STORYMIRROR

Krishnakishor E

Drama

3  

Krishnakishor E

Drama

തോൽവി

തോൽവി

1 min
300

മൂന്നക്ഷരം കൂട്ടി നാട്ടുകാർ ചൊല്ലി

കൂട്ടുകാരെക്കാട്ടി ടീച്ചറും കൂടെ

എന്റെ വീട്ടുകാരും.

നാലാള് മധ്യേ 'നീ ഒന്ന് നന്നാവെടോ'

എന്നരുളിയ ചേട്ടനും


തോറ്റു ജയിച്ചവരുടെ കഥപറഞ്ഞ

പുസ്തകവും, തോൽക്കാതെ ജയിച്ചവരുടെ യാത്രകളും

കേൾക്കാൻ ഒരു രസം

അതിലുപരി സങ്കടം മാത്രം.


താൻ മടിയനാണോ? കഴിവില്ലാത്തവനോ?

അതോ എല്ലാമറിയുന്ന ശങ്കരാചാര്യനോ?

പുതിയ കഥകളുടെ കൂടെയൊരു

കഥയായ് മാറുവാൻ, എഴുതുവാൻ

ഒരു പേനയ്ക്കു വേണ്ടി കാത്തിരിക്കാം.


Rate this content
Log in

Similar malayalam poem from Drama