേഷത്തിൽ -ജീൻസും കോട്ടും ധരിച്ചിരിക്കെ കമിഴ്ന്ന് തന്റെ തലയണയ്ക്ക് മുകളിൽ -വെർട്ടിക്കലായി കിടക്കുന്നു, തല വലത്തേക്ക് തിരിച്ച് ഉറങ്ങിക്കിടക്കുകയായിരുന്നു.


   കഴിഞ്ഞദിവസംവല്ലതും പുറത്തുപോയ അതേ വിധത്തിൽ വന്നുകിടക്കുന്നതെന്ന് തോന്നിപ്പിക്കുന്ന ആ കിടപ്പ് ഒന്നുരണ്ടുനിമിഷം അവൾ ഇരുകൈകളും തന്റെ ഇടുപ്പിൽകൊടുത്തുപോയി നോക്കിനിന്നു. അയാളുടെ തലയുടെ അതേ രേഖയിൽ താഴെ നിലത്ത് ഏകദേശം കാലിയായ ഒരു മദ്യക്കുപ്പി അപ്പോളവൾ ശ്രദ്ദിച്ചുപോയി പ്രത്യേകം. അവളുടനെ അയാളുടെ മുതുകത്തും പിന്നീട് തലമുടിയിഴകളോട് ചേർന്ന് തലയിലും ഇടതുകൈ പ്രയോഗിച്ച് കൊട്ടിയും ഇളക്കിയും, അയാളെ ഒരുവിധം ഉണർത്തി. ഒരുവിധം, തീർത്തും ആലസ്യം വിട്ടുമാറാതെ, തന്റെ മുഖംകൊണ്ട് ആ രംഗത്തെ സ്വീകരിക്കേണ്ടിവന്ന അയാൾക്ക് അടുത്തനിമിഷങ്ങളിൽ തന്റെ മുന്നിൽ പ്രത്യക്ഷയായവിധം നിലകൊള്ളുന്ന അതിഥിയെ മുഖത്തുമാത്രം ഗൗരവംവരുത്തി നോക്കിയങ്ങനെ കിടന്നകിടപ്പിൽ തുടരേണ്ടിവന്നു.


   അടുത്തൊരുദിവസം തന്റെ റൂമിൽ അലമാരയുടെ കണ്ണാടിയിൽ നോക്കി തന്റെ മുടിയിഴകളെ ചീകിയൊതുക്കുകയാണ് അതിഥി -മറ്റൊരു പുതിയ ചുരിദാർ ധരിച്ചിരിക്കുന്നു, പിന്നിലായി ഒരിടത്ത് ഷോൾ മാറ്റിയിട്ടിട്ടുണ്ടായിരുന്നു. അവൾക്കാകെയൊരു ആകാരവടിവ് പതിവിലധികമായി തോന്നിക്കുന്നുണ്ടായിരുന്നു, ഉച്ചയോടടുക്കുന്ന ആ സമയത്തും.


   ആദിത്യയോടൊപ്പം തിരക്കേറിയ റോഡിലൂടെ, ഉച്ചവെയിലിനെ വകവെക്കാതെ തന്റെ ചെറിയ മഞ്ഞ കാർ ഡ്രൈവ് ചെയ്യവേ -അലസനായി ചലനമറ്റ് മുന്നോട്ടുമാത്രം നോക്കിയിരിക്കുന്ന അയാളെ കണ്ണുകൾ മാത്രമുപയോഗിച്ച് ആലസ്യത്തോടെ നോക്കുകയാണ് അതിഥി.


   മറ്റൊരുദിവസം ഉച്ചയാകാറായ സമയം, മറ്റൊരു ചുരിദാറിൽ താൻ താമസിക്കുന്ന ലേഡീസ് ഹോസ്റ്റലിൽ നിന്നും, തന്റെ കാറിൽ തുറന്നിട്ടിരിക്കുന്ന ഗേറ്റിലൂടെ ഇടവഴിയിലേക്ക് ഇറങ്ങിപ്പോവുകയാണ് അതിഥി.


“ബാത്‌റൂമിൽ പോയി മൂത്രമൊഴിക്കാൻ മടിയാണല്ലേ...


ഞാൻ വന്ന ദിവസംതൊട്ട് എന്തൊരു നാറ്റമാണിവിടെ,,”


   ഡൈനിങ് ടേബിളിനടുത്ത് കിടന്നിരുന്ന പഴയ ചെയറുകളിലൊന്നെടുത്തത് ആദിത്യയുടെ കട്ടിലിനടുത്തായി ഇട്ട് അതിലിരിക്കെ ഇരുകൈകളും മടക്കി തന്റെ മടിയിൽവെച്ച് അതിഥിയിങ്ങനെ ചോദിച്ചു. അയാൾ തലയണ ശരിയായി ഉപയോഗിച്ച് മലർക്കെ തന്റെ കട്ടിലിൽ കിടക്കുകയായിരുന്നു -കണ്ണുകൾ തുറന്ന്, നിക്കറും ഫുൾസ്ലീവ് ബനിയനും ധരിച്ച്.


   അതേദിവസംതന്നെ, നഗരത്തിലെ മദ്യഷോപ്പിൽനിന്നും പതിവുപോലെയെന്നവിധം, മദ്യംവാങ്ങിവരുന്ന ആദിത്യയെ കാത്തുനിന്നെന്നവിധം കാറിലിരിക്കെയവൾ സ്വീകരിക്കുന്നു.


   അടുത്തൊരുദിവസം കൈകളിൽ ഭക്ഷണപ്പൊതിയുമായി അതിഥി പതിവുവേഷത്തിലെത്തി പുറത്തെ ഒരുപാളി വാതിൽ തുറന്ന് അകത്തേക്ക് കയറുന്നു. നിക്കറും ഫുൾസ്ലീവ് ബനിയനുമിട്ട് തന്റെ തുറന്നിട്ടിരിക്കുന്ന ബെഡ്‌റൂമിന് വാതിൽക്കലായി പടിയിൽ ചാരി പാതി തലകുനിച്ച് നിലകൊള്ളുന്ന ആദിത്യയെ മുൻനിറുത്തി ഡൈനിങ് ടേബിൾ ചെറിയൊരു ടർക്കിയും കുപ്പിയിലെ ക്ലീനിങ് ലോഷനുമുപയോഗിച്ച് വൃത്തിയാക്കുകയാണ് അവൾ, തുടർന്ന് ഇരുചെയറുകളും. ശേഷമെന്നവിധം ഇരുവരും എതിർവശത്തായുദ്ദേശമിരുന്ന് അവൾ കൊണ്ടുവന്ന ഭക്ഷണം കഴിക്കുന്നു -അയാൾ സാവധാനം തലകുനിച്ചൊക്കെയിരുന്ന് കഴിക്കുന്നത്, അയാൾ കാണാതെ അവൾ ശ്രദ്ദിച്ചുനോക്കിയിരുന്ന് തന്റെ പൊതിയിൽനിന്നും ഭക്ഷിക്കുന്നു.


   മറ്റൊരുദിവസം, ആദിത്യയെ കാണുവാൻ വരുന്ന ഭാവത്തിലും ആകാരത്തിലുമെന്ന് തോന്നിക്കുന്ന അന്തരീക്ഷത്തിൽ മാതാജിയോട് വളരെ സന്തോഷത്തോടെയിരുന്ന് അതിഥി സംസാരിക്കുന്നു. ഹാളിലായുള്ള ഇരുവരുടെയും നടുവിലെ ടേബിളിൽ രണ്ടു ഗ്ലാസുകളിലായി സ്ക്വാഷ് കാണാം -മഞ്ഞനിറത്തിൽ. മാതാജിയും വളരെ സന്തോഷത്തിൽത്തന്നെയായിരുന്നു.


   അടുത്തദിവസം മൂന്നുനാലുപേരോടൊപ്പം ആദിത്യയുടെ ഫ്ലാറ്റാകെ വൃത്തിയാക്കുന്ന തിരക്കിലാണ് അതിഥി. കിച്ചണിലും ഹാളിലും ഒരേപോലെ പണികൾ നടക്കുന്നു. ബെഡ്‌റൂം വൃത്തിയാക്കിയശേഷമെന്നവിധം തന്റെ അടുത്തായി നിക്കറും ബനിയനുമിട്ട് നിലകൊള്ളുന്ന ആദിത്യയെ അവൾ നോക്കുന്നു -വൃത്തിയായി കിടക്കുന്ന ബാത്റൂം നോക്കാനെന്നവിധം.


   അന്നുതന്നെ വൈകുന്നേരം കഴിയാറായസമയം, ആദിത്യയുടെ ഫ്ലാറ്റിലേക്കുള്ള പടികൾ ഇരുവരും കയറുകയാണ് -മുന്നിൽ മദ്യക്കുപ്പികളുമേന്തി അലസനായി ആദിത്യയും അയാളെനോക്കി കുറുമ്പുകലർന്ന പരിതാപകരമായ ഭാവത്തിൽ കൈയ്യിൽ ഭക്ഷണപ്പൊതികളുമായി പിന്നിൽ അവശയായവിധം അതിഥിയും.


   മറ്റൊരുദിവസം വൈകുന്നേരസമയം ചില്ലറ വെയിറ്റുകളുമൊക്കെയായി, പിന്നിൽ ആദിത്യയുടെ അകമ്പടിയോടെ ഇറങ്ങിവന്ന് അത് താഴെ, പടികൾ തീരുന്നതിനപ്പുറത്തായി ചേർന്നുള്ള -ഫുഡ്‌പാത്തിൽ, സ്ഥിതിചെയ്യുന്ന ഇരുമ്പുവലയാലുണ്ടാക്കപ്പെട്ടിട്ടുള്ള വേസ്റ്റ് ബാസ്കറ്റിലിട്ട്, അയാൾ കൈകൾ നെഞ്ചിൽ മടക്കിക്കെട്ടി സാക്ഷിയായി നിൽക്കെ- നിക്കറും ബനിയനും ധരിച്ചിരിക്കെ, കത്തിച്ചത് നോക്കിനിൽക്കുകയാണ് അതിഥി. എല്ലാം ഉദ്ദേശം കത്തിയമർന്നെന്ന് തോന്നിക്കുന്ന സമയം, അവൾ അറിയാതെ മാതാജിയുടെ കണ്ണുകളിൽപ്പെടുന്നു- സ്വന്തം ബാൽക്കണിയിൽ ഇരുകൈകളും നെഞ്ചിൽ മടക്കിക്കെട്ടി നിലകൊള്ളുന്ന. പാതി അലസനായി നിലകൊള്ളുന്ന ആദിത്യയെ സാക്ഷിയാക്കിയെന്നവിധം അവൾ മാതാജിയെ പുഞ്ചിരിച്ചുകാണിക്കുന്നു. മറുപടിയായി അവർ അതേപടി നിൽക്കെ ലഘുവായൊന്ന് മന്ദഹസിച്ചതേയുള്ളൂ.


   അന്നേദിവസം രാത്രിസമയം, വൃത്തിയായ ആദിത്യയുടെ ഫ്ലാറ്റിൽ, അടുക്കും ചിട്ടയുമായുള്ള ഡൈനിങ് ടേബിളിൽ, ഉദ്ദേശം എതിർവശങ്ങളിലായിരുന്ന് ഇരുവരും മദ്യപിക്കുകയാണ്. അവൾ തീർത്തും ലഘുവായി, അയാൾ മുന്നിലിരിക്കുന്ന കുപ്പി മുഴുവനായും തീർക്കുന്നു. അവളതെല്ലാം തന്റെ മുന്നിലായി ഒഴിച്ചുവെച്ചിരിക്കുന്ന വളരെ കുറച്ചു നേർത്ത മദ്യത്തിനെ സാക്ഷിയാക്കി നോക്കിയിരിക്കുകയാണ്.


   അടുത്തൊരുദിവസം ഇരുവരും കാറിൽ വൈകുന്നേരമായ സമയം തിരക്കേറിയ റോഡിലൂടെ യാത്രചെയ്യവേ ഇടത്തേ ഭാഗത്തായി കുറെയധികം കടകളുള്ള ഭാഗത്തേക്ക്‌ ആദിത്യ കൈചൂണ്ടി അതിഥിയെ ബോധ്യപ്പെടുത്തുന്നു. അവളങ്ങോട്ടേക്ക് കാർ തിരിച്ച് വിടുന്നു, അയാളെ മുൻനിറുത്തി. അന്നേദിവസം നേരംവൈകി, ഇരുവരും ചേർന്ന് ഒരുവിധം, വൃത്തിയായ കിച്ചണിൽ പുതിയ ഗ്യാസ്കുറ്റി വെച്ച് ഭക്ഷണം പാകംചെയ്ത് കഴിക്കാമെന്ന ഭാവം പ്രകടമാക്കുന്നു. വൃത്തിയായ സ്റ്റോവ്നടുത്തായി പച്ചക്കറികളും പഴവർഗ്ഗങ്ങൾ പലതും അങ്ങനെ അത്യാവശ്യം ഒരു ഡിന്നറിനാവശ്യമായ സാധനസമാഗ്രഹികൾ പലതരത്തിലും വിധത്തിലും ഇരിക്കുകയാണ്. കിച്ചണിൽ ഇതിനെല്ലാം നടുവിലായി നിൽക്കവേ ഇരുവരും പരസ്പരമൊന്ന് നോക്കുന്നു, നിശ്വസിക്കുന്നു പ്രത്യേകം അതിഥി മന്ദഹസിക്കുകയും ചെയ്യുന്നു.


   മറ്റൊരുദിവസം പുറത്തുപോകുന്ന തന്റെ പതിവ് സ്റ്റൈലിൽ ആദിത്യ, തന്റെ ബെഡ്‌റൂമിൽ നിൽക്കുകയാണ്. അടുത്തായുള്ള അതിഥി ഒരു ചീപ്പുപയോഗിച്ച്, കുളിച്ചുതോർത്തിയ അയാളുടെ മുടിയിഴകൾ നിർബന്ധിച്ചെന്നവിധം ചീകിയൊതുക്കുന്നു വൃത്തിയായി. പുതിയ വസ്ത്രങ്ങൾ അണിഞ്ഞിരിക്കുന്ന അയാളുടെ ബെഡ്ഡിൽ അടുത്തായി അതിന്റെ കൂടുകളും മറ്റും കാണാം. ഇരുവരും തമ്മിൽ പഴയതിലും അടുത്തിരിക്കുന്നതിന്റെ ലക്ഷണം കാണാനുണ്ടായിരുന്നു ഈ പ്രകടനത്തിൽനിന്നും പ്രത്യേകം.


   അന്നേദിവസം രാത്രി അവൾ അയാൾക്കൊരു പുതിയ മൊബൈൽ വാങ്ങി നൽകുന്നു -ഒരു മൊബൈൽ ഷോപ്പിൽനിന്നും. നേർത്തൊരു ലാഘവം കലർന്ന സന്തോഷം അയാളുടെ മുഖത്ത് അവളോടായി കാണാനുണ്ടായിരുന്നു. രാത്രി അയാളുടെ ഫ്ലാറ്റിൽനിന്നും പോകുവാൻ സമയം കുറച്ചു ക്യാഷ് മടക്കി, അയാളുടെ പുതിയ ജാക്കറ്റിന്റെ പോക്കറ്റുകളിലൊന്നിലവൾ നിർബന്ധിച്ചു നിക്ഷേപിക്കുന്നു- തന്റെ ബാഗിലെ പേഴ്സിൽ നിന്നും. ഇരുവരുടെയും മുഖവും കണ്ണുകളും ഒരു പ്രത്യേകഗൗരവഭാവത്തിൽ ശേഷം ഉടക്കിനിൽക്കുന്നു -ഹാളിലെ ഇരുട്ടിനെ വകവെക്കാതെ.


   ഹോസ്റ്റലിൽ തന്റെ റൂമിൽ, റൂംമേറ്റ് യുവതി പകൽ പുറത്തെവിടെയോ പോകുവാനായി ഒരുങ്ങിത്തീരുന്ന സമയം സ്വന്തം കട്ടിലിൽ വളരെ സന്തോഷത്തോടെ ഫോണിൽ സംസാരിക്കുകയാണ് കാഷ്വൽ വസ്ത്രത്തിൽ മലർക്കെക്കിടന്ന് അതിഥി -ബെഡ്ഡിൽ തലയണയിൽ തലചായ്ച്ച് മലർന്നുകിടന്ന് മൊബൈലിൽ തിരികെ സംസാരിക്കുന്ന ആദിത്യയോട്‌, പതിവ് കാഷ്വൽ ഡ്രസ്സിലുള്ള അയാൾ അവളെ അപേക്ഷിച്ച് അത്ര സന്തോഷവാനായല്ല കാണപ്പെടുന്നത്. അതിഥിയുടെ ഇതിനിടയിലുള്ള പൊട്ടിച്ചിരിയെ മുൻനിറുത്തി റൂംമേറ്റ്‌ യുവതി അവളെ നോക്കിപ്പോകുന്നു.


   അടുത്തൊരുദിവസം, ഉച്ചതിരിഞ്ഞ സമയം ആദിത്യയുടെ ഫ്ലാറ്റിൽ, മുന്നിലെ വാതിൽ ഇരുപാളികളും തുറന്നിട്ടിരിക്കെ പുതിയ സോഫയിൽ ഹാളിൽ മയങ്ങിക്കിടക്കുകയാണ് തന്റെ ക്രോസ്സ് ബോഡി ബാഗ് ഉദ്ദേശം കെട്ടിപ്പിടിച്ച് അതിഥി. ഹാളിലെ പുതിയ വെളുത്ത വെളിച്ചവും ഡൈനിങ് ടേബിളിനടുത്തായി പുറത്തേക്ക് തുറന്നുകിടക്കുന്ന വിൻഡോയിലൂടെ അകത്തേക്ക് കയറിയിറങ്ങുന്ന വെയിലിന്റെ അവസാനവും നിലകൊള്ളവേ ശക്തിയായി മുകളിൽ കറങ്ങുന്ന പുതിയ ഫാനിന്റെ കാറ്റിലെന്നവിധം അവളുടെ ചുരിദാർ അനക്കംവിടാതെ കിടക്കുകയായിരുന്നു. അകത്ത് ആളുണ്ട് എന്നവിധം ആദിത്യയുടെ ബെഡ്‌റൂമിന്റെ ഡോർ തുറന്നുകിടക്കുകയായിരുന്നു. ഡൈനിങ് ടേബിളിൽ രണ്ട് കാലിയായ ബിയർ ബോട്ടിലുകളും ലഹരിവറ്റിയ രണ്ടു ഗ്ലാസ്സുകളും ജീവൻ വെടിയാത്തവിധം കാണപ്പെട്ടിരുന്നു.


   പിന്നീടും ഇടയിലുമൊക്കെയായെന്നവിധം അതിഥി, എഡിറ്റർ ഇൻ ചീഫിനെ പത്രമാഫീസിൽ ചെന്ന് ആദിത്യയെ പരിചയപ്പെടുത്തുന്നു -ഇരുവർക്കും കാര്യമായ സന്തോഷഭാവമാണെങ്കിൽ ആദിത്യക്ക് ലഘുവായത് മാത്രം. കൂടാതെ പുറത്തൊരു റെസ്റ്റോറന്റിൽ രാത്രി ഡിന്നറിന് ഓഫീസ് വേഷത്തിലുള്ള സുഹൃത്തിനോടും മൂന്നാമനോടുമൊപ്പം ഡിന്നർ കഴിക്കുന്നു അതിഥി -ആദിത്യയെയും കൂട്ടി. എല്ലാവരും സാഹചര്യത്തിന്റെ സന്തോഷം പ്രകടമാക്കുന്നുണ്ട്.


8


   തന്റെ പേർസണൽ വാൽക്കണ്ണാടിയുപയോഗിച്ച്, തന്റെ കട്ടിലിലിരുന്നുകൊണ്ട് മുഖത്ത് അവസാനഘട്ടമിനുക്കുപണികൾ നടത്തുകയായിരുന്നു അതിഥി. തയ്യാറായെന്നവിധം അവളുടെ ക്രോസ്സ് ബോഡി ബാഗ് തൊട്ടരുകിലായി ഇരിക്കുന്നുണ്ടായിരുന്നു. ബാത്‌റൂമിൽ നിന്നുമെന്നവിധം എത്തിയ റൂംമേറ്റ് യുവതി -വസ്ത്രങ്ങളൊക്കെയൊന്ന് പിടിച്ചുനേരെയാക്കി, അലമാരയുടെ മിററിനു മുന്നിലെത്തി മുടിയിഴകൾ നന്നായൊന്ന് ഒതുക്കിക്കെട്ടിവെച്ചശേഷം അതിഥിയെ നോക്കിപ്പോയി -അവൾ പഴയ പരിപാടി തുടർന്നുവരികയായിരുന്നു, എന്നാൽ ലിപ്സ്റ്റിക്ക് ഉപയോഗിച്ചശേഷമിപ്പോൾ മുടിയിഴകളിലേക്ക് ചേക്കേറിയിരിക്കുന്നു.


“എടീ എന്റെ ഫിയാൻസി ഇപ്പോൾ എത്തും,


കണ്ടിട്ട് പോകാം കെട്ടോ...”


   നോക്കിനിൽക്കവേ, തുടർച്ചയെന്നവിധം റൂംമേറ്റ് യുവതി പറഞ്ഞു. തന്റെ പ്രവർത്തനം നിർത്താതെതന്നെ അതിഥി മറുപടി ലാഘവംപാലിച്ച് പറഞ്ഞു തിരികെ;


“ഓഹ്, ആയിക്കോട്ടെന്നേയ്...”


\ തുടരും /


Rate this content
Log in

Similar malayalam story from Romance