Hibon Chacko

Romance Tragedy Thriller

3  

Hibon Chacko

Romance Tragedy Thriller

അതി \ Psychological thriller / Part 4

അതി \ Psychological thriller / Part 4

5 mins
8


അതി \ Psychological thriller / Part 4

തുടർക്കഥ


അതിഥിയുടെ മഞ്ഞ ചെറിയ കാറിൽ, ഡ്രൈവിംഗ് സീറ്റിൽ അതിഥിയും അപ്പുറത്ത് സുഹൃത്തും പിന്നിലായി അവളുടെ പിറകിൽ മൂന്നാമനും എന്തോ പ്രതീക്ഷിച്ച് ഇരിക്കുകയാണ് -അധികം വലുപ്പം തോന്നിക്കാത്ത പലതരം അപ്പാർട്ടുമെന്റുകൾ ഇവരുൾപ്പെടുന്ന കാർ കിടക്കുന്ന റോഡിന് ഇരുവശവുമായി നിലകൊള്ളുന്നുണ്ട്, മിക്കതും പഴക്കംചെന്ന് തുടങ്ങിയവയെന്ന് തോന്നും- ഇവരുടെ കാർ റോഡിന് ഇടതുവശത്തേക്ക് ചേർത്ത് വലതുഭാഗം ലക്ഷ്യമാക്കിയെന്നവിധം ആണ് കിടക്കുന്നത്. മുന്നിലേക്കാണ് മൂവരുടെയും ദൃഷ്ടികളെന്ന് തോന്നുന്നുണ്ട്.


“അതിഥി, ആളെ നിനക്ക് കണക്ട് ആയിക്കഴിഞ്ഞാൽ പിന്നെ


ഞങ്ങള് രണ്ടാളും ഉണ്ടാകില്ല കെട്ടോ,,”


   ഒന്നനങ്ങിയിരുന്നശേഷം അതിഥിയെ നോക്കി സുഹൃത്ത് മുന്നിലിരിക്കെ പറഞ്ഞു. പക്ഷെ അവൾക്ക് മുന്നേ മറുപടിയെന്നവിധം കൂട്ടിച്ചേർത്തത് പിന്നിൽനിന്നും മൂന്നാമനായിരുന്നു;


“അതു കുഴപ്പമില്ലല്ലോ... കണക്ട് ആയിക്കഴിഞ്ഞാൽ


പിന്നെ നമ്മുടെ ആവശ്യമെന്തിനാ ഒരു ജേർണലിസ്റ്റിന്...”


   ചെറിയൊരു മന്ദഹാസം മൂന്നാമൻ ഇതിനോടൊപ്പം തന്റെ ചുണ്ടിൽ വിരിയിച്ചിരുന്നു. മറുപടി കാത്തുവെച്ചിരുന്നെന്നവിധം ധൃതിഭാവിച്ച് അവൾ തന്റെ സുഹൃത്തിനെനോക്കി പറഞ്ഞു;


“എന്റെ കൂട്ടുകാരാ, ആളെയൊന്ന് പിടികിട്ടിയാൽ മതി.


ബാക്കി ഞാൻ നോക്കിക്കോളാം... നീ ടെൻഷനടിക്കേണ്ടാ!”


   അവളുടെ ഭാവംകണ്ട് സുഹൃത്ത് പഴയപടിയിരിക്കെ, അവളെ നോക്കിത്തന്നെ പറഞ്ഞു മറുപടിയായി;


“എന്റെ പൊന്നോ, ഞാൻ വെറുതെയൊന്ന് സൂചിപ്പിച്ചെന്നേയുള്ളൂ...”


   മറുപടിയായി അവൾ അർത്ഥമില്ലാത്തവിധം ശാന്തഭാവത്തിൽ തന്റെ ക്രോസ്സ് ബോഡി ബാഗ് ഒന്നനക്കിയിട്ടശേഷം ആ ഇരുകൈകളും സ്റ്റിയറിങ്ങിൽ ഇരുവശത്തുമായി പിടുത്തമിട്ടിരുന്നു പഴയപടി.


   അധികം വാഹനങ്ങളും മറ്റുമൊന്നുമുള്ള റോഡായിരുന്നില്ല അത്, ഈ വൈകുന്നേരത്തിന്റെ സമയത്തും അധികം തിരക്കൊന്നും ഉണ്ടായിരുന്നില്ലെന്നത് അവർ ശ്രദ്ദിച്ചില്ലെന്ന് തോന്നാം. സൂര്യൻ മറയുവാൻ തയ്യാറെടുപ്പ് നടത്തുന്ന സമയത്തെ വെയിൽ മുന്നിലെ ഗ്ലാസ്സിലൂടെ ഏതാണ്ട് ഏൽക്കുന്നത് അവരെ അല്പമൊന്നലട്ടിയില്ല, കാർ കിടക്കുന്ന വശത്തിന് അടുത്തായുള്ള അപ്പാർട്ട്മെന്റിലെ രണ്ടാംനിലയിൽനിന്നും ഒരു വൃദ്ധ ബാൽക്കണിയിലൂടെ എത്തി ഇവരെ നോക്കിനിന്നു. തങ്ങൾക്ക് മുന്നിൽ, മുകളിലായി വൃദ്ധയെ കണ്ടതോടെ ആദ്യം അതിഥിയും പിന്നീടത് ശ്രദ്ദിച്ചെന്നവിധം സുഹൃത്തും- വൃദ്ധയെ ഒന്നുനോക്കി, ഇരുകൂട്ടരും തമ്മിൽ എന്തൊക്കെയോ ധാരണകൾ മുൻപുണ്ടായെന്നവിധം.


“ജോലിയൊന്നുമുണ്ടെന്ന് തോന്നുന്നില്ല...


മിക്കവാറും കാണാറുള്ളത് ഉച്ചതിരിഞ്ഞ സമയത്താണ്...”


   ബാൽക്കണിയുടെ പിന്നിലായുള്ള ചെറിയ ഹാളിൽ, ചെറിയ സോഫയിൽ ഇരിക്കെ വൃദ്ധ തനിക്ക് എതിരെയായി ഇരിക്കുന്ന അതിഥിയോടും സുഹൃത്തിനോടുമായി പറഞ്ഞു. മൂവരും മറ്റൊരു വേഷത്തിലായിരുന്നു ഈ സമയം, ഉച്ചതിരിയാത്ത ഒരു സമയത്തും.


   ഒരുനിമിഷം അതിഥി തന്റെ വശത്തെ റിയർവ്യൂ മിററിലൊന്ന് ശ്രദ്ദിച്ചു. ശേഷം പൊതുവായെന്നവിധം പറഞ്ഞു;


“ദേ ആ വരുന്നത് ആളാണ് എന്ന് തോന്നുന്നു ലക്ഷണമൊക്കെ വെച്ച്...”


   ഇതുകേട്ടെന്നവിധം, ആദ്യം അവളെ മാനിച്ചശേഷം പിന്നിലേക്ക് തിരിഞ്ഞ് കാറിന്റെ പിൻഗ്ലാസ്സിലൂടെ നോക്കി സുഹൃത്ത് -ഒപ്പം മൂന്നാമനും. അവളാകട്ടെ മിററിൽനിന്നും കണ്ണുകളെടുക്കാൻ പോയില്ല. ഇവരുടെ വശത്തുള്ളതുപോലെ ഫുട്പാത്ത് അപ്പുറത്തെ വശത്തുമുണ്ട് അപ്പാർട്ട്മെന്റിനോട് ചേർന്ന്. അതിലെ, സാമാന്യം പിന്നിൽനിന്നുമായി ഒരാൾ ഏകാകിയെപ്പോലെ തലയല്പം കുനിച്ച് നടന്നുവരികയാണ് -മെല്ലെ, തീർത്തും അലക്ഷ്യനായി. അയാൾ മുന്നിലേക്ക് എത്തുന്തോറും ഇടതുകൈയ്യിൽ ഒരു കുപ്പി പ്രത്യക്ഷമായെന്ന് കരുതാം. അല്പംകൂടി മുന്നിലേക്ക് അയാൾ എത്തിയതോടെ, പാന്റും ഷർട്ടും കൂടെയൊരു പഴകിയ ജാക്കറ്റുമാണ് ധരിച്ചിരിക്കുന്നത് എന്നവർക്ക് മനസ്സിലാക്കുവാൻ സാധിച്ചു- പഴയപടി തുടരവേ, കൈയ്യിൽ ഉള്ളത് മദ്യക്കുപ്പിയാണെന്നും. മുടിയല്പം നീണ്ട് തീർത്തും അലസമായാണ് കിടക്കുന്നത് അയാളുടെ, ഒപ്പം പഴയഭാവം ഒരുനിമിഷംപോലും വിടുന്നുമില്ല അയാൾ.


   മൂവരും കാറിലിരുന്ന് പഴയപടിതന്നെ അയാളെ വീക്ഷിച്ചിരിക്കവേ, അവരുടെ പിന്നിൽ എതിർവശത്തായി ഫുട്പാത്തിനോട് ചേർന്ന് സ്ഥാപിച്ചിരിക്കുന്ന ഗ്രില്ലുകൊണ്ടുള്ള വേസ്റ്റ് ബാസ്കറ്റ് കടന്ന്- അടുത്തായുള്ള സ്റ്റെപ്പുകൾ കയറി പഴയഭാവത്തിൽത്തന്നെ മുകളിലേക്കെന്നവിധം അയാൾ പോയി, ഷൂസുപയോഗിച്ച് പടികൾ കയറിയ ശബ്ദം മാത്രം മൂവർക്കുമിടയിലല്പം കൂടി നിഴലിച്ചുനിന്നു. മൂവരും പരസ്പരമൊന്ന് നോക്കി.


“അപൂർവ്വം ചില ദിവസങ്ങളിൽ മദ്യത്തോടൊപ്പം ഒരു പൊതിയും കാണാം...


ചിലപ്പോഴത് ഭക്ഷണമാകാൻ സാധ്യതയുണ്ട്...”


   വൃദ്ധ പഴയപടി സോഫയിലിരിക്കെ തുടരുകയാണ്. ആ രംഗം വളരെ ഒറ്റപ്പെട്ടുനിൽക്കുന്നതും തീർത്തും ഏകാന്തത നിറഞ്ഞതുമെന്ന് തോന്നും. വൃദ്ധയാകട്ടെ പ്രായത്തെ വെല്ലുന്ന ചുറുചുറുക്ക് പ്രകടമാക്കിയാണ് തുടരുന്നത്, രൂപവും ഇതിനോട് ഒത്തുചേർന്ന് നിൽക്കുന്നു.


   മറ്റൊരുദിവസം വൈകുന്നേരമെന്നവിധം വൃദ്ധയുടെ ബാൽക്കണിയിൽ ഒപ്പം അതിഥിയും തങ്ങളുടെ ലക്ഷ്യത്തെ ഉന്നംവെച്ചെന്നവിധം നിലകൊള്ളുകയാണ്.


“അടുപ്പമോ പരിചയമോ ഒന്നും ഇവിടെ ആരുമായും ഇല്ലെന്ന് തോന്നുന്നു...


ആരുമങ്ങനെ അടുപ്പിക്കാനും സാധ്യതയില്ലല്ലോ...,,”


   രണ്ടാമത്തെ വാചകം വൃദ്ധ പറഞ്ഞുനിർത്തിയത്, റോഡിൽനിന്നും തന്റെയടുത്ത് നിലയുറപ്പിച്ചിരിക്കുന്ന അതിഥിയുടെ മുഖത്തേക്ക് നോക്കിയായിരുന്നു. അതൊന്ന് മാനിച്ചശേഷം താൻ അല്പം മുൻപ് ശ്രദ്ദിച്ച, അയാളുടെ അപ്പാർട്ട്മെന്റിന് താഴെയുള്ള വഴിവിളക്കിന് ഉദ്ദേശം താഴെയെന്നോ പിറകിലെന്നോ പറയാവുന്ന ഒഴിഞ്ഞ ഇരിപ്പിടത്തിലേക്കൊന്ന് അവൾ നോക്കി. ശേഷം അതിന് മുന്നിലായി ഒഴിഞ്ഞവിധം അടഞ്ഞുകിടക്കുന്ന ഒന്നാംനിലയിലേക്ക് നോക്കി, തന്റെ തോളിൽ കിടക്കുന്ന ക്രോസ്സ് ബാഗോട് ചേർത്ത് ഇരുകൈകളും മുന്നിൽ മടക്കിക്കെട്ടിപ്പിടിച്ചിരിക്കെ അവൾ വൃദ്ധയോടായെന്നവിധം ചോദിച്ചു;


“ഇവിടെ പൊതുവേ ആൾത്താമസമൊന്നുമില്ലേ,,


എല്ലാം അടഞ്ഞുകിടക്കുന്നു, ദാ അവിടെയും...”


വൃദ്ധ അവളെനോക്കി മറുപടിയെന്നവിധം പറഞ്ഞു;


“ഇവിടെ ഉള്ളതിൽ പഴയത് ഞാനാണെന്ന് പറയാം...


   ബാക്കി ഫാമിലീസും മറ്റുമൊക്കെ അധികമായിട്ടില്ല ഇവിടെ താമസം തുടങ്ങിയിട്ട്...”


   ഒന്നുനിർത്തി, അയാളുടെ അപ്പാർട്ട്മെന്റിലേക്ക് തന്നെ നോക്കി വൃദ്ധ തുടർന്നു;


“ആരും തമ്മിൽ വലിയ പരിചയമൊന്നുമില്ലെന്നേയ്...


നിങ്ങള് കേട്ടതൊക്കെയേ എനിക്കും പറയുവാനുള്ളൂ, മിക്കവാറും എല്ലാവർക്കും.”


   ഒന്നുറപ്പിച്ചവിധമാണ് വൃദ്ധയീ വാചകം നിർത്തിയത്. അവൾ പഴയപടിതന്നെ അപ്പോഴും അയാളുടെ അപ്പാർട്ട്മെന്റിലേക്കെന്നവിധം നോക്കി നിലകൊള്ളുകയായിരുന്നു, ഒന്നു വാടിയതെന്ന മുഖത്തോടെ- മറ്റൊന്നും ശ്രദ്ദിക്കാത്തവിധം.


   മറ്റൊരു ദിവസം, ഈ സ്ഥലത്തിന് തൊട്ടുപുറത്തായുള്ളൊരു റോഡിൽ നിലകൊള്ളുകയായിരുന്നു മൂന്നാമനോടൊപ്പം അതിഥിയും. ചെറിയ തിരക്കുള്ളുവെങ്കിലും അതിനെയൊന്നും വകവെക്കാതെ, അവർ നിലകൊള്ളുന്ന ഓപ്പൺ പച്ചക്കറിക്കടയുടെ ചേർന്നുള്ള റോഡിനപ്പുറത്തെ ഫുട്പാത്തിലൂടെ അയാൾ നടന്നുപോവുകയാണ്- കൈയ്യിൽ പൊതിയും വലിയൊരു മദ്യക്കുപ്പിയും കാണാം. പച്ചക്കറിക്കടയുടെ ഉടമയോട് മൂന്നാമൻ എന്തോ സംസാരിക്കുകയായിരുന്നു ഇതിനിടയിൽ. അയാളതിൽനിന്നും അതിഥിയെ മാനിച്ച് തന്റെ വലത്തേക്ക് നോക്കിയപ്പോഴേക്കും അല്പം പഴയ ഒരു വെളുത്ത കാർ, ഫുട്പാത്തിലൂടെ നടന്നുകൊണ്ടിരിക്കുന്ന അയാളെ മാനിച്ചെന്നവിധം പെട്ടന്ന് നിർത്തി. അതിഥിയും മറ്റും നിലകൊള്ളുന്ന വശത്തായിരുന്നു ആ കാർ എത്തി നിന്നത്. കാറിലെ ഡ്രൈവിംഗ് സീറ്റിട്ടിലിരുന്ന് ഒരാൾ, ഫുട്പാത്തിലൂടെ പഴയപടി മുന്നോട്ട് നടക്കുന്ന അയാളെ നോക്കിയൊരുനിമിഷം കഴിഞ്ഞതും- ഭാര്യയെന്നവിധം മുന്നിലെ പാസഞ്ചർ സീറ്റിൽ ഇരുന്ന് തന്റെ ഭർത്താവിനെ അനുകരിച്ചിരുന്ന സ്ത്രീ, വണ്ടി മുന്നോട്ടെടുത്ത് സ്ഥലം കാലിയാക്കുവാൻ പറയുംവിധം വലതുകൈയ്യുപയോഗിച്ചുകൊണ്ടും മറ്റും ഒരു പ്രകടനം നടത്തുന്നതും അതുമാനിച്ച് ഒന്നുമറിയാത്തവിധം കാർ മുന്നോട്ടെടുത്ത് ആ ആൾ കൊണ്ടുപോയതും- കൈകൾ മടക്കിക്കെട്ടി നെഞ്ചിൽവെച്ച് രംഗം വീക്ഷിച്ചുനിന്നിരുന്ന അതിഥിക്ക് ശ്രദ്ദിക്കാനായി. അപ്പോഴും തന്റെ ക്രോസ്സ്ബോഡി ബാഗ് അവളോട്‌ ചേർന്നുകിടക്കുന്നുണ്ടായിരുന്നു. മൂന്നാമൻ അവളോട്‌ ഉടനെ എന്തോ പറയുവാൻ തുനിഞ്ഞു.


   വേറൊരു ദിവസം വൈകുന്നേരമെന്നവിധം വൃദ്ധയുടെ അപ്പാർട്ട്മെന്റിലെ ചെറിയ ഹാളിൽ പഴയപടിതന്നെ, വൃദ്ധയും അതിഥിയും സുഹൃത്തും ഇരിക്കുകയാണ്. ഇത്തവണ പക്ഷെ ഇരുകൂട്ടർക്കുമിടയിൽ ഒരു ചെറിയ ടേബിളിലായി മൂന്ന് ചായ ഉൾപ്പെടുന്ന ഗ്ലാസ്‌ ഒരു ട്രേയിൽ വെച്ചിരിക്കുന്നു -വൃദ്ധ കൊണ്ടുവന്നതെന്ന് തോന്നിക്കുംവിധം.


“ഇയാള് താഴെയുള്ള ആ ഇരിപ്പിടത്തിൽ മദ്യപിച്ച് കിടക്കുമ്പോഴായിരിക്കണം ഭാര്യ കൊല്ലപ്പെട്ടത്...


എന്റെ അറിവും ഇങ്ങനെതന്നെയാണ്...”


വൃദ്ധ ഇങ്ങനെ ഇരുവരോടുമായി പറഞ്ഞു.


“ഇയാളുടെ ചിലവൊക്കെ എങ്ങനെ പോകുന്നു...”


   ചോദ്യമെന്ന് തോന്നിക്കുംവിധമുള്ളൊരു വാചകം സുഹൃത്ത് ഉന്നയിച്ചു, ഇങ്ങനെ.


“അങ്ങനെ തീരെ ഉപേക്ഷിക്കുമോ എല്ലാവരും...”


   അതിഥിയിങ്ങനെ പൊതുവായി, നെറ്റിചുളുപ്പിച്ച് മറുപടിയെന്നവിധം പറഞ്ഞതും ചായ നുണഞ്ഞശേഷം വൃദ്ധ, ഇത് ശരിവെച്ചശേഷം സുഹൃത്തിനോടായി പറഞ്ഞു;


“... ചിലപ്പോൾ വീട്ടിൽനിന്നും ആരെങ്കിലും... കൂട്ടുകാർ... ചിലപ്പോൾ മറ്റാരെങ്കിലും...”


   പ്രത്യേകം ബലം നൽകിയിരുന്നില്ല വൃദ്ധ ഈ വാചകത്തിന്. ശേഷം ചായ എടുക്കുവാൻ അവർ, ഇരുവരോടും ഭാവിച്ചു. അവർ ഇരുവരും പരസ്പരമനുകരിക്കുംവിധം തങ്ങളുടെ മുന്നിൽനിന്നും ചായ എടുത്ത് ചുണ്ടോടുചേർത്ത് നുണഞ്ഞുതുടങ്ങി.


   ശേഷമൊരു ദിവസമെന്ന് തോന്നിക്കുംവിധം ഒരു വൈകുന്നേരംതന്നെ തങ്ങളുടെ ലക്ഷ്യത്തെ മുന്നിൽക്കണ്ട് ബാൽക്കണിയിൽ, പതിവുപോലെയെന്നവിധംതന്നെ നിലകൊള്ളുകയാണ് വൃദ്ധയും ഒപ്പം അതിഥിയും. ഇത്തവണ പക്ഷെ കൈകൾ മുന്നിലേക്ക് മടക്കിക്കെട്ടി വെച്ചിരിക്കുന്നത് വൃദ്ധയാണ്. അവൾ ഇരുകൈകളും നീട്ടി വിടർത്തി ബാൽക്കണിയുടെ കൈവരിയിൽ പിടുത്തമിട്ടല്പം കുനിഞ്ഞാണ് നിലകൊള്ളുന്നത് -ബാഗ് അപ്രത്യക്ഷമായിരുന്നു ആ സമയം.


“... നമ്മുടെ പോലീസല്ലേ,,


ഇതിലൊന്നും താത്പര്യമുണ്ടാകില്ലല്ലോ...”


   അവൾ ഇടയിലെന്നവിധമിങ്ങനെ വൃദ്ധയോട് ശബ്ദമല്പം താഴ്ത്തി പറഞ്ഞു.


   മറുപടിയെന്നവിധം വൃദ്ധ പക്ഷെ താഴേക്കുതന്നെ, ലക്ഷ്യത്തിലേക്കുതന്നെ നോക്കി മൗനം പാലിച്ച് പഴയപടി നിന്നതേയുള്ളൂ. അവൾക്കും ഈ മറുപടിതന്നെ മതിയായിരുന്നു. കുറച്ചുനിമിഷങ്ങൾ വൈകുന്നേരത്തിന്റെയാ രംഗവും ഒഴിഞ്ഞ തന്റെ ലക്ഷ്യവും അവളെ അപഹരിച്ചതിനൊപ്പം വൃദ്ധയേയും ചേർത്തു. ഇരുവരും ചലനമൊന്നും കൂടാതെ പഴയപടിതന്നെ നിലകൊള്ളുകയായിരുന്നു.


   രാത്രി വൈകിയെന്ന് തോന്നിക്കുന്നൊരു സമയം, മഞ്ഞനിറം പ്രവഹിപ്പിക്കുന്ന, തന്റെ അപ്പാർട്ട്മെന്റിന് മുന്നിലായുള്ള വഴിവിളക്കിന്റെ വെളിച്ചത്തിൽ ഉദ്ദേശം താഴെ പിന്നിലെന്നവിധം, ഇരിപ്പിടത്തിൽ മദ്യപിച്ചവശനായി -വിഷമിച്ചുകലങ്ങിയ മുഖത്തോടെ -തീർത്തും അലസനായെന്നവിധം മലർന്ന് കണ്ണുകൾ മിഴിച്ചുതുറന്ന് കിടക്കുകയാണ് അയാൾ... അയാളുടെ മുഖത്ത് മഞ്ഞ പ്രകാശം ആകെ പതിച്ചുപടർന്നുനിന്നിരുന്നു. വസ്ത്രത്തിന്റെ കോഡും ആകാരവുമൊന്നും സ്ഥിരം പുറത്ത് കാണപ്പെടുന്ന വിധത്തിൽനിന്നും ഒട്ടും മാറിയിരുന്നില്ല ഇപ്പോഴും.


“അവര് രണ്ടാളും തിരക്കായി... ഇനിയിപ്പോൾ ഞാൻ മാത്രമേയുള്ളൂ...”


   വൃദ്ധയോടെന്നവിധം സാവധാനത്തിൽ അതിഥിയുടെ ശബ്ദം മുഴങ്ങുകയാണ് ഈ രംഗത്ത്.


“... ആഹ്, അവരുടെ ആവശ്യം തീർന്നു... ഇനി ജോലി എന്റെയാണ്...”


അവളിങ്ങനെ കൂട്ടിച്ചേർത്തു, പഴയപടിതന്നെ.


   അയാളങ്ങനെയവിടെ കിടക്കുന്ന സമയം, രാത്രിയുടെ കീഴിൽ ചുറ്റുപാടും രംഗവും തീർത്തും നിശബ്ദവും അന്ധകാരം നിറഞ്ഞുവീഴാറായി ചുറ്റും നിലകൊള്ളുന്നതും പ്രകടമായിരുന്നു. വഴിവിളക്കിന്റെയാ വെളിച്ചവും കീഴിൽ കിടക്കുന്ന അയാളും തീർത്തും ഒറ്റപ്പെട്ടവിധം നിലകൊണ്ടുതുടർന്നു. മറഞ്ഞുനിൽക്കുംവിധമൊരു മദ്യക്കുപ്പി അയാളുടെ ഇരിപ്പിടത്തിനു താഴെ, അയാൾ തലവെച്ചിരിക്കുന്നതിന് താഴെ ക്യാപ്‌ നഷ്ടമായവിധം ഇരിക്കുന്നുണ്ടായിരുന്നു.


“ഞാൻ കണ്ട രാത്രികളിൽ... അയാളങ്ങനെയിവിടെ കിടക്കുമ്പോൾ...


വല്ലാത്തൊരു ശാന്തത തോന്നാറുണ്ട് മാതാജി...”


   ഈ രംഗത്തിലിങ്ങനെ സാവധാനം, വൃദ്ധയോടെന്നവിധം അതിഥിയുടെ വാചകങ്ങൾ മുഴങ്ങി തുടരുവാൻ ഭാവിച്ചെന്നവിധം നിന്നു. തന്റെ ഏകാന്തതയും നിലവിളിയും പൊതുവായെന്നവിധം വിളിച്ചോതിയാണ് അയാളുടെ ഇപ്പോഴത്തെ ജീവിതമെന്ന് അവൾക്ക് ഈ ദിവസങ്ങൾകൊണ്ട് മനസ്സിലാക്കുവാൻ സാധിച്ചെന്ന് പറയാം.


“... അതിഥി... മറഞ്ഞിരിക്കുന്നവർക്ക് ഒരു ലക്ഷ്യം ഉറപ്പായും ഉണ്ടാകും...


ശാന്തത കാണിച്ചാലും അത് പരത്തിയാലും അതിനുള്ളിൽ, അതിന് പിറകിൽ...


ആശാന്തത ഇല്ലായിരിക്കുമെന്നർത്ഥമില്ല...”


   വളരെ ഗൗരവം കലർത്തി, എന്നാൽ വളരെ സാധാരണമായി വൃദ്ധയിങ്ങനെ അതിഥിയോടായി മറുപടിയെന്നവിധം പറഞ്ഞുവെച്ചു. ഇതിങ്ങനെ, രാത്രിയിൽ ഒഴിഞ്ഞുകിടക്കുന്ന വൃദ്ധയുടെ ബാൽക്കണിയുടെ രംഗത്തിൽ മുഴങ്ങിനിന്നു. ആ രംഗത്തേക്ക് വഴിവിളക്കിന്റെ മഞ്ഞവെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് പറയാം -പ്രധാനമായും അയാളുടെ അപ്പാർട്ട്മെന്റിന് മുന്നിലായുള്ളതിന്റെയെന്നും.


   വൈകുന്നേരത്തിന്റെ ലാഞ്ചന കഴിഞ്ഞുതുടങ്ങിയൊരു സമയം വൃദ്ധയുടെ ഫ്ലാറ്റിൽനിന്നും വാതിൽക്കൽ ഇറങ്ങി നിൽക്കുകയാണ് അതിഥി -തന്റെ ക്രോസ്സ് ബോഡി ബാഗുമേന്തി. വാതിൽപ്പടിയ്ക്കകത്ത് നിന്നിരുന്ന വൃദ്ധ അവളുടെ മുഖത്ത് തന്റെ ഇടതുകൈയ്യുപയോഗിച്ച് തലോടിയശേഷം മന്ദഹാസം വിടാതെ പറഞ്ഞു;


“എല്ലാം നന്നായി വരട്ടെ മോളേ...


ഞാനിവിടെ തനിച്ചാണ് താമസിക്കുന്നത്,,


സമയം കിട്ടുമ്പോഴെല്ലാം എന്നെ കാണുവാൻ വരണം...”


   മന്ദഹാസത്തോടെതന്നെ ഈ വാത്സല്യം സ്വീകരിച്ചു നിന്നിരുന്ന അതിഥിയുടെ നെറ്റിയിൽ അവരൊന്ന് ചുംബിച്ചു സ്നേഹപൂർവ്വം -ഈ വാചകങ്ങൾക്ക് ശേഷം അവളത് മനംനിറഞ്ഞ് സ്വീകരിച്ചു.


“മാതാജീ ഞാൻ ഇറങ്ങുകയാ എന്നാൽ...


എന്റെ കാറ് കുറച്ചപ്പുറത്തല്ലേ ഇട്ടിരിക്കുന്നത്,,”


   മറുപടിയെന്നവിധം അതിഥിയിങ്ങനെ വൃദ്ധയോട് പറയുന്നത് മുഴങ്ങുന്ന സമയം, അവൾ തന്റെ സുഹൃത്തുമായും ഒപ്പവും അല്ലാതെയും മൂന്നാമനുമായും പിന്നീട് തന്റെ എഡിറ്റർ ഇൻ ചീഫുമായും കാര്യമായി സംസാരിക്കുന്നതും ചർച്ചചെയ്യുന്നതും ചില ഫയലുകൾ കൈമാറുന്നതും മറ്റുമൊക്കെ വളരെ വേഗത്തിൽ -ഇത്രയും സംഭവങ്ങളുമായി ബന്ധപ്പെട്ടും ശേഷവുമൊക്കെയെന്നവിധവും മറ്റും നടന്നുകൊണ്ടിരിക്കുകയാണ്.


\ തുടരും /


Rate this content
Log in

Similar malayalam story from Romance