സ്പന്ദനം
സ്പന്ദനം


ഞാൻ മരമായിരുന്നു,
കായ്ക്കാത്ത, പൂക്കാത്ത
ഇല പൊഴിക്കാത്ത …
ഒരു നാൾ കാറ്റു വന്നു
എന്റെ ശിഖരത്തിൽ തൊട്ടു
ഞാൻ ഇല പൊഴിച്ചു...
മഴ നെറുകയിൽ പെയ്തു...
ഞാൻ ഉണർന്നു
നിറയെ പൂക്കൾ, കായ്കൾ
വസന്തം വന്നു …
ഒപ്പം കിളികളും …
ഞാൻ മരമായിരുന്നു,
കായ്ക്കാത്ത, പൂക്കാത്ത
ഇല പൊഴിക്കാത്ത …
ഒരു നാൾ കാറ്റു വന്നു
എന്റെ ശിഖരത്തിൽ തൊട്ടു
ഞാൻ ഇല പൊഴിച്ചു...
മഴ നെറുകയിൽ പെയ്തു...
ഞാൻ ഉണർന്നു
നിറയെ പൂക്കൾ, കായ്കൾ
വസന്തം വന്നു …
ഒപ്പം കിളികളും …