STORYMIRROR

Jitha Sharun

Romance

2  

Jitha Sharun

Romance

സൂര്യനെ സ്നേഹിച്ച പെൺകുട്ടി

സൂര്യനെ സ്നേഹിച്ച പെൺകുട്ടി

1 min
266

സൂര്യന്റെ ഓരോ സ്പർശവും

അവൾ ഓർത്തെടുത്തു

ഇന്നത്തെ ചൂട് ഇന്നലെത്തേക്കാൾ കൂടുതലാണ്.

നാളെ ചിലപ്പോൾ കുറവായിരിക്കും.

എന്നാലും അവൾക്കു പരിഭവമില്ല.


മഴയെക്കാൾ അവൾക്കിഷ്ടം

സൂര്യനെയാണ്…

സൂര്യതാപം സുരക്ഷാകവചം ആണ് അവൾക്കു 

ഓരോ പ്രകാശകണവും മനസിനെ ആണ് 

തെളിച്ചപ്പെടുത്തുന്നത് 

സൂര്യരശ്മി ഓരോ കോശത്തിനെയും 

തലോടുന്നതായി അവൾ അനുഭവിച്ചറിഞ്ഞതാണ് .


സൂര്യനെ ആത്മാവിന്റെ താളമായി കാണുന്ന 

അവളെ സൂര്യൻ കണ്ടിരുന്നില്ല …

എല്ലാര്‍ക്കും ഒരുപോലെ പ്രകാശം 

കൊടുക്കുന്നവന് അവളെ അറിയാൻ

സമയം ഉണ്ടായിരുന്നില്ല …

അവനു പലരിൽ ഒരുവൾ ആയിരുന്നു അവൾ .

എന്നാൽ അവൾക്കു “ഒരേ ഒരു സൂര്യനും.“


Rate this content
Log in

Similar malayalam poem from Romance