വേർപാട്
വേർപാട്
കാറ്റായി നീ എൻ ശ്വാസമായ്
വിറയാതെയെന്നെ തഴുകുംവരെ
അറിയാൻ മറന്നുപോയി ഇന്ന് ഞാൻ
പറയാൻ മറന്ന ഒരു കവിതയായ്.
മരണം വരെ നെഞ്ചിലേറ്റുവാൻ
കഴിയുന്ന തെന്നലായ് ഇന്നലെ
തലോടിയെൻ്റെ മുടിയിഴകളിൽ
നിൻ്റെ കൈകളാൽ ചേർത്ത്
നിൽപ്പുണ്ട് ഞാൻ

