Hibon Chacko

Romance Tragedy Thriller

3  

Hibon Chacko

Romance Tragedy Thriller

അതി \ Psychological thriller / Part 5

അതി \ Psychological thriller / Part 5

5 mins
9


അതി \ Psychological thriller / Part 5

തുടർക്കഥ


മറുപടിയെന്നവിധം അതിഥിയിങ്ങനെ വൃദ്ധയോട് പറയുന്നത് മുഴങ്ങുന്ന സമയം, അവൾ തന്റെ സുഹൃത്തുമായും ഒപ്പവും അല്ലാതെയും മൂന്നാമനുമായും പിന്നീട് തന്റെ എഡിറ്റർ ഇൻ ചീഫുമായും കാര്യമായി സംസാരിക്കുന്നതും ചർച്ചചെയ്യുന്നതും ചില ഫയലുകൾ കൈമാറുന്നതും മറ്റുമൊക്കെ വളരെ വേഗത്തിൽ -ഇത്രയും സംഭവങ്ങളുമായി ബന്ധപ്പെട്ടും ശേഷവുമൊക്കെയെന്നവിധവും മറ്റും നടന്നുകൊണ്ടിരിക്കുകയാണ്.


CHARMING......


5


   സമയം ഉച്ചയോടടുത്തുവരികയായിരുന്നു. അതിഥി തന്റെ കാറിൽ സഞ്ചരിച്ച്, തന്റെ ലക്ഷ്യത്തിന്റെ അടുത്തെത്തിയെന്നായപ്പോൾ വലത്തേക്ക് വെട്ടിച്ച്, വഴിവിളക്കിന് കീഴെയായുള്ള ഇരിപ്പിടത്തിനപ്പുറത്ത് ചേർത്ത് പാർക്ക്‌ ചെയ്തു. ശേഷം അതിലിരുന്ന്, തന്റെ ക്രോസ്സ് ബോഡി ബാഗുമെടുത്ത് -അപ്പുറത്തെ സീറ്റിൽനിന്നും, പുറത്തേക്കിറങ്ങി കാർ ലോക്ക് ചെയ്തു. ശേഷം വെയിലിന്റെ ആധിക്യംമൂലമെന്നവിധം കണ്ണുകളും നെറ്റിയും ചുളിച്ച് തന്റെ എതിർഭാഗത്തേക്ക് -അല്പം മുന്നിലേക്ക്, അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിലേക്ക് നോക്കി -മാതാജിയെ പ്രതീക്ഷിച്ചെന്നവിധം. പക്ഷെ അവിടം താത്കാലികമായെങ്കിലും ശൂന്യമായിരുന്നു. അവൾ അതേ നിൽപ്പിൽ ഒന്ന്‌ തലമാത്രം ഇടത്തേക്ക് തിരിച്ച് പിന്നിലെ അപ്പാർട്ട്മെന്റ് മുഴുവനായുമൊന്ന് നോക്കി. ശേഷം മെല്ലെ വഴിവിളക്കുംകടന്ന് മുകളിലേക്ക് കണ്ട സ്റ്റെപ്പിലൂടെ കയറി. സ്റ്റെപ്പ് ഇടത്തേക്ക് തിരിഞ്ഞ് കയറി ചെല്ലുമ്പോൾ ഒരു റൂമിന്റെ വാതിൽ കാണാമായിരുന്നു. അവൾ നേരെ അതിന് മുന്നിലെത്തി നിന്നു, തെല്ലുസംശയം ഭാവിച്ച്. ആ റൂമിന് ഇടത്തും വലത്തുമായി മറ്റ് റൂമുകൾ ഉണ്ടായിരുന്നു. അവയിൽ ആരും താമസമില്ലെന്ന് ഒറ്റനോട്ടത്തിൽ അവൾക്ക് മനസ്സിലായി, പക്ഷെ തന്റെ മുന്നിലെ റൂം അങ്ങനെയല്ലായിരുന്നു. സ്റ്റെപ്പ് വീണ്ടും വലത്തേക്ക് തിരിഞ്ഞ് മുകളിലേക്ക്, ഒരുപക്ഷെ ടെറസ്സിലേക്ക് പോവുകയാണ് വീണ്ടും.


   ഒന്നുരണ്ടുനിമിഷംകൂടി തന്റെ മുന്നിലെ വാതിലിലേക്ക് നോക്കിയങ്ങനെ നിന്നശേഷം, അവൾ തന്റെ കഴുത്തിൽ കിടക്കുന്ന ഐഡന്റിറ്റി കാർഡിനെ മാനിച്ചശേഷം വലതുകൈകൊണ്ട് അതിൽ രണ്ടുതവണ മുട്ടി. രണ്ടുമൂന്നു നിമിഷങ്ങൾ കഴിഞ്ഞിട്ടും മറുപടിയായൊന്നും സംഭവിച്ചില്ല. അവൾ പഴയപടിതന്നെ, എന്നാലൊന്ന് കൂർത്ത് രണ്ടുതവണ വീണ്ടും മുട്ടി വാതിലിൽ. മറുപടിയൊന്നും ഉണ്ടാകാത്തതിനെത്തുടർന്ന് അവൾ എന്തുചെയ്യണമെന്ന ഭാവത്തിൽ മൊത്തത്തിലൊന്നനങ്ങി നിന്നു, ബാഗിന്റെ സ്ട്രാപ്പിലൊക്കെ പിടിച്ച്. അവളൊന്നുകൂടിയെന്നവിധം മുന്നിലെ വാതിലാകെ പരിശോധിച്ചു, അതുപക്ഷെ പുറത്തുനിന്നും പൂട്ടിയിരുന്നില്ല. ഒന്നുകൂടി മുട്ടാമെന്ന് വിചാരിച്ചെന്നവിധമവൾ അതിന് തുനിഞ്, ഒന്നുമുട്ടിയപ്പോഴേക്കും വാതിൽ തുറക്കാൻ ശ്രമിക്കുന്ന ശബ്ദവും ഭാവവുമെത്തി. അവളൊന്നൊതുങ്ങി തന്റെ ക്രോസ്സ് ബോഡി ബാഗിന്റെ സ്ട്രാപ്പിൽ ഇരുകൈകളും അർത്ഥമില്ലാത്തവിധം പിടുത്തമിട്ട് നിന്നു. വാതിൽ തുറന്നത് അയാളായിരുന്നു. നിക്കറും ഫുൾ സ്ലീവ് ബനിയനും വേഷം, മുടിയല്പം നീണ്ട് തീർത്തും അലസമായി കിടക്കുന്നു. വിഷാദം കലർന്ന മുഖത്ത് ഇപ്പോൾ കാര്യമായ ഉറക്കച്ചടവ് കാണാനുണ്ട്. രണ്ടുപാളിയുള്ള വാതിലിന്റെ ഒരുപാളി തുറന്നായിരുന്നു അയാൾ നിന്നത് -ഉറക്കത്തിൽനിന്നും എഴുന്നേറ്റുവന്നെന്നപടി.


“ഞാന്, ഒരു കാര്യം... ചോദിക്കാൻ വന്നതായിരുന്നു...”


   കുറച്ചുനിമിഷങ്ങൾ നിശബ്ദമായങ്ങനെതന്നെ പോയെന്നുകണ്ട്, ചലനമില്ലാതെ നിൽക്കുന്ന അയാളോട് അവൾ ശബ്ദം താഴ്ത്തി, മുറിച്ചിങ്ങനെ പറഞ്ഞു.


   കാര്യംപറയുക എന്ന ഭാവത്തിലെന്നവിധം വീണ്ടുമയാൾ ചലനമില്ലാതെ തുടരുകയായിരുന്നു. അതിനടുത്തനിമിഷം, പഴയപടി അയാളുടെ മുഖത്തേക്കുതന്നെ നോക്കിനിന്ന അവൾ, പഴയപടിതന്നെ പറഞ്ഞു -കുറച്ചുകൂടി ശബ്ദം താഴ്ത്തിയെങ്കിലും അകത്തേക്ക് കണ്ണുകൾ പായിച്ചുകാണിച്ച്;


“ഞാനൊന്ന്... അകത്തേക്ക് വന്നോട്ടെ...?”


   ഒരുനിമിഷം പഴയപടി ചലനരഹിതനായി തുടർന്നശേഷം, തന്റെ അപ്പോഴത്തെ എല്ലാ അവസ്ഥയേയും കോർത്തിണക്കിയെന്നവിധം അയാളൊന്ന് കണ്ണുകളടച്ച് രണ്ടുനിമിഷങ്ങൾക്കകം തുറന്നു. ശേഷം വന്നതുപോലെയെന്നവിധം പിന്നിലേക്ക് മാറി. അവൾ തന്റെ ബാഗിനെ മാനിച്ച്, തുറന്നിട്ടിരുന്ന ഒരു പാളിയിലൂടെ അകത്തേക്ക് കയറി. മാതാജിയുടെ റൂമിന്റെ അതേ ആകാരമാണ് ആദ്യമായി അവൾക്ക് തോന്നിയത്, കാൽവെച്ച് കയറിയ ആ ഹാളിനകത്ത് നിന്നപ്പോൾ. അവൾ പെട്ടെന്നൊന്ന് കണ്ണോടിച്ചു- ഹാളിൽ നിൽക്കുന്ന തന്റെ വലത്തായി ചെറിയ കിച്ചൺ, അതേ വശത്ത് മുന്നിലായി ബെഡ്റൂമെന്ന് തോന്നിക്കുന്ന റൂം, ഹാളിന്റെ മുന്നിലെ മൂലയ്ക്ക് ഡൈനിങ് ടേബിളും രണ്ട് ചെയറുകളും. പക്ഷെ ഇവിടമെല്ലാം തീർത്തും അലങ്കോലമായ വിധത്തിൽ, വൃത്തിഹീനമെന്ന് തോന്നാവുന്ന വിധത്തിൽ, കാണരുതാത്ത വിധത്തിലാണ് കിടക്കുന്നതെന്നവൾ അടുത്തനിമിഷം തിരിച്ചറിഞ്ഞപ്പോഴേക്കും അയാൾ ശബ്ദിച്ചു;


“എന്താണ് കാര്യം?”


   അവൾ തന്റെ ശ്രദ്ധയൊന്ന് പാളിച്ച് പെട്ടെന്ന് ആ ചോദ്യത്തിന് മുഖംകൊടുത്തശേഷം പറഞ്ഞു;


“ആഹ്,, ഒന്ന്‌ ഇരുന്ന് സംസാരിക്കാമോ...?”


   റൂമിൽ ലൈറ്റ് ഇട്ടിരുന്നില്ല, ജനാലകളുള്ളതും പൂർണ്ണമായും അടച്ചിരുന്നു. ഹാളിലെയും കിച്ചണിലെയും എയർഹോൾ വഴിയും ഒരുപാളി തുറന്നിട്ടിരിക്കുന്ന വാതിൽ വഴിയും മാത്രം നേർത്ത പ്രകാശം അകത്തേക്ക് കയറി വന്നിരുന്നു. അയാൾ തന്റെ ചുറ്റുപാടുമൊക്കെയൊന്ന് നോക്കി, സാവധാനം. ശേഷം ഹാളിലാകെയുള്ളൊരു വെളിച്ചമെന്ന് തോന്നിക്കുംവിധം തന്റെ പിന്നിലെ കിച്ചണും ബെഡ്‌റൂമിനും നടുവിലായുള്ള ഹാളിലെ ഭിത്തിയിലെ സ്വിച്ച്ബോർഡിലെയൊരു സ്വിച്ച് തിരഞ്ഞ് ഓൺ ചെയ്തു. പഴയതിൽനിന്നും അല്പം ആശ്വാസം നൽകാൻ മാത്രമേ പക്ഷെയാ ട്യൂബ് ലൈറ്റിന് സാധിച്ചുള്ളൂ. യാന്ത്രികമായെന്നപോലെ അയാൾ ഡൈനിങ് ടേബിളിന്റെ ഭാഗത്തേക്ക്‌ ചലിച്ചു. വാതിലിലേക്കൊന്ന് തിരിഞ്ഞ് നോക്കിയശേഷം അവളും സാവധാനമയാളെ അനുകരിച്ചു.


   ഡൈനിങ് ടേബിളിനടുത്തേക്ക് എത്തിയതോടെ അവളൊരുനിമിഷം വലത്തേക്ക് നോക്കി -ബെഡ്‌റൂമാണ്, തുറന്നുകിടക്കുന്നു -അകത്തായുള്ള ബാത്റൂമും. വളരെ നേരിയ വിധത്തിലെങ്കിലും മൂത്രത്തിന്റെ ഗന്ധം ആ ഭാഗത്തുനിന്നും അവളെ ലഘുവായൊന്ന് വലച്ചു. അയാൾ പഴകിയതെന്ന് തോന്നിക്കുന്ന അവിടെയുള്ളതിൽ ഒരു ചെയർ എടുത്ത് അതിലിരുന്നശേഷം കൈമുട്ടുകൾ മടക്കിയത് ഇരുകാലുകളുടെയും മുട്ടുകൾക്ക് മുകളിൽ കുത്തി മുഷ്ടികൾ മടക്കി താടക്ക് കൊടുത്തു, വന്നപാടെ നിൽക്കുന്ന അതിഥിയെ നോക്കി. ഡൈനിങ് ടേബിളിലും പരിസരങ്ങളിലും ഉണ്ടായിരുന്ന പഴകിയതും പുതിയതുമായ കാലി മദ്യക്കുപ്പികളെയും ഭക്ഷണാവശിഷ്ടങ്ങളെയും മറ്റുമൊക്ക പരിഗണിച്ച് മിച്ചമുണ്ടായിരുന്ന ചെയറിൽ വളരെ സാവധാനം അയാൾക്ക് അഭിമുഖമായി അവൾ ഇരുന്നു. ശേഷമൊന്നുകൂടി തുറന്നുകിടക്കുന്ന വാതിലിലേക്ക് നോക്കി -അർത്ഥമില്ലാത്തവിധം.


“വാതില് പൂട്ടിയാലും ഇല്ലെങ്കിലും കണക്കാ...


ഞാനത് പൂട്ടാറില്ല,,”


   അയാൾ പഴയപടി ഇരിക്കെത്തന്നെ അവളുടെ ഭാവത്തിന് മറുപടിയെന്നവിധം സാവധാനം ഇങ്ങനെ പറഞ്ഞു. ഉടനടി തന്റെ തോളിൽ കിടക്കുന്ന ബാഗിനെ മാനിച്ച് അവൾ പറഞ്ഞു;


“ഇതൊക്കെ കുറേ കാലമായി ഇങ്ങനെ


കിടക്കുന്നതാണോ?”


   മദ്യക്കുപ്പികളെയും മറ്റ് അവശിഷ്ടങ്ങളെയും, ആ ഫ്ലാറ്റിന്റെ ആകെത്തുകയെക്കൂടി ഉൾപ്പെടുത്തിയെന്നവിധമാണ് അവളിങ്ങനെ പറഞ്ഞത്.


“ക്ലീൻ ചെയ്ത് താഴെ കൊണ്ടുപോയി കത്തിച്ച് കളയാറുണ്ട്,,


വല്ലപ്പോഴും..”


   അല്പം ശബ്ദത്തിലൊന്ന് നിശ്വസിച്ചശേഷം പഴയപടിതന്നെ തുടർന്നിരിക്കവേ അയാളിങ്ങനെ മറുപടി നൽകി, സാവധാനം.


   അവളെന്തോ അടുത്തതായി ചോദിക്കുവാൻ വന്നസമയം അയാൾ തുടർന്നുപറഞ്ഞു, പുതിയ ചലനങ്ങളില്ലാതെ;


“... പെറ്റ് ഉണ്ടായിരുന്നു...


മരിച്ചുപോയി...,,”


   അർത്ഥമില്ലാത്തവിധം, ചെറുതായൊന്ന് തുറന്നുപോയ വായ അടയ്ക്കുവാൻ മടിച്ചെന്നവിധം അവളവിടെയിരുന്ന് ചുറ്റുപാടും സാവധാനം നോക്കിപ്പോയി -പ്രത്യേകം മുകളിലേക്കുള്ള ഭാഗത്തേക്ക്‌ എല്ലാം. എല്ലായിടവും വൃത്തിഹീനത മാത്രം നിറഞ്ഞുനിന്നിരുന്നു.


“ചോദ്യം കഴിഞ്ഞോ...?”


   അയാൾ അല്പം ഗൗരവത്തിൽ ഉന്നയിച്ചു ഇങ്ങനെ, പഴയപടിയിരിക്കെത്തന്നെ. അവളുടനെ തന്റെ ശ്രദ്ധ അയാളുടെ മുഖത്തേക്കാക്കി. ലഭ്യമായ വെളിച്ചത്തിന്റെ അകമ്പടിയിൽ അങ്ങനെ രണ്ടുനിമിഷം കടന്നുപോയി. ചെറുതായൊന്നാദ്യം ചുണ്ടുകൾ തുറന്ന് ശ്വാസം അകത്തേക്ക് എടുക്കേണ്ടി വന്ന അവൾ, ഒരുപാട് ആലോചനകൾ തന്റെ തലയ്ക്കുള്ളിൽ തിരക്ക് കൂട്ടുന്നെന്നവിധം, എന്നാലത് ഭാവിക്കാതെ മടിച്ച് മടിച്ച് പറഞ്ഞു;


“ഞാനൊരു... റിപ്പോർട്ടറാണ്...


‘ദി ഇന്ത്യൻ മെട്രോ’...”


   ഇത്രയുമായപ്പോൾ മറ്റ് ചലനങ്ങളൊന്നും കൂടാതെതന്നെ അയാളുടെ മുഖം മാറുന്നത് അവൾ ശ്രദ്ദിച്ചു. അടുത്തനിമിഷം അവൾക്ക് പറയേണ്ടിവന്നു തുടർന്ന്;


“... ഇവിടെ... മരണം... നടന്നതിനെപ്പറ്റി...


കുറച്ചുകാര്യങ്ങൾ... അറിയുവാനുണ്ടായിരുന്നു...”


   പിന്നെയവൾക്ക് കൂടുതലായൊന്നും പറയുവാൻ തോന്നിയില്ല. അയാളുടെ മുഖഭാവം പഴയപടിയിരിക്കെ കൂർത്തുവന്നു. ഒപ്പമയാൾ തന്റെ കണ്ണുകൾമാത്രം അവളിൽനിന്നും താഴ്ത്തി ആലോചനയിലാണ്ടപോലെയായി. കുറച്ചുനിമിഷങ്ങളെങ്ങനെ മുന്നോട്ട് പോയതോടെ അവൾ പഴയപടി മടിച്ച് മടിച്ച് പറഞ്ഞുനോക്കി;


“ഞാൻ... പിന്നീട് എപ്പോഴെങ്കിലും... വരണോ!?”


   അയാൾ പഴയപടി തുടരുകയല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. അവൾ കാത്തങ്ങനെ ഇരുന്നു. കുറച്ചുനിമിഷങ്ങൾ അങ്ങനെ കടന്നുപോയി വീണ്ടും.


“... ചോദ്യോത്തരങ്ങളൊന്നും ഇപ്പോൾ നടക്കില്ല...,,”


   കണ്ണുകൾ ഉയർത്താതെതന്നെ, പഴയപടി അയാളിങ്ങനെ പറഞ്ഞു -നിശബ്ദതയെ മുറിച്ച്. ഒന്നുനിർത്തിയപോലെ തുടർന്നുപറഞ്ഞു ഒരു നിമിഷത്തിനകം;


“... എനിക്ക് പുറത്തുപോകണം..”


   അയാളിത് പറഞ്ഞുനിർത്തിയതും അവൾ ചുണ്ടുകൾ അല്പമകത്തി എഴുന്നേറ്റു കസേരയിൽനിന്നും. ശേഷം, ബാഗ് തോളിൽ നേരെയാക്കിയശേഷം, അയാളിൽനിന്നും എടുക്കാതിരുന്ന കണ്ണുകളോടെ പറഞ്ഞു അല്പം ഊർജ്ജം ഭാവിച്ചവിധം;


“എവിടേക്കാണ് പോകുന്നത്...


എനിക്ക് ഡ്രോപ്പ് ചെയ്യാൻ പറ്റും!”


   അവളങ്ങനെ തുടർന്നുനിന്നശേഷവും അയാൾക്ക് ചലനമൊന്നും ഇല്ലാതിരുന്നതിനാൽ അല്പനിമിഷങ്ങൾക്കകം അവൾ പറഞ്ഞു വീണ്ടും;


“സോറീ... വേറൊന്നും വിചാരിക്കേണ്ട...


ഇഫ് യു ക്യാൻ... പ്ലീസ്..”


   അല്പം, സ്നേഹത്തിൽ കലർന്ന നിർബന്ധം ഇങ്ങനെ നീട്ടിയശേഷം അവൾ പഴയപടി കാത്തുനിൽപ്പ് തുടർന്നു.


“താഴേക്ക് പൊയ്ക്കോ...


ഞാൻ വന്നേക്കാം,,...”


   അവളെ ശ്രദ്ദിക്കാതെതന്നെ, അയാൾ പഴയപടിയിരുന്നുകൊണ്ടിങ്ങനെ അല്പസമയത്തിനകം പറഞ്ഞു, ലഘുവായൊരു സാവധാനക്കുറവ് കാണിച്ച്.


   അവൾ ശബ്ദരഹിതമായി ഒന്ന്‌ പെട്ടെന്ന് ദീർഘനിശ്വാസം നടത്തിയശേഷം ഇരുകൈകളും ബാഗിന്റെ സ്ട്രാപ്പിൽ പിടുത്തമിട്ട്, അയാളെയൊന്ന് മാനിച്ച് മെല്ലെ പുറത്തേക്കെന്നവിധം ചുവടുകൾ വെച്ചു. കിച്ചണിന് അടുത്തായി എത്തിയസമയം അവൾ, അയാളെയൊന്ന് തിരിഞ്ഞുനോക്കിപ്പോയി. കിച്ചൺ എന്ന് തോന്നിക്കാവുന്ന ആ ഭാഗത്ത് സ്റ്റോവ് മാത്രമാണ് കാണപ്പെട്ടത്, ഗ്യാസുകുറ്റി ഉണ്ടായിരുന്നില്ല. അയാൾ പഴയപടി തുടർന്നിരിക്കുകയായിരുന്നു അപ്പോഴും.


   അതിഥി അതേപടിതന്നെ വാതിൽ കടന്ന് പുറത്തേക്ക്, സ്റ്റെപ്പ് ഇറങ്ങിത്തുടങ്ങി. ഒരിക്കൽക്കൂടി തിരിഞ്ഞുനോക്കണമെന്നവൾക്ക് തോന്നിയെങ്കിലും അവളതിന് മുതിർന്നില്ല. താത്കാലികമായെന്നവിധം പരിസരം മറന്ന് അവൾ തന്റെ കാറിനടുത്ത് സാവധാനം എത്തി. വെയിലിന്റെ കാഠിന്യം കനത്തിരുന്നതിനാൽ അവൾ വേഗം ലോക്ക് തുറന്ന് കാറിനുള്ളിൽ കയറി സ്റ്റാർട്ട്‌ ചെയ്ത് എ. സി. ഓൺ ചെയ്തു. നേർത്ത വിയർപ്പിൻപൊടികൾ അവളുടെ ഇടത്തേ പിൻകഴുത്തിന് മുകളിലൊക്കെയായി കാണപ്പെട്ടിരുന്നു. അവളുടനെ തന്റെ ബാഗ് ഊരി പിന്നിലെ സീറ്റിലേക്ക് ഇട്ടു. തിരിഞ്ഞുവന്നവഴി മുന്നിലെ ഗ്ലാസ്സിലൂടെ മാതാജിയുടെ അപ്പാർട്ട്മെന്റിലേക്ക് നോക്കി- ബാൽക്കണിയുൾപ്പെടെ അവിടമാകെ ശൂന്യമായി കാണപ്പെട്ടു.


   മിനുട്ടുകളല്പം മുന്നോട്ടുപോയി. പഴയതിലും റോഡിൽ തിരക്ക് താത്കാലികമായെങ്കിലും കൂടിവരുന്നത് അവൾ ശ്രദ്ദിച്ചില്ല. അവൾ, അയാളെ പ്രതീക്ഷിച്ച് ഒന്ന്‌ തന്റെ വിൻഡോ വഴി പിന്നിലേക്കും അയാളുടെ അപ്പാർട്ട്മെന്റാകെയും നോക്കിയശേഷം മുന്നോട്ട് നേത്രം ഘടിപ്പിച്ചിരുന്നു.


   അതിഥിയുടെ കാറെന്ന കണക്കുകൂട്ടലിൽ അയാൾ അവിടേക്കുവന്ന്, അവളെ നോക്കിക്കൊണ്ട് കാറിന് മുന്നിലൂടെ പാസഞ്ചർ സീറ്റിനടുത്തെത്തി. അവളത് ഉടനെ തുറന്നുനൽകി. അയാൾ അകത്തേക്ക് കയറി ഇരുന്നു -പഴയഭാവത്തിനൊപ്പം ഒരു ജീൻസും പഴകിയ ഇളംനീല ജാക്കറ്റുമായിരുന്നു അയാൾക്ക് കൂടുതലായി ഒറ്റനോട്ടത്തിൽ കാണപ്പെട്ടത്. അവൾ എന്തോ പറയുവാൻ തുനിഞ്ഞതും അയാൾ പ്രത്യേകം ഭാവമൊന്നും കൂടാതെ നിശബ്ദത മുറിച്ചു ധൃതിയല്പം കലർത്തി;


“നിങ്ങളിവിടെ പുതിയതാണോ?”


   അവളെ നോക്കാതെ മുന്നോട്ട് നോക്കിയിരുന്ന് അയാളിങ്ങനെ പറഞ്ഞതിന്, അയാളെ നോക്കി അവൾ ലാഘവം കലർത്തി മറുപടി നൽകി;


“ഒരിക്കലുമല്ല..”


ഉടനടി അയാൾ പറഞ്ഞു, പഴയപടി തുടരവേ;


“ടൗണിലെ മദ്യഷോപ്പില്ലേ,,


അവിടേക്കാണ് ഞാൻ പോകുന്നത്..”


   അവൾ മറുപടിരഹിതമായി, എന്നാൽ ചുണ്ടുകൾ അടുപ്പിച്ച് സമ്മതം ഭാവിച്ച് വാഹനം തിരിച്ചശേഷം മുന്നോട്ട് ചലിക്കുവാൻ സമയം പറഞ്ഞു;


“സ്ഥലം എനിക്കറിയാം, ഞാനതുവഴിയാ പോകുന്നതും...


എന്റെ ഫ്രണ്ട്‌സൊക്കെ അവിടെ പതിവാണ്,,”


   അയാളുടെ മറുപടി പ്രതീക്ഷിക്കാത്തവിധം കാർ അവൾ മുന്നോട്ട് ചലിപ്പിച്ചു. അത് ആ റോഡിൽനിന്നും ഒരു ജംഗ്ഷൻ കഴിഞ്ഞ് തിരക്കേറിയ മെയിൻ റോഡിലേക്ക് കയറി അല്പം വേഗത്തിലായി.


“ഞാനൊന്ന് പേടിച്ചുപോയി കെട്ടോ...


കുറച്ചു ധൈര്യം സംഭരിച്ചും എന്റെ മനസ്സിനെ വിശ്വസിച്ചുമാണ് വന്നത് ഞാനങ്...”


   പെട്ടെന്നെന്നവിധത്തിലൊരുനിമിഷം അവളിങ്ങനെ, അയാളെയും ഡ്രൈവിംഗിനെയും മാറി-മാറി പരിഗണിച്ച് തെല്ലുമന്ദഹാസം കലർത്തി പറഞ്ഞു. അയാൾ ഇരുകൈപ്പത്തികളും കൂട്ടിപ്പിടിച്ചങ്ങനെ മുന്നോട്ട് നോക്കി ചലനമറ്റ് ഇരുന്നതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല അപ്പോഴും തുടർന്നും. അവളും മറ്റൊന്നിനും മുതിർന്നില്ല പിന്നീട്. കാർ അയാൾ ആവശ്യപ്പെട്ട സ്ഥലത്തിന് മുന്നിലെത്തി.


“ഏയ്‌, ഞാൻ വരേണ്ട ആവശ്യമുണ്ടോ?”


   അവളിങ്ങനെ, പുറത്തേക്കിറങ്ങാൻ തുടങ്ങിയ അയാളോട് ചോദിച്ചു- അല്പം ശബ്ദത്തിൽ. അത് കേട്ടെന്നവിധം അയാൾ ഇറങ്ങി ഡോർ അടയ്ക്കുന്നതിന് മുൻപ് അതേ അവളുടെ ഭാവത്തിൽ തിരികെ പറഞ്ഞു;


“മൈന്റ് യുവർ ഓൺ ബിസിനസ്.”


   ശേഷമുടൻ, ഡോറല്പം വലിച്ചടച്ചശേഷം അയാൾ മദ്യഷോപ്പിന്റെ പരിസരത്തേക്കും തിരക്കിലേക്കും അലിഞ്ഞു. ചമ്മിയപടി, എന്നാലത് ഒരു ലാഘവത്തിൽ മുഖത്ത് പ്രകടമാക്കി അതിഥി കാർ വലത്തേക്ക് ഇൻഡിക്കേറ്റർ ഇട്ട് എടുത്ത് മുന്നിലേക്ക് പോയി.


6


   അതിഥിയും മൂന്നാമനും തങ്ങളുടെ ലക്ഷ്യത്തിന്റെ വാതിലിനുമുന്നിൽ എത്തി നിൽക്കുകയാണ്. അവൾ തന്റെ ഇടത്തേ കൈ ക്രോസ്സ് ബോഡി ബാഗിന്റെ സ്ട്രാപ്പിൽ പിടുത്തമിടീച്ച്, വലത്തേ കൈയ്യുടെ തള്ളവിരലുപയോഗിച്ച് പ്രത്യേകം സ്ട്രാപ്പിൽ ഊർത്തിക്കൊണ്ട് തന്റെ വലത്തായി നിലകൊള്ളുന്ന മൂന്നാമനെ നോക്കി.


\ തുടരും /


Rate this content
Log in

Similar malayalam story from Romance