STORYMIRROR

Arjun K P

Comedy Action Thriller

4  

Arjun K P

Comedy Action Thriller

വയലൻസ്

വയലൻസ്

1 min
395

കുന്നിൻചെരുവിലെ കുഞ്ഞാറ്റക്കിളി 

കുന്നിനപ്പുറമെവിടെപ്പോയ്.... 

മഞ്ചാടിക്കുരു വീഴും മേട്ടിൽ 

ചുമ്മാതൊന്നു കറങ്ങാൻ പോയ്‌.... 


ചുമ്മാതൊന്നു കറങ്ങാൻ പോയാൽ 

കൂട്ടിലിരിക്കും കുഞ്ഞിക്കിളിയെ 

കൂറ്റൻ പരുന്തു കൊത്തിത്തിന്നൂലേ.... 


കൂട്ടിലിരിക്കും കുഞ്ഞിക്കിളികൾ 

കുങ്ഫു പഠിച്ചവരാണല്ലോ.... 

പരുന്തു വന്നാൽ തിരിച്ചൊടിക്കും 

മന്തൻ പരുന്തിൻ തലമണ്ട... 


പരുന്തിൻ കണ്ണ് കൊത്തിയെടുക്കും

ചിറകുകൾ രണ്ടും കൊത്തിക്കീറും

പരുന്തുകാലുകൾ കൂട്ടിക്കെട്ടി 


കാട്ടുവള്ളിയിൽ കെട്ടിത്തൂക്കും 

പരുന്തുതൂവൽ പറിച്ചെടുത്ത് 

കാട്ടുകടന്നൽ കൂട്ടിൽ എറിയും 

കൂട്ടിലിരിക്കും കുഞ്ഞിക്കിളികൾ


പണ്ടേ പണ്ടേ തിരിച്ചടിക്കാൻ 

പ്രാക്ടീസ് ചെയ്തവരാണല്ലോ...


Rate this content
Log in

Similar malayalam poem from Comedy