Hibon Chacko

Romance Tragedy Thriller

3  

Hibon Chacko

Romance Tragedy Thriller

അതി \ Psychological thriller / Part 11 \ last part

അതി \ Psychological thriller / Part 11 \ last part

4 mins
19


അതി \ Psychological thriller / Part 11 \ last part

തുടർക്കഥ


ആസ്വാദ്യത തന്റെ ക്ഷീണം പിടിച്ചടക്കിയെന്ന് തോന്നിപ്പിക്കുംവിധം ഉടനെതന്നെ അവൾ പഴയപടിയായി തുടർന്നിരുന്നു. ഇതൊന്നുംതന്നെ ശ്രദ്ദിക്കാത്തവിധം അവൻ കാർ മുന്നിലേക്ക് ഡ്രൈവ് ചെയ്യുകയായിരുന്നു.


   മഞ്ഞവെളിച്ചം തൂകി വഴിവിളക്കുകൾ റോഡിന് വശത്തായി കൃത്യമായ ഇടവേളകളിൽ നിലകൊള്ളുന്ന, കണ്ണുകൾകൊണ്ട് കാണാനാകുന്ന പരിസരങ്ങളും മറ്റുമെല്ലാം ഇരുട്ടിലായെന്നവിധമുള്ള, ആദിത്യയുടെ അപ്പാർട്മെന്റുള്ള ഏരിയയിലേക്ക് കാർ സഞ്ചരിച്ച് എത്തുകയാണ്, അധികം വേഗതയില്ലാതെ, പരമാവധി ശബ്ദരഹിതമായെന്നവിധം. കാർ വലത്തേക്കായി, ഇരിപ്പിടത്തിനും വഴിവിളക്കിനും മുന്നിലായി കൃത്യമായി പാർക്ക്‌ ചെയ്യപ്പെട്ടു. ആ പ്രദേശമാകെ തീർത്തും വിജനത നിറഞ്ഞുനിന്നിരുന്നു. കാറിനുള്ളിലെ ലൈറ്റ് കുറച്ചുനിമിഷങ്ങൾ ഓൺ അയശേഷം അത് ഓഫ് ആയി. അവളുടെ ക്രോസ്സ് ബോഡി ബാഗ് പിന്നിലേക്ക് വലിഞ്ഞിരുന്നു എടുത്തശേഷമത് തോളിലിട്ടെന്നവിധം ഡ്രൈവിംഗ് സീറ്റിൽനിന്നും അവൻ ഇറങ്ങി ഡോർ അടച്ച് ഭദ്രമാക്കിയശേഷം മുന്നിലൂടെ ചുറ്റിച്ചെന്ന്, പാസഞ്ചർ സൈഡിലെ ഡോർ തുറന്നശേഷം സീറ്റ് ബെൽറ്റ്‌ അഴിച്ച് ഒരുവിധം അവളെ പുറത്തേക്കെടുത്ത്, തന്റെ വലതുഭാഗത്തോട് ചേർത്തു. ശേഷം ആ ഡോറടച്ച് ഭദ്രമാക്കി. കൈയ്യിലുണ്ടായിരുന്ന കീ ഉപയോഗിച്ച് കാർ ലോക്ക് ചെയ്തു. അല്പം സാവധാനമായിരുന്നു ഈ പ്രവർത്തനങ്ങളെല്ലാം നടന്നുവന്നിരുന്നത്. മുകളിൽ നിലാവിന്റെ വെളിച്ചം പുഞ്ചിരിതൂകി നിന്നിരുന്നത് രംഗം ശ്രദ്ദിച്ചിരുന്നില്ല.


   അതിഥിയെയും ചേർത്ത് വഹിച്ച്, കാറിന്റെ മുന്നിലൂടെ ചുറ്റി, മന്ദം-മന്ദം ആദിത്യ നടന്നു- പൂർണ്ണമായും ഇരുട്ടിലാണ്ടവിധം കാണപ്പെടുന്ന തന്റെ ഫ്ലാറ്റ് ലക്ഷ്യമാക്കിയെന്നവിധം. അവൻ പക്ഷെ തന്റെ ചുറ്റുപാടും മറ്റുമൊന്നും ശ്രദ്ദിക്കുന്നുണ്ടായിരുന്നില്ല. മുകളിലേക്കുള്ള പടികൾ ഒരുവിധം കയറുന്നതിനിടയിൽ ഉണ്ടായ ചെറിയൊരു ഊർജ്ജത്തിൻപുറത്തെന്നവിധം അവൾ പുലമ്പി;


“... ബാഗ്... എന്റെ... ബാഗ്...”


   തന്റെ പ്രവർത്തനം തുടരവേതന്നെ, അവളെ മാനിക്കാതെയെന്നവിധം അവൻ പറഞ്ഞു ശബ്ദം താഴ്ത്തി;


“ഞാനെടുത്തിട്ടുണ്ട്.”


   ആ പടികൾ കയറി തിരിഞ്ഞ്, കയറിവന്നുനിന്നു ആദിത്യ, അവളെയുംകൊണ്ട് പഴയപടി തന്റെ ഫ്ലാറ്റിന്റെ വാതിലിനുമുന്നിൽ. വേക്കന്റ് ആയുള്ള, ടെറസ്സുപോലെ വശത്തയെന്നവിധം കാണപ്പെടുന്ന ഭാഗത്തുനിന്നും മഞ്ഞവെളിച്ചം തൂകിയെത്തുന്നുണ്ടായിരുന്നു അവിടേക്ക്. അവൾ വീണ്ടുമെന്നവിധം ഒന്നനങ്ങി ഞരങ്ങുകയും എന്തൊക്കെയോ പുലമ്പുവാൻ തക്കവിധം തയ്യാറെടുക്കുന്നതുപോലെയും കാണപ്പെട്ടുതുടങ്ങി. രണ്ടുമൂന്നു നിമിഷങ്ങളങ്ങനെ കടന്നുപോയി. അവൻ, അവളെയുംകൊണ്ട് ഒരുകൈക്ക് വാതിൽ തള്ളിത്തുറന്ന് സാവധാനം അകത്തേക്ക് കയറി. മുഴുവനും അന്ധകാരം വിഴുങ്ങിയിരിക്കുകയായിരുന്നു അകമാകെ. പക്ഷെ ഇപ്പോൾ പുറത്തുനിന്നുമെത്തുന്ന മഞ്ഞവെളിച്ചത്തിലെ ലഘു അകമ്പടിയുണ്ട്.


   അകത്തുകയറിയെന്നായതുകൊണ്ടാണോ എന്നറിയില്ല, അതിഥി തന്നെ വലത്തായി താങ്ങിപ്പിടിച്ചിരിക്കുന്ന ആദിത്യയുടെ വലതുകവിളിൽ ചുണ്ടോടുചേർത്ത് ഉള്ള ഊർജ്ജമെടുത്തെന്നവിധം ചുംബിക്കുവാൻ ശ്രമിച്ചു, അവൻ മുന്നോട്ട് ചുവടുകൾ വെക്കുവാൻ തുടങ്ങുകയായിരുന്നു. ‘ഉമ്മ്മ്മ്...’ എന്ന ശബ്ദത്തോടെ വന്ന അവളുടെ ചുണ്ടുകൾ നയിച്ച മുഖത്തെ പാതി ഇരുട്ടിലും തന്റെ ഇടതുകൈയ്യുപയോഗിച്ച് പൊത്തി അവൻ തടഞ്ഞുനിർത്തുകയും അതേനിമിഷം തന്റെ മുഖം ഇടത്തേക്കാക്കുകയും ചെയ്തു. അവന്റെ ഇടതുകൈവെള്ളയിൽ അവളുടെ ചുണ്ടുകളും ഒപ്പമെത്തിയ ശബ്ദവും പതിഞ്ഞമർന്നു. മുഖം അവന്റെ വിരിഞ്ഞ കൈപ്പത്തിയിൽ തങ്ങിനിന്നതോടെ അതിനടുത്തനിമിഷം അവൻ മുഖംതിരിച്ച് അവളുടെ മുഖത്തേക്കൊന്ന് നോക്കി.


“ഊമ്... എന്നെ വിട്...”


   ഇങ്ങനെ കുഴഞ്ഞതിൽ ഉറപ്പിച്ചെന്നവിധം പറഞ്ഞുകൊണ്ട് അവൾ അവനിൽനിന്നും പിന്മാറുവാൻ ശ്രമിച്ചു. അവനുടനെ അവളെ അയച്ചുപോയി, തന്നിൽനിന്നും.


“... എനിക്കിഷ്ടപ്പെട്ടു ഇതും...”


   പഴയപടി കുഴഞ്ഞതിലുറപ്പിച്ച് അവളിങ്ങനെ മൊഴിഞ്ഞു തുടർച്ചയെന്നവിധം. പക്ഷെ അവനിൽനിന്നും അവൾ ഏകദേശം മുഴുവനായും പിടിവിട്ടിരുന്നു. അവൻ, അവളെ അയയ്ക്കുവാൻ വിടർത്തിയ കൈകളങ്ങനെ പിടിച്ചുകൊണ്ട് നിലകൊണ്ടു.


“... എന്നെ പിടിക്കുവൊന്നും വേണ്ടാ...


ഇതൊക്കെ... ഡ്രാമയാ... ഡ്രാമ...”


   ഒരു സ്റ്റെപ്പുകൂടി പിന്നിലേക്ക് വെച്ചുകൊണ്ട് അവളിങ്ങനെ പറഞ്ഞൊപ്പിച്ചു, കുഴഞ്ഞ്. അടുത്തനിമിഷം വല്ലാതെ വേച്ചു-വേച്ചു പോയി -നടക്കുവാൻ ശ്രമിച്ചതിനാൽ, അവൾ നേരെചെന്ന് പിടിച്ചുനിന്നുപോയത് വാതിലിന്റെ ഇടത്തേ പടിയിലാണ്. അവൻ തിരിഞ്ഞവിധം അവളുടെ പിന്നിലേക്കെത്തിയിരുന്നു, വാതിലിനല്പം നടുവിലായാണവൻ നിന്നുപോയത്. അവൾ ഒരുവിധം ഞരങ്ങിയും മൂളിയും വേച്ചുവേച്ചും വാതിലുകൾ തമ്മിൽ ചേർത്തശേഷം അവനെ കാണിയാക്കി വലിച്ചടച്ചു അകത്തുനിന്നും. നിശബ്ദതയെ ഞെട്ടിക്കുംവിധമൊരു ശബ്ദമായിരുന്നു അപ്പോഴതിൽനിന്നും ഉണ്ടായത്. ശേഷം അതിൽ, തിരിഞ്ഞു അവനുനേരെയായി അവൾ ചാരിനിന്നു- തന്റെ നടുവിനും വാതിലിനും ഇടയിൽ ഇരുകൈപ്പത്തികളും ചേർത്ത് അതിലമർന്നുനിൽക്കുംവിധം. വാതിലിനെയവൾ മറയ്ക്കുംവിധം, കുറുകെ നിൽക്കുംവിധം, അടയ്ക്കുംവിധം, വഴി തടസ്സപ്പെടുത്തുംവിധമാണ് നിൽക്കുന്നതെന്ന് തോന്നിക്കുന്നുണ്ട്. അവളും അന്ധകാരവും അവനും മാത്രമായി എന്നത് മാനിക്കാതെയെന്നവിധം, അവൾ അവനുനേർക്ക് മുഖമുയർത്തി ഒരുവിധം നിന്നശേഷം പറഞ്ഞു;


“എടാ... എനിക്ക് നീ... സ്നേഹമാണ്... സ്വാതന്ത്ര്യമാണ്...,,


ഇഷ്ടമാണ്... പ്രതീക്ഷയാണ്...”


   ഇങ്ങനെയൊന്ന് പറഞ്ഞൊപ്പിച്ച് നിർത്തിയശേഷം, അന്ധകാരത്തിൽ കലർന്ന് നിൽക്കുന്ന തന്റെ മുന്നിലെ ആദിത്യയിലേക്ക് ലക്ഷ്യം വെച്ചെന്നവിധം അവൾ മുന്നോട്ടാഞ്ഞു. അത് അല്പം ശക്തിയായി അവന്റെ നെഞ്ചിലേക്കെന്നവിധം അവസാനിച്ചുനിന്നുപോയി.


“... എന്റെ ആഗ്രഹമാണ്... നിർബന്ധമാണ്...”


   തീർത്തും ഊർജ്ജം, പഴയതിനെ അപേക്ഷിച്ചും, നഷ്ടമായവിധം അവളിങ്ങനെ കൂട്ടിച്ചേർത്തു തീർത്തും കുഴഞ്ഞ്, ശബ്ദം താഴ്ത്തിപ്പോയി -അവന്റെ കൈകളുടെ സംരക്ഷണമില്ലാതെ, അവന്റെ നെഞ്ചിൽ ചായ്ഞ്ഞുനിന്നുകൊണ്ട്, മുഖം ഇടത്തേക്ക് ചരിച്ച് അമർത്തിനിൽക്കെ. നിശബ്ദമായ അതിഥിയെ പൂർണ്ണമായും അങ്ങനെതന്നെ താങ്ങിനിർത്തി ചലനമില്ലാതെ ആ അന്ധകാരത്തിലവനങ്ങനെ നിന്നുപോയി. താഴേക്കുകിടക്കുന്ന അവന്റെ കൈകളെ ചേർത്ത് അവൾ, അവന്റെ അരയ്ക്കുവട്ടം സാവധാനം തന്റെ കൈകൾ ഇഴപ്പിച്ച് പരസ്പരം ചേർത്തു അവൾ -അവന്റെ നെഞ്ചിലമർന്നുനിൽക്കെ. ആദിത്യയുടെ ഭാവം അന്ധകാരം വിഴുങ്ങിക്കളഞ്ഞിരുന്നു.


12


   അന്ന് നേരം വെളുക്കാറായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ അന്ധകാരം മറഞ്ഞിരുന്നില്ല. തീർത്തും ശാന്തമായി തുടരുകയാണ് ആദിത്യയുടെ അപ്പാർട്ട്മെന്റ് നിലകൊള്ളുന്ന ആ ഏരിയ വലുതായി. തന്റെ അപ്പാർട്ട്മെന്റിന് മുന്നിലായുള്ള മഞ്ഞ വഴിവിളക്കിന് ഉദ്ദേശം തൊട്ടുപിറകിലായുള്ള ഇരിപ്പിടത്തിൽ മലർന്ന് കിടക്കുകയാണ് ആദിത്യ. മുകളിൽ നിന്നുമുള്ള മഞ്ഞവെളിച്ചം അവന്റെ മുഖത്തേക്കുൾപ്പെടെ പതിക്കുന്നുണ്ടോയെന്ന് സംശയിക്കാം. അവന് പിന്നിലായി, പടികൾ തുടങ്ങുന്നതിനുമുൻപേയുള്ള വേസ്റ്റ് ‘കത്തിച്ചിരുന്ന’ ഗ്രിലിൻറെ കൂട നിലകൊള്ളുന്നുണ്ട്. അവനും വഴിവിളക്കിനും മുന്നിലായെന്നവിധം മഞ്ഞ കാർ പാർക്ക്‌ ചെയ്തിടത്തുതന്നെ കിടക്കുന്നുണ്ട്. സാവധാനം സിഗരറ്റ് തന്റെ വലതുകൈയ്യുപയോഗിച്ച് വലിച്ചു പുക, സാവധാനംതന്നെ മുകളിലേക്കെന്നവിധം വിക്ഷേപിച്ചുകൊണ്ടിരിക്കുകയായിരുന്നു ആദിത്യ. അയഞ്ഞു താഴേക്കായെന്നവിധം ഉദ്ദേശം കിടക്കുന്ന ഇടതുകൈയ്യുടെ പിന്നിലായെന്നവിധം, തലയ്ക്കുതാഴെയെന്നും പറയാവുന്നവിധം ഒരു മദ്യക്കുപ്പി മറിഞ്ഞുകിടക്കുകയാണ് -കാലിയായവിധം. തൊട്ടരുകിലായിത്തന്നെ പാതി മദ്യം വിശ്രമിക്കുന്ന, അടപ്പ് നഷ്ടമായ കുപ്പി നിവർന്നപടി ഇരിക്കുന്നുണ്ട്. മറിഞ്ഞുകിടക്കുന്ന കുപ്പി അവൻ കഴിഞ്ഞദിവസം പകൽ വാങ്ങിച്ചുകൊണ്ടുവന്നതെന്ന് തോന്നിക്കുന്നുണ്ട്. ആകെയുള്ള ഈ രംഗത്തിൽ പക്ഷെ ആദിത്യ ഒരേസമയം അലസനായും ഭീകരനായും തോന്നിക്കുന്നുണ്ട് പിന്നിൽനിന്നുമുള്ള നോട്ടത്തിൽ, അവനോടടുക്കുംതോറും.


   ഇതേസമയം, അന്ധകാരവൃതമായ അവന്റെ ഫ്ലാറ്റിൽ, ഹാളിലേക്കായി മഞ്ഞവെളിച്ചം അതിന്റെ ഉറവിടത്തിൽ നിന്നെന്നവിധം കയറിച്ചെന്നുകൊണ്ടിരിക്കുന്നുണ്ട്- തുറന്നുവിടർത്തിയിട്ടിരിക്കുന്ന പ്രധാന വാതിലിലൂടെ. അവിടേക്ക് ചെല്ലുമ്പോൾ, ഹാളിലായി വായ മൂടിക്കെട്ടിയ നിലയിൽ... കൈകാലുകൾ പിന്നിലേക്ക് ബന്ധിക്കപ്പെട്ടനിലയിൽ... രക്തത്താൽ ചുറ്റപ്പെട്ട്... തന്റെ വലതുവശം ചേർന്ന് നിലത്ത് കിടക്കുകയാണ് അതിഥി. ദേഹമാകെ രക്തമയത്തിലുള്ള അവളുടെ, ചുവപ്പ് ചുരിദാർ മുങ്ങിപ്പോയിരിക്കുന്നു -വായ മുതൽ കാലുവരെ അവൾ പിന്നിലേക്ക് ബന്ധിക്കപ്പെട്ടിരിക്കുന്നത് സ്വന്തം ചുവപ്പ് ഷോളുകൊണ്ടാണെന്ന് ഒരുവിധം തിരിച്ചറിയാം. വളരെ നേർത്തൊരനക്കം മാത്രമാണവൾക്കിനി ബാക്കിയുള്ളത്. അതിങ്ങനെ ഉദ്ദേശം ശബ്ദരഹിതമായവിധം, കൃത്യമായ ഇടവേളകളിൽ പുറപ്പെടുവിക്കപ്പെടുന്നുണ്ട്. അവളുടെ കണ്ണുകൾ തുറന്നുതന്നെയങ്ങനെ ഇരിക്കുകയാണ് -വായ കെട്ടിയതിന്റെകൂടി ആധിക്യത്തിലെന്നവിധം. സോഫ പഴയസ്ഥാനത്തുതന്നെ, അവളുടെ പിറകിലായുണ്ട്. അവൾ ഇങ്ങനെ കിടക്കുന്നതിന്റെ വലതുവശത്തായുള്ള കിച്ചണിൽ മറിഞ്‌ താഴെക്കിടക്കുന്ന ഗ്യാസ് കുറ്റി -അവളുടെകൂടി നിർബന്ധത്താലെടുത്തത് എന്ന് കാണാം. മണ്ണെണ്ണയോ പെട്രോളോ എന്ന് തോന്നിക്കുംവിധം ഒന്ന്‌ തീരെ വലുപ്പം കുറയാത്തൊരു വെളുത്ത കന്നാസിൽനിന്നും, അവളുടെ മുഖത്തിനും നെഞ്ചിനുമിടയിലേക്കായി തുറന്നുമറിഞ്ഞു കിടക്കുന്നുണ്ട്. അതിൽനിന്നും പരമാവധി, അവളോട് ചേർന്നലിഞ്ഞുകഴിഞ്ഞിരിക്കുന്നുവെന്ന് കാണാം. ഹാളിലേക്ക്, അവളിലേക്ക് പതിച്ചെത്തിക്കൊണ്ടിരിക്കുന്ന മഞ്ഞവെളിച്ചത്തെ ഉടനെതന്നെ അന്ധകാരം കീഴടക്കുമെന്ന പ്രതീതിയിലായിരുന്നു ആ രംഗം നീങ്ങുന്നത്.


   താഴെ, വഴിവിളക്കിന് കീഴെയായി ഇരിപ്പിടത്തിൽ മലർന്ന്, വെളിച്ചത്തിലേക്ക് കണ്ണുതുറന്നത് ചിമ്മാൻ കൂട്ടാക്കാതെ ദുഃഖത്തോടെയെന്നവിധം കിടക്കുന്ന ആദിത്യയെ, അതിഥി മുൻപ് കണ്ടിട്ടുള്ളതാണ്. പക്ഷെ അവളുടെ കാഴ്ചക്കപ്പുറമായെന്നവിധം, ഇപ്പോൾ പിന്നിൽനിന്നുമുള്ള നോട്ടത്തിൽ, പൂർണ്ണനിശബ്ദതയും ശാന്തവുമായ ഈ രംഗത്തിൽ അവനിൽനിന്നും വല്ലാത്തൊരു ഭീകരത വെളിവാകുന്നുണ്ട്. അങ്ങനെ തുടരവേ പെടുന്നനെ ആദിത്യ, ഇടതുകൈകൊണ്ട് നേരെയിരിക്കുന്ന കുപ്പിയും വലതുകൈയ്യിൽ കത്തിച്ച സിഗരറ്റുമായും ഇരിപ്പിടത്തിൽനിന്നും എഴുന്നേറ്റുനിന്നു. മഞ്ഞ വെളിച്ചത്തിനു കീഴെ അവന്റെയാ നിൽപ്പ്, ആദിത്യ ഒരുനിമിഷത്തേക്ക്... സാധാരണമായി ഭംഗിയോടെ മറയ്ക്കപ്പെട്ടു.


\ അവസാനിച്ചു //


Rate this content
Log in

Similar malayalam story from Romance