Hibon Chacko

Romance Tragedy Thriller

3  

Hibon Chacko

Romance Tragedy Thriller

അതി \ Psychological thriller / Part 6

അതി \ Psychological thriller / Part 6

5 mins
13


അതി \ Psychological thriller / Part 6

തുടർക്കഥ


അതിഥിയും മൂന്നാമനും തങ്ങളുടെ ലക്ഷ്യത്തിന്റെ വാതിലിനുമുന്നിൽ എത്തി നിൽക്കുകയാണ്. അവൾ തന്റെ ഇടത്തേ കൈ ക്രോസ്സ് ബോഡി ബാഗിന്റെ സ്ട്രാപ്പിൽ പിടുത്തമിടീച്ച്, വലത്തേ കൈയ്യുടെ തള്ളവിരലുപയോഗിച്ച് പ്രത്യേകം സ്ട്രാപ്പിൽ ഊർത്തിക്കൊണ്ട് തന്റെ വലത്തായി നിലകൊള്ളുന്ന മൂന്നാമനെ നോക്കി.


“എന്നെ ഇങ്ങനെ നോക്കല്ലേ...


ഞാൻ ഇത്രയും ദിവസംകൊണ്ടുണ്ടായ ഒരു മൂച്ചിന്റെ പുറത്താ ഇങ്ങ് വന്നത്...”


   വളരെ ശബ്ദം താഴ്ത്തി, അവളെ തിരികെ നോക്കിക്കൊണ്ടയാളിങ്ങനെ പറഞ്ഞു.


   ഈ വാചകങ്ങൾ അവൾക്കുണ്ടാക്കിയ ലഘുമന്ദഹാസത്തിൻപുറത്ത്, അവൾ മുഖമെടുത്ത് നേരെയാക്കിയശേഷം വാതിലിൽ തന്റെ വലതുകൈയ്യുപയോഗിച്ച് മുട്ടി. കോളിങ് ബെല്ലിന്റെ സ്വിച്ച് പഴകിയതും പൂർണ്ണമായും നശിച്ചുമാണിരുന്നിരുന്നത്. ശേഷം പഴയപടിതന്നെ, മൂന്നാമനെയൊന്ന് മാനിച്ച് അവൾ തുടർന്നുനിന്നു. രണ്ടുമൂന്നുനിമിഷങ്ങളങ്ങനെ ഇരുവരും കാത്തുനിന്നില്ല, വാതിലിന്റെ ഒരുപാളി തുറക്കപ്പെട്ടു, മൂന്നാമൻ മുട്ടുവാൻ തയ്യാറെടുത്തതും.


“ഹായ്, ആദിത്യ,,”


   തുറന്നപാളിയിലൂടെ കണ്ട തന്റെ സഹപാഠിയെ മാനിക്കുംവിധം, മുഖത്ത് മന്ദഹാസപ്രകടനമല്പം കൂടുതൽ വരുത്തിച്ച് മൂന്നാമനിങ്ങനെ പറഞ്ഞു.


   തുറക്കാത്ത മറ്റേ പാളിയുടെ മുന്നിലെന്നവിധം നിന്നിരുന്ന അതിഥി മൂന്നാമനെയൊന്ന് നോക്കിപ്പോയി അർത്ഥമില്ലാത്തവിധം.


“ഇന്നെന്താ, പതിവിലും നേരത്തേ എഴുന്നേറ്റിരുന്നോ...!”


   പഴയഭാവം വിടാതെ മൂന്നാമനിങ്ങനെ തുടർന്നുചോദിച്ചു. നിക്കറും ഫുൾസ്ലീവ് ബനിയനും ധരിച്ച്, കഴിഞ്ഞദിവസത്തെയത്രയും അലസമല്ലാത്തൊരു പൊതുഭാവത്തോടെ -തലമുടി അലസമാണ് അത്യാവശ്യം, ചെരുപ്പ് ധരിച്ചിരുന്നില്ല- ചലനമില്ലാതെ തുടർന്നിരുന്ന ആദിത്യ അപ്പോഴേക്കും മൂന്നാമനിൽനിന്നും മുഖം പറിച്ച് അതിഥിയെ ഒന്ന്‌ നോക്കി. അവളൊരുനിമിഷം നിശബ്ദമായങ്ങനെ നിന്നശേഷം മന്ദഹാസം ഭാവിച്ച് ‘ഹായ്’ എന്ന് മറുപടിയെന്നവിധം നൽകി.


   സ്വാഗതമെന്നവിധം ആദിത്യ ഒന്നുരണ്ടുനിമിഷങ്ങൾക്കകം പിറകിലേക്ക് വലിഞ്ഞു. മറ്റൊന്നും നോക്കാതെ മൂന്നാമൻ പാതി തുറന്നയാ പാളിയിലൂടെ അകത്തേക്ക് കയറി. ധൃതിയിൽ തന്റെ ബാഗിൽനിന്നും ഐഡന്റിറ്റി കാർഡ് എടുത്ത് കഴുത്തിലിട്ടശേഷം, ഞൊടിയിടയിൽ അതിഥിയും മൂന്നാമനെ അനുഗമിച്ചു.


“ഞാൻ, അജയ് ശിവദാസ്...,,


തന്റെ പഴയ ക്ലാസ്സ്‌മേറ്റാണ്, ഓർമ്മയുണ്ടോ എന്നെ...?”


   മെല്ലെ നടന്ന് ഹാളിന് നടുവിലെത്തി ചുറ്റുപാടും നോക്കുന്നതിനിടയിൽ മൂന്നാമനിങ്ങനെ ആദിത്യയെ ഉന്നംവെച്ച് ചോദിച്ചു. കഴിഞ്ഞ ദിവസത്തിന് വിപരീതമായി ഹാളിൽ ഒരു വെളിച്ചം കത്തിനിന്നിരുന്നത് അതിഥിയെ ലഘുവായി അത്ഭുതപ്പെടുത്തി. ഉച്ചസമയം ആകാറാകുന്നതിന്റെ വെളിച്ചം പുറത്തുനിന്നും ഹാളിലേയും കിച്ചണിലെയും എയർഹോൾ വഴിയും ഒരുപാളി തുറന്നിട്ടിരിക്കുന്ന വാതിൽവഴിയും അകത്തേക്ക് പ്രവേശിച്ചുകൊണ്ടിരിക്കുന്നത് തത്കാലം ശ്രദ്ദിക്കുവാൻമാത്രം ഉതകുന്നതായിരുന്നില്ല. ഇന്നലെ താൻ വന്നപ്പോൾ കണ്ട അതേ കോലത്തിലും ഭാവത്തിലുമാണ് ഉദ്ദേശം ബാക്കിയൊക്കെയെന്നത് അതിഥി പെട്ടെന്ന് ശ്രദ്ദിച്ചുപോയി -ഒരുതരത്തിലും അടുക്കിലും ചിട്ടയിലും മുന്നോട്ടാക്കുവാൻ സാധിക്കാത്തവിധം വൃത്തിഹീനമായി തീർന്നിരിക്കുന്നുവെന്ന പ്രതീതി നിലനിൽക്കുകയാണവിടമാകെ.


“ചെറിയൊരോർമ്മ... ഉണ്ട്,,”


   അതിഥിയും അജയ്യും തങ്ങളുടെ പരിസരം രണ്ടുവിധത്തിൽ -ഒരാൾ ശാരീരികമായും മറ്റെയാൾ മാനസികമായും പ്രത്യേകം, വീക്ഷിച്ചുനിൽക്കുന്നതിനിടയിലൊരുനിമിഷം -അല്പം താമസിച്ച്, സാവധാനം മറുപടിയെന്നവിധം അജയിന് നൽകി -ശേഷം അല്പം വെളിച്ചം തൂകി മുകളിൽ നിലകൊള്ളുന്ന ട്യൂബ് ലൈറ്റിന് കീഴെനിന്നും പിറകിലേക്ക് മെല്ലെ ചുവടുകൾവെച്ചുപോയി ആദിത്യ. അപ്പോഴാണ് ആദിത്യക്ക് പിന്നിലായുള്ള ബെഡ്‌റൂം അവൾ പരിസരം മറന്നെന്നവിധം ശ്രദ്ദിച്ചുപോകുന്നത്. തുറന്നുകിടന്നിരുന്ന അതിലെ കട്ടിലിൽ തലയണ വെർട്ടിക്കിൾ ആയാണ് കിടന്നിരുന്നത്, അത് കാര്യമായി ഉടഞ്ഞിരിക്കുന്നു -വളരെ നേർത്ത വെളിച്ചത്തിന്റെ ലാഞ്ചനകളാണ് അവൾക്കായി ആ കാഴ്ചകൾ സമ്മാനിച്ചത്. അടുത്തനിമിഷം ആദിത്യ സാവധാനം തന്റെ ബെഡ്‌റൂമിന്റെ വാതിൽ അടച്ചു, പുറത്തുനിന്നും -ഭദ്രപ്പെടുത്തിയെന്നവിധം.


“... ഇന്നലെ ബാറിൽ... അടിയും പിടിയുമൊക്കെയായി...


അവിടെ കുറച്ച് നാശനഷ്ടങ്ങളൊക്കെ വരുത്തിയല്ലേ,,”


   ഷർട്ട് ഇൻസർട്ട് ചെയ്തിരിക്കെ, ഇരുകൈകളും പാന്റ്സിന്റെ ഇരു പോക്കറ്റുകളിലേക്കും യഥാക്രമമാക്കി, തുടർന്നുവന്നിരുന്ന വീക്ഷണവും ഭാവവും ഒതുക്കിവെക്കുന്നെന്നവിധം അജയ്, ആദിത്യയോടായി പറഞ്ഞു. അതിഥി ഉടനെ അജയിനെയൊന്ന് നോക്കി -അർത്ഥമില്ലാത്തവിധം. ചലനമൊന്നുംകൂടാതെ അല്പം ഇരുട്ടത്തേക്കുമായെന്നവിധം നിലകൊണ്ടതേയുള്ളൂ മറുപടിയെന്നവിധം ആദിത്യ.


“... ഫ്ലാറ്റാകെയൊരു വശപ്പിശക് ലുക്ക്‌ ആണ്... അല്ലേ,,


പുറത്തേക്ക് നോക്കിയാലും... ഇങ്ങനെതന്നെ...”


   പൊതുവായെന്നവിധം ഇങ്ങനെ തുടങ്ങി, മന്ദഹാസം കലർത്തിയിത് അതിഥിയോടായി അവസാനിപ്പിച്ചു പഴയപടി നിൽക്കെ അജയ്.


   മറുപടിയെന്ന് തോന്നിക്കുംവിധമുള്ളൊരു കൂർത്ത ഭാവത്തിൽ ആദിത്യ, അജയിന് അനുപാതമായി നിലകൊള്ളുന്ന അതിഥിയെയൊന്ന് നോക്കി അടുത്തനിമിഷം. അതുശ്രദ്ദിച്ച് ചുണ്ടുകളൊന്ന് തുറന്നുപോയശേഷം, അതിനടുത്തനിമിഷം ഒന്നനങ്ങിനിന്ന് അവൾ അജയിനോടായി പറഞ്ഞു;


“നമുക്ക്... വന്നകാര്യം പറഞ്ഞാലോ...?”


   ഇതുകേട്ടയുടൻ അല്പംകൂടുതലനങ്ങി, പോക്കറ്റുകളിൽനിന്നും കൈകൾ പിൻവലിച്ച് തന്റെ സഹപാഠിയെ മാനിച്ച് അജയ് പറഞ്ഞു;


“അല്പം സ്വാതന്ത്ര്യമെടുത്ത് ഞാൻ പറയുകയാ...


അതിഥിക്ക്... കുറച്ചുകാര്യങ്ങൾ ചോദിച്ചറിയുവാനുണ്ട്,,”


   ഒന്നുനിർത്തി, അവളെയൊന്ന് നോക്കിയശേഷം ആദിത്യയിലേക്ക് മുഖംകൊടുത്ത് അയാൾ തുടർന്നു;


“... ബുദ്ധിമുട്ടില്ലെങ്കിൽ,, പ്ലീസ്... സഹകരിക്കണം...


ഇന്നലെ അവളിവിടെ വന്നിരുന്നല്ലോ,,”


   അജയ് ഇങ്ങനെ നിർത്തിയില്ല, ഉടനടി ആ ദയാഭാവം അണിഞ്ഞുകൊണ്ടെന്നവിധം അവൾ ആദിത്യയോടായി പറഞ്ഞു;


“ഞാനൊരുപാട് ബുദ്ധിമുട്ടിക്കില്ല, തീർച്ച...


എനിക്ക് കുറച്ചു കാര്യങ്ങളറിയുവാൻ താല്പര്യമുണ്ട്...,,”


   തുടർന്ന് അവൾ അതേഭാവത്തിൽ നെറ്റിചുളുപ്പിച്ച് കണ്ണുകളിറുക്കി നിലകൊണ്ടു, ഒപ്പം അജയിയും. കുറച്ചുനിമിഷങ്ങൾ അങ്ങനെതന്നെ ചലനരഹിതമായി തുടരുന്ന ആദിത്യ മുന്നോട്ടുകൊണ്ടുപോയി -കണ്ണുകളല്പം താഴ്ത്തി മൗനം പടർത്തി. ശേഷമൊരുനിമിഷം സാവധാനം തന്റെ തലയല്പം ഉയർത്തി അതിഥിയുടെ കഴുത്തിലെ ഐഡന്റിറ്റി കാർഡിനെ ചേർത്തവളെയൊന്ന് നോക്കിയശേഷം, കണ്ണുകൾമാത്രം വെട്ടിച്ച് അജയിനെയൊന്ന് നോക്കി അയാൾ. പിന്നെ, അല്പം നീങ്ങി തന്റെയടുത്തായി കിടന്നിരുന്ന പഴയ ചെയറിൽ ആദിത്യ സാവധാനം ഇരുന്നു. ശേഷം അവളെയൊന്ന് നോക്കി. അതുശ്രദ്ദിച്ചെന്നവിധം അതിഥിയെ നോക്കി അജയ് പറഞ്ഞു;


“അതിഥി ഇരുന്ന് തുടർന്നുകൊള്ളൂ കാര്യങ്ങൾ...


ഞാൻ മറ്റെന്തെങ്കിലും വഴി നോക്കാമിവിടെ,,”


   അവളുടെ ഭാഗത്തായി, ഡൈനിങ് ടേബിളിനടുത്തായി കിടക്കുന്ന പഴയ ചെയറിൽ ദൃഷ്ടി പായിച്ചുകാണിച്ചശേഷം ചുറ്റുപാടിലേക്കിറങ്ങുവാൻ പോകുന്നെന്നവിധം ഇങ്ങനെ നിർത്തി അയാൾ. അവൾ രണ്ടുനിമിഷം തിരികെ അജയിനെയൊന്ന് നോക്കിനിന്നശേഷം തന്റെ സാഹചര്യത്തോട് പൊരുത്തപ്പെടുംവിധം സാവധാനം മിച്ചമുണ്ടായിരുന്ന ആ ചെയറിൽ ചെന്നിരുന്നു, മറ്റൊന്നും ചെയ്യേണ്ടിയിരുന്നില്ല അവൾക്കതിനായി. അടുത്ത നിമിഷങ്ങളിലൊന്നിൽ, തന്റെ ഉദ്ദേശം മുന്നിലായി ഇരിപ്പുറപ്പിച്ച്, തന്നെ മാനിച്ചെന്നവിധം കണ്ണുകൾ താഴ്ത്തി ചലനമറ്റിരിക്കുന്ന ആദിത്യയെ ഒരുനിമിഷം മാനിച്ച് ബാഗിൽനിന്നും -അത് ഊരിമാറ്റാതെ, ഫോണെടുത്ത് അതിൽ വോയിസ്‌ റെക്കോർഡ് ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി ഡൈനിങ് ടേബിളിൽ തന്നെ അപേക്ഷിച്ച് ആദിത്യയ്ക്കടുത്തേക്കായി കൂടുതലത് നീക്കിവെച്ചു അതിഥി. ശേഷം അയാളെ പ്രതീക്ഷിച്ച്, കാത്തിരുന്നു -ആദിത്യയെ മാനിച്ചിരുന്നു.


“... അവളുമായി കാര്യമായ പ്രണയത്തിലായിരുന്നു...


വിവാഹം കഴിച്ച്... നന്നായി ജീവിക്കുവാനായിരുന്നു ആഗ്രഹം...”


   ആദിത്യയുടെ ശബ്ദങ്ങളിങ്ങനെ ഉയരുമ്പോൾ അവിടമാകെ, ഒരിരിപ്പിടം തരപ്പെടുത്തുവാൻ സാധിക്കുമോ എന്നറിയുവാനുള്ള ഭാവത്തിൽ തിരഞ്ഞലയുകയായിരുന്നു അജയ്.


   ഇരുവരേയും മുൻനിറുത്തി അജയ് കിച്ചണിൽ ആകെയൊന്ന് നോക്കി പ്രത്യേകമൊന്നും ശ്രദ്ധയിൽപ്പെടാത്തവിധം അവിടം ഉപേക്ഷിച്ച് ഹാളിലാകെയൊന്നുനോക്കി -പ്രത്യേകിച്ച് രക്ഷയൊന്നുമുണ്ടായില്ല.


“... പക്ഷെ സാധിച്ചില്ല...”


   നിരാശയുടെയും ദേഷ്യത്തിന്റെയും ഭാവങ്ങളാകെ കലങ്ങിമറിഞ്ഞു മറ്റൊരു രഹസ്യഭാവം പ്രത്യക്ഷമായി ആദിത്യയുടെ മുഖത്ത് -ഇങ്ങനെ പറഞ്ഞുനിർത്തിയതോടൊപ്പം. ഒരുപാട് നാളുകൾ ഇതുംപേറി ജീവിച്ചുവന്നുവെന്നതിൻപുറത്തെന്നവിധം അയാളുടെ ശരീരമാകെ പക്ഷെ വളരെ സാവധാനമായിരുന്നു അപ്പോൾ നിലകൊണ്ടിരുന്നത് -ചെയറിലിരിക്കെ അല്പം കുനിഞ്ഞ്, ഇരുകൈത്തണ്ടകളും യഥാക്രമം ഇരുമുട്ടുകളിലുമൂന്നി തലതാഴ്ത്തി.


   ആദ്യമുണ്ടായിരുന്ന ആവേശം അല്പം അടങ്ങിയെന്നവിധം ചുവടുകൾ സാവധാനത്തിലുപയോഗിച്ച് അതിഥിയെ മാനിച്ചാഭാഗത്തേക്കെത്തി അജയ്. അവൾക്ക് പക്ഷെ അയാളെ ആനിമിഷം ശ്രദ്ദിക്കുവാനായില്ല.


“... എന്റെ ഭാര്യ നഷ്ടമായി... പ്രണയം നഷ്ടമായി...


ഞാൻമാത്രം ഇതുരണ്ടുമില്ലാതെ ഇന്നും ജീവിക്കുന്നു...”


   മുൻപത്തേതിൽനിന്നും ശാന്തനായവിധം, അതേ ഇരിപ്പ് തുടരവേതന്നെ തലയുയർത്തി അതിഥിയെ മാനിച്ച് ആദിത്യ ഇങ്ങനെ പറഞ്ഞീ വാചകമൊന്ന് നിർത്തി. ശേഷം അതേ ഇരുപ്പിൽത്തന്നെ തുടർന്നു പറഞ്ഞു;


“... ഇതിലും വലിയ നഷ്ടമെന്താണിനി എനിക്കുള്ളത്...


എന്ത്‌ ലാഭമാണിനി പോലീസ് ഉണ്ടാക്കുക...”


   വിഷാദത്തിന്റെ കലർപ്പുള്ള ഈ വാചകങ്ങൾക്ക് മറുപടിയെന്നവിധം, അതിഥിക്ക് ഏകദേശം അടുത്തായി ഭിത്തിയിൽ ഇരുകൈകളും പിന്നിലേക്ക് മടക്കിവെച്ചതിലൂന്നി നിലകൊണ്ടിരുന്ന അജയ് ആദ്യം തലതാഴ്ത്തിപ്പോയി. അവളാകട്ടെ, തന്റെ മുന്നിലായി ഏകദേശം വെച്ചിരിക്കുന്ന ഫോണിനെ മുൻനിറുത്തി തീർത്തും ചലനരഹിതയായി ആദിത്യയുടെ മുഖത്തേക്കെന്നവിധം നോക്കിയങ്ങനെയിരുന്നുപോയി.


   സമയമല്പമങ്ങനെ കടന്നുപോയത് ആരുമറിഞ്ഞില്ല. പഴയപടിതന്നെ അതിഥിയും അജയിയും -അല്പം ക്ഷീണിതരെന്ന് തോന്നിക്കുംവിധമെങ്കിലും, തുടരവേ തന്റെ ഇരിപ്പിടത്തിൽ നിന്നും തലകുനിച്ചു സാവധാനം എഴുന്നേറ്റുനിന്നു ആദിത്യ. അവളടുത്തനിമിഷം തന്റെ ഫോൺ മുന്നോട്ടെല്പമാഞ് എടുത്തശേഷം അതിലെ നടന്നുകൊണ്ടിരുന്ന ഫങ്ഷൻ നിർത്തലാക്കി, തന്റെ മുന്നിലായി വെച്ചു.


   പഴയപടിനിൽക്കെത്തന്നെ, കുറച്ചുനിമിഷങ്ങൾ നിശബ്ദമായി മുന്നോട്ട്പോയെന്നായപ്പോൾ അതിഥിയെനോക്കി, അജയ്. അതു മാനിച്ചെന്നവിധം അവൾ മുഖം തിരികെ മുന്നിലേക്കാക്കി പഴയപടി നിലകൊള്ളുന്ന ആദിത്യയോടായി ചോദിച്ചു;


“... പുറത്തേക്ക് പോകാൻ നിൽക്കുകയാണെങ്കിൽ...


ഞങ്ങളുടെകൂടെ പോരാമോ...?”


   സന്ദർഭത്തെയും തന്റെ അവസ്ഥയെയും ഉൾപ്പെടെ മാനിച്ചെന്നവിധം, അവൾ ഒരുവിധം ഇങ്ങനെ പറഞ്ഞുവെച്ചു. ആദിത്യ പഴയപടി തുടർന്നുനിൽക്കുകയല്ലതെ മറ്റൊന്നിനും തയ്യാറായില്ല. അല്പനിമിഷങ്ങൾകൂടിയങ്ങനെ മുന്നോട്ട് പോയതോടെ, അതിഥിയെക്കൂടി പരിഗണിക്കുംവിധം, പഴയപടി തുടരവേ തലമാത്രം അല്പം താഴ്ന്നെന്ന് തോന്നിപ്പിക്കുംവിധം അജയ് പറഞ്ഞു, ആദിത്യയോടായി;


“സോറി ആദിത്യ...


ഞങ്ങൾ നിങ്ങളെ വിഷമിപ്പിച്ചുവെങ്കിൽ... അല്പം സ്വാ...”


   സാവധാനം തുടർന്നുവന്ന ഈ വാചകത്തിന് ഇടയിലേക്ക് ലഘു ഊർജ്ജമുപയോഗിച്ചെന്നവിധം പഴയപടി തുടരവേതന്നെ ആദിത്യ ഇടയ്ക്കുകയറി;


“ഇവിടേക്ക് ആർക്കും വരാം...


പക്ഷെ അത് ഒറ്റയ്ക്കാകുന്നതാണ് എനിക്കിഷ്ടം...!”


   തുറന്നുവെച്ചുപോയ ചുണ്ടുകൾ സാവധാനം അടയ്‌ക്കേണ്ടിവന്നു അജയിന്. ശേഷം അയാൾ അതിഥിയെ ഒന്നുനോക്കിപ്പോയി. ആദിത്യയിലേക്കുതന്നെ തന്റെ ദൃഷ്ടി ഉറപ്പിച്ചുവെച്ചിരിക്കുകയായിരുന്ന അവൾ രംഗം മാനിച്ചെന്നവിധം സാവധാനം തന്റെ ചുണ്ടുകൾ അകത്തി. ശേഷം സാവധാനംതന്നെ തുടങ്ങി;


“... എന്തെങ്കിലും മറുപടി പറഞ്ഞിരുന്നെങ്കിൽ...”


   അവളിതിനുശേഷം തുടർന്നുനിന്നത്തോടെ, സാവധാനം -ആദിത്യ പഴയപടിനിൽക്കുന്നതിൽനിന്നും പിന്നിലെ ചെയറിലേക്ക് ഇരുന്നശേഷം പിന്നിലേക്ക് തലവളച്ചു. ശേഷം, മിഴികൾ രണ്ടും പൂട്ടിയശേഷം പൊതുവായെന്നവിധം പറഞ്ഞു, വ്യത്യസ്തമായൊരു ഭാവത്തിൽ;


“... എനിക്കൊന്ന് ഒറ്റയ്ക്ക് കുറച്ചുദൂരം നടക്കണം...


നിങ്ങളിപ്പോൾ പൊയ്ക്കോ...”


   ശേഷം വീണ്ടും ആദിത്യക്ക് ചലനം നഷ്ടമായെന്നായപ്പോൾ, പഴയപടി തുടരുന്ന അയാളെ മാനിച്ച്, തന്റെ ഫോണെടുത്ത് സാവധാനം ബാഗിനുള്ളിലാക്കിയശേഷം -അയാളെ മാനിച്ച് തുടർന്നുവന്ന അതിഥി പറഞ്ഞു സാവധാനം -കൈവിടാതെ;


“താങ്ക് യൂ... മിസ്റ്റർ... അ, ആദിത്യ...”


   ശേഷമെന്തോ പറയുവാൻ തുനിഞ്ഞത് സന്ദർഭോജിതമായി വേണ്ടെന്നുവെക്കുംവിധം, തന്റെ ഇരിപ്പിടത്തെ ഉപേക്ഷിച്ച് എഴുന്നേറ്റിരുന്നു അതിഥി. ഒരുനിമിഷംകൂടി ആദിത്യയെ ഒന്നുനോക്കിനിന്നശേഷം തന്നെ മാനിച്ചു പഴയപടി നിന്നിരുന്ന അജയിനെ നോക്കി അവൾ. ‘പോകാം’ എന്നഭാവത്തിൽ ചോദ്യം കലർത്തി ശബ്ദമില്ലാതെയത് പ്രകടമാക്കി അയാൾ, മറുപടിയെന്നവിധം.


“എന്റെ കൂടെ നിന്നത് കുരിശ്ശായി അല്ലേ അജയ്ക്ക്...” -അതിഥി.


“ഏയ്‌... തനിക്കൊരു സഹായമായില്ലേ ഇതെല്ലാം, പിന്നെന്താ...” -അജയ്.


“...ഐ ആം സോറി. ഇനി ഞാൻ ബുദ്ധിമുട്ടിക്കില്ല...” -അതിഥി.


“എന്താ അതിഥി ഇത്, അയാളെ എനിക്ക് അറിയാവുന്നതല്ലേ...


ഇന്നിപ്പോൾ നേരിട്ട് അനുഭവിക്കുകയും ചെയ്തു...


ഇതിലധികം അയാളിനി എന്ത്‌ ചെയ്യുവാനാണ്...!” -അജയ്.


“...എനിക്ക് മനസ്സിലാകുന്നുണ്ട് അജയ്...” -അതിഥി.


   അവിടെനിന്നും പിരിഞ്ഞ അതിഥിക്കും അജയിനും ഇടയിൽ ഉടനടിയെന്നവിധം നടന്ന ഈ വാചകകൈമാറ്റങ്ങളുടെ സമയത്തും പഴയപടി -തന്റെ ഇരിപ്പിടത്തിൽ പിന്നിലേക്ക് തലചായ്ച്ച് കണ്ണുകളടച്ച് ചുണ്ടുകളല്പം തുറന്ന് ഇരുകൈകളും തളർത്തി താഴേക്കിട്ട് ഹാളിലെ വെളിച്ചത്തെ സാക്ഷിയാക്കി നിലകൊണ്ടിരിക്കുകയായിരുന്നു ആദിത്യ, തന്റെ മുന്നിലുള്ളവയെയെല്ലാം താത്കാലികമായി മറന്നെന്നവിധം.


7


“സർ, ഞാൻ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നല്ലോ ഒരു കേസ്...


അത് കംപ്ലീറ്റ് ആയിട്ടുണ്ട്, അതിന്റെ ഫയലാണിത്...”


   അധികം കനം തോന്നിക്കാത്ത ഒരു ഫയൽ, തന്റെ മുന്നിലിരിക്കുന്ന എഡിറ്റർ ഇൻ ചീഫിന് നേർക്ക് നീട്ടിക്കൊണ്ട് അതിഥിയിങ്ങനെ പറഞ്ഞു. ചീഫിന്റെ ക്യാബിനിലിരിക്കെ പതിവിന് വിപരീതമെന്ന് തോന്നിക്കുംവിധമെന്നവണ്ണം ചുരിദാറിനൊപ്പം അവളൊരു ഷോൾ, ലഘുവായവിധം അലസമായി കഴുത്തിനെചുറ്റി മുന്നോട്ടും പിന്നോട്ടുമായി ഇട്ടിരുന്നു.


\ തുടരും /


Rate this content
Log in

Similar malayalam story from Romance